വടക്കേ ഇന്ത്യയിൽ റൊട്ടിയോടൊപ്പം കഴിക്കാൻ അവിടുത്തെ ജനങ്ങൾ വെണ്ടക്കയും വഴുതനയും പോലുള്ള പച്ചക്കറികളുപയോഗിച്ചു സബ്ജികൾ ഉണ്ടാക്കും അതുപോലെ നമ്മുടെ പ്രാതലിൽ നാടൻ പച്ചക്കറികളും ഉൾപ്പെടുത്താം. ദോശക്കും ചപ്പാത്തിക്കുമൊപ്പം കഴിക്കാനൊരുഗ്രൻ കറിയാണ് ഇത്.!
ചേരുവകൾ https://noufalhabeeb.blogspot.com/?m=1
അധികം മൂക്കാത്ത വെണ്ടക്ക- 10 എണ്ണം
സവാള ഉള്ളി- 2 എണ്ണം
പഴുത്ത തക്കാളി- 4 എണ്ണം
പച്ചമുളക് നീളത്തിൽ കീറിയത്- 3 എണ്ണം
വെളുത്തുള്ളി അല്ലി- 4 എണ്ണം
ഇഞ്ചി ചതച്ചത്- 30gm
കറിവേപ്പില ആവശ്യത്തിന്
ചെറിയ തക്കാളി ടോമോട്ടോ പ ലനീളത്തിൽ കുറുകെ അരിഞ്ഞത്- 6 എണ്ണം
വെളിച്ചെണ്ണ 30 ml
കടുക് 3gm
കാശ്മീരി മുളക് പൊടി 10 gm
മഞ്ഞൾപൊടി 3gm
മല്ലിപൊടി 5gm
കായം പൊടി 2gm
ഗരം മസാല 5gm
മല്ലിയില 1 കെട്ട്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ വെണ്ടക്ക അഗ്രഭാഗത്ത് വരഞ്ഞതിനു ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചെറിയ ചൂടിൽ ഒരൽപം ഉപ്പും കുരുമുളക് പൊടിയും ചേർത്ത് വഴറ്റി മാറ്റി വെയ്ക്കുക. അതേ പാനിൽ കടുക് പൊട്ടിച്ചു ഇഞ്ചിയും വെളുത്തുള്ളിയും സവാളയും പച്ച മുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഉള്ളി നന്നായി വാടുമ്പോൾ തീ കുറച്ച് എല്ലാ മസാലകളും ചേർത്ത് വഴറ്റുക. അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു തിക്ക് ഗ്രേവി പരുവത്തിൽ പാകം ചെയ്യുക. അതിലേക്ക് വയറ്റിയ വെണ്ടക്കയും ചെറിയ തക്കാളിയും മല്ലിയിലയും ചേർത്തിളക്കി ചൂടോടെ വിളമ്പാം. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment