രുചികരമായ ബീഫ് ബിരിയാണി എങ്ങനെ ഉണ്ടാക്കുന്നുവെന്ന് നോക്കാം.
ആവശ്യമായവ
ബിരിയാണിഅരി- ഒരു കിലോ
കറുവാപട്ട-ആറുകഷണം
ഏലയ്ക്ക- അഞ്ച് എണ്ണം
ഗ്രാമ്പൂ - ഏഴ് എണ്ണം
തക്കോലം-രണ്ട്
ചെറുനാരങ്ങനീര്- ഒരെണ്ണം
കുരുമുളക്-അല്‍പം
സവാള-നാല്
പെരുംജീരകം-അല്പം
കശുവണ്ടിപരിപ്പ്-കുറച്ചു
കിസ്മിസ്-ആവശ്യത്തിന്
നെയ്യ്-ആവശ്യത്തിന്
പൈൻ ആപ്പിൾ എസ്സൻസ് -അല്പം
ഉപ്പ്-ആവശ്യത്തിന്
ബീഫ് കറിയുണ്ടാക്കാനായി...
ബീഫ്-രണ്ട് കിലോ
ചുവന്നുള്ളി-എട്ടെണ്ണം
വെളുത്തുള്ളി-അല്പം
പച്ചമുളക്-നാല്
ഇഞ്ചി-ഒരു കഷണം
വെളിച്ചെണ്ണ-ആവശ്യത്തിന്
കടുക്-ഒരു ടിസ്പൂണ്‍
മുളകുപൊടി-രണ്ട് ടേബിള്സ്പൂണ്‍
മല്ലിപ്പൊടി-ഒരു ടേബിള്സ്പൂണ്‍
മീറ്റ്മസാല-മൂന്നുസ്പൂണ്‍
മഞ്ഞള്‍പൊടി-അല്‍പ്പം
കറിവേപ്പില-രണ്ട് കതിര്‍പ്പ്
ബിരിയാണി പാകം ചെയ്യുന്ന വിധം
ഒരുപാനില്‍ അരി വേവാന്‍ ആവശ്യമായ വെള്ളം എടുക്കുക.ചൂടാകുമ്പോള്‍ കറുവാപട്ട, തക്കോലം,ഏലയ്ക്ക,പെരുംജീരകം ,കുരുമുളക്എ ന്നിവ വെള്ളത്തിലേക്ക് ഇടുക.നാരങ്ങ കുരു ഇടാതെ പിഴിഞ്ഞു ഒഴിക്കുക.പാകത്തിന് ഉപ്പും ചേർക്കുക തിളയ്ക്കുമ്പോള്‍ കഴുകി വച്ചിരിക്കുന്ന ബിരിയാണിഅരി ഇടുക. അരിയുടെ ഇരട്ടി വെള്ളമാണ് എടുക്കേണ്ടത്.വേവ് പരുവം ആവുമ്പോള്‍ ചോറ് കോരി വെള്ളം വാർന്നു പോവാന്‍ വയ്ക്കുക._ അവസാനം പൈന്‍ആപ്പിള്‍ എസ്സെന്‍സ് മിക്സ് ചെയ്യുക.ഒരു പാനില്‍ നെയ്യ് ഒഴിച്ച് നേരിയതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള വറുത്തു കോരുക,ബാക്കി നെയ്യില്‍ കിസ്മിസും കശുവണ്ടിപ്പരിപ്പും വറുത്തു കോരുക.ഇത് ബിരിയാണി\ചോറിലേക്ക് ഇട്ടു മിക്സ് ചെയ്യുക.
ബീഫിനായി....
ബീഫ് കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ മുളകുപൊടിയും മല്ലിപൊടിയും ചൂടാക്കിഉപ്പും ചേർത്ത് കഷണങ്ങളില്‍ പുരട്ടിവയ്ക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുത്തു അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളി,വെളുത്തുള്ളി,പച്ചമുളക്, ഇഞ്ചി,,കറിവേപ്പില എന്നിവ മഞ്ഞള്‍ പൊടി ചേർത്ത് വഴറ്റുക.ഇതിലക്ക് ബീഫ് കഷണങ്ങള്‍ ചേർത്ത് വേവിക്കുക,കുക്കെറില്‍ ചെയ്യുമ്പോള്‍ മൂന്ന് വിസില്‍ മതി ആവും.രുചി കൂട്ടാന്‍ തേങ്ങാപാല്‍ ചേർത്താൽ നന്ന്.
ലയെര്‍ ചെയ്യാന്‍ വലിയ പാത്രത്തില്‍ നെയ്യ് തേച്ചു ചോറ് നിരത്തുക,അതിന്റെ മുകളില്‍ ബീഫ്ക്കുട്ടു നിരത്തുക.വീണ്ടും റൈസ് ഇടുക,നെയ്യില്‍ വറുത്തു വച്ചിരിക്കുന്ന സവാള,കശുവണ്ടിപ്പരിപ്പ്,കിസ്മിസ് എന്നിവ വിതറുക.വീണ്ടും അങ്ങനെ രണ്ട് വട്ടം ആവര്ത്തി്ക്കുക.മുകളില്‍ മല്ലി ഇലയും പുതിന ഇലയും വിതറി ഇടുക.പാത്രം അടച്ചു വച്ചു ചെറുതീയില്‍ അഞ്ചു മിനിറ്റ് ആവി കയറ്റുക.ഇതിനു ദം ചെയ്യുക എന്നാണ് പറയ്ന്നത്.പത്തുമിനിറ്റ് കഴിഞ്ഞു തുറക്കുക. സ്വാദിഷ്ടമായ ബീഫ് ബിരിയാണി റെഡി.ഫുഡ് കളര്‍ വേണമെന്നുള്ളവര്ക്ക് അത് ചേര്ക്കാം
ടിപ്സ്
പൈന്‍ആപ്പിള്‍ എസ്സെന്സിനു പകരം പൈന്‍ആപ്പിള്‍കഷണങ്ങള്‍ അരിഞ്ഞു ചേർക്കുന്നതാണ് രുചി.ബിരിയാണി അരിയുടെ വേവ് നോക്കുന്നത് കയ്യിലെടുത്തു നോക്കുമ്പോള്‍ ഒടിക്കുന്ന പരുവം ആണ് https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment