Sunday, June 13, 2021

ചിക്കൻ മജ്ബൂസ്

ഇന്ന് നമുക്ക്‌  സ്വാദിഷ്ടമായ ചിക്കൻ മജ്ബൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കിയാലോ...

           ചേരുവകൾ  

ബസ്മതി അരി -4 ഗ്ലാസ്സ്

വെള്ളം -6 ഗ്ലാസ്സ്

ചിക്കൻ -1 1/2 കിലോ

മുളക് പൊടി -3/4 ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി -3/4 ടീസ്പൂൺ

ഉപ്പ്‌ -ആവശ്യത്തിന്

സവാള ചെറുതായി അരിഞ്ഞത് -4 എണ്ണം

തക്കാളി -3 എണ്ണം

ഇഞ്ചി ചതച്ചത് -2 ടേബിൾ സ്പൂൺ

വെളുത്തുള്ളി ചതച്ചത് -2 ടേബിൾ സ്പൂൺ

പച്ചമുളക് -5 എണ്ണം

മല്ലിയില - ആവശ്യത്തിന്‌

ചെറിയ ജീരകം -1 ടേബിൾ സ്പൂൺ

കുരുമുളക് -1 1/2 ടേബിൾ സ്പൂൺ

പട്ട -7 എണ്ണം

ഗ്രാമ്പു -7 എണ്ണം

ഏലക്ക -8 എണ്ണം

കറുവയില -4 എണ്ണം

ഉണക്ക നാരങ്ങ -2 എണ്ണം

ചിക്കൻ സ്റ്റോക്ക് -2 എണ്ണം

മജ്ബൂസ് മസാല -4 ടേബിൾ സ്പൂൺ

        തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകി 1/2 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെള്ളം വാർന്നു പോകാൻ മാറ്റി വെക്കണം.

ചിക്കൻ ചെറിയ കഷ്ണങൾ ആക്കിയത് മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ചു 1/2 മണിക്കൂർ മാറ്റി വെക്കാം.

അതിനു ശേഷം എണ്ണയിൽ ഫ്രൈ ചെയ്തെടുത്തു മാറ്റി വെക്കാം..

ഇനി ഫ്രൈ ചെയ്ത  അതേ എണ്ണ ഒരു ബിരിയാണി പോട്ടിൽ ഒഴിച്ചു പട്ട, ഗ്രാമ്പു, ജീരകം, ഏലക്ക, കരുവയില, കുരുമുളക് എല്ലാം ഇട്ടു വഴറ്റി ഇഞ്ചി, വെളുത്തുള്ളി ഇട്ടു വഴറ്റി പച്ച മണം മാറിയ ശേഷം സവാള ഇട്ടു കൊടുത്തു വഴറ്റിയെടുക്കുക.

ഇനി തക്കാളി ഇട്ടു വഴറ്റിയ ശേഷം ഉണക്ക നാരങ്ങ ഇട്ടു കൊടുക്കാം. ഇനി ചിക്കൻ സ്റ്റോക്ക് ചെറിയ കഷ്ണം ആക്കി ഇട്ടു കൊടുത്ത ശേഷം മജ്ബൂസ് മസാല ഇട്ട് വഴറ്റി ഫ്രൈ ചെയ്ത ചിക്കൻ കൂടി ഇട്ടു എല്ലാം നന്നായി യോജിപ്പിച്ചെടുക്കാം.

ഇനി 6 ഗ്ലാസ്സ് തിളച്ച വെള്ളം ഒഴിച്ചു കൊടുത്തു ഊറ്റി വെച്ച അരി കൂടി ഇട്ടു ഉപ്പും ചേർത്തു പതുക്കെ മിക്സ് ചെയ്തെടുക്കാം._

ഇനി ഇത് കുറഞ്ഞ തീയിൽ  10 മിനിറ്റ് വേവിച്ചെടുക്കാം.

5 മിനിറ്റ് കഴിഞ്ഞു പച്ച മുളകും മല്ലിയിലയും ഇട്ടു കൊടുത്ത ശേഷം ഒന്ന് കൂടി മൂടി വെച്ചു വേവിക്കാം.

ഏകദേശം 10 മിനിറ്റ് കഴിഞ്ഞാൽ  നമ്മുടെ മജ്ബൂസ് പെർഫെക്ട് ആയി തയ്യാറായിട്ടുണ്ട്. ഇനി നമുക്ക് ഇത് പ്ലേട്ടിലേക്ക് സെർവ് ചെയ്യാം.    https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment