Monday, December 27, 2010
കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിനെ സൂക്ഷിക്കുക
ഏറെനേരം കംപ്യൂട്ടറിന് മുന്നിലിരിക്കുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്ക് കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന നേത്രരോഗം പിടിപെട്ടേക്കാം. കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക് മണിക്കൂറുകളോളം നോക്കിയിരുന്നാല്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കണ്ണിന് വേദന, ചെങ്കണ്ണ്, കണ്ണിലൂടെ വെള്ളം വരുക, കാഴ്‌ചയ്‌ക്ക് തകരാര്‍, തലവേദന, കണ്ണില്‍ ഈര്‍പ്പമില്ലായ്‌മയും ചൊറിച്ചിലും തുടങ്ങിയ വ്യത്യസ്‌ത രൂപങ്ങളില്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം പിടിപെടാം.
ഇതിനെ പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങള്‍ വിശദീകരിക്കാം.
ഓരോ 20 മിനിട്ടിനിടയിലും ഇടവേളയുണ്ടാക്കി കണ്ണടയ്‌ക്കുകയാണ് ഈ രോഗത്തെ ചെറുക്കാന്‍ ഒരു മാര്‍ഗം. മാസത്തില്‍ ഒരുതവണയെങ്കിലും ഒരു നേത്രരോഗ വിദഗ്‌ദ്ധനെ കണ്ട് കണ്ണുകള്‍ പരിശോധിപ്പിക്കണം. സി ആര്‍ ടി മോണിറ്റര്‍ ഒഴിവാക്കി, എല്‍ സി ഡി മോണിറ്റര്‍ ഉപയോഗിക്കണം. കംപ്യൂട്ടര്‍ വെച്ചിരിക്കുന്ന മുറിയില്‍ ആവശ്യത്തിന് വെളിച്ചം കടക്കുന്നതാണെന്ന് ഉറപ്പ് വരുത്തണം. മോണിറ്ററില്‍ നിന്ന് 20-30 ഇഞ്ച് അകലെയിരുന്ന് മാത്രമെ കംപ്യൂട്ടറിലേക്ക് നോക്കാന്‍ പാടുള്ളു.
കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ എ സിയുടെ തണുപ്പ് കുറയ്‌ക്കണം. കംപ്യൂട്ടര്‍ സ്‌കീനില്‍ ആന്റി ഗ്‌ളെയര്‍ ഗ്‌ളാസ് ഉപയോഗിച്ചാല്‍ ഉത്തമമായിരിക്കും. 17 ഇഞ്ചോ അതില്‍ കൂടുതലോ വലുപ്പമുള്ള മോണിറ്റര്‍ ഉപയോഗിക്കുക. മോണിറ്ററിന്റെ ബ്രൈറ്റ്‌നെസ്, കോന്‍ട്രാസ്‌റ്റ്, കളര്‍ എന്നിവ കണ്ണിന് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുക. തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിനെ ചെറുക്കാനാകും.
Subscribe to:
Post Comments (Atom)
No comments:
Post a Comment