Wednesday, June 30, 2021

നാടന്‍ മീന്‍കറി

നാടന്‍ മീന്‍കറി ( തേങ്ങ ചേര്‍ക്കാതെ)

മീന്‍കറി പല തരത്തിലുമുണ്ടാക്കാം. തേങ്ങയരച്ചു ചേര്‍ത്തും കുടംപുളി ചേര്‍ത്തുമെല്ലാം.
തേങ്ങ ചേര്‍ക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് എളുപ്പം ഉണ്ടാക്കാന്‍ സഹായിക്കുന്ന ഒരു മീന്‍കറിയാണ് താഴെ പറയുന്നത്. ഇത് പരീക്ഷിച്ചു നോക്കൂ.
മാംസം കൂടുതലുള്ള മീനോ അയിലയോ ഉപയോഗിച്ച് ഉണ്ടാക്കിയാല്‍ കൂടുതല്‍ നന്നായിരിയ്ക്കും.

     ചേരുവകൾ    

മീന്‍-1 കിലോ

തക്കാളി - 1 എണ്ണം

ചുവന്നുള്ളി -15 എണ്ണം

വെളുത്തുള്ളി -10 എണ്ണം

ഇഞ്ചി - ഒരു കഷ്ണം

മുളകുപൊടി - 2 ടീസ്പൂണ്‍

പച്ചമുളക്  - 3 എണ്ണം

മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍

ഉലുവ - അര ടീസ്പൂണ്‍

കുടംപുളി - 4 എണ്ണം

കടുക് -1 ടീസ്പൂണ്‍

കറിവേപ്പില , ഉപ്പ് , വെളിച്ചെണ്ണ - ഇവ ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക. ഇതില്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കണം.

കുടംപുളി വെള്ളത്തിലിട്ടു കുതിരാന്‍ വയ്ക്കുക.

ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ നീളത്തില്‍ കനം കുറച്ച് അരിയുക.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച് കടുകും ഉലുവയും പൊട്ടിയ്ക്കുക. ഇതിലേയ്ക്ക് അരിഞ്ഞു വച്ച രണ്ടു തരം ഉള്ളികളും ഇഞ്ചിയും ചേര്‍ക്കണം.

ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി അരിഞ്ഞു ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ഇതിലേയ്ക്ക് മുളകുപൊടി, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കണം. ഇവ നല്ലപോലെ വഴന്നു കഴിയുമ്പോള്‍ കുടംപുളി പിഴിഞ്ഞൊഴിയ്ക്കുക.

ഇത് തിളയ്ക്കുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ ഇതിലേയ്ക്കിട്ട് ഇളക്കുക. ഇത് കുറഞ്ഞ ചൂടില്‍ വേവിച്ചെടുക്കുക.

മീന്‍വെന്തു ചാറു കുറുകുമ്പോള്‍ കറിവേപ്പില, വെളിച്ചെണ്ണ എന്നിവയൊഴിച്ചു വാങ്ങുക.
ചോറിനു കൂട്ടാന്‍ നല്ലൊന്നാന്തരം മീന്‍കറി തയ്യാര്‍  
http://noufalhabeeb.blogspot.com/?m=1

Tuesday, June 29, 2021

കപ്പ സ്നാക്ക്‌

കപ്പ ഉപയോഗിച്ച്‌ ഇന്ന് നമൂക്ക്‌ ഒരു ചായക്കടി ഉണ്ടാക്കി നോക്കാം.. ഉണ്ടാക്കാൻ ആണേൽ വളരെ എളുപ്പവും ..

                   ചേരുവകൾ   

കപ്പ ഗ്രേറ്റ് ചെയ്‌തത്‌ -- 2 കപ്പ്

ചെറിയ ഉള്ളി --- 15 എണ്ണം

പച്ചമുളക് -- 4 എണ്ണം

ഇഞ്ചി -- 1 ടീസ്പൂൺ

അരിപൊടി -- 2 ടേബിൾസ്പൂൺ

മഞ്ഞൾ പൊടി -- 1/ 4  ടീസ്പൂൺ

കറി വേപ്പില - ആവശ്യത്തിന്‌

ഉപ്പ് - ആവശ്യത്തിന്‌

വെളിച്ചെണ്ണ - ആവശ്യത്തിന്‌

               തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്കു ഗ്രേറ്റ് ചെയ്ത കപ്പ , ചെറിയ ഉള്ളി മുറിച്ചത് ,പച്ചമുളക് , ഇഞ്ചി , കറിവേപ്പില , അരിപൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക .

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക .

മിക്സ് ചെയ്തു വച്ച കപ്പ കൂട്ടിൽ നിന്നും കുറച്ചു എടുത്തു ഒന്ന് ഉരുട്ടിയ ശേഷം കയ്യിൽ വെച്ച് ഒന്ന് അമർത്തി ഷേപ്പ് ചെയ്തു എടുക്കുക .ശേഷം ചൂടായ വെളിച്ചെണ്ണയിലേക്ക് ഇട്ടു വറുത്തെടുക്കുക.

നല്ല ടേസ്റ്റി കപ്പ സ്നാക്ക് റെഡി ...
http://noufalhabeeb.blogspot.com/?m=1

Saturday, June 19, 2021

അവിൽ ഉപ്പുമാവ്

അവിൽ കഴിക്കാത്തവർ ആരും കാണില്ല..  ഉപ്പുമാവ്‌ കഴിക്കാത്തവരും കാണില്ല..എന്നാൽ ഇന്ന് നാം തയ്യാറാക്കുന്നത്‌ . അവിൽ കൊണ്ട്‌ തയ്യാറാക്കുന്ന ഉപ്പുമാവ്‌ ആണ്‌ . രുചികരമായ ഈ വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം .

              ചേരുവകൾ  

അവിൽ - 1 കപ്പ്

വെള്ളം - 1/4 കപ്പ്

ഉപ്പ്  - ആവശ്യത്തിന്‌

പഞ്ചസാര - 1/2 ടീസ്പൂൺ

കടുക് - 1/4 ടീസ്പൂൺ

ജീരകം - 1/4 ടീസ്പൂൺ

ഇഞ്ചി - 1/2  ഇഞ്ച്‌ നീളത്തിൽ

ഉള്ളി - 1 എണ്ണം

പച്ചമുളക് - 1 എണ്ണം

നിലക്കടല - 2 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

കറിവേപ്പില - ആവശ്യത്തിന്‌

മല്ലിയില - ആവശ്യത്തിന്‌

നാരങ്ങ പിഴിഞ്ഞത്‌ - ഒരു ടീസ്പൂൺ

ഓയിൽ - ആവശ്യത്തിന്‌

            തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് അവിലും , വെള്ളവും , ആവശ്യത്തിന് ഉപ്പും , പഞ്ചസാരയും ചേർത്ത്‌ മിക്സ്‌  ചെയ്ത 10 മിനുട്ട് നേരം വെയ്ക്കുക.
അവിൽ സോഫ്റ്റ്‌ ആകാനാണ്.

ശേഷം പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് നിലക്കടല വറുത്ത്‌  മാറ്റി വെക്കുക.

ശേഷം ഇതിലേക്ക് കടുകും, ജീരകവും പൊട്ടിച്ച് പച്ചമുളക്, ഇഞ്ചി ഉപ്പ്, ഉപ്പ്, മഞ്ഞൾപ്പൊടി ചേർത്ത് നന്നായി വഴറ്റുക.

അവസാനം അവിലും ,നിലക്കടലയും , കറിവേപ്പിലയും മല്ലിയിലയും , നാരങ്ങ പിഴിഞ്ഞതും  ചേർത്ത്   മിക്സ്‌ ചെയ്ത് 5 മിനുട്ട് നേരം അടച്ചു വെച്ച് വേവിക്കുക. അവിൽ ഉപ്പുമാവ് റെഡി ....   https://noufalhabeeb.blogspot.com/?m=1

Thursday, June 17, 2021

പുളി ഇഞ്ചി

ഇന്ന് നമുക്ക്‌ പുളി ഇഞ്ചി എളുപ്പത്തിൽ എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം.

              ചേരുവകൾ    

ഇഞ്ചി, -200 ഗ്രാം

പുളി -100 ഗ്രാം

ശർക്കര -3 പീസ്‌

ചുവന്നുള്ളി -10 എണ്ണം

പച്ചമുളക് -3 എണ്ണം

കടുക് -ആവശ്യത്തിന്

വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

കായം - കുറച്ച്‌

ഉലുവ പൊടി - കുറച്ച്‌

ഉപ്പ്‌ -ആവശ്യത്തിന്

          തയ്യാർ ആക്കുന്ന വിധം

ഒരു പാത്രം അടുപ്പിൽ വെച്ച് കടുക് പൊട്ടിക്കുക.
അതിലേക്ക് പൊടി ആയി അരിഞ്ഞ ഇഞ്ചി മൂപ്പിച്ചു എടുക്കുക.


അതിൽ ചുവന്നുള്ളി, പച്ചമുളക് എന്നിവ പൊടി  ആയി അരിഞ്ഞതും ചേർത്തു വഴറ്റുക.


അതിലേക്ക് പുളി വെള്ളം ഒഴിക്കുക, മഞ്ഞൾ പൊടി, ഉലുവ പൊടി, കായം പൊടി ഉപ്പ്‌ എല്ലാം ചേർത്ത ശേഷം തിളക്കുബോൾ ശർക്ക പാനി ഒഴിച്ച് വറ്റിച്ചു എടുക്കുക. അടിപൊളി  ഇഞ്ചി പുളി തയ്യാർ.

http://noufalhabeeb.blogspot.com/?m=1

Wednesday, June 16, 2021

കട്ടിപ്പരിപ്പ്

ഇന്ന് നമുക്ക്‌ നല്ല അടിപൊളി പരിപ്പ്‌ കറി  വക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം..       

             ചേരുവകൾ    

1. ചെറുപയർ പരിപ്പ്‌ -  അര കപ്പ്

2. തേങ്ങ - കാൽ കപ്പ്

3. ചെറിയ ജീരകം - അര ടീ സ്പൂൺ

4. പച്ചമുളക് -  3 എണ്ണം

5. വെള്ളം -  ആവശ്യത്തിന്

6. ഉപ്പ് - ആവശ്യത്തിന്

7. മഞ്ഞൾപൊടി - അര  ടീ സ്പൂൺ

8. നെയ്യ് - 1  ടീ സ്പൂൺ

9. വറ്റൽമുളക് - 3 എണ്ണം

10.ചെറിയ ഉള്ളി - 4 എണ്ണം

11.കറിവേപ്പില

             തയ്യാറാക്കുന്ന വിധം

(ചെറുപയർ പരിപ്പ് അര മണിക്കൂറെങ്കിലും കുതിർത്തു വെച്ചാൽ പെട്ടെന്ന് വെന്തുകിട്ടും)

കുക്കറിലേക്ക് ചെറുപയർ പരിപ്പ്, മഞ്ഞൾ പൊടി , ഉപ്പ് , ആവശ്യത്തിന് വെള്ളവും ചേർത്ത് 2 വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക.

ശേഷം തേങ്ങ , പച്ചമുളക് , ചെറിയ ജീരകം , ആവശ്യത്തിന് വെള്ളവും ചേർത്തരച്ച അരപ്പ് ചേർത്ത് തിളപ്പിക്കുക.

ശേഷം പാനിൽ നെയ്യ് ചൂടാക്കി ചെറിയ ഉള്ളിയും വറ്റൽ മുളകും കറിവേപ്പിലയും താളിച്ചു ചേർക്കുക.

ഇപ്പൊ നമ്മുടെ സദ്യയിലേക്കുള്ള രുചികരമായ കട്ടി പരിപ്പ് റെഡി ആയിട്ടുണ്ട്.
https://noufalhabeeb.blogspot.com/?m=1

Tuesday, June 15, 2021

മുരിങ്ങയുടെ ഗുണങ്ങൾ

മുരിങ്ങയുടെ ഗുണങ്ങൾ; ശക്തമായ രോഗപ്രതിരോധ ശേഷി, മികച്ച ഹൃദയാരോഗ്യം 

          ദൈനംദിന ഭക്ഷണക്രമത്തിൽ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് മുരിങ്ങ. ധാരാളം പോഷകങ്ങൾ മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കാൽസ്യം, 9 അവശ്യ അമിനോ ആസിഡുകളിൽ 8 എണ്ണം, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്നതിനാൽ ഇതിനെ അതിജീവന ഭക്ഷണം എന്നും വിളിക്കുന്നു.

കൂടാതെ, ആന്റിഫംഗൽ, ആൻറിവൈറൽ, ആന്റീഡിപ്രസന്റ്, ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ അടങ്ങിയിരിക്കുന്ന ഒരു ഔഷധ സംഭരണിയാണ്‌ മുരിങ്ങ. കൂടാതെ, മുരിങ്ങ മരത്തിന്റെ ഓരോ ഭാഗത്തിനും അതിന്റേതായ സവിശേഷതയും ഉപയോഗപ്രദവുമായ ഗുണങ്ങൾ ഉള്ളതിനാൽ വിവിധ ആരോഗ്യപരമായ കാര്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നു.

പ്രതിരോധശേഷി വർധിപ്പിക്കുന്നു

മുരിങ്ങ ഇലകളിൽ ശക്തമായ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. ആരോഗ്യകരമായതും സജീവവുമായ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന വിറ്റാമിൻ എ, സി, ഇരുമ്പ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.

ഊർജ്ജ നില വർധിപ്പിക്കുന്നു

മുരിങ്ങ ശരീരത്തിന്റെ ഊർജ്ജ നില വർധിപ്പിക്കുമെന്നും തളർച്ച, ക്ഷീണം എന്നിവയിൽ നിന്ന് മോചനം നൽകുമെന്നും പറയപ്പെടുന്നു. മുരിങ്ങ ഇലകളിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നത് ബലഹീനതയും മയക്കവും കുറയ്ക്കാൻ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ മുരിങ്ങ സഹായിക്കുന്നു, ഇത് പ്രമേഹ സാധ്യത കുറയ്ക്കും. മാത്രമല്ല, ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന പിഗ്മെന്റ് മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു.

വീക്കം ശമിപ്പിക്കാൻ സഹായിക്കുന്നു

വീക്കം എന്നാൽ ഒരു ശരീരം സ്വാഭാവികമായും വേദനയോടും പരിക്കിനോടും എങ്ങനെ പ്രതികരിക്കുംഎന്നതാണ്, എന്നാൽ അനിയന്ത്രിതമായ വീക്കം നിങ്ങൾക്ക് ദോഷകരമാണ്. മുരിങ്ങ ശക്തമായി ഇതിനെ പ്രതിരോധിക്കും, ഇത് കോശജ്വലന എൻസൈമുകളെ അടിച്ചമർത്തുന്നതിലൂടെയും കോശജ്വലന വിരുദ്ധ സൈറ്റോകൈനുകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിലൂടെയും ശരീരത്തിലെ വീക്കം ശമിപ്പിക്കാൻ സഹായിക്കുന്നു.

നിങ്ങളുടെ ഹൃദയത്തെ പരിപാലിക്കുന്നു

മോശമായ കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ മുരിങ്ങ ഇലകൾ ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ദഹനത്തിന് നല്ലത്

മുരിങ്ങ ഇലകൾ ദഹന സംബന്ധമായ അസുഖങ്ങൾക്കെതിരെ ഗുണം ചെയ്യും. മലബന്ധം, ശരീരവണ്ണം, ഗ്യാസ്, ഗ്യാസ്ട്രൈറ്റിസ് എന്നിവയാൽ ബുദ്ധിമുട്ടുന്നവർ മുരിങ്ങ ഇലകൾ ഭക്ഷണത്തിൽ ചേർക്കണം.

അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങ ഇലകൾ. മുരിങ്ങ ഇലകൾ സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും സഹായിക്കുന്നു, ഇത് നിങ്ങളുടെ എല്ലുകളെ ശക്തമായി നിലനിർത്തും.

മുരിങ്ങയിലകൾ എങ്ങനെ ഉപയോഗിക്കാം

മുരിങ്ങയില – മുരിങ്ങയിലകൾ ഉപയോഗിച്ച് ധാരാളം വിഭവങ്ങൾ തയാറാക്കി കഴിക്കുക. മുരിങ്ങയില തോരൻ, മുരിങ്ങയില കറി എന്നിവ ഉത്തമമാണ്.

മുരിങ്ങ പൊടി – മുരിങ്ങ ഇലകൾ ഉണക്കി പൊടി രൂപത്തിൽ ഉപയോഗിക്കുക. നിങ്ങളുടെ സ്മൂത്തികളിലേക്കോ സൂപ്പുകളിലേക്കോ പൊടിച്ച മുരിങ്ങ ചേർക്കുക, അല്ലെങ്കിൽ ചായയിൽ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.

മുരിങ്ങ എണ്ണ – ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും ശുദ്ധീകരിക്കാനും ഈ എണ്ണക്ക് സാധിക്കും.

മുരിങ്ങ ജ്യൂസ് – മുരിങ്ങയുടെ തളിരിലകൾ ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി കുടിക്കാവുന്നതാണ്.

വിവിധ പോഷകങ്ങളാൽ സമ്പന്നമായ മുരിങ്ങയ്ക്ക് നിരവധി ഗുണങ്ങളും പ്രയോഗങ്ങളുമുണ്ട്, മാത്രമല്ല പല രുചികരമായ പാചകത്തിനും ഇത് ഉപയോഗിക്കാം. അതിനാൽ, നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ മുരിങ്ങ ചേർക്കുന്നത് പോഷകാഹാരത്തെ സമ്പന്നമാക്കുകയും ആരോഗ്യകരമായ ജീവിതശൈലിക്ക് കാരണമാവുകയും ചെയ്യും.  https://noufalhabeeb.blogspot.com/?m=1

Monday, June 14, 2021

ബീഫ്‌ ബിരിയാണി

രുചികരമായ ബീഫ് ബിരിയാണി എങ്ങനെ ഉണ്ടാക്കുന്നുവെന്ന് നോക്കാം.    

              ആവശ്യമായവ  

ബിരിയാണിഅരി- ഒരു കിലോ

കറുവാപട്ട-ആറുകഷണം

ഏലയ്ക്ക- അഞ്ച്‌ എണ്ണം

ഗ്രാമ്പൂ - ഏഴ്‌ എണ്ണം

തക്കോലം-രണ്ട്

ചെറുനാരങ്ങനീര്- ഒരെണ്ണം

കുരുമുളക്-അല്‍പം

സവാള-നാല്

പെരുംജീരകം-അല്പം

കശുവണ്ടിപരിപ്പ്-കുറച്ചു

കിസ്മിസ്-ആവശ്യത്തിന്‌

നെയ്യ്-ആവശ്യത്തിന്‌

പൈൻ ആപ്പിൾ എസ്സൻസ് -അല്പം

ഉപ്പ്-ആവശ്യത്തിന്‌

    ബീഫ് കറിയുണ്ടാക്കാനായി...

ബീഫ്-രണ്ട് കിലോ

ചുവന്നുള്ളി-എട്ടെണ്ണം

വെളുത്തുള്ളി-അല്പം

പച്ചമുളക്-നാല്

ഇഞ്ചി-ഒരു കഷണം

വെളിച്ചെണ്ണ-ആവശ്യത്തിന്‌

കടുക്-ഒരു ടിസ്പൂണ്‍

മുളകുപൊടി-രണ്ട് ടേബിള്സ്പൂണ്‍

മല്ലിപ്പൊടി-ഒരു ടേബിള്സ്പൂണ്‍

മീറ്റ്മസാല-മൂന്നുസ്പൂണ്‍

മഞ്ഞള്‍പൊടി-അല്‍പ്പം

കറിവേപ്പില-രണ്ട് കതിര്‍പ്പ്

ബിരിയാണി പാകം ചെയ്യുന്ന വിധം

ഒരുപാനില്‍  അരി വേവാന്‍ ആവശ്യമായ വെള്ളം എടുക്കുക.ചൂടാകുമ്പോള്‍ കറുവാപട്ട, തക്കോലം,ഏലയ്ക്ക,പെരുംജീരകം ,കുരുമുളക്എ ന്നിവ വെള്ളത്തിലേക്ക്‌ ഇടുക.നാരങ്ങ  കുരു ഇടാതെ പിഴിഞ്ഞു ഒഴിക്കുക.പാകത്തിന് ഉപ്പും  ചേർക്കുക തിളയ്ക്കുമ്പോള്‍  കഴുകി വച്ചിരിക്കുന്ന ബിരിയാണിഅരി ഇടുക. അരിയുടെ ഇരട്ടി വെള്ളമാണ് എടുക്കേണ്ടത്.വേവ് പരുവം ആവുമ്പോള്‍ ചോറ് കോരി വെള്ളം വാർന്നു   പോവാന്‍ വയ്ക്കുക._  അവസാനം പൈന്‍ആപ്പിള്‍ എസ്സെന്‍സ് മിക്സ്‌ ചെയ്യുക.ഒരു പാനില്‍ നെയ്യ് ഒഴിച്ച് നേരിയതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള വറുത്തു കോരുക,ബാക്കി നെയ്യില്‍ കിസ്മിസും കശുവണ്ടിപ്പരിപ്പും വറുത്തു കോരുക.ഇത് ബിരിയാണി\ചോറിലേക്ക്‌ ഇട്ടു മിക്സ്‌ ചെയ്യുക.

     ബീഫിനായി....

ബീഫ് കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ മുളകുപൊടിയും മല്ലിപൊടിയും ചൂടാക്കിഉപ്പും  ചേർത്ത്‌ കഷണങ്ങളില്‍ പുരട്ടിവയ്ക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുത്തു അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളി,വെളുത്തുള്ളി,പച്ചമുളക്, ഇഞ്ചി,,കറിവേപ്പില എന്നിവ മഞ്ഞള്‍ പൊടി  ചേർത്ത്‌ വഴറ്റുക.ഇതിലക്ക് ബീഫ് കഷണങ്ങള്‍  ചേർത്ത്‌ വേവിക്കുക,കുക്കെറില്‍ ചെയ്യുമ്പോള്‍ മൂന്ന് വിസില്‍  മതി ആവും.രുചി കൂട്ടാന്‍ തേങ്ങാപാല്‍ ചേർത്താൽ   നന്ന്.

ലയെര്‍ ചെയ്യാന്‍ വലിയ പാത്രത്തില്‍ നെയ്യ് തേച്ചു ചോറ് നിരത്തുക,അതിന്റെ മുകളില്‍ ബീഫ്ക്കുട്ടു നിരത്തുക.വീണ്ടും റൈസ് ഇടുക,നെയ്യില്‍ വറുത്തു വച്ചിരിക്കുന്ന സവാള,കശുവണ്ടിപ്പരിപ്പ്,കിസ്മിസ് എന്നിവ വിതറുക.വീണ്ടും അങ്ങനെ രണ്ട് വട്ടം ആവര്ത്തി്ക്കുക.മുകളില്‍ മല്ലി ഇലയും പുതിന ഇലയും വിതറി ഇടുക.പാത്രം അടച്ചു വച്ചു ചെറുതീയില്‍ അഞ്ചു മിനിറ്റ് ആവി കയറ്റുക.ഇതിനു ദം ചെയ്യുക എന്നാണ് പറയ്ന്നത്.പത്തുമിനിറ്റ് കഴിഞ്ഞു തുറക്കുക. സ്വാദിഷ്ടമായ ബീഫ് ബിരിയാണി റെഡി.ഫുഡ്‌ കളര്‍ വേണമെന്നുള്ളവര്ക്ക്  അത് ചേര്ക്കാം

          ടിപ്സ്

പൈന്‍ആപ്പിള്‍ എസ്സെന്സിനു പകരം പൈന്‍ആപ്പിള്‍കഷണങ്ങള്‍ അരിഞ്ഞു ചേർക്കുന്നതാണ്‌  രുചി.ബിരിയാണി അരിയുടെ വേവ്  നോക്കുന്നത്‌ കയ്യിലെടുത്തു നോക്കുമ്പോള്‍ ഒടിക്കുന്ന പരുവം ആണ്      https://noufalhabeeb.blogspot.com/?m=1

Sunday, June 13, 2021

ചിക്കൻ മജ്ബൂസ്

ഇന്ന് നമുക്ക്‌  സ്വാദിഷ്ടമായ ചിക്കൻ മജ്ബൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കിയാലോ...

           ചേരുവകൾ  

ബസ്മതി അരി -4 ഗ്ലാസ്സ്

വെള്ളം -6 ഗ്ലാസ്സ്

ചിക്കൻ -1 1/2 കിലോ

മുളക് പൊടി -3/4 ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി -3/4 ടീസ്പൂൺ

ഉപ്പ്‌ -ആവശ്യത്തിന്

സവാള ചെറുതായി അരിഞ്ഞത് -4 എണ്ണം

തക്കാളി -3 എണ്ണം

ഇഞ്ചി ചതച്ചത് -2 ടേബിൾ സ്പൂൺ

വെളുത്തുള്ളി ചതച്ചത് -2 ടേബിൾ സ്പൂൺ

പച്ചമുളക് -5 എണ്ണം

മല്ലിയില - ആവശ്യത്തിന്‌

ചെറിയ ജീരകം -1 ടേബിൾ സ്പൂൺ

കുരുമുളക് -1 1/2 ടേബിൾ സ്പൂൺ

പട്ട -7 എണ്ണം

ഗ്രാമ്പു -7 എണ്ണം

ഏലക്ക -8 എണ്ണം

കറുവയില -4 എണ്ണം

ഉണക്ക നാരങ്ങ -2 എണ്ണം

ചിക്കൻ സ്റ്റോക്ക് -2 എണ്ണം

മജ്ബൂസ് മസാല -4 ടേബിൾ സ്പൂൺ

        തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകി 1/2 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെള്ളം വാർന്നു പോകാൻ മാറ്റി വെക്കണം.

ചിക്കൻ ചെറിയ കഷ്ണങൾ ആക്കിയത് മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ചു 1/2 മണിക്കൂർ മാറ്റി വെക്കാം.

അതിനു ശേഷം എണ്ണയിൽ ഫ്രൈ ചെയ്തെടുത്തു മാറ്റി വെക്കാം..

ഇനി ഫ്രൈ ചെയ്ത  അതേ എണ്ണ ഒരു ബിരിയാണി പോട്ടിൽ ഒഴിച്ചു പട്ട, ഗ്രാമ്പു, ജീരകം, ഏലക്ക, കരുവയില, കുരുമുളക് എല്ലാം ഇട്ടു വഴറ്റി ഇഞ്ചി, വെളുത്തുള്ളി ഇട്ടു വഴറ്റി പച്ച മണം മാറിയ ശേഷം സവാള ഇട്ടു കൊടുത്തു വഴറ്റിയെടുക്കുക.

ഇനി തക്കാളി ഇട്ടു വഴറ്റിയ ശേഷം ഉണക്ക നാരങ്ങ ഇട്ടു കൊടുക്കാം. ഇനി ചിക്കൻ സ്റ്റോക്ക് ചെറിയ കഷ്ണം ആക്കി ഇട്ടു കൊടുത്ത ശേഷം മജ്ബൂസ് മസാല ഇട്ട് വഴറ്റി ഫ്രൈ ചെയ്ത ചിക്കൻ കൂടി ഇട്ടു എല്ലാം നന്നായി യോജിപ്പിച്ചെടുക്കാം.

ഇനി 6 ഗ്ലാസ്സ് തിളച്ച വെള്ളം ഒഴിച്ചു കൊടുത്തു ഊറ്റി വെച്ച അരി കൂടി ഇട്ടു ഉപ്പും ചേർത്തു പതുക്കെ മിക്സ് ചെയ്തെടുക്കാം._

ഇനി ഇത് കുറഞ്ഞ തീയിൽ  10 മിനിറ്റ് വേവിച്ചെടുക്കാം.

5 മിനിറ്റ് കഴിഞ്ഞു പച്ച മുളകും മല്ലിയിലയും ഇട്ടു കൊടുത്ത ശേഷം ഒന്ന് കൂടി മൂടി വെച്ചു വേവിക്കാം.

ഏകദേശം 10 മിനിറ്റ് കഴിഞ്ഞാൽ  നമ്മുടെ മജ്ബൂസ് പെർഫെക്ട് ആയി തയ്യാറായിട്ടുണ്ട്. ഇനി നമുക്ക് ഇത് പ്ലേട്ടിലേക്ക് സെർവ് ചെയ്യാം.    https://noufalhabeeb.blogspot.com/?m=1

Saturday, June 12, 2021

ചക്ക ദോശ

ചക്ക കൊണ്ട്‌ ദോശ ഉണ്ടാക്കി കഴിച്ചിട്ടുണ്ടൊ....ഇന്ന് അത്‌ ഒന്ന് ട്രൈ ചെയ്ത്‌ നോക്കിയാലൊ...


           ചേരുവകൾ

അരി   : ഒരൂ ഗ്ലാസ്സ്                                            നന്നായി മൂത്ത ചക്കയുടെ ചുള   :   20 എണ്ണം(പഴുത്തത് വേണ്ടവർക്ക് അതും ഉപയോഗിക്കാം )

      ഉണ്ടാക്കുന്നവിധം

അരി കുതിർത്തെടുക്കുക.ചക്കച്ചുള കുരൂ കളഞ്ഞ്   അരിഞ്ഞെടുക്കണം രണ്ടും കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക.ആവശ്യമെങ്കിൽ മാത്രം വെളളം ചേർത്താൽ മതി.രണ്ടുമൂ ന്ന് മണിക്കുറിന് ശേഷം ഉപ്പും ചേർത്തിളക്കി ദോശക്കല്ലിൽ കോരിയൊഴിച്ച് ദോശയുണ്ടാക്കുക. ചട്ണിയും കൂട്ടി ചൂടോടെ കഴിക്കാം.
https://noufalhabeeb.blogspot.com/?m=1

Friday, June 11, 2021

പച്ചച്ചക്ക

 

പച്ചച്ചക്ക എങ്ങനെ കേടുകൂടാതെ രണ്ട് വർഷത്തോളം സൂക്ഷിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ           പോഷക സമ്പുഷ്‌ടമായ പഴങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്ന ഒന്നാണ് ചക്ക. പലതരം ആരോഗ്യഗുണങ്ങളും ഇവ കഴിക്കുന്നതിലൂടെ നമുക്ക് കിട്ടുന്നുമുണ്ട്. ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ സമ്പുഷ്ടമായ അളവിലും കലോറി കുറഞ്ഞ അളവിലും ചക്കയിൽ  അടങ്ങിയിട്ടുണ്ട്. പച്ച ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു ഇത് വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധം തടയാനും എല്ലാം സഹായകരമാണ്.155 കലോറി വരെ  ഒരു കപ്പ് ചക്കയില്‍  അടങ്ങിയിരിക്കുന്നു. ജീവകം എ, ജീവകം സി, റൈബോഫ്‌ലേവിന്‍, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ഇവയിൽ  സോഡിയം, പൂരിതകൊഴുപ്പുകള്‍, കൊളസ്‌ട്രോള്‍ എന്നിവ  വളരെ കുറവാണ്. മഗ്‌നീഷ്യം, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍, സിങ്ക്, മാംഗനീസ്, സെലെനിയം, എന്നീ ധാതുക്കളും ചക്കയില്‍ ഉണ്ട്.  ആന്റി കാന്‍സര്‍, ആന്റി ഏജിങ്ങ്, ആന്റി അള്‍സറേറ്റീവ് ഗുണങ്ങള്‍ ചക്കയിലടങ്ങിയ പോഷകങ്ങള്‍ക്ക് ഉണ്ട്. എന്നാൽ ഇപ്പോൾ ചക്ക സീസൺ ആയതിനാൽ തന്നെ ഇവ എങ്ങനെ കേട് കൂടാതെ നമുക്ക് വീടുകളിൽ സൂക്ഷിക്കാം എന്ന് നോക്കാം. അതും ഒന്നോ രണ്ടോ ദിവസത്തേക്ക് വേണ്ടി മാത്രമല്ല ഒരുകൊല്ലം വരെ ചക്ക എങ്ങനെ വീടുകളിൽ കേടു കൂടാതെ സൂക്ഷിക്കാം എന്ന് നോക്കാം.

ചക്കപ്പുഴുക്കിനായി ഉപയോഗിക്കുന്ന പോലെ ചക്ക ചെറുതായി അരിഞ്ഞെടുത്ത  ശേഷം  ഒരു പരന്ന പാത്രത്തിൽ ഇട്ട ശേഷം ഒരു സ്പൂൺ ഉപ്പ് ചേർത്ത് ചക്ക നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം ഒരു അപ്പ ചെമ്പ് എടുത്ത് വെള്ളം ചൂടായി ആവി വന്നതിന് ശേഷം  ഉപ്പ് ചേർത്ത് വച്ച ചക്ക ഇട്ടു ഒന്ന് മൂടി വയ്ച്ചു കൊടുക്കുക. ആവി വന്നു തുടങ്ങുമ്പോൾ തന്നെ ചക്ക ഒന്നുടെ ഇളക്കി കൊടുക്കുക. തുടർന്ന് ഒരു മിനിറ്റ് നേരം കൂടി മുടി വയ്ക്കുക. അധികം വെന്തുപോകാനും പാടില്ല. ശേഷം ഇവ ഒരു പരന്ന പത്രത്രത്തിൽ ഇട്ടു നന്നായി തണുക്കാൻ വയ്ക്കുക. ഒടുവിൽ  ഇവ പാക്ക് ചെയ്തു ഫ്രീസറിൽ വയ്‌ക്കേണ്ടതാണ്. ഇങ്ങനെ സൂക്ഷിച്ചു വച്ചാൽ ഒന്നുരണ്ട് കൊല്ലം വരെ കേടു കൂടാതെ സൂക്ഷിക്കാം.
https://noufalhabeeb.blogspot.com/?m=1

Thursday, June 10, 2021

മാംഗോ പുഡ്ഡിംഗ്

 

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മാംഗോ പുഡിംഗ്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

      ചേരുവകൾ   

പഴുത്ത മാങ്ങ -- 2 എണ്ണം
പാൽ -- ഒന്നര കപ്പ്
പഞ്ചസാര -- അര കപ്പ്
കോൺ ഫ്ലോർ --- 1/ 4  കപ്പ്
    തയ്യാറാക്കുന്ന വിധം
മാങ്ങ തൊലി കളഞ്ഞു ചെറുതായി മുറിച്ചെടുക്കുക.
ഒരു മിക്സിയുടെ ജാറിലേക്ക്‌ മാങ്ങ കഷ്ണങ്ങൾ ,ഒന്നേകാൽ കപ്പ് പാൽ,പഞ്ചസാര എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക .
ഇത് ഒരു ബൗളിലേക്കു ഒഴിച്ച് കൊടുക്കാം.
ഒരു ചെറിയ ബൗളിൽ കാൽ കപ്പ് കോൺ ഫ്ലോർ എടുക്കുക .ഇതിലേക്ക് കാൽ കപ്പ് പാലും ചേർത്ത് മിക്സ് ചെയ്തു വെക്കണം .
ഇനി മാങ്ങ മിക്സ് വേവിക്കാൻ വെക്കാം ഇളക്കി കൊടുക്കാൻ മറക്കരുത്.
മാങ്ങ മിക്സ് ഒന്ന് തിളച്ചു വന്നാൽ ഫ്ളയിം നന്നായി താഴ്ത്തി വെച്ച ശേഷം കോൺ ഫ്ലോർ മിക്സ് മാങ്ങയിലേക്കു ചേർത്ത് നന്നായി ഇളക്കുക .
കോൺ ഫ്ലോർ മാങ്ങയുമായി യോജിച്ചു തിളച്ചു വന്നാൽ സ്റ്റവ് ഓഫ് ചെയ്യാം.
ഇനി പുഡ്ഡിംഗ് സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം .പുഡ്ഡിംഗ് ചൂടാറി വന്നാൽ ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുക്കാം .
ഒരു മണിക്കൂർ കഴിഞ്ഞാൽ
പുഡ്ഡിംഗ് എടുത്തു സെർവ് ചെയ്യാം ..
https://noufalhabeeb.blogspot.com/?m=1

Wednesday, June 9, 2021

പനീർ ടിക്ക

ഇന്ന് നമുക്ക്‌ പനീർ ടിക്ക എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം...

പനീറിൽ പലവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് തണ്ടൂരിൽ വറുത്തെടുത്തുണ്ടാക്കുന്ന വിഭവമാണ് പനീർ ടിക്ക. ഇത് ഒരു ഇന്ത്യൻ വിഭവമാണ്.
പനീർ കഷ്ണങ്ങളാക്കി ക്യാപ്സിക്കം, ഉള്ളി, തക്കാളി എന്നിവയ്ക്കൊപ്പം ഈർക്കിലിൽ കോർക്കുന്നു. ഇത് തണ്ടൂർ അടുപ്പിൽ വച്ച് ഗ്രിൽ ചെയ്തെടുക്കുന്നു. വേവിച്ചതിനു ശേഷം നാരങ്ങാനീര്, ചാട്ട് മസാല എന്നിവ ചേർത്ത് ചൂടോടെ വിളമ്പുന്നു. സാലഡിനൊപ്പമോ, പുതിന ചട്ണിക്കൊപ്പമോ പനീർ വിളമ്പാവുന്നതാണ്. പനീർ അകമേ വളരെ മൃദുവാണെങ്കിലും പുറമേ മൊരിഞ്ഞിരിക്കും. ഇത് ഗ്രേവിയോടൊപ്പം പനീർ ടിക്ക മസാലയായും വിളമ്പാം. തണ്ടൂരി റൊട്ടിയിൽ പൊതിഞ്ഞ് പനീർ ടിക്ക റോളായും ഇത് ഉപയോഗിക്കാം. കാശ്മീരി പനീർ ടിക്കയിൽ വറുത്ത ബദാം അരിഞ്ഞിട്ടതുണ്ടാകും. അടുത്തിടയായി പല ഫാസ്റ്റ് ഫുഡ് ഭക്ഷണശാലകളിലും പനീർ ടിക്ക സ്ഥിരവിഭവമാണ്. പനീർ ടിക്ക ടോപ്പിങുകളുള്ള പിസ്സ, പനീർ ടിക്ക സാൻഡ്വിച്ച് എന്നിവയും ലഭ്യമാണ്.
പ്രോട്ടീൻ നിറഞ്ഞ ഒരു വിഭവമാണ് പനീർ.ഇത് ഉപാപചയം മെച്ചപ്പെടുത്തുകയും അതുവഴി ഭാരം കുറയ്ക്കാനും സഹായിക്കും. നിമിഷ നേരം കൊണ്ട് തയ്യാറാക്കാവുന്ന കലോറി കുറഞ്ഞ ഒരു പലഹാരമാണ് പനീർ ടിക്ക.ചുവപ്പ് ,പച്ച ക്യാപ്‌സിക്കം,ഉള്ളി,പനീർ എന്നിവ ഉപയോഗിച്ച് സ്വാദിഷ്ടമായ പനീർ ടിക്ക തയ്യാറാക്കാം.
        ആവശ്യം വേണ്ട സാധനങ്ങൾ   

പനീർ - 1 പായ്ക്കറ്റ് (സമചതുര കഷണങ്ങളായി അരിഞ്ഞത്)
കാപ്സിക്കം - 2 ( 1 പച്ച , 1 ചുവപ്പ്ചതുര കഷണങ്ങളായി അരിഞ്ഞത് )
തൈര് - 1 കപ്പ്
ഇഞ്ചി പേസ്റ്റ് - ½ ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് - ½ ടീസ്പൂൺ
മഞ്ഞൾ പൊടി - ½ ടീസ്പൂൺ
മുളകുപൊടി - ½ ടീസ്പൂൺ
കടലമാവ് - 2 സ്പൂൺ
ജീരകം പൊടി - ½ ടീസ്പൂൺ
അംച്യൂർ പൊടി - ½ ടീസ്പൂൺ
ഗരം മസാല പൊടി - ½ ടീസ്പൂൺ
നാരങ്ങ നീര് - ½
മല്ലി - അര കപ്പ് (നന്നായി നുറുക്കിയത് )
ചാറ്റ് മസാല - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിനു
ഉള്ളി - 2 (ചതുര കഷണങ്ങളാക്കി മുറിച്ചത് )

സ്ക്യുവർ

          തയ്യാറാക്കേണ്ട വിധം

1. ഒരു ബൗളിൽ തൈര് ,മഞ്ഞൾപ്പൊടി,മുളക് പൊടി എന്നിവ നന്നായി യോജിപ്പിച്ചു വയ്ക്കുക.
2. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ചാറ്റ് മസാല ,ഗരം മസാല എന്നിവ ചേർക്കുക.
3. അംച്യൂർ പൊടിയും ജീരകവും കൂടി ചേർത്ത് യോജിപ്പിക്കുക.
4. മല്ലിയിലയും കൂടി ചേർത്ത് യോജിപ്പിക്കുക.
5. കടലമാവ് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.
6. ഉപ്പ് ചേർക്കുക.ഇതിലേക്ക് പകുതി നാരങ്ങാ പിഴിഞ്ഞ് ചേർക്കുക.
7. എല്ലാം നന്നായി യോജിപ്പിക്കുക.
8. ഉള്ളിയും ചുവപ്പ് ,പച്ച ക്യാപ്‌സിക്കം എന്നിവ ചേർക്കുക.
9. ഇതിലേക്ക് പനീർ ചേർക്കുക.
10. എല്ലാം നന്നായി കോട്ട് ചെയ്യുക.ഉള്ളിയും ക്യാപ്സിക്കവും നന്നായി യോജിച്ചുവെന്ന് ഉറപ്പാക്കുക.
11. മാരിനേറ്റ്‌ ചെയ്യാനായി 30 മിനിറ്റ് വയ്ക്കുക.
12. സ്ക്യുവർ എടുത്തു മാറിനേറ്റ് ചെയ്ത കഷണങ്ങൾ വച്ച ശേഷം വീണ്ടും കോട്ട് ചെയ്യുക.
13. സ്റ്റൗ കത്തിച്ചു പാൻ വയ്ക്കുക.
14. ഒരു സ്പൂൺ എന്ന പാനിലേക്ക് ഒഴിക്കുക.
15. സ്‌കുവർ അതിന്റെ മുകളിൽ വച്ച് വേവിക്കാൻ വയ്ക്കുക.
16. പനീറിന്റെയും പച്ചക്കറികളുടെയും എല്ലാ വശങ്ങളും വേകാനായി സ്കുവർ തിരിച്ചു കൊടുക്കുക.
17. സ്വർണ നിറമാകുന്നതുവരെ വേവിക്കുക.
18. സ്കുവരിൽ നിന്നും പനീറും ഉള്ളിയും ക്യാപ്സിക്കവും മാറ്റുക.
19. ചൂടോടെ വിളമ്പുക.
http://noufalhabeeb.blogspot.com/?m=1

Tuesday, June 8, 2021

ചെമ്മീൻ റോസ്റ്റ്

ഇന്ന് നാം ചെമ്മീൻ ഉപയോഗിച്ചുള്ള ഒരു വിഭവം ആണ്‌ ഉണ്ടാക്കുന്നത്‌... ചെമ്മീൻ റോസ്റ്റ്‌... ഇത്‌ നമുക്ക്‌ ഉണ്ടാക്കി വച്ചാൽ  കുറച്ച്‌ കാലം വരെ ഉപയോഗിക്കാവുന്ന ഒരു ഭക്ഷ്യ വസ്തുവാണ്‌. 

ചെമ്മീൻ എന്ന് പേരുണ്ടെങ്കിലും മീൻ വർഗ്ഗത്തിൽ പെടാത്ത ഒരു ജലജീവിയാണിത്. കൊഞ്ച് എന്നും ഇവ അറിയപ്പെടുന്നു. കേരളത്തിന്‌‍ ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന സമുദ്രോത്പന്നം ചെമ്മീനാണ്. ചെമ്മീൻ രണ്ടു തരത്തിൽ ഉണ്ട്, കടലിൽ ജീവിക്കുന്നതും ശുദ്ധജലത്തിൽ(കായൽ) ജീവിക്കുന്നതും. മറ്റ് ജലജീവികളിൽ നിന്ന് ആകാരത്തിൽ വ്യത്യാസമുള്ളവയാണ് ഇവ.

ചെമ്മീൻ റോസ്റ്റ്‌ ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം

          ചെമ്മീൻ റോസ്റ്റ്

ഇത് വളരെ വിത്യസ്തമായ ഒരു റോസ്റ്റ് ആണ്. കാരണം ഈ ചെമ്മീൻ റോസ്റ്റ് ഏറെക്കാലം കേടു കൂടാതെ സൂക്ഷിക്കാം.

ആവശ്യം വേണ്ട സാധനങ്ങൾ

ചെമ്മീൻ ഇടത്തരം - 1 കിലോ

മുളക് പൊടി - 3 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി - 1 ടേബിൾ സ്പൂൺ

ഇഞ്ചി വെളുത്തുള്ളി അരച്ചത് -5 ടേബിൾ സ്പൂൺ

കടുക് - 1 ടേബിൾ സ്പൂൺ

ഉലുവാ- 1/2 ടേബിൾ സ്പൂൺ

ജീരകം - 1 ടേബിൾ സ്പൂൺ

തക്കാളി - ഒരെണ്ണം.(വലുത് )

വിനിഗർ - 2 ടേബിൾ സ്പൂൺ

വെളിച്ചെണ്ണ ആവശ്യത്തിന്

ഉപ്പ്

                  ഉണ്ടാക്കുന്ന വിധം  

കഴുകിവൃത്തിയാക്കിയ ചെമ്മീനിൽ ഒരു സ്പൂൺ മുളക് പൊടിയും അൽപ്പം മഞ്ഞൾപ്പൊടിയും ഉപ്പും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു സ്പൂണും ചേർത്ത് അര മണിക്കൂർ വെക്കുക.

ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചെമ്മീൻ ഫ്രൈ ചെയ്തടുക്കുക.( 5 മിനിട്ട് മാത്രം ആണ് ചെമ്മീൻ വേകാൻ വേണ്ട സമയം അധികം വെന്താൽ സ്വാഭാവിക സ്വാദ് നഷ്ടപ്പെടും.

മുകളിൽ പറഞ്ഞ ചേരുവകൾ നന്നായി അരച്ച് ചെമ്മീൻ ഫ്രൈ ചെയ്ത എണ്ണയിൽ നല്ലവണ്ണം തിളപ്പിക്കുക._ മസാലയുടെ നിറം മാറി എണ്ണതെളിഞ്ഞു തുടങ്ങുമ്പോൾ ഉപ്പ് ചേർത്ത് വീണ്ടും ഫ്രൈ ആക്കുക.  അതിലേക്ക് ചെമ്മീൻ ഇടുക.. നന്നായി ഇളക്കി യോജിപ്പിക്കുക..

വാങ്ങുന്നതിന് മുമ്പ് വിനാഗർ ചേർത്ത് ഇളക്കുക.. തണുക്കുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കുക https://noufalhabeeb.blogspot.com/?m=1

Monday, June 7, 2021

കോളിെഫ്ലവർ പക്കോഡ

ഇന്ന് നമുക്ക്‌ കോളിഫ്ലവർ ഉപയോഗിച്ച്‌ എങ്ങനെ പക്കോട ഉണ്ടാക്കാം എന്ന് നോക്കാം

           ചേരുവകൾ      

1. കോളിെഫ്ലവർ - 1 ചെറുത്‌
2. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
3. കടലപ്പൊടി - അര കപ്പ്
4. കാശ്മീരി ചില്ലി പൗഡർ - അര ടീസ്പൂൺ
5. കോൺഫ്ലോർ - 2 ടേബിൾസ്പൂൺ
6. ഉപ്പ് - ആവശ്യത്തിന്
7. കായം - കാൽ ടീസ്പൂൺ
8. മല്ലിയില അരിഞ്ഞത് - 1 ടേബിൾസ്പൂൺ          9. ഗരം മസാല - അര ടീസ്പൂൺ

      തയ്യാറാക്കുന്ന വിധം

കോളിഫ്ലവർ ഇതളുകളാക്കി ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട ചെറു ചൂടുവെള്ളത്തിൽ 15 മിനിറ്റ് ഇട്ടശേഷം ഊറ്റി വെയ്ക്കുക. കടലപ്പൊടി, കോൺഫ്ലോർ, കാശ്മീരി ചില്ലി പൗഡർ, ഉപ്പ്‌, കായം, മല്ലിയില അരിഞ്ഞത്, ഗരം മസാല എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് ബാറ്റർ തയ്യാറാക്കുക. 10 മിനിറ്റ് ശേഷം കോളിഫ്ലവർ ഓരോന്നായി മുക്കി പൊരിച്ചെടുക്കുക
https://noufalhabeeb.blogspot.com/?m=1

Sunday, June 6, 2021

നാരങ്ങ വെള്ളം

രാവിലെ ഇളം ചൂട് നാരങ്ങ വെള്ളം കുടിക്കൂ ; ആരോ​ഗ്യ​ഗുണങ്ങൾ നിരവധി 

ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. രാവിലെ ഇളം ചൂട് നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം  

ദിവസവും രാവിലെ ചെറു ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്തു കുടിക്കുന്നത് ക്ഷീണം മാറുകയും ഉൻമേഷം ലഭിക്കുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടും. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്തു രക്തശുദ്ധി വരുത്താനും ഇത് നല്ലതാണ്.

ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ നാരങ്ങ വെള്ളം കുടിക്കുന്നത് സഹായിക്കും. പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കാനും സഹായിക്കും. ദിവസത്തിൽ ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിച്ചാൽ നിർജ്ജലീകരണം തടയാം.

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാൻ ഉത്തമമാണ് നാരങ്ങ. വിവിധ തരം ത്വക്ക് കാൻസറുകളെ പ്രതിരോധിക്കാനും നാരങ്ങാവെള്ളത്തിന് കഴിയും

വായ് നാറ്റം അകറ്റാനും ചെറു ചൂടുള്ള നാരങ്ങ വെള്ളം സഹായിക്കും. ഇത് വായിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് പ്രശ്‌നത്തെ പരിഹരിക്കുന്നു. http://noufalhabeeb.blogspot.com/?m=1

Saturday, June 5, 2021

ഇഡലി സ്നാക്ക്

ഇന്ന് നാം ഉണ്ടാക്കുന്നത്‌ ഇഡലി മാവ് കൊണ്ടൊരു ഈസി സ്നാക്ക് ആണ്‌.

ഉള്ളിൽ നല്ല സോഫ്റ്റും പുറമെ നല്ല ക്രിസ്പിയും ആയിട്ടുള്ള ഒരു സ്നാക്ക് ആണിത്._ _ഇത്‌  വളരെ എളുപ്പത്തിൽ 15 മിനിറ്റിൽ  താഴെ സമയം കൊണ്ട് തയാറാക്കാനും പറ്റും .

   വേണ്ട ചേരുവകൾ  

ഇഡലി മാവ് -2 കപ്പ്‌

സവോള -1 (ചെറുതായി അരിഞ്ഞത് )

ഇഞ്ചി -1 ടീസ്പൂൺ

പച്ചമുളക് -2

കറി വേപ്പില ആവശ്യത്തിന്

റവ -7 ടേബിൾ സ്പൂൺ 

ഉപ്പ്-ആവശ്യത്തിന്

എണ്ണ -ആവശ്യത്തിന്

       തയ്യാറാക്കുന്ന വിധം

ഇഡലി മാവിലേക്കു സവോള,ഇഞ്ചി,പച്ചമുളക്,കറി വേപ്പില,ആവശ്യത്തിന് ഉപ്പ് ,റവ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇത് ഒരു സ്പൂൺ ഉപയോഗിച്ച് കുറച്ചു കുറച്ചായി ചൂടായ എണ്ണയിൽ ഒഴിച്ച് മീഡിയം തീയിൽ വറുത്തെടുക്കുക.

ചട്ട്ണി  കൂട്ടി കഴിക്കാൻ നല്ലതാണ് .

https://noufalhabeeb.blogspot.com/?m=1

Friday, June 4, 2021

പരിപ്പുവട

മൊരിഞ്ഞ പരിപ്പുവട 

1. കടലപ്പരിപ്പ് – ഒരു കപ്പ്

വറ്റൽമുളക് – രണ്ട്

2. ചുവന്നുള്ളി – 10 

പച്ചമുളക് – ഒന്ന്

ഇഞ്ചി – ഒരു കഷണം

കറിവേപ്പില – ഒരു തണ്ട്

3. കായംപൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

               പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം ഊറ്റി വെള്ളം വാലാൻ വയ്ക്കുക. പിന്നീട് തരുതരുപ്പായി ചതച്ചു വയ്ക്കണം.

∙ ഈ കൂട്ടിലേക്കു രണ്ടാമത്തെ ചേരുവ പൊടിയായി അരിഞ്ഞതു ചേർത്തു നന്നായി യോജിപ്പിക്കുക. 

∙ മൂന്നാമത്തെ ചേരുവയും ചേർത്തിളക്കി ചെറുനാരങ്ങാവ ലുപ്പത്തിലുള്ള ഉരുളകളാക്കണം.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. ഓരോ ഉരുളയും കൈയിൽ വച്ച് ഒന്നു പരത്തി, എണ്ണയിലിട്ടു വറുക്കുക. പരിപ്പുവട ചുവന്നു വരുമ്പോൾ കോരിയെടുക്കാം.

∙ ചൂടോടെ വിളമ്പാം.

https://noufalhabeeb.blogspot.com/?m=1

Thursday, June 3, 2021

വെണ്ടക്ക തക്കാളി ചമ്മന്തി

വടക്കേ ഇന്ത്യയിൽ റൊട്ടിയോടൊപ്പം കഴിക്കാൻ അവിടുത്തെ ജനങ്ങൾ വെണ്ടക്കയും വഴുതനയും പോലുള്ള പച്ചക്കറികളുപയോഗിച്ചു സബ്ജികൾ ഉണ്ടാക്കും അതുപോലെ നമ്മുടെ പ്രാതലിൽ നാടൻ പച്ചക്കറികളും ഉൾപ്പെടുത്താം. ദോശക്കും ചപ്പാത്തിക്കുമൊപ്പം കഴിക്കാനൊരുഗ്രൻ കറിയാണ് ഇത്.!

        ചേരുവകൾ      https://noufalhabeeb.blogspot.com/?m=1

അധികം മൂക്കാത്ത വെണ്ടക്ക- 10 എണ്ണം

സവാള ഉള്ളി- 2 എണ്ണം

പഴുത്ത തക്കാളി- 4 എണ്ണം

പച്ചമുളക് നീളത്തിൽ കീറിയത്- 3 എണ്ണം

വെളുത്തുള്ളി അല്ലി- 4 എണ്ണം

ഇഞ്ചി ചതച്ചത്- 30gm

കറിവേപ്പില ആവശ്യത്തിന്

ചെറിയ തക്കാളി ടോമോട്ടോ പ ലനീളത്തിൽ കുറുകെ അരിഞ്ഞത്- 6 എണ്ണം

വെളിച്ചെണ്ണ 30 ml

കടുക് 3gm

കാശ്മീരി മുളക് പൊടി 10 gm

മഞ്ഞൾപൊടി 3gm

മല്ലിപൊടി 5gm

കായം പൊടി 2gm

ഗരം മസാല 5gm

മല്ലിയില 1 കെട്ട്

           തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ വെണ്ടക്ക അഗ്രഭാഗത്ത് വരഞ്ഞതിനു ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചെറിയ ചൂടിൽ ഒരൽപം ഉപ്പും കുരുമുളക് പൊടിയും ചേർത്ത് വഴറ്റി മാറ്റി വെയ്ക്കുക. അതേ പാനിൽ കടുക് പൊട്ടിച്ചു ഇഞ്ചിയും വെളുത്തുള്ളിയും സവാളയും പച്ച മുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഉള്ളി നന്നായി വാടുമ്പോൾ തീ കുറച്ച് എല്ലാ മസാലകളും ചേർത്ത് വഴറ്റുക. അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു തിക്ക് ഗ്രേവി പരുവത്തിൽ പാകം ചെയ്യുക. അതിലേക്ക് വയറ്റിയ വെണ്ടക്കയും ചെറിയ തക്കാളിയും മല്ലിയിലയും ചേർത്തിളക്കി ചൂടോടെ വിളമ്പാം. https://noufalhabeeb.blogspot.com/?m=1

Wednesday, June 2, 2021

ബ്രഡ്‌ അവിൽ സ്നാക്ക്‌

ഇന്ന് നമുക്ക്‌ ബ്രഡ്ഡും അവിലും കൊണ്ട് 10 മിനുട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ചായക്കടി തയ്യാറാക്കിയാലോ...

       ചേരുവകൾ      https://noufalhabeeb.blogspot.com/?m=1

ബ്രഡ്ഡ്          - 3 എണ്ണം

അവൽ       - 1 കപ്പ്‌

ഉള്ളി            - 1 ചെറുത്

ഇഞ്ചി          - 1 ഇഞ്ച്‌ നീളം

പച്ചമുളക്   - 2 എണ്ണം

ഉപ്പ്              - 1/4 ടീസ്പൂൺ

മുളകുപാടി- 1/2 ടീസ്പൂൺ

ജീരകം        - 1/2 ടീസ്പൂൺ

കറിവേപ്പില - ആവശ്യത്തിന്

ഓയിൽ - ആവശ്യത്തിന്‌

       തയ്യാറാക്കുന്ന വിധം

ഒരു കപ്പ് അവൽ കുറച്ച് വെള്ളം ഒഴിച്ച് 3 മിനിറ്റ്‌ നേരം പൊതിരാൻ വയ്ക്കുക._

അതിനു ശേഷം അരിച്ചെടുക്കുക.

3 ബ്രഡ്‌ മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുത്ത് അവലിലേക്ക് ചേർക്കുക.

ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി, ഇഞ്ചി, പച്ചമുളക്‌, കറിവേപ്പില, ഉപ്പ്, മുളക് പൊടി, ജീരകം, എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.

അതിനു ശേഷം കയ്യിൽ എണ്ണ പുരട്ടി ചെറിയ ഉരുളകളാക്കി ഇഷ്ട്ടമുള്ള ഷേപ്പിൽ  ചെയ്തെടുക്കുക.

ഇത് ചൂടായ എണ്ണയിലേക്ക് ഇട്ട് കുറഞ്ഞ തീയിൽ വറുത്തെടുക്കുക.

ഗോൾഡൻ ബ്രൗൺ നിറം  ആകുമ്പോൾ കോരിയെടുക്കുക.

https://noufalhabeeb.blogspot.com/?m=1

Tuesday, June 1, 2021

മാതളനാരങ്ങ ഷേക്ക്

മാതളനാരങ്ങയും പാലും പഴവും ചേർത്ത് ഒരു ഷേക്ക്

       പഴങ്ങളിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് മാതള നാരങ്ങ. മാതളനാരങ്ങ സ്ഥിരമായിഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കുന്നതിന് സഹായിക്കുന്നു.വിളർച്ച തടയാനും മാതള നാരങ്ങ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍സ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. മാതളനാരങ്ങ,പാൽ, ചെറുപ്പഴം, അൽപ്പം നട്ട്സും എന്നിവ ചേർത്ത് ഒരു കിടിലൻ ഷേക്ക് തയ്യാറാക്കിയാലോ…  https://noufalhabeeb.blogspot.com/?m=1

          വേണ്ട ചേരുവകൾ

മാതളം 2 എണ്ണം
പാൽ ഒരു കപ്പ്
ചെറുപ്പഴം 2 എണ്ണം
നട്സ് 1 പിടി

            തയ്യാറാക്കുന്ന വിധം…

ആദ്യം പാൽ നന്നായി തിളപ്പിച്ച് തണുപ്പിക്കാനായി വയ്ക്കുക. അതിന് ശേഷം മാതള നാരങ്ങ
തൊലിക്കളഞ്ഞ് ഒപ്പം ചെറുപഴവും ചേര്‌ത്ത് മിക്സിയിലോ ജ്യൂസറിലോ അടിക്കുക. പാലിലേക്ക് മിക്സ് ചെയ്യുക. ഇതിലേക്ക് നട്സുകൾ പൊടിച്ചോ അല്ലാതെയോ ചേർക്കാവുന്നതാണ്. മിക്സ് ചെയ്തതിന് ശേഷം ഫ്രിഡ്ജിൽ അൽപം നേരം വയ്ക്കുക. തണുത്ത് കഴിഞ്ഞാൽ കഴിക്കാം…
https://noufalhabeeb.blogspot.com/?m=1