ഇന്ന് നമുക്ക് നല്ല അടിപൊളി പരിപ്പ് കറി വക്കുന്നത് എങ്ങനെ എന്ന് നോക്കാം..
ചേരുവകൾ
1. ചെറുപയർ പരിപ്പ് - അര കപ്പ്
2. തേങ്ങ - കാൽ കപ്പ്
3. ചെറിയ ജീരകം - അര ടീ സ്പൂൺ
4. പച്ചമുളക് - 3 എണ്ണം
5. വെള്ളം - ആവശ്യത്തിന്
6. ഉപ്പ് - ആവശ്യത്തിന്
7. മഞ്ഞൾപൊടി - അര ടീ സ്പൂൺ
8. നെയ്യ് - 1 ടീ സ്പൂൺ
9. വറ്റൽമുളക് - 3 എണ്ണം
10.ചെറിയ ഉള്ളി - 4 എണ്ണം
11.കറിവേപ്പില
തയ്യാറാക്കുന്ന വിധം
(ചെറുപയർ പരിപ്പ് അര മണിക്കൂറെങ്കിലും കുതിർത്തു വെച്ചാൽ പെട്ടെന്ന് വെന്തുകിട്ടും)
കുക്കറിലേക്ക് ചെറുപയർ പരിപ്പ്, മഞ്ഞൾ പൊടി , ഉപ്പ് , ആവശ്യത്തിന് വെള്ളവും ചേർത്ത് 2 വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക.
ശേഷം തേങ്ങ , പച്ചമുളക് , ചെറിയ ജീരകം , ആവശ്യത്തിന് വെള്ളവും ചേർത്തരച്ച അരപ്പ് ചേർത്ത് തിളപ്പിക്കുക.
ശേഷം പാനിൽ നെയ്യ് ചൂടാക്കി ചെറിയ ഉള്ളിയും വറ്റൽ മുളകും കറിവേപ്പിലയും താളിച്ചു ചേർക്കുക.
ഇപ്പൊ നമ്മുടെ സദ്യയിലേക്കുള്ള രുചികരമായ കട്ടി പരിപ്പ് റെഡി ആയിട്ടുണ്ട്.
https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment