Monday, December 27, 2010
സ്മാര്‍ട്ടാകാന്‍ പകലുറക്കം
പകലുറക്കപ്രിയര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പകലുറക്കം ആരോഗ്യത്തിന് ഗുണം ചെയ്യും. പൊതുവേ പകലുറങ്ങുന്ന ശീലം നല്ലതല്ലെന്നാണ് പറയാറുള്ളത്. തടികൂടുന്നതുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിയ്ക്കാറുള്ളത്.
എന്നാല്‍ ഈയിടെ നടന്ന ഒരു പഠനത്തിലാണ് പകലുറക്കം ആരോഗ്യത്തിന് നല്ലതാണെന്ന് കണ്ടെത്തിയത്. പകലുറക്കം മസ്തിഷ്‌കത്തിന് പുതുമ നല്‍കുകയും ശരീരത്തെയും മനസ്സിനെയും സ്മാര്‍ട്ട് ആക്കുകുയും ചെയ്യുമത്രേ.
39 യുവാക്കളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനത്തിന് വിധേയരാക്കിയത്. ഒരു ഗ്രൂപ്പിനോട് പകല്‍ സമയത്ത് അല്‍പനേരം ഉറങ്ങാന്‍ നിര്‍ദ്ദേശിക്കുകയും മറ്റുള്ളവരോട് ഉറങ്ങരുതെന്ന് നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു.
പകല്‍ മുഴുവന്‍ ഉറങ്ങാതെ ജോലികളിലും പഠനത്തിലുമായി ശ്രദ്ധിച്ചവരുടെ മസ്തിഷ്‌കം ഉറങ്ങിയവരുടേത് വച്ച് നോക്കുമ്പോള്‍വളരെ ക്ഷീണിച്ച് പുതുമനഷ്ടപ്പെട്ട രീതിയില്‍ കാണപ്പെട്ടു.
എന്നാല്‍ പകലുറങ്ങിയവരുടെ മസ്തിഷ്‌കവും മനസ്സും കൂടുതല്‍ സ്മാര്‍ട് ആയിട്ടാണത്രേ കാണപ്പെട്ടത്. മാത്രമല്ല ഉറക്കം കഴിഞ്ഞ് ഇവര്‍ തങ്ങള്‍ ചെയ്യുന്ന ജോലിയിലും പഠനത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തുവത്രേ.
Subscribe to:
Post Comments (Atom)
No comments:
Post a Comment