ഇന്ന് നമുക്ക് ബ്രഡ്ഡും അവിലും കൊണ്ട് 10 മിനുട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ചായക്കടി തയ്യാറാക്കിയാലോ...
ചേരുവകൾ https://noufalhabeeb.blogspot.com/?m=1
ബ്രഡ്ഡ് - 3 എണ്ണം
അവൽ - 1 കപ്പ്
ഉള്ളി - 1 ചെറുത്
ഇഞ്ചി - 1 ഇഞ്ച് നീളം
പച്ചമുളക് - 2 എണ്ണം
ഉപ്പ് - 1/4 ടീസ്പൂൺ
മുളകുപാടി- 1/2 ടീസ്പൂൺ
ജീരകം - 1/2 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
ഓയിൽ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് അവൽ കുറച്ച് വെള്ളം ഒഴിച്ച് 3 മിനിറ്റ് നേരം പൊതിരാൻ വയ്ക്കുക._
അതിനു ശേഷം അരിച്ചെടുക്കുക.
3 ബ്രഡ് മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുത്ത് അവലിലേക്ക് ചേർക്കുക.
ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ്, മുളക് പൊടി, ജീരകം, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
അതിനു ശേഷം കയ്യിൽ എണ്ണ പുരട്ടി ചെറിയ ഉരുളകളാക്കി ഇഷ്ട്ടമുള്ള ഷേപ്പിൽ ചെയ്തെടുക്കുക.
ഇത് ചൂടായ എണ്ണയിലേക്ക് ഇട്ട് കുറഞ്ഞ തീയിൽ വറുത്തെടുക്കുക.
ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ കോരിയെടുക്കുക.
https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment