Monday, December 27, 2010
പ്രായം കുറയ്ക്കാനും ചോക്ലേറ്റ്
ചോക്ലേറ്റുകളെക്കുറിച്ചുള്ള ധാരണകള്‍ മാറിമറിയാന്‍ തുടങ്ങിയത് അടുത്ത കാലത്തുവന്ന ചില പഠനങ്ങളോടെയാണ്.ആദ്യകാലത്ത് ചോക്ലേറ്റ് കഴിച്ചാല്‍ രോഗങ്ങള്‍ കൂടുമെന്നായിരുന്നു വിശ്വസം.എന്നാല്‍ പിന്നീട് ചോക്ലേറ്റ് ഹൃദയാരോഗ്യത്തിനും ലൈംഗിശേഷിയ്ക്കുമെല്ലാം നല്ലതാണെന്ന് കണ്ടെത്തി.
ഇപ്പോഴിതാ ചോക്ലേറ്റിന്റെ മറ്റൊരു കഴിവും കണ്ടെത്തിയിരിക്കുന്നു.പ്രായത്തെ അകറ്റാനും മുഖത്തെ ചുളിവുകള്‍ മാറ്റാനും ചോക്ലേറ്റിന് കഴിയുമത്രേ.സ്വിറ്റ്‌സര്‍ലാന്റിലെ ബാരികാലെബോ എന്ന ചോക്ലേറ്റ് നിര്‍മ്മാണകമ്പനിയാണ് ഈ കണ്ടുപിടിത്തവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
20 ഗ്രാമിന്റെ ഒരു കഷണം ബാരികാലെബോ സ്‌പെഷ്യല്‍ ചോക്ലേറ്റ് ദിവസവും അകത്താക്കുക മാത്രമേ ചെയ്യേണ്ടതുള്ളു.പ്രത്യേക പായ്ക്കറ്റുകളില്‍ വരുന്ന ഈ ചോക്ലേറ്റില്‍ ആന്റി ഓക്‌സിഡന്റ്‌സും ഫഌവനോള്‍സും ധാരാളമുണ്ടത്രേ.ഇത് ത്വക്കിന് ഇലാസ്തികത നല്‍കും.തിളക്കം വര്‍ധിപ്പിക്കും. ,ശരീരത്തിലെ ജലാംശത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യും,കമ്പനി പറയുന്നു.
കറുത്തനിറമുള്ള ചോക്ലേറ്റ് ആരോഗ്യത്തിന് അത്യുത്തമമാണെന്ന് നേരത്തെതന്നെ തെളിഞ്ഞിരുന്നു.രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാഘാതം തടയാനും കറുത്ത ചോക്ലേറ്റിനു കഴിയും.ധാരാളം ആന്റി ഓക്‌സിഡന്റും അടങ്ങിയിട്ടുള്ളത് കൊണ്ടാണിത്.
കൊക്കോബീന്‍സിനുള്ളില്‍ അടങ്ങിയിരിക്കുന്ന ഫഌവൊനള്‍സാണ് ബാരികാലെബോയുടെ സ്‌പെഷ്യല്‍ ചോക്ലേറ്റില്‍ ചേര്‍ത്തിരിക്കുന്നത്.സാധാരണ,നമുക്ക് ഇഷ്ടമുള്ള ആഹാരവസ്തുക്കളെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയായിരിക്കും.
എന്നാല്‍ ചോക്ലേറ്റ് ഇഷ്ടമുള്ളവര്‍ കോടിക്കണക്കിനുണ്ട്,ചോക്ലേറ്റ് ആരോഗ്യം വര്‍ദ്ധിപ്പിക്കുക കൂടി ചെയ്യും എന്നുള്ള വസ്തുത അവരെ സന്തോഷിപ്പിക്കാതിരിക്കില്ല'ബാരി കമ്പനിയുടെ ചീഫ് ഇന്നവേഷന്‍ ഓഫീസര്‍ ഹാന്‍ഡ് റീന്‍സ് പറയുന്നു.
ഓര്‍ഗാനിക്,ഡയറ്റ് ചോക്ലേറ്റുകളുടെ മാര്‍ക്കറ്റ് പ്രതിവര്‍ഷം 10ശതമാനം വീതം വര്‍ദ്ധിക്കുകയാണ്.എന്നാല്‍ സാധാരണ ചോക്ലേറ്റിന്റെ വിപണിക്ക് 1 2ശതമാനം വര്‍ധനവേയുള്ളൂ.ഉപഭോക്താക്കള്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു എന്നതിന്റെ തെളിവാണിത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment