Wednesday, June 30, 2021

നാടന്‍ മീന്‍കറി

നാടന്‍ മീന്‍കറി ( തേങ്ങ ചേര്‍ക്കാതെ)

മീന്‍കറി പല തരത്തിലുമുണ്ടാക്കാം. തേങ്ങയരച്ചു ചേര്‍ത്തും കുടംപുളി ചേര്‍ത്തുമെല്ലാം.
തേങ്ങ ചേര്‍ക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് എളുപ്പം ഉണ്ടാക്കാന്‍ സഹായിക്കുന്ന ഒരു മീന്‍കറിയാണ് താഴെ പറയുന്നത്. ഇത് പരീക്ഷിച്ചു നോക്കൂ.
മാംസം കൂടുതലുള്ള മീനോ അയിലയോ ഉപയോഗിച്ച് ഉണ്ടാക്കിയാല്‍ കൂടുതല്‍ നന്നായിരിയ്ക്കും.

     ചേരുവകൾ    

മീന്‍-1 കിലോ

തക്കാളി - 1 എണ്ണം

ചുവന്നുള്ളി -15 എണ്ണം

വെളുത്തുള്ളി -10 എണ്ണം

ഇഞ്ചി - ഒരു കഷ്ണം

മുളകുപൊടി - 2 ടീസ്പൂണ്‍

പച്ചമുളക്  - 3 എണ്ണം

മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍

ഉലുവ - അര ടീസ്പൂണ്‍

കുടംപുളി - 4 എണ്ണം

കടുക് -1 ടീസ്പൂണ്‍

കറിവേപ്പില , ഉപ്പ് , വെളിച്ചെണ്ണ - ഇവ ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക. ഇതില്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കണം.

കുടംപുളി വെള്ളത്തിലിട്ടു കുതിരാന്‍ വയ്ക്കുക.

ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ നീളത്തില്‍ കനം കുറച്ച് അരിയുക.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച് കടുകും ഉലുവയും പൊട്ടിയ്ക്കുക. ഇതിലേയ്ക്ക് അരിഞ്ഞു വച്ച രണ്ടു തരം ഉള്ളികളും ഇഞ്ചിയും ചേര്‍ക്കണം.

ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി അരിഞ്ഞു ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ഇതിലേയ്ക്ക് മുളകുപൊടി, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കണം. ഇവ നല്ലപോലെ വഴന്നു കഴിയുമ്പോള്‍ കുടംപുളി പിഴിഞ്ഞൊഴിയ്ക്കുക.

ഇത് തിളയ്ക്കുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ ഇതിലേയ്ക്കിട്ട് ഇളക്കുക. ഇത് കുറഞ്ഞ ചൂടില്‍ വേവിച്ചെടുക്കുക.

മീന്‍വെന്തു ചാറു കുറുകുമ്പോള്‍ കറിവേപ്പില, വെളിച്ചെണ്ണ എന്നിവയൊഴിച്ചു വാങ്ങുക.
ചോറിനു കൂട്ടാന്‍ നല്ലൊന്നാന്തരം മീന്‍കറി തയ്യാര്‍  
http://noufalhabeeb.blogspot.com/?m=1

No comments:

Post a Comment