ചെരുപ്പിന്റെ ഹീലിന്റെ ഉയരം കൂടുന്തോറും സുന്ദരിമാരുടെ സൈ്‌റ്റലും ഉയരും. ആള്‍ക്കൂട്ടത്തിനിടയിലൂടെയും സ്‌റ്റെപ്പുകളിലൂടെയും ബുദ്ധിമുട്ടിയാണ് ഈ ഹൈഹീല്‍ സുന്ദരിമാരുടെ നടത്തം. കാല്‍പത്തികളും വിരലുകളും വേദനിക്കുന്നുണ്ടെങ്കിലും ഇതെല്ലാം മനസിനുള്ളില്‍ ഒളിപ്പിക്കുന്ന മാസ്‌മരിക ചിരിയുമായിട്ടായിരിക്കും ഹൈഹീലും ധരിച്ചുകൊണ്ട് ഇവരുടെ നടത്തം. ഹൈഹീല്‍ ചെരുപ്പുകള്‍ നടവുവേദന പോലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു വൈദ്യശാസ്‌ത്രം മുന്നറിയിപ്പു നല്‍കുമ്പോഴും ഇതെല്ലാം അവഗണിച്ച് സുന്ദരിമാരുടെ ഹൈഹീല്‍ പ്രേമം വളരുകയാണ്.
എന്നാല്‍, ഹൈഹീല്‍ വരുത്തുന്ന അപകടങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടാണ് ആരോഗ്യരംഗം ഈ പ്രണയത്തിനു തടയിടാന്‍ ശ്രമിക്കുന്നത്. മുപ്പതുലക്ഷം സ്‌ത്രീകളാണ് ഹൈഹീല്‍ ചെരുപ്പുകള്‍ ധരിച്ചുണ്ടാകുന്ന അപകടങ്ങളെത്തുടര്‍ന്ന് വൈദ്യസഹായം തേടി എത്തുന്നതെന്നാണ് പുതിയ കണക്ക്. ഹൈഹീല്‍ ചെരുപ്പുകള്‍ ധരിച്ച് കാലുകള്‍ ഉളുക്കുന്നവരുടെ എണ്ണം കൂടിവരുകയാണെന്നും ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഹൈഹീല്‍ ഇടുന്നവര്‍ നടക്കുമ്പോള്‍ വീഴാനുള്ള സാധ്യത കൂടുതലാണ്. വീഴ്‌ചയില്‍ പല സുന്ദരികള്‍ക്കും മുന്‍നിരയിലെ പല്ലുകളാണ് നഷ്‌ടപ്പെടുന്നത്.
പക്ഷേ, അപകടങ്ങളും അപകടസാധ്യതകളുമുണ്ടെങ്കിലും അടുത്തകാലത്തൊന്നും സ്‌ത്രീകളുടെ ഹൈഹീല്‍ പ്രേമം അവസാനിക്കുന്ന ലക്ഷണമില്ലെന്നാണ് ഇംഗ്ലണ്ടില്‍ നടന്ന സര്‍വേഫലങ്ങള്‍ പറയുന്നത്. 18 മുതല്‍ 65 വയസുവരെ പ്രായമുള്ള 3,000 സ്‌ത്രീകളില്‍ നടത്തിയ സര്‍വേയില്‍ 89 സ്‌ത്രീകളും ഹൈഹീല്‍ ചെരുപ്പിടുന്നത് അസുഖകരമാണെന്നാണ് അഭിപ്രായപ്പെട്ടത്. ഹൈഹീല്‍ ചെരുപ്പുകളിടുന്ന സ്‌ത്രീകളില്‍ 60 ശതമാനത്തിലേറെപ്പേര്‍ക്കും കാലുകളില്‍ വേദനയുണ്ടാകാറുണ്ടെന്നു പറയുന്നു. ഇതെല്ലാമാണെങ്കിലും 80 ശതമാനം പേരും പറഞ്ഞത് ഫാഷന്റെയും സൈ്‌റ്റലിന്റെയും പ്രതീകമായ ഹൈഹീല്‍ ചെരുപ്പുകളെ അവര്‍ ഉപേക്ഷിക്കില്ലെന്നാണ്
No comments:
Post a Comment