ഇന്ന് നമുക്ക് പനീർ ടിക്ക എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം...
പനീറിൽ പലവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് തണ്ടൂരിൽ വറുത്തെടുത്തുണ്ടാക്കുന്ന വിഭവമാണ് പനീർ ടിക്ക. ഇത് ഒരു ഇന്ത്യൻ വിഭവമാണ്.
പനീർ കഷ്ണങ്ങളാക്കി ക്യാപ്സിക്കം, ഉള്ളി, തക്കാളി എന്നിവയ്ക്കൊപ്പം ഈർക്കിലിൽ കോർക്കുന്നു. ഇത് തണ്ടൂർ അടുപ്പിൽ വച്ച് ഗ്രിൽ ചെയ്തെടുക്കുന്നു. വേവിച്ചതിനു ശേഷം നാരങ്ങാനീര്, ചാട്ട് മസാല എന്നിവ ചേർത്ത് ചൂടോടെ വിളമ്പുന്നു. സാലഡിനൊപ്പമോ, പുതിന ചട്ണിക്കൊപ്പമോ പനീർ വിളമ്പാവുന്നതാണ്. പനീർ അകമേ വളരെ മൃദുവാണെങ്കിലും പുറമേ മൊരിഞ്ഞിരിക്കും. ഇത് ഗ്രേവിയോടൊപ്പം പനീർ ടിക്ക മസാലയായും വിളമ്പാം. തണ്ടൂരി റൊട്ടിയിൽ പൊതിഞ്ഞ് പനീർ ടിക്ക റോളായും ഇത് ഉപയോഗിക്കാം. കാശ്മീരി പനീർ ടിക്കയിൽ വറുത്ത ബദാം അരിഞ്ഞിട്ടതുണ്ടാകും. അടുത്തിടയായി പല ഫാസ്റ്റ് ഫുഡ് ഭക്ഷണശാലകളിലും പനീർ ടിക്ക സ്ഥിരവിഭവമാണ്. പനീർ ടിക്ക ടോപ്പിങുകളുള്ള പിസ്സ, പനീർ ടിക്ക സാൻഡ്വിച്ച് എന്നിവയും ലഭ്യമാണ്.
പ്രോട്ടീൻ നിറഞ്ഞ ഒരു വിഭവമാണ് പനീർ.ഇത് ഉപാപചയം മെച്ചപ്പെടുത്തുകയും അതുവഴി ഭാരം കുറയ്ക്കാനും സഹായിക്കും. നിമിഷ നേരം കൊണ്ട് തയ്യാറാക്കാവുന്ന കലോറി കുറഞ്ഞ ഒരു പലഹാരമാണ് പനീർ ടിക്ക.ചുവപ്പ് ,പച്ച ക്യാപ്‌സിക്കം,ഉള്ളി,പനീർ എന്നിവ ഉപയോഗിച്ച് സ്വാദിഷ്ടമായ പനീർ ടിക്ക തയ്യാറാക്കാം.
ആവശ്യം വേണ്ട സാധനങ്ങൾ
പനീർ - 1 പായ്ക്കറ്റ് (സമചതുര കഷണങ്ങളായി അരിഞ്ഞത്)
കാപ്സിക്കം - 2 ( 1 പച്ച , 1 ചുവപ്പ്ചതുര കഷണങ്ങളായി അരിഞ്ഞത് )
തൈര് - 1 കപ്പ്
ഇഞ്ചി പേസ്റ്റ് - ½ ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് - ½ ടീസ്പൂൺ
മഞ്ഞൾ പൊടി - ½ ടീസ്പൂൺ
മുളകുപൊടി - ½ ടീസ്പൂൺ
കടലമാവ് - 2 സ്പൂൺ
ജീരകം പൊടി - ½ ടീസ്പൂൺ
അംച്യൂർ പൊടി - ½ ടീസ്പൂൺ
ഗരം മസാല പൊടി - ½ ടീസ്പൂൺ
നാരങ്ങ നീര് - ½
മല്ലി - അര കപ്പ് (നന്നായി നുറുക്കിയത് )
ചാറ്റ് മസാല - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിനു
ഉള്ളി - 2 (ചതുര കഷണങ്ങളാക്കി മുറിച്ചത് )
സ്ക്യുവർ
തയ്യാറാക്കേണ്ട വിധം
1. ഒരു ബൗളിൽ തൈര് ,മഞ്ഞൾപ്പൊടി,മുളക് പൊടി എന്നിവ നന്നായി യോജിപ്പിച്ചു വയ്ക്കുക.
2. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ചാറ്റ് മസാല ,ഗരം മസാല എന്നിവ ചേർക്കുക.
3. അംച്യൂർ പൊടിയും ജീരകവും കൂടി ചേർത്ത് യോജിപ്പിക്കുക.
4. മല്ലിയിലയും കൂടി ചേർത്ത് യോജിപ്പിക്കുക.
5. കടലമാവ് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.
6. ഉപ്പ് ചേർക്കുക.ഇതിലേക്ക് പകുതി നാരങ്ങാ പിഴിഞ്ഞ് ചേർക്കുക.
7. എല്ലാം നന്നായി യോജിപ്പിക്കുക.
8. ഉള്ളിയും ചുവപ്പ് ,പച്ച ക്യാപ്‌സിക്കം എന്നിവ ചേർക്കുക.
9. ഇതിലേക്ക് പനീർ ചേർക്കുക.
10. എല്ലാം നന്നായി കോട്ട് ചെയ്യുക.ഉള്ളിയും ക്യാപ്സിക്കവും നന്നായി യോജിച്ചുവെന്ന് ഉറപ്പാക്കുക.
11. മാരിനേറ്റ് ചെയ്യാനായി 30 മിനിറ്റ് വയ്ക്കുക.
12. സ്ക്യുവർ എടുത്തു മാറിനേറ്റ് ചെയ്ത കഷണങ്ങൾ വച്ച ശേഷം വീണ്ടും കോട്ട് ചെയ്യുക.
13. സ്റ്റൗ കത്തിച്ചു പാൻ വയ്ക്കുക.
14. ഒരു സ്പൂൺ എന്ന പാനിലേക്ക് ഒഴിക്കുക.
15. സ്‌കുവർ അതിന്റെ മുകളിൽ വച്ച് വേവിക്കാൻ വയ്ക്കുക.
16. പനീറിന്റെയും പച്ചക്കറികളുടെയും എല്ലാ വശങ്ങളും വേകാനായി സ്കുവർ തിരിച്ചു കൊടുക്കുക.
17. സ്വർണ നിറമാകുന്നതുവരെ വേവിക്കുക.
18. സ്കുവരിൽ നിന്നും പനീറും ഉള്ളിയും ക്യാപ്സിക്കവും മാറ്റുക.
19. ചൂടോടെ വിളമ്പുക.
http://noufalhabeeb.blogspot.com/?m=1
No comments:
Post a Comment