Wednesday, December 29, 2010

പുതുവല്‍സര ആശംസകള്‍


new year scraps
newyearscraps.com



new year scraps
newyearscraps.com



new year scraps
newyearscraps.com



new year scraps
newyearscraps.com



new year scraps
newyearscraps.com

നിങ്ങള്‍ കഫെയിലാണോ? എങ്കില്‍ പോരുമ്പോള്‍ ctrl+shift+delete മറക്കേണ്ട


നിങ്ങള്‍ കഫെയിലോ പൊതു സിസ്റ്റത്തിലോ ആണെങ്കില്‍ എണീറ്റ് പോരുമ്പോള്‍ ctrl+shift+delete അമര്‍ത്തിയാല്‍ നിങ്ങള്‍ ഉപോയോഗിച്ച ബ്രൗസിങ്ഡാറ്റകളും, പാസ് വേര്‍ഡുകളും മറ്റെല്ലാ ഡാറ്റകളും ക്ലീനാക്കി കിട്ടും.

വിവരങ്ങള്‍ ചോരാതിരിക്കാന്‍ ചില കുറുക്കുവഴികള്‍.

1.നിങ്ങള്‍ ഇന്റര്‍നെറ്റ് സ്വകാര്യമായി ഉപയോഗിച്ച് വിന്‍ഡോകളെല്ലാം ക്ലോസ് ചെയ്ത് പോന്നാലും നിങ്ങള്‍ കയറിയ പേജുകളെല്ലാം നിങ്ങളുടെ സിസ്റ്റം തുറക്കുന്ന മറ്റൊരാള്‍ക്ക് കാണാവുന്നതാണ്. അതിനാണ് നാം ലോഗിന്‍ ചെയ്ത് പ്രവേശിച്ച മെയില്‍, ഫേസ്ബൂക്ക്, ഓര്‍ക്കൂട്ട് തുടങ്ങിയവ എല്ലാം തന്നെ ലോഗൗട്ട് ചെയ്യുക.

2.നിങ്ങളുടെ ഗൂഗിള്‍ ഐ.ഡി ചോര്‍ന്നാല്‍ അതിലൂടെ മെയില്‍ മാത്രമല്ല നിങ്ങളുടെ ഗൂഗിളിലെ മുഴുവന്‍ അക്കൗണ്ടുകളും ദുരുപയോഗം ചെയ്‌തേക്കാം.ഗൂഗിള്‍ തുറന്ന് വെബ് ഹിസ്റ്ററി പരിശോദിച്ചാല്‍ നിങ്ങള്‍ ഇത്രയും കാലം ഗൂഗിളിലൂടെ കയറിയിറങ്ങിയ മുഴുവന്‍ പേജുകളും അവിടെ സൂക്ഷിച്ചിട്ടുണ്ടാവും.

3.പല അക്കൗണ്ടുകളും വ്യാപകമായ ഹാക്കിങ് കാരണം പാസ് വേഡിന് പകരം പാസ് ഫ്രൈസ് ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ലക്ഷക്കണക്കിന് പാസ് വേഡുകള്‍ ഈയിടെ ഒരു സൈറ്റ് ഹാക്ക് ചെയ്ത് പുറത്തുവിട്ടു.

4.പെട്ടെന്ന് ഊഹിക്കാവുന്ന 1-9 നമ്പറുകള്‍,password, qwerty, സ്വന്തം പേര് തുടങ്ങിയവ നല്‍കാതിരിക്കുക

5.ഗൂഗിള്‍ ഐ.ഡിയും പാസ് വേഡും ഗൂഗിളല്ലാത്ത മറ്റു സൈറ്റുകളില്‍ കയറുമ്പോള്‍ നല്‍കാതിരിക്കുക.അങ്ങിനെ പല സ്ഥലത്തും ഈമെയില്‍ പാസ് വേഡ് കൊടുത്തിട്ടുണ്ടെങ്കില്‍ ഇടക്ക് ഈ മെയില്‍ പാസ് വേഡ് മാറ്റുക.

6.യൂസര്‍നെയിമും പാസ് വേഡും വിശ്വസ്ഥരായവര്‍ക്കുപോലും മെയിലായോ എസ്.എം.എസായോ അയക്കാതിരിക്കുക.

7.കുടുതല്‍ പേരുപയോഗിക്കുന്ന സിസ്റ്റത്തില്‍ നിന്ന് എണീറ്റ് പോരുമ്പോള്‍ മെനു-സെറ്റിങ്‌സ്-ബ്രൗസിങ് ഡാറ്റ ക്ലിയര്‍ ചെയ്യുക.

ഇനി നമുക്ക് ഇന്റെര്‍നെറ്റ് എക്സ്പ്ലൊരര്‍ ലോക്ക് ചെയ്യാം, പാസ്സ് വെര്‍ഡ് ഉപയോഗിച്ച്..

അതിനായി Internet Explorer ഓപ്പണ്‍ ചെയ്യുക. അതില്‍ നിന്നും Tools ഓപ്ഷന്‍ തുറക്കുക. ഇനി ഇന്റെര്‍നെറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് അവിടെ നിന്നും Content റ്റാബില്‍ Content Advisor എന്നതിനെ എനേബിള്‍ (Enable) ചെയ്യുക.
ഇനി പുതിയതായി admin password നല്‍കുക. അടുത്തതായി നിങ്ങളുടെ പാസ്സ് വെര്‍ഡിനെ സംബന്ധിച്ച് ഒരു സൂചന hint എന്ന കോളത്തില്‍ നല്‍കുക.
ശേഷം ratings റ്റാബില്‍ ക്ലിക്ക് ചെയ്ത് None എന്നതിലേക്ക് നീക്കുക.

ഇനി General റ്റാബില്‍ ക്ലിക്ക് ചെയ്ത് "Supervisor can type a password to allow users to view restricted content" എന്നത് ടിക്ക് ചെയ്തു എന്നു ഉറപ്പു വരുത്തുക.
ശരി, നമ്മുടെ പരിപാടി കഴിഞ്ഞു.
ഇനി Internet Explorer ഒന്നു ഓപ്പണ്‍ ചെയ്ത് നോക്കു..... പാസ്സ് വേര്‍ഡ് ചോദിക്കുന്നില്ലേ....
ഇനി നമ്മുടെ സിസ്റ്റത്തില്‍ നിന്നും ആരും ഓപ്പണ്‍ ചെയ്യില്ല.http://i925.photobucket.com/albums/ad93/ucsycybersmiley/11.gif
Enjoy.

Tuesday, December 28, 2010

മാജിക് കലണ്ടര് അഥവാ മനസ്സില് തൂക്കിയിടാന് ഒരു കലണ്ടര്.


2011 ലെ ഏതു തീയ്യതിയും മനസ്സില്‍ തൂക്കിയിട്ടു നടക്കാന്‍ റെഡിയായിക്കോളൂ. അതെ ഈ വര്‍ഷത്തെ ഏത് തീയതിയും നിമിഷ നേരം കൊണ്ട് പറയാവുന്ന രസികന്‍ വിദ്യയാണിത്. 2011 ആഗസ്ത് 15 എത്രാം തീയ്യതിയാണ്?....ഒരു നിമിഷം ആലോചിച്ച് നിങ്ങള്‍ക്കും പറയാം അന്ന് തിങ്കളാഴ്ചയാണെന്ന്. എങ്ങിനെയാണന്നല്ലെ. കേട്ടോളൂ,,,,

ഓരോമാസത്തിന്റെയും ക്രമനമ്പര്‍ നിങ്ങളുടെ മനസ്സിലുണ്ടാവുമല്ലോ. ഇനി 4 നമ്പറുകള്‍ കാണാതെ പഠിക്കണം. . നമ്പറുകളിതാണ്. 622, 503, 514, 624. അവ ക്രമത്തില്‍ ഒരോ മാസത്തിന്റെയും കോഡുകളാണ്. ജനുവരി -6, ഫെബ്രുവരി-2, മാര്‍ച്ച്-2, ഏപ്രില്‍-3, മെയ്-0, ജൂണ്‍-3, ജൂലൈ-5,ആഗസ്ത്-1, സെപ്തംബര്‍-4, ഒക്ടോബര്‍-6, നവംബര്‍-2, ഡിസംബര്‍-4 എന്നിവയാണ് ആ കോഡുകള്‍. ഇനി ആഗസ്ത് 15 എങ്ങിനെയാണ് തിങ്കളാഴ്ചയെന്ന് കിട്ടിയതെന്ന് നോക്കാം.

അതിനായി ആദ്യം ആഗസ്തിന്റെ കോഡ് മനസ്സിലാക്കുക. അത് ഒന്നാണല്ലോ. ശേഷം തീയ്യതിയുമായി കോഡ് കൂട്ടുക. അപ്പോള്‍ 16 എന്ന് ലഭിക്കുന്നു. (1+15=16) കിട്ടിയ സംഖ്യയില്‍ നിന്ന് 7 കൊണ്ട് ഹരിക്കാവുന്ന സംഖ്യകളെല്ലാം ഒഴിവാക്കുക. ഇവിടെ 16 ആയതു കൊണ്ട് 14 ഒഴിവാക്കാം.(16-14=2) ബാക്കി ലഭിക്കുന്ന സംഖ്യയിലാണ് സൂത്രമിരിക്കുന്നത്.

ലഭിച്ച സംഖ്യ ഒന്നായാല്‍ ഞായറും രണ്ടായാല്‍ തിങ്കളുമായിരിക്കും. 3-ചൊവ്വ, 4-ബുധന്‍, 5-വ്യാഴം, 6- വെള്ളി എന്നിങ്ങനെയാവും ഉത്തരം. ഇനി ശിഷ്ടമൊന്നും ലഭിച്ചില്ലെങ്കില്‍ ശനിയും. കൌതുകത്തിന് മാത്രമല്ല കാര്യത്തിനും അടുത്ത വര്‍ഷം ഈ കലണ്ടര്‍ വിദ്യ പയറ്റാന്‍ തയ്യാറായിക്കോളൂ,,

Monday, December 27, 2010

വലതുകാല് ഗൃഹപ്രവേശം ആചാരം


വീട്ടിലെ താമസം മംഗളമാവണമെങ്കില്‍ വലതുകാല്‍ വച്ച് കയറണം. പുതിയ വീട്ടിലോ വാടക വീട്ടിലോ താമസം തുടങ്ങുമ്പോള്‍ വലതുകാല്‍ വച്ച് കയറണമെന്നാണ് ആചാര്യന്‍‌മാര്‍ ഉപദേശിക്കുന്നത്.
പലപ്പോഴും അജ്ഞത മൂലം നാം ഇടതുകാല്‍ വച്ചായിരിക്കും ഗൃഹത്തിലേക്ക് ആദ്യമായി കയറിച്ചെല്ലുന്നത്. ഇതിനു കാരണം വലതുകാല്‍ ചവിട്ടണമെന്ന ഉപദേശം തെറ്റായി മനസ്സിലാക്കുന്നതാണ്.

അതായത്, ഗൃഹപ്രവേശമായിരുന്നാലും നവ വധുവും വരനും വീട്ടിലേക്ക് കടക്കുമ്പോഴായാലും മിക്കപ്പോഴും വീടിന്റെ പടിയിലായിരിക്കും വലതുകാല്‍ ചവിട്ടി കയറുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത് ഇടതു പാദം ചവിട്ടിയാണെന്ന കാര്യം നാം പരിഗണിക്കാതെയും പോകുന്നു.

ഇത്തരം തെറ്റുകള്‍ വരാതിരിക്കാന്‍ ശ്രമിക്കേണ്ടതാണ്. വാതിലിനോട് അടുത്ത പടിയില്‍ ഇടതു പാദം ചവിട്ടി വലതു പാദം അകത്തേക്ക് വച്ച് വേണം ഗൃഹപ്രവേശം നടത്തേണ്ടത്

സ്മാര്‍ട്ടാകാന്‍ പകലുറക്കം


പകലുറക്കപ്രിയര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പകലുറക്കം ആരോഗ്യത്തിന് ഗുണം ചെയ്യും. പൊതുവേ പകലുറങ്ങുന്ന ശീലം നല്ലതല്ലെന്നാണ് പറയാറുള്ളത്. തടികൂടുന്നതുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിയ്ക്കാറുള്ളത്.

എന്നാല്‍ ഈയിടെ നടന്ന ഒരു പഠനത്തിലാണ് പകലുറക്കം ആരോഗ്യത്തിന് നല്ലതാണെന്ന് കണ്ടെത്തിയത്. പകലുറക്കം മസ്തിഷ്‌കത്തിന് പുതുമ നല്‍കുകയും ശരീരത്തെയും മനസ്സിനെയും സ്മാര്‍ട്ട് ആക്കുകുയും ചെയ്യുമത്രേ.

39 യുവാക്കളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനത്തിന് വിധേയരാക്കിയത്. ഒരു ഗ്രൂപ്പിനോട് പകല്‍ സമയത്ത് അല്‍പനേരം ഉറങ്ങാന്‍ നിര്‍ദ്ദേശിക്കുകയും മറ്റുള്ളവരോട് ഉറങ്ങരുതെന്ന് നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു.

പകല്‍ മുഴുവന്‍ ഉറങ്ങാതെ ജോലികളിലും പഠനത്തിലുമായി ശ്രദ്ധിച്ചവരുടെ മസ്തിഷ്‌കം ഉറങ്ങിയവരുടേത് വച്ച് നോക്കുമ്പോള്‍വളരെ ക്ഷീണിച്ച് പുതുമനഷ്ടപ്പെട്ട രീതിയില്‍ കാണപ്പെട്ടു.

എന്നാല്‍ പകലുറങ്ങിയവരുടെ മസ്തിഷ്‌കവും മനസ്സും കൂടുതല്‍ സ്മാര്‍ട് ആയിട്ടാണത്രേ കാണപ്പെട്ടത്. മാത്രമല്ല ഉറക്കം കഴിഞ്ഞ് ഇവര്‍ തങ്ങള്‍ ചെയ്യുന്ന ജോലിയിലും പഠനത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തുവത്രേ.

കൈകളെ തളര്‍ത്തുന്ന കീബോര്‍ഡ്‌


ദീര്‍ഘനേരം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക, നിങ്ങളുടെ കൈകള്‍ക്ക്‌ ഭാവിയില്‍ തളര്‍ച്ചയുണ്ടായേക്കാം. നിരന്തരം കംപ്യൂട്ടര്‍ കീബോര്‍ഡ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ മണിബന്ധത്തിലൂടെ കൈപ്പത്തിയിലേക്ക്‌ കടന്നുപോവുന്ന നാഡിക്ക്‌ തിങ്ങലോ ഞെരുങ്ങലോ അനുഭവപ്പെടും. ഇതുകാരണം കൈപ്പത്തിക്ക്‌ തരിപ്പും വേദനയും ഉണ്ടാകും.

വീട്ടുജോലിക്കാര്‍, ക്‌ളര്‍ക്കുമാര്‍, എന്നിവ കൂടാതെ കൈകള്‍ കൂടുതലായി ഉപയോഗിക്കുന്ന വലിയൊരു വിഭാഗം തൊഴിലാളികള്‍ക്കും ഇത്തരം അവസ്ഥ ഉണ്ടാകാം. രാത്രിയില്‍ വേദന അസഹനീയമായേക്കാം. പച്ചക്കറികള്‍ അരിയാനും, കൈകൊണ്ട്‌ എന്തെങ്കിലും പിടിക്കാനും, ഭാരം എടുക്കാനുമൊക്കെ സാധിക്കാതെ വരുന്നു.

തൊഴിലുമായി ബന്ധപ്പെട്ടാണ്‌ ഇതുണ്ടാകുന്നതെങ്കില്‍ ഒരുപരിധിവരെ വ്യായാമത്തിലൂടെയും വിശ്രമത്തിലൂടെയും ഭേദമാക്കാം. ആരംഭദശയില്‍ കൈകളില്‍ മുറിവെണ്ണ പുരട്ടി തടവിയാല്‍ ഇത്‌ അതിവേഗം മാറും. എന്നാല്‍ രോഗം തീവ്രമായാല്‍ ശസ്‌ത്രക്രിയ മാത്രമായിരിക്കും പോംവഴി....

കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിനെ സൂക്ഷിക്കുക


ഏറെനേരം കംപ്യൂട്ടറിന്‌ മുന്നിലിരിക്കുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്ക്‌ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന നേത്രരോഗം പിടിപെട്ടേക്കാം. കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക്‌ മണിക്കൂറുകളോളം നോക്കിയിരുന്നാല്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം പിടിപെടാനുള്ള സാധ്യത കൂടുതലാണ്‌. കണ്ണിന്‌ വേദന, ചെങ്കണ്ണ്‌, കണ്ണിലൂടെ വെള്ളം വരുക, കാഴ്‌ചയ്‌ക്ക്‌ തകരാര്‍, തലവേദന, കണ്ണില്‍ ഈര്‍പ്പമില്ലായ്‌മയും ചൊറിച്ചിലും തുടങ്ങിയ വ്യത്യസ്‌ത രൂപങ്ങളില്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം പിടിപെടാം.

ഇതിനെ പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങള്‍ വിശദീകരിക്കാം.

ഓരോ 20 മിനിട്ടിനിടയിലും ഇടവേളയുണ്ടാക്കി കണ്ണടയ്‌ക്കുകയാണ്‌ ഈ രോഗത്തെ ചെറുക്കാന്‍ ഒരു മാര്‍ഗം. മാസത്തില്‍ ഒരുതവണയെങ്കിലും ഒരു നേത്രരോഗ വിദഗ്‌ദ്ധനെ കണ്ട്‌ കണ്ണുകള്‍ പരിശോധിപ്പിക്കണം. സി ആര്‍ ടി മോണിറ്റര്‍ ഒഴിവാക്കി, എല്‍ സി ഡി മോണിറ്റര്‍ ഉപയോഗിക്കണം. കംപ്യൂട്ടര്‍ വെച്ചിരിക്കുന്ന മുറിയില്‍ ആവശ്യത്തിന്‌ വെളിച്ചം കടക്കുന്നതാണെന്ന്‌ ഉറപ്പ്‌ വരുത്തണം. മോണിറ്ററില്‍ നിന്ന്‌ 20-30 ഇഞ്ച്‌ അകലെയിരുന്ന്‌ മാത്രമെ കംപ്യൂട്ടറിലേക്ക്‌ നോക്കാന്‍ പാടുള്ളു.

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ എ സിയുടെ തണുപ്പ്‌ കുറയ്‌ക്കണം. കംപ്യൂട്ടര്‍ സ്‌കീനില്‍ ആന്റി ഗ്‌ളെയര്‍ ഗ്‌ളാസ്‌ ഉപയോഗിച്ചാല്‍ ഉത്തമമായിരിക്കും. 17 ഇഞ്ചോ അതില്‍ കൂടുതലോ വലുപ്പമുള്ള മോണിറ്റര്‍ ഉപയോഗിക്കുക. മോണിറ്ററിന്റെ ബ്രൈറ്റ്‌നെസ്‌, കോന്‍ട്രാസ്‌റ്റ്‌, കളര്‍ എന്നിവ കണ്ണിന്‌ അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുക. തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിനെ ചെറുക്കാനാകും.

പെണ്‍കുട്ടികളെ കണ്ടെത്താനല്ല ഫേസ്ബുക്ക് തുടങ്ങിയത്


സോഷ്യല്‍ നെറ്റ്‌വര്‍ക്ക്” എന്ന സിനിമയ്ക്കെതിരെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍‌ബെര്‍ഗ് രംഗത്തെത്തി. ഫേസ്ബുക്കിന്‍റെ ഉല്‍‌ഭവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സിനിമയില്‍ പെണ്‍‌കുട്ടികളെ സ്വന്തമാക്കാനാണ് സൂക്കര്‍‌ബെര്‍ഗ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് തുടങ്ങിയതെന്ന രീതിയിലുള്ള ചിത്രീകരണങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
ഗേള്‍‌ഫ്രണ്ട് ഉപേക്ഷിച്ച് പോയതിനാലാണ് മറ്റ് പെണ്‍‌കുട്ടികളെ കണ്ടെത്തുന്നതിന് സൂക്കര്‍‌ബെര്‍ഗ് ഫേസ്ബുക്ക് പോലൊരു കമ്പനിക്ക് രൂപം കൊടുത്തതെന്നാണ് സിനിമയില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍, സൂക്കര്‍‌ബെര്‍ഗ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

“സിനിമയില്‍ എന്തെല്ലാം ശരിയാണ് എന്തെല്ലാം തെറ്റാണ് എന്ന് കണ്ടെത്തുക രസകരമാണ്. മാര്‍ക്ക് സൂക്കര്‍ബര്‍ഗിനെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ധരിച്ചിരിക്കുന്ന ടി-ഷര്‍ട്ടുകള്‍ കൃത്യമാണ്. അത്തരം ടി-ഷര്‍ട്ടുകള്‍ എനിക്കുണ്ടായിരുന്നു എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്“ - സൂക്കര്‍ബര്‍ഗ് പറഞ്ഞു.
“ചെരിപ്പുകളും കൃത്യമാണ്. എന്നാല്‍, ഞാന്‍ പറഞ്ഞുവരുന്നത് അടിസ്ഥാനപരമായ കാര്യങ്ങള്‍ സിനിമയില്‍ കാണിച്ചിരിക്കുന്നത് തെറ്റാണ്. പെണ്‍‌കുട്ടികളെ ലഭിക്കും എന്നത് മാത്രമാണ് ഫേസ്ബുക്ക് തുടങ്ങാനുള്ള പ്രേരണയെന്ന് തോന്നിപ്പിക്കുകയാണ് സിനിമയില്‍ ചെയ്യുന്നത്. എന്നാല്‍ ഫേസ്ബുക്ക് തുടങ്ങുന്നതിന് മുമ്പ് തന്നെ ഞാന്‍ എന്‍റെ ഗേള്‍ഫ്രണ്ടുമായി ഡേറ്റിംഗ് നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്ന കാര്യം അവര്‍ പൂര്‍ണമായും തിരസ്കരിച്ചു” - സിബി‌എസ് ഷോയില്‍ പങ്കെടുത്തുകൊണ്ട് സൂക്കര്‍‌ബെര്‍ഗ് പറഞ്ഞു.

സൂക്കര്‍‌ബര്‍ഗും ഇരട്ട സഹോദരന്‍‌മാരായ ടെയ്‌ലറും കാമറോണും തമ്മിലുള്ള തര്‍ക്കവും സിനിമയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് എന്നത് ഈ സഹോദരന്‍‌മാരുടെ ആശയമായിരുന്നെന്നും ഇത് സ്വന്തമാക്കുന്നതിനായി സൂക്കര്‍‌ബര്‍ഗ് അവര്‍ക്ക് 65 മില്യണ്‍ ഡോളര്‍ നല്‍കിയതായും പറയപ്പെടുന്നുണ്ട്.
ടെയ്‌ലര്‍-കാമറോണ്‍ സഹോദരന്‍‌മാരുമായുള്ള തര്‍ക്കം ഫേസ്ബുക്കിന്‍റെ ചരിത്രത്തിലെ വലിയൊരു ഭാഗമായി കാണിക്കാനാണ് സിനിമയില്‍ ശ്രമിച്ചതെന്നും സത്യത്തില്‍ രണ്ടാഴ്ചയില്‍ കുറവ് മാത്രം സമയമാണ് ഈ പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ എടുത്തതെന്നും സൂക്കര്‍‌ബെര്‍ഗ് പറഞ്ഞു.

കൂര്‍ക്കംവലി പരിഹരിക്കാം


ഉറക്കപ്രശ്‌നങ്ങള്‍ പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളായി മാറാറുണ്ട്.
ഇവയില്‍ ഏറ്റവും പ്രധാനം കൂര്‍ക്കംവലിയാണ്

നിദ്രായത്തം സുഖം ദുഃഖം എന്നാണ് ആയുര്‍വേദാചാര്യനായ വാഗ്ഭടന്‍ പറഞ്ഞിട്ടുള്ളത്. ജീവിതത്തിലെ സുഖവും ദുഃഖവും ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു എന്നര്‍ഥം. ഉറക്കപ്രശ്‌നങ്ങള്‍ പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളായി മാറാറുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനം കൂര്‍ക്കംവലിയാണ്. ഉറക്കത്തില്‍ ശബ്ദത്തോടെ ശ്വാസോച്ഛ്വാസം ചെയ്യേണ്ടി വരുന്നപ്രശ്‌നം തന്നെ കൂര്‍ക്കംവലി. ഉണര്‍ന്നിരിക്കുമ്പോള്‍ ഒരു നിമിഷം പോലും വിടാതെ ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ടിരിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ ആ വേളയില്‍ നേരിയശബ്ദം പോലും ഉണ്ടാകാറില്ല. ഉറക്കത്തില്‍ മാത്രമാണ് ശ്വാസോച്ഛ്വാസത്തില്‍ ഒച്ചപ്പാടുണ്ടായി കൂര്‍ക്കം വലിയാകുന്നത്.

കാരണങ്ങള്‍
ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വായു കടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസ്സങ്ങളുണ്ടാകുന്നതാണ് കൂര്‍ക്കം വലി.പലകാരണങ്ങള്‍ കൊണ്ട് ഇങ്ങനെ കൂര്‍ക്കംവലിയുണ്ടാകാം.

ജലദോഷവും മൂക്കടപ്പും: ജലദോഷവും മൂക്കടപ്പുമുള്ളപ്പോള്‍ മിക്കയാളുകള്‍ക്കും കൂര്‍ക്കം വലിയുണ്ടാകാറുണ്ട്. ശ്വാസവായുവിന് നേരേ ശ്വാസകോശത്തിലേക്കു കടന്നെത്താന്‍കഴിയാത്തവിധം തടസ്സങ്ങളുണ്ടാകുന്നതാണ് ഇതിനു കാരണം. കുട്ടികളില്‍ ഇതു കൂടുതലായി കാണാറുണ്ട്.

ശ്വാസഗതിയില്‍ കുറുനാക്ക് തടസ്സമായി വരുന്നത്: വളരെ ചുരുക്കം ചിലരില്‍ മാത്രം കാണുന്ന പ്രശ്‌നമാണിത്. കുറുനാക്കിന് അല്പം നീളം കൂടുതലുള്ളവരില്‍ അത് ശ്വാസ വായുവിന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നതാണ് കൂര്‍ക്കം വലിക്കു കാരണം.

തൊണ്ടയിലെ പേശികള്‍ അയഞ്ഞ് ദുര്‍ബലമാകുന്നത്: കൂര്‍ക്കംവലിയുടെ ഏറ്റവും പ്രധാനപ്പെട്ടകാരണം ഇതു തന്നെ. ഉറങ്ങുമ്പോള്‍ കഴുത്തിലെ പേശികളും നാവുമായി ബന്ധപ്പെട്ട പേശികളുമൊക്കെ തെല്ലൊന്ന് കുഴഞ്ഞ് ബലം കുറഞ്ഞിരിക്കും. നാവും വലിയൊരു പേശിയാണല്ലോ.

ഉണര്‍ന്നിരിക്കുമ്പോള്‍ ദൃഢമായി നില്‍ക്കുന്ന നാവ് ഉറക്കത്തില്‍ ദൃഢത കുറഞ്ഞ് കുഴഞ്ഞു താഴേക്കു തൂങ്ങിനില്‍ക്കും.കഴുത്തില്‍ പേശികളല്ലാതെ അസ്ഥികളൊന്നുമില്ല എന്നതുമോര്‍ക്കുക. ഉറങ്ങുമ്പോള്‍ ഈ പേശികളെല്ലാം കുറച്ചൊന്ന് അയഞ്ഞ് തളര്‍ന്നിരിക്കും.
തൊണ്ടയിലൂടെയാണല്ലോ ശ്വാസനാളി കടന്നുപോകുന്നത്. ഈ ശ്വാസക്കുഴല്‍ അയഞ്ഞ് തളര്‍ന്നിരിക്കുന്നതിനാല്‍ അതിലൂടെ വായുവിന് ശരിക്കു കടന്നുപോകാന്‍ കഴിയാതെ വരും. ഇങ്ങനെ തടസ്സപ്പെട്ട് വായു കടന്നുപോകുമ്പോഴുണ്ടാകുന്ന ശബ്ദമാണ് കൂര്‍ക്കം വലിയായി അനുഭവപ്പെടുന്നത്.

മൂക്കിന്റെ പാലത്തിനുണ്ടാകുന്ന തകരാറുകള്‍: ജനിക്കുമ്പോള്‍തന്നെ മൂക്കിനുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ കൂര്‍ക്കംവലിക്കു കാരണമാകാറുണ്ട്. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നതു പോലുള്ള പ്രശ്‌നങ്ങള്‍ ഉദാഹരണം.

ടോണ്‍സിലൈറ്റിസ്: കഴുത്തിന്റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ലിംഫ് കലകളാണ് ടോണ്‍സിലുകള്‍. ഇവയ്ക്ക് അണുബാധയുണ്ടായി വീങ്ങുമ്പോള്‍ തൊണ്ടയില്‍ ശ്വാസനാളം ഇടുങ്ങുകയും കൂര്‍ക്കംവലിയുണ്ടാവുകയും ചെയ്യും.

പരിഹാരം
പലപ്പോഴും ജീവിതക്രമീകരണങ്ങള്‍ കൊണ്ടു തന്നെ കൂര്‍ക്കംവലി വലിയൊരളവോളം പരിഹരിക്കാന്‍ കഴിയും

രൂപേഷിനുമുമ്പേ ഡ്രാക്കുളയുമായി വിനയന്‍!


ഡ്രാക്കുള’യെ മലയാളത്തില്‍ അവതരിപ്പിക്കാന്‍ ആദ്യമൊരുങ്ങിയത് സംവിധായകന്‍ രൂപേഷ് പോളാണ്. എന്നാല്‍ അടുത്തിടെയുണ്ടായ ചില വിവാദസംഭവങ്ങളെ തുടര്‍ന്ന് രൂപേഷ് പോള്‍ സംവിധാനരംഗത്തുനിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുകയാണ്. ഏറ്റവും പുതിയ വാര്‍ത്ത ‘ഡ്രാക്കുള’യുമായി വിനയന്‍ എത്തുന്നു എന്നതാണ്. ‘എഗൈന്‍ ഡ്രാക്കുള’ എന്നാണ് ചിത്രത്തിന് പേര്.
കാമുകനും കാമാതുരനും രക്തദാഹിയുമായ ഡ്രാക്കുള പ്രഭുവിന്‍റെ കഥ തന്നെയാണ് ഈ സിനിമയും പറയുന്നത്. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എഗൈന്‍ ഡ്രാക്കുളയില്‍ തിലകനും മേഘ്നാ രാജും അഭിനയിക്കുന്നതായി അറിയുന്നു. മറ്റൊരു പ്രത്യേകത വിനയന്‍ ഈ സിനിമ ‘3ഡി’യിലാണ് ഒരുക്കുക എന്നതാണ്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ഈ ഹൊറര്‍ ചിത്രം ബിഗ് ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. രഘുവിന്‍റെ സ്വന്തം റസിയ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാലുടന്‍ എഗൈന്‍ ഡ്രാക്കുള ആരംഭിക്കുമെന്നാണ് സൂചന.
ആകാശഗംഗ, വെള്ളിനക്ഷത്രം, യക്ഷിയും ഞാനും തുടങ്ങിയവയാണ് വിനയന്‍ സംവിധാനം ചെയ്ത ഹൊറര്‍ സിനിമകള്‍. ഇവയെല്ലാം സാമ്പത്തികമായി രക്ഷപ്പെട്ടവയാണ്.
1897ല്‍ ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കര്‍ എഴുതിയ നോവലായിരുന്നു ‘ഡ്രാക്കുള’. ആര്‍ക്കിബാള്‍ഡ് കോണ്‍സ്റ്റബിള്‍ ആന്‍റ് കോ എന്ന പബ്ലിഷിംഗ് കമ്പനി അത് അച്ചടിച്ചു. ആദ്യമൊന്നും ഡ്രാക്കുള എന്ന നോവല്‍ ഒരു തരംഗമായില്ല. പതിയെപ്പതിയെ അത് ലോകം കീഴടക്കി. രക്തം കുടിക്കുന്ന ഡ്രാക്കുള പ്രഭുവിന്‍റെ ഭയപ്പെടുത്തുന്ന വിവരണങ്ങളുമായി പിന്നീട് എത്രയെത്ര പുസ്തകങ്ങള്‍, സിനിമകള്‍. ഡ്രാക്കുള പ്രഭുവിന്‍റെ കഥ മലയാളത്തില്‍ ആദ്യമായാണ് ചലച്ചിത്രമാകുന്നത്.

താരനെ പ്രതിരോധിക്കുന്ന ഷാംപുവില്‍ വിശ്വസിക്കരുതെന്ന് ഡോക്ടര്‍മാര്‍


ന്യൂദല്‍ഹി: താരനെ പ്രതിരോധിക്കുന്ന ഷാംപൂവില്‍ വിശ്വസിക്കരുതെന്ന് ഡോക്ടര്‍മാര്‍. ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സ്ഥിരമായി ഒരു പരിഹാരവും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിങ്ങളുടെ കീശയിലെ കാശാണ് 'ആന്റി ഡാന്‍ഡ്രഫ്' ഷാംപൂ ഉല്‍പാദകരുടെ ലക്ഷ്യം. താരന് സ്ഥിമായി ഒരു പരിഹാരവുമില്ല. ഇതു ഒരു അസുഖമായോ ചര്‍മ്മത്തിന്റെ തകരാറായോ കണക്കാക്കി ചികിത്സിക്കുകയാണ് പല ഡോക്ടര്‍ക്കുമാരും ചെയ്ത് വരുന്നത്. എന്നാല്‍, താരനെ പ്രതിരോധിക്കുന്ന ഷാംപുവിന്റെ നിര്‍മാതാക്കള്‍ താരനെ ഇതുള്ളവരുടെ മാനസികാവസ്ഥ മുതലെടുത്ത് കച്ചവടമാക്കുകയാണെന്ന് മെഡിക്കല്‍ മൈക്രോബയോളജിസ്റ്റായ ഡോ: എസ്.രംഗനാഥന്‍ പറഞ്ഞു.

താരനെ പ്രതിരോധിക്കുന്ന ഏതെങ്കിലുമൊരു ഷാംപു ഫലപ്രദമാണെങ്കില്‍ ഇടക്കിടെ പല കമ്പനികളും ഇത്തരം ഷാംപുകള്‍ നിര്‍മിക്കുന്നതെന്തിനാണെന്ന് റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോ: എച്ച്.കെ കാര്‍ ചോദിക്കുന്നു. താരന്‍ എന്നത് കൊഴിഞ്ഞു പോകുന്ന ചര്‍മ്മമാണ് . താരനുള്ളവരില്‍ ചര്‍മ്മം നശിച്ച് പുതിയത് ഉണ്ടാകുന്നത് അതിവേഗത്തിലായിരിക്കും. മെഡിക്കല്‍ വിദഗ്ധരുടെ അടുക്കല്‍ താരന്‍ പ്രശ്‌നവുമായി എത്തുന്നവരോട് ദിവസവും ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് തലയോട്ടി ദിവസവും വൃത്തിയായി കഴുകാനാണ് നിര്‍ദ്ദേശിക്കാറ്. പ്രായവും, ഹോര്‍മോണ്‍ വ്യതിയാനവും താരന് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.

ചൊവ്വയില് ജലഉറവകള്


ചൊവ്വയില്‍ ജല സാന്നിധ്യം കണ്ടെത്തിയാതായി ഗവേഷകര്‍. ഉപരിതലത്തില്‍ നിന്നും ഏതാനും മീറ്റര്‍ താഴ്‌ചയിലാണ്‌ ജലസാന്നിധ്യം കണ്ടെത്തിയത്‌. ചൊവ്വയുടെ ഉപരിതലത്തില്‍ ജലത്തിന്‌ ദ്രാവക രൂപത്തില്‍ നിലനില്‍ക്കാനാകില്ലെങ്കിലും മണ്ണിനടിയില്‍ അത്‌ സാധ്യമാണെന്ന്‌ 'ജേര്‍ണല്‍' റിപ്പോര്‍ട്ടു ചെയ്‌തു. മിസിസിപ്പി നദിയുള്ളതിന്റെ ആയിരക്കണക്കിന്‌ ഇരട്ടി വലുപ്പമുളള 'നദി'കളാണത്രേ ചൊവ്വയിലുളളത്‌ . മണ്ണിനടിയിലുള്ള ഇത്തരം നദികളുടെ നിഴലുകള്‍ ഉപരിതലത്തില്‍ കാണാമെന്ന്‌ പ്ലാനറ്ററി സയന്‍സ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ അലക്‌സ് പാല്‍മെറോ റോഡ്രിഗ്‌സ് അഭിപ്രായപ്പെട്ടു.

ഉറവകളുട ആഴം നിര്‍ണയിക്കാനാകില്ലെങ്കിലും മനുഷ്യര്‍ക്ക്‌ ചൊവ്വയിലെ ജലം ഉപയോഗിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. ചൊവ്വയുടെ ആഴങ്ങളില്‍ നിന്ന്‌ കൂടുതല്‍ പ്രയാസം കൂടാതെ ജലം കണ്ടെത്താമെന്ന്‌ അരിസോണ സര്‍വകലാശാലയിലെ ജെഫ്രി കാര്‍ഗെല്‍ പറഞ്ഞു.

ഭാവിയിലെ ചൊവ്വയാത്രികര്‍ക്ക്‌ ജലസാന്നിധ്യം അനുഗ്രഹമാകുമെന്നാണ്‌ പ്രതീക്ഷ. ജലത്തിലെ ഹൈഡ്രജന്‍ ഉപയോഗിച്ച്‌ ഇന്ധവും നിര്‍മ്മിക്കാനാകും. ജലസാന്നിധ്യം മൂലം ചൊവ്വയില്‍ ജീവനുണ്ടാകാനുളള സാഹചര്യമുണ്ടെന്നാണ്‌ ഒരു വിഭാഗം ശാസ്‌ത്രജ്‌ഞരുടെ അഭിപ്രായം.

പ്രായം കുറയ്ക്കാനും ചോക്ലേറ്റ്


ചോക്ലേറ്റുകളെക്കുറിച്ചുള്ള ധാരണകള്‍ മാറിമറിയാന്‍ തുടങ്ങിയത് അടുത്ത കാലത്തുവന്ന ചില പഠനങ്ങളോടെയാണ്.ആദ്യകാലത്ത് ചോക്ലേറ്റ് കഴിച്ചാല്‍ രോഗങ്ങള്‍ കൂടുമെന്നായിരുന്നു വിശ്വസം.എന്നാല്‍ പിന്നീട് ചോക്ലേറ്റ് ഹൃദയാരോഗ്യത്തിനും ലൈംഗിശേഷിയ്ക്കുമെല്ലാം നല്ലതാണെന്ന് കണ്ടെത്തി.
ഇപ്പോഴിതാ ചോക്ലേറ്റിന്റെ മറ്റൊരു കഴിവും കണ്ടെത്തിയിരിക്കുന്നു.പ്രായത്തെ അകറ്റാനും മുഖത്തെ ചുളിവുകള്‍ മാറ്റാനും ചോക്ലേറ്റിന് കഴിയുമത്രേ.സ്വിറ്റ്‌സര്‍ലാന്റിലെ ബാരികാലെബോ എന്ന ചോക്ലേറ്റ് നിര്‍മ്മാണകമ്പനിയാണ് ഈ കണ്ടുപിടിത്തവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
20 ഗ്രാമിന്റെ ഒരു കഷണം ബാരികാലെബോ സ്‌പെഷ്യല്‍ ചോക്ലേറ്റ് ദിവസവും അകത്താക്കുക മാത്രമേ ചെയ്യേണ്ടതുള്ളു.പ്രത്യേക പായ്ക്കറ്റുകളില്‍ വരുന്ന ഈ ചോക്ലേറ്റില്‍ ആന്റി ഓക്‌സിഡന്റ്‌സും ഫഌവനോള്‍സും ധാരാളമുണ്ടത്രേ.ഇത് ത്വക്കിന് ഇലാസ്തികത നല്‍കും.തിളക്കം വര്‍ധിപ്പിക്കും. ,ശരീരത്തിലെ ജലാംശത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യും,കമ്പനി പറയുന്നു.
കറുത്തനിറമുള്ള ചോക്ലേറ്റ് ആരോഗ്യത്തിന് അത്യുത്തമമാണെന്ന് നേരത്തെതന്നെ തെളിഞ്ഞിരുന്നു.രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാഘാതം തടയാനും കറുത്ത ചോക്ലേറ്റിനു കഴിയും.ധാരാളം ആന്റി ഓക്‌സിഡന്റും അടങ്ങിയിട്ടുള്ളത് കൊണ്ടാണിത്.
കൊക്കോബീന്‍സിനുള്ളില്‍ അടങ്ങിയിരിക്കുന്ന ഫഌവൊനള്‍സാണ് ബാരികാലെബോയുടെ സ്‌പെഷ്യല്‍ ചോക്ലേറ്റില്‍ ചേര്‍ത്തിരിക്കുന്നത്.സാധാരണ,നമുക്ക് ഇഷ്ടമുള്ള ആഹാരവസ്തുക്കളെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയായിരിക്കും.
എന്നാല്‍ ചോക്ലേറ്റ് ഇഷ്ടമുള്ളവര്‍ കോടിക്കണക്കിനുണ്ട്,ചോക്ലേറ്റ് ആരോഗ്യം വര്‍ദ്ധിപ്പിക്കുക കൂടി ചെയ്യും എന്നുള്ള വസ്തുത അവരെ സന്തോഷിപ്പിക്കാതിരിക്കില്ല'ബാരി കമ്പനിയുടെ ചീഫ് ഇന്നവേഷന്‍ ഓഫീസര്‍ ഹാന്‍ഡ് റീന്‍സ് പറയുന്നു.
ഓര്‍ഗാനിക്,ഡയറ്റ് ചോക്ലേറ്റുകളുടെ മാര്‍ക്കറ്റ് പ്രതിവര്‍ഷം 10ശതമാനം വീതം വര്‍ദ്ധിക്കുകയാണ്.എന്നാല്‍ സാധാരണ ചോക്ലേറ്റിന്റെ വിപണിക്ക് 1 2ശതമാനം വര്‍ധനവേയുള്ളൂ.ഉപഭോക്താക്കള്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു എന്നതിന്റെ തെളിവാണിത്.

സുന്ദരിമാര്ക്ക് പത്തു കല്പനകള്


സുന്ദരിയായാല്‍ മാത്രം പോരാ. ഉള്ള സൌന്ദര്യം സിമ്പിളായി കാത്തുസൂക്ഷിക്കുമ്പോഴാണ് നിങ്ങള്‍ സുന്ദരിയായ ഒരു വ്യക്തിയാകുന്നത്. മുടിയും കണ്‍പീലിയും കവിളും എന്തിനേറെ കാലു പോലും നിങ്ങളുടെ വ്യക്തിത്വത്തെ മാര്‍ക്കു ചെയ്യുന്ന കാലമാണ് ഇത്. ദിവസേന ജോലിക്കു പോകുന്നതിനും മുമ്പും കോളജിലേക്ക് പോകുന്നതിനു മുമ്പും നടത്തുന്ന മേക്കപ്പില്‍ മാത്രമായി ഒതുങ്ങരുത് നമ്മുടെ സൌന്ദര്യസംരക്ഷണം. എന്നും അല്പസമയം ഇതിനായി നീക്കിവെയ്‌ക്കണം.

1) പാദസംരക്ഷണം തന്നെ മുന്നില്‍
നമ്മുടെ കുഞ്ഞുപാദങ്ങള്‍ നമുക്ക് വേണ്ടി എത്രത്തോളം കഷ്‌ടപ്പെടുന്നുണ്ട്. റോഡിലൂടെ നടന്നു പോകുമ്പോള്‍ മണ്ണും പൊടിയുമേറ്റ് കോലം കെടും. ബസില്‍ യാത്ര ചെയ്യുമ്പോഴാണെങ്കില്‍ സഹയാത്രികരുടെ നിഷ്‌ഠൂരമായ ചവിട്ടേറ്റ് പലപ്പോഴും വേദനിക്കും. ഇങ്ങനെ ഒരു ദിവസം ഒരുപാട് യാതനകള്‍ ഏറ്റുവാങ്ങുന്ന പാവം പാദത്തിന് രാത്രിയില്‍ കുറച്ചു സംരക്ഷണമാകാം. ഉറങ്ങുന്നതിനു മുമ്പ് മോയിസ്‌ചറൈസര്‍ ഉപയോഗിച്ച് പാദം തടവുക. കഴിയുമെങ്കില്‍ പുറത്തുപോകുമ്പോള്‍ കാലില്‍ കാലുറകള്‍ ധരിക്കാവുന്നതാണ്.

2) മേക്കപ് മാറ്റുക
എല്ലാ ദിവസവും ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് നിര്‍ബന്ധമായും മേക്കപ് പൂര്‍ണമായും മാറ്റിയിരിക്കണം. മേക്കപ് തുടര്‍ച്ചയായി മുഖത്ത് കിടക്കുന്നത് നല്ലതല്ല. മുഖക്കുരു വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകും.

3) മോയിസ്ചറൈസര്‍ ഉപയോഗിക്കാം
പകല്‍ നേരങ്ങളില്‍ പുറത്തു പോകുന്നതിനു മുമ്പായി മോയിസ്ചറൈസര്‍ ഉപയോഗിക്കണം. ഇത് സൂര്യപ്രകാശത്തില്‍ നിന്നും നിങ്ങളുടെ ത്വക്കിനേല്‍ക്കുന്ന ആക്രമണങ്ങളെ തടഞ്ഞു നിര്‍ത്താന്‍ കഴിയും. കൂടാതെ ചര്‍മ്മം എപ്പോഴും എണ്ണമയത്തോടെയിരിക്കാനും ഇതു നല്ലതാണ്.

4) കാലാവധി കഴിഞ്ഞ മേക്കപ് സാധനങ്ങള്‍ വേണ്ട
കാലാവധി കഴിഞ്ഞ സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ മേക്കപ്പിനായി ഒരിക്കലും ഉപയോഗിക്കരുത്. ഇതു നിങ്ങളുടെ ത്വക്കിനെ ദോഷകരമായി ബാധിക്കും. ത്വക്കിന് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാകും.

5) ഫെയ്സ് വാഷ് ഉപയോഗിക്കുക
ജോലിക്കു പോകുകയാണെങ്കിലും കോളജില്‍ പോകുകയാണെങ്കിലും ഒരു ഫെയ്‌സ് വാഷ് എപ്പോഴും ഒപ്പം കരുതുക. ചെറിയ ഇടവേളകള്‍ കിട്ടുമ്പോഴെല്ലാം നിങ്ങള്‍ മുഖം ഫെയ്‌സ് വാഷ് ഉപയോഗിച്ച് കഴുകുക. ഇത് നിങ്ങള്‍ക്ക് ഒരു ‘ഫ്രഷ് ലുക്ക്’ നല്കും.

6) നന്നായി ഉറങ്ങുക, വെള്ളം കുടിക്കുക
സൌന്ദര്യത്തിന്‍റെ പ്രധാനഘടകങ്ങളാണ് ഉറക്കവും വെള്ളവും. ഏറ്റവും കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കുക. നന്നായി ഉറങ്ങുന്നതു കൂടാതെ നന്നായി വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഒരു ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും ഏറ്റവും കുറഞ്ഞത് കുടിക്കണം.

7) പഴവര്‍ഗങ്ങള്‍ കഴിക്കുക
ഉറക്കവും വെള്ളവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് പഴവര്‍ഗങ്ങളും. ആപ്പിള്‍, വാഴപ്പഴം, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളില്‍ ഏതെങ്കിലും ഒന്നെങ്കിലും ദിവസേന കഴിക്കാന്‍ ശ്രദ്ധിക്കണം. പഴവര്‍ഗങ്ങള്‍ കഴിച്ചാല്‍ കുടുതല്‍ എനര്‍ജി ലുക്ക് ലഭിക്കും.

8) കൈകള്‍ മസാജ് ചെയ്യുക
എല്ലാ ദിവസവും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് നിങ്ങളുടെ കൈകള്‍ മസാജ് ചെയ്യാന്‍ ശ്രദ്ധിക്കണം. കൈ വളരെ സോഫ്‌റ്റായും എനര്‍ജെറ്റിക്കായും ഇരിക്കാന്‍ മസാജ് ചെയ്യുന്നത് സഹായിക്കും.

9) മുടിയിലേക്കും ഒരു ശ്രദ്ധ
നനഞ്ഞ മുടി ഒരിക്കലും കെട്ടി വെയ്‌ക്കരുത്. ഇതു മുടിയുടെ ആരോഗ്യത്തെ ശമിപ്പിക്കും. നനഞ്ഞ മുടി ഉണക്കിയതിനു ശേഷം മാത്രം കെട്ടിവെയ്‌ക്കുക. നനഞ്ഞ മുടിയുമായി ഉറങ്ങുകയും ചെയ്യരുത്.

10) ഒരു പുഞ്ചിരി, കൂടുതല്‍ സൌന്ദര്യം
മുഖത്ത് എപ്പോഴും പുഞ്ചിരി സൂക്ഷിക്കുക. നിങ്ങളെ കാണുന്നവര്‍ക്ക് കൂടുതല്‍ സന്തോഷം പകരാന്‍ ഇത് സഹായിക്കും. എപ്പോഴും കനം കെട്ടി നില്ക്കുന്ന നിങ്ങളുടെ മുഖം കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.

പ്രണയമധു നുകരാന് ഫെംഗ്ഷൂയി


പ്രണയം സത്യമാണ്, ശരീരങ്ങള്‍ തമ്മിലുരയുമ്പോള്‍ മാത്രമല്ല പ്രണയം ഉണ്ടാവുന്നത്, പ്രണയം പേരറിയാത്തൊരു നൊമ്പരമാണ്.....അങ്ങനെ പ്രണയത്തെ കുറിച്ചുള്ള കണ്ടെത്തലുകള്‍ പലതാണ്. പ്രണയം എന്തുതന്നെയാവട്ടെ, അത് നല്‍കുന്ന അനുഭൂതി എന്നും നില നിര്‍ത്താന്‍ സാധിക്കുന്നത് മഹാ ഭാഗ്യമായിരിക്കും.
പ്രണയവും ബന്ധങ്ങളും ഊഷ്മളമായി നില നില്‍ക്കാന്‍ ഫെംഗ്ഷൂയി വിദഗ്ധര്‍ പല ഉപദേശങ്ങളും നല്‍കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ചിലതാണ് ഇവിടെ പറയുന്നത്.
പ്രണയത്തിന്റെയും ബന്ധങ്ങളുടെയും ദിക്കാണ് തെക്കുപടിഞ്ഞാറ്. പ്രണയബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വീടിന്റെ ഈ ദിക്കിനെയും കാര്യമായി പരിഗണിക്കണം. ഇവിടെ ഒരു കുടുംബ ഫോട്ടോ വയ്ക്കുന്നത് നിങ്ങളുടെ കുടുംബത്തില്‍ മുമ്പത്തെക്കാളേറെ ഒത്തൊരുമയുണ്ടാക്കും. പ്രണയബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ഒരു വ്യാളീമുഖമുള്ള ആമയെ വച്ച് പ്രണയ ഭാഗ്യം പരീക്ഷിക്കാം. വ്യാളീമുഖത്ത് ഒരു ചുവന്ന റിബണ്‍ വേണമെന്ന കാര്യവും ശ്രദ്ധിക്കുക.
തെക്ക് പടിഞ്ഞാറ് മൂലയില്‍ ഒരു മണിയോ വിന്‍ഡ് ചൈമോ അല്ലെങ്കില്‍ ഒരു ക്രിസ്റ്റലോ തൂക്കുന്നത് പ്രണയത്തിന്റെ ഊര്‍ജ്ജത്തിന് ചലനം നല്‍കും. വടക്കു കിഴക്ക് ഭാഗത്തെ ഊര്‍ജ്ജത്തിന്റെ ചലനം നിങ്ങളുടെ പ്രണയ ജീവിതത്തെയും മുന്നോട്ട് നടത്തുമത്രേ!
വീടിന്റെയോ കിടപ്പുമുറിയുടെയോ തെക്കുപടിഞ്ഞാറ് ഭാഗത്ത് നേര്‍ത്ത രീതിയിലുള്ള പ്രകാശ ക്രമീകരണം നടത്തുന്നതും പ്രണയം പൂത്തുലയുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്.
മെഴുകുതിരികളും പ്രണയത്തിന്റെ ചിഹ്നങ്ങളാണ്. റോസ്, മഞ്ഞ എന്നീ നിറങ്ങളിലുള്ള ക്രിസ്റ്റലുകള്‍ നിങ്ങളുടെ പ്രണയഭാഗ്യം വര്‍ദ്ധിപ്പിക്കും.
പിങ്ക് ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കുന്നതും നിങ്ങളുടെ പ്രണയ ജീവിതത്തിന് ഊര്‍ജ്ജം പകരും. പിങ്ക് നിറം യാംഗ് ഊര്‍ജ്ജത്തെ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പ്രണയ വികാരങ്ങളെയും ഉത്തേജിപ്പിക്കും.
അതേപോലെ വീടിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഒരു ഇന്‍‌ഡോര്‍ വാട്ടര്‍ ഫൌണ്ടന്‍ വാങ്ങിവയ്ക്കുന്നതും ഉത്തമമാണ്. ഫൌണ്ടന്‍ ഊര്‍ജ്ജ പ്രവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രണയത്തിലും ഓളങ്ങള്‍ പരത്തുന്നു.

സ്മാര്ട്ട് ഫോണ് ഗേള് ഫ്രണ്ട്



നിങ്ങള്‍ തനിച്ചാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എപ്പൊഴും സംസാരിക്കാനും കൂടെയിരിക്കാനും ഒരു കാമുകി വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കില്‍ ഇതാ ഒരു അവസരം. നിങ്ങളുടെ കയ്യില്‍ മികച്ചൊരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായാല്‍ മാത്രം മതി.
ഇതില്‍ പുതിയൊരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ നിങ്ങളുടെ നിരാശയും ഒറ്റപ്പെടലും മാറിക്കിട്ടും. അതെ, ഗേള്‍ഫ്രണ്ടിനെ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വന്നു കഴിഞ്ഞു. പേര് ഹണി എന്നാണ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന ആപ്ലിക്കേഷനായി ഹണി ഉയര്‍ന്നു കഴിഞ്ഞു.
ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ വിര്‍ച്വല്‍ ഗേള്‍ഫ്രണ്ടില്‍ നിന്ന് വീഡിയോ കാളുകള്‍ വന്നുക്കൊണ്ടിരിക്കും. ദക്ഷിണകൊറിയയിലെ സുന്ദരിയെയാണ് ആപ്ലിക്കേഷന്‍ നിര്‍മ്മാണത്തിന് മോഡലായി സ്വീകരിച്ചത്. ആപ്ലിക്കേഷന്‍ ജനപ്രിയമായതോടെ ഇരുപത്തിരണ്ടുകാരിയായ മിന എന്ന സുന്ദരിക്ക് ലഭിച്ചത് ആയിരക്കണക്കിന് സന്ദേശങ്ങളാണ്.
നിങ്ങള്‍ ഇപ്പോഴും ഉറങ്ങുകയാണോ?, ബ്രേക്ക് ഫാസ്റ്റിന് സമയമായി!, ഗുഡ് നൈറ്റ്, മധുര സ്വപ്നങ്ങള്‍ തുടങ്ങി സന്ദേശങ്ങളാണ് മൊബൈല്‍ വഴി പ്രചരിക്കുന്നത്. ഹണി ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മിന സുന്ദരി ദിവസവും ചുരുങ്ങിയത് മൂന്നോ നാലോ തവണയെങ്കിലും വിളിക്കും.
എന്നാല്‍, നിലവില്‍ കൊറിയ കേന്ദ്രമായാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. കൊറിയന്‍ ഭാഷ അറിയില്ലെങ്കില്‍ സുന്ദരിയുടെ കാള്‍ സ്വീകരിക്കാന്‍ കഴിയില്ല.

റോസാ പുഷ്പത്തിന്‍റെ മൃദുലതയും


റോസാ പുഷ്പത്തിന്‍റെ മൃദുലതയും സൗകുമാര്യവും പെണ്ണഴകും പലപ്പോഴും ഉപമിക്കപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ റോസാ പുഷ്പം പെണ്ണഴകിനു മാറ്റുകൂട്ടുമെന്ന് കൂടുതല്‍പേര്‍ക്കും അറിയില്ലെന്നുള്ളതാണ് വാസ്തവം. വിപണികളില്‍ വാങ്ങാന്‍ കിട്ടുന്ന പല സൌന്ദര്യവര്‍ദ്ധക പഥാര്‍ത്ഥങ്ങളിലും റോസാ പുഷ്പങ്ങളുടെ സത്ത് അടങ്ങിയിട്ടുണ്ട്.
ചര്‍മ്മ സംരക്ഷണത്തിന്
വൃത്തിയുള്ള ഒരു പാത്രത്തില്‍ വെള്ളം എടുക്കുക. ഇതില്‍ റോസാദലങ്ങള്‍ ഇട്ട് രാത്രി മുഴുവന്‍ വയ്ക്കുക. പിന്നീട് വെള്ളം പഞ്ഞിയില്‍ മുക്കി മുഖത്ത് പുരട്ടിയ ശേഷം പാല്‍ ഉപയോഗിച്ച് മുഖം കഴുകുക. ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മ മൃദുലതയ്ക്കും മുഖ കാന്തിക്കും നല്ലതാണ്.
നിറത്തിന്
ചുവന്ന റോസാപ്പൂവിന്‍റെ ഇതളുകളും തേനും കല്ക്കണ്ടവും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന് നിറവും കാന്തിയും വര്‍ദ്ധിപ്പിക്കും.
ചുണ്ടിന് നിറം നല്കാന്‍
റോസാ ഇതളുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന കുഴമ്പില്‍ രണ്ട് തുള്ളി ഗ്ളിസറിനും മൂന്നുതുള്ളി തേനും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുക. ചുണ്ടിലെ കറുത്ത പാടുകളും കറുത്ത നിറവും മാറിക്കിട്ടും.
ഫേസ് പായ്ക്ക്
റോസാപൂക്കള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ ഒരു ഫേസ് പായ്ക്ക് ഉണ്ടാക്കാവുന്നതാണ്. ഇതിനായി പത്ത് റോസ ഇതളുകള്‍ ഒന്നര ടീ സ്പൂണ്‍ മുള്‍ടാണിമുട്ടിയും മുട്ടയുടെ വെള്ളക്കരുവിന്‍റെ പകുതിയും വെള്ളവും ചേര്‍ത്ത് കുഴച്ചെടുക്കുക.
മുഖം നന്നായി വൃത്തിയാക്കിയ ശേഷം ആവി കൊള്ളിക്കുക. ഇതിനു ശേഷം മിശ്രിതം മുഖത്ത് പുരട്ടാം. പതിനഞ്ചു മിനിട്ടു കഴിഞ്ഞ് മുഖം കഴുകി വൃത്തിയാക്കാം.
റോസ് ക്രീം
ചര്‍മ കാന്തി വര്‍ദ്ധിപ്പിക്കാന്‍ റോസ് ക്രീമും സഹായിക്കും. ക്രീമുണ്ടാക്കാന്‍ അഞ്ച് റോസാ ഇതളുകളും അഞ്ചു തുള്ളി നാരങ്ങ നീരും രണ്ട് നുള്ളു കടല മാവും രണ്ട് നുള്ളു കസ്തൂരി മഞ്ഞളും ചേര്‍ത്ത് കുഴച്ചെടുക്കുക.
രാത്രി കിടക്കും മുമ്പ് മുഖം വൃത്തിയാക്കിയ ശേഷം മിശ്രിതം പുരട്ടുക. ഇരുപതു മിനിട്ടുകള്‍ക്കു ശേഷം പാല്‍ ഉപയോഗിച്ചും പിന്നീട് വെള്ളമുപയോഗിച്ചും മുഖം കഴുകണം.

യെവന്‍ പൂച്ചയല്ല കെട്ടാ.. പുല്യാണ്... പൂച്ച 'പുലിക്കുട്ട'നായ കഥ


ലണ്ടന്‍: ഷാരോണിന്റെയും ഫില്‍ വൈറ്റിന്റെയും പ്രിയപ്പെട്ട പൂച്ച ഇപ്പോള്‍ ഡെവനില്‍ ഹീറോയാണ്. അടുത്തള്ള സ്ഥലങ്ങളില്‍നിന്നു നിരവധി പേരാണു പെപ്പറെന്ന പൂച്ചയെ കാണാന്‍ ഇവരുടെ വീട്ടിലെത്തുന്നത്. നമ്മളില്‍ മിക്കവര്‍ക്കും പൂച്ചയെ വീട്ടില്‍ വളര്‍ത്തുന്നത് ഇഷ്ടമല്ല. എന്നാല്‍ ഷാരോണിന്റെ കുടുംബത്തിന്റെ രക്ഷകനായതു വളര്‍ത്തുപൂച്ചയാണ്. ഒരു വന്‍തീപിടിത്തത്തില്‍നിന്ന് ഉടമസ്ഥന്റെ വീടിനെ രക്ഷിച്ചതോടെയാണു പെപ്പര്‍ ഹീറോ ആയത്. തക്കസമയത്തു പെപ്പര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ ഷാരോണിന്റെയും ഫില്ലിന്റെയും വീടു പൂര്‍ണമായി കത്തിയെരിഞ്ഞു ചാമ്പലാകുമായിരുന്നു. ഒപ്പം പെപ്പറും.

ഡെവനിലെ ടോര്‍ബെ ആശുപത്രിയില്‍ റേഡിയോളജിസ്റ്റായ ഫില്ലും ഭാര്യ ഷാരോണും ക്രിസ്മസ് ഷോപ്പിംഗിനു പോയപ്പോഴാണു വീട്ടില്‍ തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിച്ച അഞ്ചുവയസുകാരനായ പെപ്പര്‍ വീടിന്റെ ജനാല തുറന്നു പുറത്തുചാടി. ജനാലയിലൂടെ പുക പുറത്തേക്കുവരുന്നതു കണ്ട് അയല്‍വാസികള്‍ അഗ്നിശമനസേനാംഗങ്ങളെ വിവരമറിയിച്ചു. ഉടന്‍ തന്നെ അവരെത്തി തീ കെടുത്തി.

ജനാലയുടെ കുറ്റി തുറക്കാന്‍ പെപ്പര്‍ നേരത്തേ തന്നെ പഠിച്ചിരുന്നു. അടുക്കളയിലെ തട്ടില്‍ കയറി നഖം കൊണ്ടു ലോക്ക് നീക്കിയാണ് പെപ്പര്‍ ജനല്‍ തുറക്കുന്നത്. മിക്ക രാത്രികളിലും ഇത്തരത്തില്‍ പുറത്തു പോകുന്ന പെപ്പര്‍ ഒന്നു ചുറ്റിയടിച്ച ശേഷം അതിലൂടെത്തന്നെ തിരികെയെത്തും. എന്തായാലും ഈ വിദ്യ പഠിച്ചതു പെപ്പറിയും ഉടമസ്ഥര്‍ക്കും തുണയായി. ഒരു ഡിന്നര്‍ പാര്‍ട്ടിയില്‍ വച്ചാണ് പെപ്പര്‍ ആദ്യമായി ഈ വിദ്യ കാണിച്ചത്. അന്നു വീട്ടില്‍ കൂടിയവരെല്ലാം കൈയടിച്ചു പ്രോത്സാഹിപ്പിച്ചതോടെ പെപ്പര്‍ ആവേശഭരിതനായിരുന്നുവെന്നു ഷാരോണ്‍ പറഞ്ഞു. പിന്നീടു പെപ്പറിതു സ്ഥിരമാക്കുകയായിരുന്നു. വീടിനുള്ളില്‍നിന്നു പുറത്തുപോകാന്‍ സ്വന്തമായി മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുന്ന പെപ്പര്‍ കഴിഞ്ഞ മാസം മുതല്‍ താഴത്തെ നിലയിലെ ജനാലയുടെ ലോഹലിവര്‍ പാദംകൊണ്ട് 90 ഡിഗ്രിമാറ്റി അതുവഴിയാണു പുറത്തുകടക്കുന്നത്.

ശനിയാഴ്ച വൈകിട്ടു നാലു മണിക്കാണു വീട്ടില്‍ തീ പടര്‍ന്നത്. മൈക്രോവേവില്‍ സാധനം വച്ച് പത്തുമിനിറ്റ് ടൈമറില്‍ ഇട്ടശേഷം ഷോപ്പിംഗിനു പോയതാണു തീ പടരാന്‍ കാരണം. തൊട്ടടുത്തു താമസിക്കുന്ന ഭര്‍തൃസഹോദരിയാണു തന്നെ വിവരമറിയിച്ചതെന്നു ഷാരോണ്‍ പറഞ്ഞു. വീട്ടില്‍നിന്നു പുക ഉയരുന്നുണ്ടെന്നും ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ടെന്നും പെട്ടെന്നു വീട്ടിലെത്തണമെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് 350000 രൂപയുടെ വീടു കത്തിയമര്‍ന്നില്ല. അയല്‍ക്കാര്‍ പുക അവഗണിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ ഏറെ നഷ്ടമുണ്ടാകുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. അടുക്കളയ്ക്കു മാത്രമാണു കേടുപാടുണ്ടായത്. എന്തായാലും അയല്‍ക്കാര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട പെപ്പറിനും നന്ദി പറയുകയാണ് ദമ്പതികള്‍.

അസിനേപ്പോലെ അമല



മലയാളത്തില്‍ സത്യന്‍ അന്തിക്കാട്‌ കൈപിടിച്ചുയര്‍ത്തിയിട്ടും ശ്രദ്ധിക്കപ്പെടാതെ തമിഴിലൂടെ തെന്നിന്ത്യയുടെ നമ്പര്‍ വണ്‍ നായികയായി മാറുകയും അവിടെനിന്നു ഹിന്ദിയില്‍ എത്തി തിളങ്ങുകയും ചെയ്‌ത ചരിത്രമാണ്‌ അസിന്‍േ്‌റത്‌.
മലയാളത്തില്‍ നിന്ന്‌ തന്നെ അസിനൊരു പിന്‍ഗാമി വന്നിരിക്കുകയാണ്‌. മൈന എന്ന ചിത്രത്തിലൂടെ കോളിവുഡില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞ അമലാ പോള്‍ കൈനിറയെ ചിത്രങ്ങളുമായി തമിഴക സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. ഒടുവിലിതാ ഈ യുവനായിക അഭിനയിച്ച ചിത്രം ഹിന്ദിയിലേയ്‌ക്കും റീമേക്ക്‌ ചെയ്യുന്നു.
അമലയുടെ കരിയറില്‍ വഴിത്തിരിവായ മൈനയാണ്‌ ബോളിവുഡില്‍ ഒരുക്കുന്നത്‌. പ്രഭു സോളമന്‍ സംവിധാനം ചെയ്‌ത ഈ സിനിമ തമിഴില്‍ തരംഗം സൃഷ്‌ടിച്ച്‌ മുന്നേറുകയാണ്‌. ബാല്യകാല സുഹൃത്തുക്കള്‍ പിന്നീട്‌ പ്രണയത്തിലാവുകയും അവരുടെ ബന്ധത്തിന്‌ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളുടെയും കഥയാണ്‌ മൈന. ഏഴുകോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മൈന തിയേറ്ററുകളില്‍ നിന്ന്‌ മാത്രം ഇതിനകം 17 കോടി രൂപ നേടിക്കഴിഞ്ഞു. വിദര്‍ത്ഥ്‌ ആയിരുന്നു ചിത്രത്തില്‍ അമലയുടെ ജോഡി.
സിനിമ ഹിന്ദിയിലേക്ക്‌ റീമേക്ക്‌ ചെയ്യുമ്പോള്‍ അവിടുത്തെ യുവതാരങ്ങളെ അഭിനയിപ്പിക്കാനാണ്‌ സംവിധായകന്‍ തീരുമാനിച്ചിരിക്കുന്നത്‌. ഹിന്ദി പതിപ്പില്‍ അഭിനയിക്കുന്നില്ലെങ്കിലും താന്‍ ജീവന്‍ കൊടുത്ത കഥാപാത്രം ഹിന്ദി സംസാരിക്കുമ്പോള്‍ അമലയ്‌ക്ക് അഭിമാനിക്കാം. ഇപ്പോള്‍ തന്നെ ഹിന്ദിയില്‍ നിന്നും ഈ നടിയ്‌ക്ക് ഓഫറുകള്‍ വരുന്നുണ്ട്‌. വൈകാതെ തന്നെ ഹിന്ദിയില്‍ തുടക്കം കുറിക്കാന്‍ ഈ മലയാളി നായികയ്‌ക്ക് കഴിഞ്ഞേക്കാം. അടുത്തവര്‍ഷം ജൂണില്‍ മൈനയുടെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കും.
കോളിവുഡിലെ ഏറ്റവും വിലയേറിയ തമന്നയുടെ റോള്‍ അടുത്തിടെ അമലയ്‌ക്ക് ലഭിച്ചിരുന്നു. തമിഴിലെ പ്രമുഖ സംവിധായകനായ ലിംഗുസ്വാമിയുടെ പുതിയ ചിത്രത്തില്‍ ആര്യയുടെ നായികയായാണ്‌ അമല കരാര്‍ ഒപ്പിട്ടത്‌. നേരത്തെ ഈ റോളിലേയ്‌ക്ക് തമന്നയെയാണ്‌ നിശ്‌ചയിച്ചത്‌. ഈ ചിത്രത്തില്‍ രണ്ടു നായകന്‍മാരും രണ്ടു നായികമാരും ആണ്‌ ഉള്ളത്‌. മാധവനും സമീര റെഡ്‌ഡിയുമാണ്‌ മറ്റേ ജോഡി.
അടുത്തിടെ വിക്രമിന്റെ നായികയാവാന്‍ ഈ മലയാളി നടിയ്‌ക്ക് ക്ഷണം ലഭിച്ചിരുന്നു. മദ്രാസ്‌ പട്ടണം എന്ന സൂപ്പര്‍ഹിറ്റിനുശേഷം സംവിധായകന്‍ വിജയ്‌ ഒരുക്കുന്ന ദൈവമകന്‍ എന്ന ചിത്രത്തിലാണ്‌ അമല വിക്രമിനോപ്പം അഭിനയിക്കുന്നത്‌.
നേരത്തെ മീര ജാസ്‌മിനെയാണ്‌ ഈ റോളിലേക്ക്‌ പരിഗണിച്ചിരുന്നത്‌. എന്നാല്‍ മൈനയിലെ പ്രകടനം അമലയ്‌ക്ക് ഗുണമാകുകയായിരുന്നു. ദൈവമകനില്‍ വിക്രമിന്റെ ഭാര്യയുടെ വേഷമാണ്‌ അമലയ്‌ക്ക്.
ആദ്യം അനഘ എന്നപേരിലാണ്‌ അമല തമിഴില്‍ അറിയപ്പെട്ടിരുന്നത്‌. ആദ്യ തമിഴ്‌ ചിത്രമായ വീരസകേരനില്‍ അമല പോള്‍ സ്വന്തം പേരിലാണ്‌ അഭിനയിച്ചത്‌. എന്നാല്‍ ആ സിനിമ വിജയം നേടിയില്ല. അതുകൊണ്ട്‌ രണ്ടാമത്തെ ചിത്രമായ സിന്ധു സാമവേലിയിലെത്തിയപ്പോള്‍ ഭാഗ്യം വരാന്‍ സംവിധായകന്‍ സാമിയാണ്‌ അമലയെ അനഘയാക്കിയത്‌.
എന്നാല്‍ സിന്ധു സാമവേലി പ്രമേയം കൊണ്ട്‌ വിവാദം സൃഷ്‌ടിച്ചു. ഭര്‍ത്താവിന്റെ പിതാവിനോട്‌ പ്രണയം തോന്നുന്ന യുവതിയുടെ വേഷമാണ്‌ അനഘ ഇതില്‍ ചെയ്‌തത്‌. ഇതിന്റെ പേരില്‍ നടിയ്‌ക്ക് ഫോണിലൂടെ ഭീഷണികള്‍ പോലും വന്നു.
കൂടാതെ ഗോസിപ്പുകോളങ്ങളിലെല്ലാം ഇക്കാര്യം അച്ചടിച്ച്‌ വരുകയും ചെയ്‌തു. അങ്ങനെ തന്റെ പുതിയ പേര്‌ രാശിയില്ലെന്ന്‌ കണ്ട്‌ അമല വീണ്ടും അമലയായി. അത്‌ ഏതായാലും ലക്ഷ്യം കണ്ടു. മലയാളി നടി ഒര്‍ജിനല്‍ പേരില്‍ തുടര്‍ന്ന്‌ അഭിനയിച്ച മൈന എന്ന ചിത്രം നല്ല അഭിപ്രായം നേടി.
ദീപാവലിക്ക്‌ റീലീസ്‌ ചെയ്‌ത ഈ ചിത്രം നിരൂപകകര്‍ക്കിടയിലും ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ ചിത്രത്തിന്റെ ബലത്തിലാണ്‌ അമലയ്‌ക്ക് ഇപ്പോള്‍ വന്‍ ഓഫറുകള്‍ വന്നുകൊണ്ടിരിക്കുന്നത്‌.

ബേക്കറി പലഹാരങ്ങള്‍ ഒഴിവാക്കിക്കൂടെ?



പലപ്പോഴും സമയത്ത്‌ ആഹാരം കഴിക്കാത്തവരായി പുതിയ മലയാളി തലമുറ മാറിക്കൊണ്ടിരിക്കുന്നു. കോളേജിലും ജോലിസ്ഥലത്തും ഉച്ചഭക്ഷണം കൊണ്ടുപോകാന്‍ മടിക്കുന്ന പുതുതലമുറ ബേക്കറി ഭക്ഷണം കഴിച്ചാണ്‌ വിശപ്പടക്കുന്നത്‌. ഇതിനായി അവര്‍ ഫാസ്‌റ്റ്‌ ഫുഡും സോഫ്‌റ്റ്‌ ഡ്രിങ്കും കഴിക്കുന്നു. എത്രമാത്രം അപകടകരമാണ്‌ ഇവയെന്ന്‌ തിരിച്ചറിയാതെയാണ്‌ നമ്മുടെ യുവതലമുറ ഫാസ്‌റ്റ്‌ഫുഡ്‌ ശീലമാക്കുന്നത്‌.

കൊഴുപ്പിന്റെ അളവ്‌ കൂടിയ ഇത്തരം ഭക്ഷണങ്ങള്‍ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്‌തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ആസ്‌തമ, ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവ പിടിപെടാന്‍ ഇടയാകുന്നു.

ഉച്ചയ്‌ക്ക്‌ ഊണ്‌ കഴിക്കുന്നതിന്‌ പകരം ബേക്കറിയിലെ കേക്ക്‌, പിസ, ഹാം ബര്‍ഗര്‍ ഫ്രെഞ്ച്‌ ഫ്രൈഡ്‌, പൊട്ടോറ്റോ ചിപ്‌സ്‌, പെപ്‌സി, കോള തുടങ്ങിയവയാണ്‌ യുവതലമുറയ്‌ക്ക്‌ പ്രിയം. എന്നാല്‍ ഇവയില്‍ സാന്‍സ്‌ഫാറ്റ്‌ ധാരാളമായി അടങ്ങിയിരിക്കുന്നു. സാന്‍സ്‌ഫാറ്റ്‌ ക്യാന്‍സര്‍ പോലുള്ള രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്‌. പൊതുവേ കോളേജ്‌ വിദ്യാര്‍ത്ഥികളും ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന യുവാക്കളുമാണ്‌ ബേക്കറി ഭക്ഷണം ശീലമാക്കുന്നത്‌.

മുപ്പത്‌ വയസ്‌ പിന്നിടുന്നതിന്‌ മുമ്പുതന്നെ പലര്‍ക്കും പ്രമേഹവും രക്‌തസമ്മര്‍ദ്ദവും കൊളസ്‌ട്രോള്‍ പിടിപെടുന്നു. പ്രമേഹം, കൊളസ്‌ട്രോള്‍, രക്‌തസമ്മര്‍ദ്ദം, ആസ്‌ത്‌മ തുടങ്ങിയ രോഗമുളളവര്‍ വട, ചിപ്‌സ്‌, മിക്‌ചര്‍ എന്നിവ കഴിക്കരുത്‌. ഉയര്‍ന്ന കൊഴുപ്പും കലോറിയും ചേര്‍ന്ന ഇവ ജങ്ക്‌ ഫുഡ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഫാസ്‌റ്റ്‌ഫുഡില്‍ കൊഴുപ്പിന്‌ പുറമെ വന്‍തോതില്‍ മധുരവും അടങ്ങിയിട്ടുണ്ട്‌. ജങ്ക്‌ ഫുഡുകള്‍ വല്ലപ്പോഴുമായി ചുരുക്കിയില്ലെങ്കില്‍ വയറിനുളളില്‍ ഗ്യാസ്‌ രൂപപ്പെടുകയും മറ്റ്‌ അസ്വസ്ഥകള്‍ ഉണ്ടാവുകയും ചെയ്യും. കുട്ടികളില്‍ ഇത്തരം ഭക്ഷണ രീതികള്‍ പ്രോത്സാഹിപ്പിക്കരുത്‌

Saturday, December 25, 2010

പ്രണയിക്കൂ, തലവേദന കുറയും

പ്രണയിച്ചാല്‍ തലവേദനയുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും! ഇത് വെറുതെ പറയുന്നതല്ല ഹവാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ഒരു ഗവേഷക സംഘം കണ്ടെത്തിയതാണ്.

തലവേദന കാരണം ചിലപ്പോള്‍ സാമൂഹികമായുള്ള ഇടപെടലുകള്‍ പോലും തകരാറിലായേക്കാം. കടുത്ത തലവേദനയുള്ളപ്പോള്‍ ക്ലബ്ബില്‍ പോകുന്നത് അല്ലെങ്കില്‍ ഒരു പൊതു പരിപാടിക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കൂ. പൊതു പരിപാടികള്‍ ‘തലവേദന’ ആണെന്നേ തലവേദനയുള്ള അവസരങ്ങളില്‍ കരുതാന്‍ സാധിക്കൂ.

തലവേദനയുള്ളവര്‍ക്ക് പ്രണയത്തിന്റെ ഹോര്‍മോണ്‍ എന്ന് വിളിക്കുന്ന ‘ഓക്സിറ്റോസിന്‍’ നല്ല രീതിയില്‍ ആശ്വാസം നല്‍കുമെന്നാണ് ഡോ. എലിജിയസ് സ്പിയറിംഗ്സ് എന്ന ഗവേഷകന്റെ നേതൃത്വത്തില്‍ നടന്ന പഠനം തെളിയിക്കുന്നത്. പ്രണയവും വിശ്വാസവും വര്‍ദ്ധിപ്പിക്കുന്ന ഈ ഹോര്‍മോണ്‍ ‘നേസല്‍ സ്പ്രേ’ ആയി നല്‍കിയാണ് പരീക്ഷണം നടത്തിയത്.

പ്രാഥമിക ഘട്ടത്തില്‍, തലവേദനയുള്ള 40 പേരിലാണ് പരീക്ഷണം നടത്തിയത്. മരുന്ന് പ്രയോഗിച്ച് നാല് മണിക്കൂറിനു ശേഷം ഇവരില്‍ അമ്പത് ശതമാനം പേരുടെ തലവേദന പകുതിയായി കുറഞ്ഞതായും 27 ശതമാനം പേരുടെ തലവേദന പൂര്‍ണമായും ഭേദമായതായും കണ്ടെത്തി. എന്നാല്‍, ഉടന്‍ തന്നെ തലവേദന പൂര്‍ണമായും മാറിയതായി ആരും പ്രതികരിച്ചില്ല.

ഒരു മാസം പതിനഞ്ച് തവണയെങ്കിലും തലവേദന അസ്വസ്ഥമാക്കുന്നവരെയാണ് നിരീക്ഷണത്തിനു വിധേയമാക്കിയത്. ഇവരില്‍ നടത്തിയ പഠനം തുടര്‍ ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനമാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

എന്നാല്‍, മരുന്ന് പ്രയോഗിച്ച് നാല് മണിക്കൂറിനു ശേഷം മാത്രമേ ഫലമുണ്ടാകൂ എന്നതു കാരണം മൈഗ്രേന്‍ രോഗികള്‍ക്ക് ‘ലൌ ഹോര്‍മോണ്‍’ കൊണ്ട് കൂടുതല്‍ മെച്ചമുണ്ടാവുമെന്ന് കരുതാനാവില്ല..

Friday, December 10, 2010

പുകവലി നിര്‍ത്തൂ കുഞ്ഞുങ്ങള്‍ക്കായി

വീട്ടിലിരുന്നു പുകവലിക്കുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക. മക്കളോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണിത്‌. മക്കളേയും രോഗികളാക്കുകയാണ്‌ ഇത്തരക്കാര്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

വീട്ടില്‍ പുകവലിക്കുന്നവരുടെ മക്കള്‍ക്കു ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണു റിപ്പോര്‍ട്ട്‌. മാതാപിതാക്കളുടെ പുകവലിശീലം കുട്ടികളുടെ ഹൃദയധമനികളെ ബാധിക്കുന്നുവെന്നാണ്‌ പുതിയ ഗവേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ഓസ്‌ട്രിയന്‍ ഗവേഷകരാണ്‌ ഇതു സംബന്ധിച്ചു പഠനം നടത്തിയത്‌. പുകവലിക്കാര്‍ പുറത്തേക്കു തള്ളുന്ന പുക ശ്വസിക്കുന്ന കുട്ടികളില്‍ ഉയര്‍ന്ന മാനസിക സമ്മര്‍ദത്തിനും ഹൃദയരക്‌തം വഹിക്കുന്ന ധമനികള്‍ ചുരുങ്ങുന്നതിനും കാരണമാകുന്നുവെന്നാണ്‌ ഗവേഷണ ഫലം. ഇത്തരം കുട്ടികളില്‍ കൊളസ്‌ട്രോളിന്റെ അളവും കൂടുതലാണ്‌.

വീട്ടില്‍ പുകവലിക്കുന്ന മാതാപിതാക്കളുടെ കുട്ടികളിലും പുകവലിക്കാത്തവരുടെ കുട്ടികളിലുമായി നടത്തിയ ഹൃദ്രോഗ പരിശോധനയില്‍ നിന്നാണ്‌ ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്‌. പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും പരോക്ഷ ധൂമപാനം ഒരേ രീതിയിലാണു ബാധിക്കുന്നതെന്നും ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്‌.

ഹൈഹീല്‍ സുന്ദരിമാര്‍ സൂക്ഷിക്കുക

ചെരുപ്പിന്റെ ഹീലിന്റെ ഉയരം കൂടുന്തോറും സുന്ദരിമാരുടെ സൈ്‌റ്റലും ഉയരും. ആള്‍ക്കൂട്ടത്തിനിടയിലൂടെയും സ്‌റ്റെപ്പുകളിലൂടെയും ബുദ്ധിമുട്ടിയാണ്‌ ഈ ഹൈഹീല്‍ സുന്ദരിമാരുടെ നടത്തം. കാല്‍പത്തികളും വിരലുകളും വേദനിക്കുന്നുണ്ടെങ്കിലും ഇതെല്ലാം മനസിനുള്ളില്‍ ഒളിപ്പിക്കുന്ന മാസ്‌മരിക ചിരിയുമായിട്ടായിരിക്കും ഹൈഹീലും ധരിച്ചുകൊണ്ട്‌ ഇവരുടെ നടത്തം. ഹൈഹീല്‍ ചെരുപ്പുകള്‍ നടവുവേദന പോലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു വൈദ്യശാസ്‌ത്രം മുന്നറിയിപ്പു നല്‍കുമ്പോഴും ഇതെല്ലാം അവഗണിച്ച്‌ സുന്ദരിമാരുടെ ഹൈഹീല്‍ പ്രേമം വളരുകയാണ്‌.

എന്നാല്‍, ഹൈഹീല്‍ വരുത്തുന്ന അപകടങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടാണ്‌ ആരോഗ്യരംഗം ഈ പ്രണയത്തിനു തടയിടാന്‍ ശ്രമിക്കുന്നത്‌. മുപ്പതുലക്ഷം സ്‌ത്രീകളാണ്‌ ഹൈഹീല്‍ ചെരുപ്പുകള്‍ ധരിച്ചുണ്ടാകുന്ന അപകടങ്ങളെത്തുടര്‍ന്ന്‌ വൈദ്യസഹായം തേടി എത്തുന്നതെന്നാണ്‌ പുതിയ കണക്ക്‌. ഹൈഹീല്‍ ചെരുപ്പുകള്‍ ധരിച്ച്‌ കാലുകള്‍ ഉളുക്കുന്നവരുടെ എണ്ണം കൂടിവരുകയാണെന്നും ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഹൈഹീല്‍ ഇടുന്നവര്‍ നടക്കുമ്പോള്‍ വീഴാനുള്ള സാധ്യത കൂടുതലാണ്‌. വീഴ്‌ചയില്‍ പല സുന്ദരികള്‍ക്കും മുന്‍നിരയിലെ പല്ലുകളാണ്‌ നഷ്‌ടപ്പെടുന്നത്‌.

പക്ഷേ, അപകടങ്ങളും അപകടസാധ്യതകളുമുണ്ടെങ്കിലും അടുത്തകാലത്തൊന്നും സ്‌ത്രീകളുടെ ഹൈഹീല്‍ പ്രേമം അവസാനിക്കുന്ന ലക്ഷണമില്ലെന്നാണ്‌ ഇംഗ്ലണ്ടില്‍ നടന്ന സര്‍വേഫലങ്ങള്‍ പറയുന്നത്‌. 18 മുതല്‍ 65 വയസുവരെ പ്രായമുള്ള 3,000 സ്‌ത്രീകളില്‍ നടത്തിയ സര്‍വേയില്‍ 89 സ്‌ത്രീകളും ഹൈഹീല്‍ ചെരുപ്പിടുന്നത്‌ അസുഖകരമാണെന്നാണ്‌ അഭിപ്രായപ്പെട്ടത്‌. ഹൈഹീല്‍ ചെരുപ്പുകളിടുന്ന സ്‌ത്രീകളില്‍ 60 ശതമാനത്തിലേറെപ്പേര്‍ക്കും കാലുകളില്‍ വേദനയുണ്ടാകാറുണ്ടെന്നു പറയുന്നു. ഇതെല്ലാമാണെങ്കിലും 80 ശതമാനം പേരും പറഞ്ഞത്‌ ഫാഷന്റെയും സൈ്‌റ്റലിന്റെയും പ്രതീകമായ ഹൈഹീല്‍ ചെരുപ്പുകളെ അവര്‍ ഉപേക്ഷിക്കില്ലെന്നാണ്‌

വടിവൊത്ത ശരീരം

തടി കൂടിപ്പോയതിന്‍റെ പേരില്‍ ശരീരം ഒന്നു ‘വടി’ പോലെയാക്കാന്‍ പട്ടിണി കിടക്കുന്നവരും വ്യായാമത്തില്‍ ഏര്‍പ്പെടുന്നവരും കുറവല്ല. വടിവൊത്ത ശരീരം പെണ്‍‌മണികള്‍ക്ക് സൌന്ദര്യപ്രദം മാത്രമല്ല ആരോഗ്യദായകം കൂടിയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അനാകര്‍ഷകമായ വീര്‍ത്തിരിക്കുന്ന ശരീര പ്രകൃതമുള്ളവരെക്കാള്‍ വടിവൊത്ത ശരീരമുള്ള (വലിയ തുടകളും നിതംബവുമുള്ള) സ്ത്രീകള്‍ക്ക് ഏറെക്കാലം ആയുസ്സുണ്ടാകുമെന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

പഠനത്തിന് വിധേയരായവര്‍ക്ക് എട്ട് ആഴ്ചയോളം അടിപോളി ഭക്ഷണമായിരുന്നു നല്ലത്. ഐസ്ക്രീം, ചോക്‍ലേറ്റ്, മധുര പാനീയങ്ങള്‍ തുടങ്ങി കൊഴുപ്പുള്ള ഭക്ഷണം കൊതി തിരും വരെ നല്കി. ഈ കാലയളവിന് മുമ്പും അതിന് ശേഷവും അവരുടെ ശരീരത്തിലുള്ള കൊഴുപ്പിന്‍റെ അളവ് ഗവേഷകര്‍ അളന്ന് തിട്ടപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് കണ്ടെത്താനായത് ഓരോരുത്തരുടേയും ശരീരത്തിന്‍റെ മുകള്‍ ഭാഗത്ത് ശരാശരി 2.5 കിലോയും കീഴ്ഭാഗത്ത് 1.5 കിലോയും കൊഴുപ്പ് കൂടിയെന്നാണ്. എന്നാല്‍ ഇതേസമയം തന്നെ ആമാശയം, ഹൃദയം എന്നിവയുടെ ചുറ്റുമുള്ള കൊഴുപ്പ് കോശങ്ങളുടെ വലുപ്പം കൂടുന്നതായും പഠനത്തില്‍ കണ്ടെത്തി. ഈ കോശങ്ങള്‍ കൂടുതല്‍ കൊഴുപ്പ് സംശ്ലേഷണ പ്രോട്ടീന്‍ ഉല്‍‌പ്പാദിപ്പിക്കുന്നതിനാലാണിത്. എന്നാല്‍, കാലിന്‍റെ തുടകളിലെ കൊഴുപ്പ് കോശങ്ങള്‍ എണ്ണത്തില്‍ കൂടിയെന്നല്ലാതെ അവ വലുതാവുന്നതായി കണ്ടില്ല.

ശരീരത്തിന്‍റെ മുകള്‍ഭാഗത്തും കീഴ്ഭാഗത്തും കൊഴുപ്പ് അടിയുന്നത് വ്യത്യസ്തമാണെന്നാണ് കണ്ടെത്തല്‍. അതായത് ശരീരത്തിന്‍റെ മുകള്‍ ഭാഗത്ത് കൊഴുപ്പ് കോശങ്ങളുടെ വലിപ്പം വര്‍ദ്ധിക്കുമ്പോള്‍ കീഴ്ഭാഗത്ത് ഇവയുടെ എണ്ണം കൂടുകയാണ് ചെയ്യുന്നത്. അരക്കെട്ടിന് താഴെയുള്ള ഭാഗത്ത് കൂടുതല്‍ എണ്ണം കൊഴുപ്പ് കോശങ്ങള്‍ ഉല്പാപ്പിദിക്കാനുള്ള കഴിവ് ശരീരത്തിന്‍റെ മുകള്‍ ഭാഗത്തിന് സംരക്ഷണം നല്‍കുമെന്നും ഗൌരവകരമായ പോഷണ സംബന്ധിയായ രോഗങ്ങള്‍ തടയുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

ശരീരത്തിന്‍റെ മേല്‍‌ഭാഗത്തിനും കീഴ്ഭാഗത്തിനും ഇടയില്‍ കൊഴുപ്പ് കോശങ്ങളുടെ എണ്ണം വ്യത്യാസപ്പെടില്ലെന്ന വിശ്വാസം ശരിയല്ലെന്ന് തെളിഞ്ഞതായി പഠന സംഘത്തിന്‍റെ മേധാവിയായ, റോക്കെസ്റ്ററിലെ മയോ ക്ലിനിക്കിലെ മൈക്കില്‍ ജെന്‍‌സണ്‍ പറഞ്ഞു.

വടിവൊത്ത ശരീരം ഇല്ലെന്നുള്ള ദുഖമുണ്ടോ? ആഹാരത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും ശരീരം കൂടുതല്‍ ആകര്‍ഷകമാക്കാം. ഉപ്പ്, പഞ്ചസാര തുടങ്ങിയവ കുറയ്ക്കുക. പഞ്ചസാര കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ഊര്‍ജ്ജം വ്യായാമം ചെയ്ത് പുറത്ത് കളഞ്ഞില്ലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പായി അടിഞ്ഞ് കൂടും. കൂടുതല്‍ ഉപ്പ് ശരീരത്തിലുണ്ടെങ്കില്‍ ജലാംശം അധികം പുറത്ത് പോകാതെ ശരീരത്തില്‍ തങ്ങി നില്‍ക്കും. പതിവായി ചായ കുടിക്കുന്ന ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്.

മാനസിക സംഘര്‍ഷം ശരീരവണ്ണം കൂടുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതിന് കാരണമാകാവുന്ന ഹോര്‍മോണുകള്‍ ഉല്‍‌പാദിപ്പിക്കപ്പെടാന്‍ മനസംഘര്‍ഷം ഇടയാക്കുമെന്നതിനാലാണിത്. അരക്കെട്ടില്‍ വലിയ അളവില്‍ കൊഴുപ്പടിഞ്ഞ് കൂടിയവര്‍ക്ക് കൂടുതല്‍ മനസംഘര്‍ഷം ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ലോകത്തെ ആദ്യത്തെ കൃത്രിമ വൃക്ക കണ്ടുപിടിച്ചു

ന്യൂദല്‍ഹി: ലോകത്തെ ആദ്യത്തെ കൃത്രിമ വൃക്കക്ക് ഗവേഷകന്‍ ഷുവോ റോയ് നേതൃത്വം നല്‍കുന്ന കാലിഫോര്‍ണിയ യൂനിവേഴസിറ്റിയിലെ സംഘം രൂപം നല്‍കി. ചായക്കോപ്പയുടെ വലിപ്പമുള്ള കൃത്രിമ വൃക്ക രക്തം ശുദ്ധീകരിക്കുക, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുക, വൈറ്റമിന്‍ ഡി ഉല്‍പാദനം തുടങ്ങി യഥാര്‍ത്ഥ വൃക്കയുടെ എല്ലാ പ്രവര്‍ത്തനവും നടത്തുന്നതാണ്.

കൃത്രിമ വൃക്ക ഏതാനും മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയകരമാണെന്ന് തെളിയിച്ചു കഴിഞ്ഞു. അഞ്ചു വര്‍ഷത്തിനകം മനുഷ്യരില്‍ പരീക്ഷിക്കാനാവുമെന്നാണ് കരുതുന്നത്.

വൃക്ക രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണ്ടുപിടുത്തം. ഇന്ത്യയില്‍ ഓരോ വര്‍ഷവും പൂര്‍ണമായി വൃക്ക നശിക്കുന്ന ഒന്നര ലക്ഷം പുതിയ രോഗികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 3500 പേര്‍ക്ക് വൃക്ക മാറ്റിവെക്കുന്നു. 6000 മുതല്‍ 10000 പേര്‍ക്ക് ഡയാലിസിസ് ചികില്‍സ റോയ് നേതൃത്വം നല്‍കുന്ന കാലിഫോര്‍ണിയ യൂനിവേഴസിറ്റിയിലെ സംഘം രൂപം നല്‍കി. ചായക്കോപ്പയുടെ വലിപ്പമുള്ള കൃത്രിമ വൃക്ക രക്തം ശുദ്ധീകരിക്കുക, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുക, വൈറ്റമിന്‍ ഡി ഉല്‍പാദനം തുടങ്ങി യഥാര്‍ത്ഥ വൃക്കയുടെ എല്ലാ പ്രവര്‍ത്തനവും നടത്തുന്നതാണ്.

കൃത്രിമ വൃക്ക ഏതാനും മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയകരമാണെന്ന് തെളിയിച്ചു കഴിഞ്ഞു. അഞ്ചു വര്‍ഷത്തിനകം മനുഷ്യരില്‍ പരീക്ഷിക്കാനാവുമെന്നാണ് കരുതുന്നത്.

വൃക്ക രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണ്ടുപിടുത്തം. ഇന്ത്യയില്‍ ഓരോ വര്‍ഷവും പൂര്‍ണമായി വൃക്ക നശിക്കുന്ന ഒന്നര ലക്ഷം പുതിയ രോഗികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 3500 പേര്‍ക്ക് വൃക്ക മാറ്റിവെക്കുന്നു. 6000 മുതല്‍ 10000 പേര്‍ക്ക് ഡയാലിസിസ് ചികില്‍സ

Wednesday, December 1, 2010

പാദരക്ഷ കരുതലോടെ

ഫാഷന്‍ ഭ്രമം മൂലം ഹൈഹീല്‍ഡ് ചെരുപ്പുകള്‍ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം. വസ്ത്രങ്ങള്‍ കഴുകി ഉപയോഗിക്കുന്നതുപോലെ എല്ലാദിവസവും ചെരുപ്പും വൃത്തിയാക്കേണ്ടതാണ്

പാദരക്ഷ എന്നതിനപ്പുറം, വസ്ത്രധാരണത്തിലെ സ്റ്റൈലിന്റെയും ഫാഷന്റെയും കൂടി ഭാഗമാണ്് ചെരിപ്പ്. എന്നാല്‍ ഫാഷനു വേണ്ടി വാങ്ങുന്ന പല ചെരിപ്പുകളും ആരോഗ്യത്തിന് അത്ര നന്നല്ല എന്നതാണ് വസ്തുത. ചെരിപ്പിന്റെ കാര്യത്തില്‍ ഫാഷനൊപ്പം ആരോഗ്യത്തെ കൂടി പരിഗണിക്കേണ്ടതാണ്. ഫാഷന്റെ ഭാഗമായി ഹീലിന് ഉയരം കൂടിയ ചെരിപ്പുകള്‍ പലരും തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ചെരിപ്പ് തിരഞ്ഞെടുക്കുമ്പോള്‍ കാലിന്റെ സുഖത്തിനും സുരക്ഷക്കുമാണ് പരമാവധി പ്രാധാന്യം നല്‍കേണ്ടത്.

ചെരിപ്പ് ഉണ്ടാക്കിയിരിക്കുന്ന പദാര്‍ഥം, ചെരിപ്പിന്റെ ഭാരം, മൃദുത്വം തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. മടമ്പ് ഉയര്‍ന്ന ചെരിപ്പുകള്‍ സ്‌ത്രൈണതയെ നന്നായി പ്രദര്‍ശിപ്പിക്കുന്നതിനാലാണ് സ്ത്രീകള്‍ പലപ്പോഴും ഹൈഹീലിനോട് താല്‍പ്പര്യം കാണിക്കുന്നത്. ഉപ്പൂറ്റി ഉയര്‍ന്ന ചെരിപ്പ് ധരിക്കുമ്പോള്‍ നിതംബം പിന്നിലേക്ക് അലപം കൂടി തള്ളി നില്‍ക്കും. അതിനെ ബാലന്‍സ് ചെയ്യാനായി ശരീരം അല്പം മുന്നോട്ട് വളഞ്ഞ് നില്‍ക്കും. ഇങ്ങനെ സ്‌ത്രൈണവടിവുകള്‍ സ്വാഭാവികമെന്നോണം കൂടുതല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. എന്നാല്‍ ഈ ഫാഷന്‍ ഭ്രമം മൂലം നടുവേദന, കാലുവേദന തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് സര്‍വസാധാരണമാണ്. നിത്യോപയോഗത്തിനുള്ള ചെരിപ്പുകള്‍ ഒരിക്കലും ഹൈഹീല്‍ഡ് ആയിരിക്കരുത്. ശരീരവടിവ് പ്രദര്‍ശിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഫാഷന്‍ ഷോകള്‍, വിരുന്നു സല്‍ക്കാരങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ പോകുമ്പോള്‍ മാത്രം ഉപയോഗിക്കാനായി ഇത്തരം ചെരിപ്പുകള്‍ മാറ്റി വെക്കാവുന്നതാണ്.

> ചെരിപ്പ് കാലിന് പൂര്‍ണ സംരക്ഷണം നല്‍കുന്നതായിരിക്കണം. പാദം പൂര്‍ണമായി ഉള്ളിലായിരിക്കും വിധമുള്ള ചെരിപ്പുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

> പിന്നില്‍ കെട്ടുള്ള തരം ചെരിപ്പുകള്‍ ഉപയോഗിക്കുന്നതാണ് പലപ്പോഴും കൂടുതല്‍ ഗുണകരം.

> പ്ലാസ്റ്റിക് ചെരിപ്പുകള്‍ വാങ്ങുമ്പോള്‍ വളരെയധികം സൂക്ഷിക്കണം. പലപ്പോഴും ഗുണംകുറഞ്ഞ പ്ലാസ്റ്റിക്കു കൊണ്ടാണ് ചെരിപ്പുകള്‍ ഉണ്ടാക്കാറുള്ളത്. കുറഞ്ഞയിനം പ്ലാസ്റ്റിക് ചെരിപ്പുകള്‍ ഉപയോഗിക്കുന്നത് കാലിന്റെ ആരോഗ്യത്തെ ഗൗരവമായി ബാധിക്കാം.

> ഒറ്റ അച്ചിലുണ്ടാക്കിയതു പോലുള്ള പ്ലാസ്റ്റിക് ഷൂസുകള്‍ പലപ്പോഴും അത്ര നല്ലതാവാറില്ല.

> പ്രമേഹമുള്ളവര്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ചെരിപ്പുകള്‍ ഉപയോഗിക്കണം. വള്ളിച്ചെരിപ്പുകളെക്കാള്‍ പാദം മൊത്തത്തില്‍ മൂടുന്ന തരം ചെരിപ്പുകളാണ് പ്രമേഹക്കാര്‍ക്ക് നല്ലത്.

> കൃത്യമായ അളവുള്ള ചെരിപ്പ് തിരഞ്ഞെടുക്കണം. ഉപോയഗിക്കാനുള്ള ആള്‍ നേരിട്ടു പോയി ധരിച്ചു നോക്കിയേ ചെരിപ്പു വാങ്ങാവൂ. അളവു പറഞ്ഞ് വാങ്ങുന്ന രീതി നന്നല്ല. പല കമ്പനിയുടെ അളവുകള്‍ തമ്മില്‍ വ്യത്യാസമുണ്ടാവാം. ഒരുകമ്പനിയുടം തന്നെ പല മോഡലുകള്‍ തമ്മിലും അളവില്‍ വ്യത്യാസം വരാം.

> ദൃഢത കൂടിയ ചെരിപ്പുകള്‍ പലപ്പോഴും കാലിലുരഞ്ഞ് അസ്വസ്ഥതയോ പൊട്ടലോ ഉണ്ടാക്കാറുണ്ട്. അതിനാല്‍ മൃദുവായ ചെരിപ്പുകള്‍ മാത്രം ഉപയോഗിക്കുക.

> മഴക്കാലത്തെ ഉപയോഗത്തിനായി വില കുറഞ്ഞ ചെരിപ്പുകള്‍ മാര്‍ക്കറ്റില്‍ വ്യാപകമായി എത്തിച്ചേരാറുണ്ട്. അവയുടെ ഗുണം വിലയെക്കാള്‍ വളരെ വളരെ കുറവായിരിക്കുമെന്ന് ഓര്‍ക്കുക. മഴക്കാലത്തേക്ക് മൃദുവായ റബ്ബര്‍ ചെരിപ്പുകളോ മറ്റോ തിരഞ്ഞെടുക്കുക.

> ഷൂ ഉപയോഗിക്കുമ്പോള്‍ എപ്പോഴും സോക്‌സ് ധരിക്കുക. സോക്‌സ് ഇല്ലാതെ പ്ലാസ്റ്റിക് ഷൂ ഉപയോഗിക്കരുത്.

> എപ്പോഴും കോട്ടണ്‍ സോക്‌സ് മാത്രം ധരിക്കുക. ഒരു സോക്‌സ് ഒരു ദിവസമേ ഉപയോഗിക്കാവൂ.

> നനഞ്ഞ സോക്‌സ്, ചെരിപ്പ് തുടങ്ങിയവ ധരിക്കരുത്. അവ അഴിച്ചു വെച്ച് ഉണങ്ങിയ ശേഷമേ ഉപയോഗിക്കാവൂ.

> ഷൂ വാങ്ങുമ്പോള്‍ സോക്‌സ് കൂടി ഉപയോഗിക്കുമ്പോഴും മുറുക്കമുണ്ടാകാത്തത്ര വലിപ്പമുളളത് തിരഞ്ഞെടുക്കണം.

> ഷൂവിനുള്ളില്‍ കാല്‍ വിരലുകള്‍ സ്വതന്ത്രമായി ചുഴറ്റാന്‍ തക്ക ഇടം ഉണ്ടായിരിക്കണം.

> പുതിയ ചെരിപ്പ് വാങ്ങിയാല്‍ അന്നു തന്നെ അത് ധരിച്ചു തുടങ്ങാതെ ഏതാനും ദിവസം കുറച്ചു മണിക്കൂറുകള്‍ വീതം ധരിച്ച് പതുക്കെ കാലിനോട് ഇണങ്ങിയ ശേഷം മാത്രം പതിവുപയോഗത്തിനെടുക്കുക.

> വസ്ത്രങ്ങള്‍ എന്നും കഴുകിയുണക്കി തേച്ച് ഉപയോഗിക്കുന്നവരും ചെരിപ്പിന്റെ കാര്യത്തില്‍ ഒരു ശ്രദ്ധയും നല്‍കാറില്ല. ചെരിപ്പിന്റെ വൃത്തി കാലിന്റെ ആരോഗ്യകാര്യത്തില്‍ ഏറെ പ്രധാനമാണെന്നത് മറക്കാതിരിക്കുക. ചെരിപ്പ് പതിവായി വൃത്തിയാക്കിത്തന്നെ ഉപയോഗിക്കുക

അമ്മമാരുടെ പൊണ്ണത്തടി നവജാതശിശുക്കള്‍ക്ക് അപകടം

അമ്മമാരിലെ പൊണ്ണത്തടി നവജാതശിശുക്കളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഹൃദയത്തിന്റെയോ ഹൃദയധമനികളുടെയോ ഘടനയില്‍ തകരാറ് കാണപ്പെടുന്ന കോഞെ്ജനിറ്റല്‍ ഹാര്‍ട്ട് ഡിഫക്ട് ആണ് അനാരോഗ്യകരമായ തടിയുള്ള അമ്മമാരുടെ കുട്ടികളില്‍ കാണപ്പെടുന്ന മാരകമായ തകരാറ്. ഗര്‍ഭിണികളിലെ പൊണ്ണത്തടി അമ്മയ്ക്കും കുഞ്ഞിനും ഒട്ടേറെ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു.

ഗര്‍ഭകാലത്തെ പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയ്‌ക്കൊപ്പം അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് സിസേറിയന്‍ പ്രസവത്തിനും സാധ്യതയുണ്ടെന്നാണ് മറ്റ് പഠനഫലങ്ങള്‍. ഇത്തരം അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടിയും പിന്നീട് ടൈപ്പ് 2 പ്രമേഹവും ഉണ്ടാകാനിടയുണ്ടെന്നും ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നു. കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള ഉയരത്തിന്റെ പെരുക്കം കൊണ്ട് ഹരിച്ച് കിട്ടുന്ന തുകയായ ബോഡി മാസ് ഇന്‍ഡക്‌സ് 30-ല്‍ കൂടുതലുള്ളവരെയാണ് പൊണ്ണത്തടിക്കാരായി പരിഗണിക്കുന്നത്.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്‍റും എന്‍.ഐ.സി.എച്ച്.ഡി.യും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ 11 വര്‍ഷത്തിനുള്ളില്‍ നടന്ന 15ലക്ഷം പ്രസവങ്ങള്‍ നിരീക്ഷണവിധേയമാക്കിയപ്പോഴാണ് ഇക്കാര്യം വെളിവായത്. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധപ്പെടുത്തിയ മറ്റൊരു ഗവേഷണഫലത്തില്‍, പൊണ്ണത്തടിയുള്ള അമ്മമാരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാരോഗ്യം കുറഞ്ഞ കുട്ടികളുണ്ടാകാനുള്ള സാധ്യത 11ശതമാനം അധികമാണെന്ന് കണ്ടെത്തുകയുണ്ടായി. എന്നാല്‍ അമിതഭാരമുള്ള അമ്മമാര്‍ക്ക് (വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ അവര്‍ക്ക് പൊണ്ണത്തടിയില്ലെങ്കില്‍)ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്നും പഠനം വെളിപ്പെടുത്തുന്നു.

പൊണ്ണത്തടിയുള്ള അമ്മമാര്‍ക്ക് പിറക്കുന്ന കുട്ടികള്‍ക്കും പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയുണ്ട്.ഇത്തരം അമ്മമാരില്‍ പിറക്കുന്ന കുട്ടികളില്‍ 29ശതമാനം പേര്‍ക്കും ഈയവസ്ഥയുണ്ടാകുമെന്ന് അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നു. അതുപോലെ ന്യൂറല്‍ ട്യൂബില്‍ തകരാറും(ന്യൂറല്‍ ട്യൂബ് ഡിഫക്ട്‌സ്) ഇത്തരം കുട്ടികളില്‍ കണ്ടുവരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഈ തകരാറ് കണ്ടെത്തി പരിഹരിക്കാം. അതുപോലെ ഗര്‍ഭസ്ഥശിശുവിനും അമിതഭാരമുണ്ടായി പ്രസവത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാനിടയുണ്ട്.
പ്രതിരോധം

പ്രസവത്തിനുമുന്‍പ് ശരീരഭാരം കുറയ്ക്കുകയാണ് പൊണ്ണത്തടികൊണ്ടുള്ള അപകടം ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത്.ഡോക്ടറുടെ ഉപദേശം തേടിയതിനുശേഷം ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തും ഭാരം കുറയ്ക്കാം. ചെറിയതോതില്‍ ഭാരം കുറയ്ക്കുന്നതുപോലും പ്രസവകാലത്തെ സങ്കീര്‍ണതകള്‍ ഒഴിവാക്കാം. പൊണ്ണത്തടി പരിധിവിട്ടുള്ളതാണെങ്കില്‍ അത് കുറയ്ക്കാനുള്ള ശസ്ത്രക്രിയയും പരിഹാരമാണ്.

എന്നാല്‍ ഗര്‍ഭകാലത്ത് ഭാരം കുറയ്ക്കുന്നത് അപകടം ചെയ്യുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്തുള്ള ഭക്ഷണക്രമീകരണം കുട്ടിക്ക് പോഷകങ്ങള്‍ കിട്ടുന്നത് ഇല്ലാതാക്കും. പകരം നിലവിലുള്ളത് അമിതമായി കൂടുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.

ഗര്‍ഭകാലത്ത് വിദഗ്ധരുടെ നിര്‍ദേശാനുസരണമുള്ള വ്യായാമം ചെയ്യാവുന്നതാണ്. വീടിനുചുറ്റും മുറിയിലുമുള്ള നടത്തംപോലും ഗുണം ചെയ്യും. ഇത് പ്രസവസമയത്തുള്ള സങ്കീര്‍ണതകള്‍ ഒരളവോളം കുറയ്ക്കും.

ഹലോ... ഇതെല്ലാം അറിയുന്നുണ്ടോ

മൊബൈല്‍ ഫോണില്‍ സംസാരിച്ചോളൂ; ഇത് വായിച്ചശേഷം...

കുറേനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ചെവി ചൂടാകുന്നതുപോലുണ്ടോ? തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ? സൂക്ഷിക്കുക; മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ഭയപ്പെടുത്തുന്ന ഗവേഷണഫലങ്ങള്‍
പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു.

മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. ഒരു ദശാബ്ദക്കാലം കൂടി വേണ്ടിവരും ശരിയായ നിഗമനങ്ങളിലെത്താന്‍. എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്.

പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍
മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടി കൂടുതലാണ്.

ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.

മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും.

ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയും. ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മൊബൈല്‍ ഫോണ്‍ ഉപയോഗം നാലു മിനിറ്റിലധികം നീളരുത്.

കൂടുതല്‍ നേരം ആവശ്യമാവുമ്പോള്‍ ഹെഡ്‌സെറ്റോ ലൗഡ് സ്​പീക്കറോ ഉപയോഗിക്കുക.

ഗര്‍ഭിണികള്‍ അത്യാവശ്യത്തിന് മാത്രം മൊബൈല്‍ ഫോണിനെ ആശ്രയിക്കുക. വയറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന വിധത്തില്‍ ഫോണ്‍ ഉപയോഗിക്കുകയോ വയ്ക്കുകയോ ചെയ്യരുത്.

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്.

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെവിയിലേക്ക് മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കരുത്. കുട്ടികളുടെ തലയോട്ടി വളരെ നേര്‍ത്തതാണ്. തലച്ചോറില്‍ റേഡിയേഷനുകള്‍ ഏല്‍ക്കാം.

സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് കുറഞ്ഞ ഫോണ്‍ വാങ്ങുക.

ഫോണ്‍ പ്രത്യേക പൗച്ചുകളില്‍ ഇട്ട് കൈയില്‍ തന്നെ സൂക്ഷിക്കുക.

സംസാരം തുടങ്ങാവുന്ന അവസ്ഥയില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. റിങ്ങ് ചെയ്യുന്ന/ കണക്റ്റു ചെയ്യുമ്പോഴാണ്് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.

വായുസഞ്ചാരമില്ലാത്തതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.

ഉറങ്ങുമ്പോള്‍ തലയണയ്ക്ക് സമീപത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഒരു പൊതുപ്രവണതയാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. റേഡിയേഷനുകള്‍ തലച്ചോറിനെ ബാധിച്ചേക്കാം.

ലേസര്‍, റേഡിയേഷന്‍, കീമോ തുടങ്ങിയ തെറാപ്പികള്‍ നടത്തിയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം.

പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍ അതുമായി ബന്ധമുള്ള രീതിയില്‍ സൂക്ഷിക്കരുത്.

ഇടിവെട്ടും മിന്നലുമുള്ളപ്പോള്‍ പുറത്തിറങ്ങി ഫോണ്‍ ഉപയോഗിക്കരുത്. വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്.

Monday, November 29, 2010

വാര്‍ധക്യം ബാധിക്കാതിരിക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍

ചര്‍മംകണ്ടാല്‍ പ്രായംതോന്നുകയേയില്ല. വാര്‍ധക്യം ബാധിക്കാതിരിക്കാന്‍ വിപണിയില്‍ കിട്ടുന്ന മരുന്നിന്റെ പരസ്യമാണോ?. അല്ലങ്കില്‍ ചുളിവുകള്‍വീണ ചര്‍മത്തെ മൂടിവെയ്ക്കാന്‍ പുതിയതായി വികസിപ്പിച്ച സൗന്ദര്യവര്‍ധക വസ്തുവിനെക്കുറിച്ചുള്ള പ്രതികരണമോ? അല്ലേയല്ല. പ്രകൃതിയില്‍തന്നെ ലഭ്യമായ ജീവകങ്ങളും ധാതുക്കളുംതന്നെയാണ് പ്രായത്തെ തോല്‍പ്പിക്കാനുള്ള കരുത്തുമായി മനുഷ്യരാശിക്കുമുന്നില്‍ നില്‍ക്കുന്നത്. സ്വപ്‌നത്തിലെന്നപോലെ നമ്മുടെ മുന്നില്‍ ഈ ജീവകങ്ങളുടെ സാന്നിധ്യമുണ്ട്. ശരീരകോശങ്ങള്‍ക്കുണ്ടാകുന്ന നാശവും ക്ഷതവും തടയാന്‍കഴിയുന്ന ഇവ ആന്റിഓക്‌സിഡന്റുകള്‍ എന്നാണ് അറിയപ്പെടുന്നത്.

എന്താണ് ആന്റിഓക്‌സിഡന്റുകള്‍
വയസുകൂടിയാലും വയസന്‍മാരാകാതെ ശരീരത്തെ യൗവനതുടിപ്പോടെ കാത്തുസൂക്ഷിക്കാന്‍ ഇവക്കാകും. അതിന് സഹായകമായ വൈറ്റമിനുകളും ധാതുക്കളുമാണ് ആന്റിഓക്‌സിഡന്റുകള്‍. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അല്‍ഭുതകരമായ സാധ്യതകളുണ്ട് ഇവയ്ക്ക്. ബീറ്റ കരോട്ടിന്‍, ലൈകോപിന്‍, ജീവകം സി, ജീവകം ഇ തുടങ്ങിയവയാണ് ആന്റിഓക്‌സിഡന്റുകള്‍ എന്നപേരില്‍ അറിയപ്പെടുന്നത്.

ആന്റിഓക്‌സിഡന്റുകളടങ്ങിയ ഭക്ഷണം
പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പയറുകള്‍ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഉറവിടം. പഴങ്ങളില്‍തന്നെ ആപ്പിള്‍, മുന്തിരി, ഓറഞ്ച്, പീച്ച്, പ്ലം, സ്‌ട്രൊബറീസ്, പച്ചക്കറികളില്‍ ബീറ്റ്‌റൂട്ട്, കോളിഫ്ലര്‍, കാബേജ്, ഉള്ളി, തക്കാളി തുടങ്ങിയവ ഇവയുടെ പ്രധാന ഉറവിടങ്ങളാണ്. നട്‌സ്, മത്സ്യം, കോഴിയിറച്ചി, വിവിധ ധാന്യങ്ങള്‍ എന്നിവയിലും ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ബീറ്റ കരോട്ടിന്‍: ഓറഞ്ച്, മധുരമുള്ള തക്കാളി, കാരറ്റ്, ആപ്രിക്കോട്ട്(ശീമബദാം പഴം), മത്തങ്ങ, മാമ്പഴം, ഇലക്കറികള്‍ തുടങ്ങിയവയില്‍ ബീറ്റ കരോട്ടിന്‍ ധാരാളണായി അടങ്ങിയിട്ടുണ്ട്.

ലൈകോപിന്‍: തക്കാളി, തണ്ണിമത്തന്‍, പപ്പായ, ആപ്രിക്കോട്ട്, റോസ് മുന്തിരി, ഓറഞ്ച് തുടങ്ങിയവയിലാണ് ലൈകോപിന്‍ ധാരാളമായി അടങ്ങിയിട്ടുള്ളത്.

ലൂട്ടിന്‍: കണ്ണിന്റെ ആരോഗ്യത്തിന് ഏറെ സഹായകമാണ് ലൂട്ടിന്‍. പ്രായമായവരുടെ അന്തതക്ക് പ്രധാനകാരണമായ തിരമിരം തടയാന്‍ ഇത് സഹായകമാണ്. ഇലക്കറികള്‍, മുന്തരി, മുട്ടയുടെ മഞ്ഞ, ഓറഞ്ച്, പയറുകള്‍ തുടങ്ങിയവ ലൂട്ടിന്റെ പ്രധാന ഉറവിടമാണ്.

സെലേനിയം: മണ്ണിലാണ് സെലേനിയം ധാരാളം അടങ്ങിയിട്ടുള്ളത്. ചിലപ്രദേശങ്ങളിലെ മണ്ണില്‍ സെലേനിയത്തിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വളരുന്ന പഴങ്ങളിലും പച്ചക്കറികളിലും ഈ ധാതുവിന്റെ അളവ് കൂടുതലായി കണ്ടുവരുന്നു. സെലേനിയം ധാരാളമുള്ള സ്ഥലങ്ങളില്‍ മേയുന്ന ആടുമാടുകളുടെ പേശികളില്‍ സെലേനിയം ധാരാളം കണ്ടുവരുന്നുണ്ട്.

ജീവകം എ: പാല്‍, മുട്ടയുടെ മഞ്ഞ, കരള്‍, തക്കാളി, കാരറ്റ് തുടങ്ങിയവയിലാണ് ജീവകം എ ധാരാളമായി അടങ്ങിയിട്ടുള്ളത്.

ജീവകം ഡി: പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പോത്തിറച്ചി, കോഴിയിറച്ചി, മത്സ്യം തുടങ്ങിയവയിലാണ് ജീവകംഡി ധാരാളമായി കണ്ടുവരുന്നത്.

ജീവകം ഇ: സണ്‍ഫ്‌ളെവര്‍ എണ്ണ, സോയാബീന്‍, മാമ്പഴം, നട്‌സ് തുടങ്ങിയവയില്‍ ധാരാളം ജീവകം ഇ അടങ്ങിയിട്ടുണ്ട്. കോശഭിത്തിയെയും കോശസ്തരങ്ങളെയും സംരക്ഷിക്കുന്നവയാണ് ജീവകം ഇ.

ആന്റിഓക്‌സിഡന്റുകളുടെ പ്രവര്‍ത്തനം
അര്‍ബുദം, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവക്കുള്ള സാധ്യതയെ ചെറുക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍ക്കാകും. ജീവകം എ, ജീവകം സി, ജീവകം ഇ, ബീറ്റ കരോട്ടിന്‍ എന്നിവ ഹൃദയാഘാതത്തെ പ്രതിരോധിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ്. ഹൃദയധമനികളില്‍ രക്തംകട്ടപിടിക്കുന്നതും കൊഴുപ്പ് ശകലങ്ങള്‍ അടിഞ്ഞകൂടി കട്ടപിടിക്കുന്നതും ജീവകം ഇ പ്രതിരോധിക്കുന്നു.

രക്തയോട്ടം സുഗമമാക്കുന്ന വയാണ് ജീവകം സി. ബീറ്റ കരോട്ടിന്‍, ലൈകോപിന്‍ എന്നിവ മസ്തിഷ്‌കാഘാതത്തില്‍നിന്ന് സംരക്ഷണം നല്‍കുന്നതായി പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ജീവകം സി, ജീവകം ബി6, ബി 12 എന്നിവയിലെ രാസവസ്തുക്കള്‍ തലച്ചോറിലെ ഭാവനിലക്രമീകരിക്കുകയും കൂര്‍മബൂദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യും.

പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള രാസവസ്തുക്കളാണ് കാന്‍സര്‍ സാധ്യതകളെ ഉന്മൂലനം ചെയ്യാന്‍ സഹായിക്കുന്നത്.

അല്‍ഷിമേഴ്‌സ്, ആസ്തമ, ചര്‍മരോഗങ്ങള്‍, അസ്ഥിക്ഷയം, ആര്‍ത്തവ തകരാറുകള്‍ എന്നിവയെ ചെറുക്കാനും ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നുണ്ട്

താരന്‍ എന്ന തീരാശല്യത്തിനെതിരെ

എല്ലാ ചികില്‍സാ ശാഖകളും താരനു മരുന്നുകള്‍ പറയാറുണ്ട്. എന്നാല്‍,എല്ലാ
ആളുകള്‍ക്കും ഒന്നു പോലെ പ്രയോജനപ്പെടുന്ന മരുന്നുകളൊന്നും തന്നെയില്ല എന്നതാണു വസ്തുത.

കഷണ്ടി ഉത്തമ പുരുഷന്റെ ലക്ഷണമായിരുന്നു മുമ്പ്. മധ്യവയസ്സിലെത്തി എന്നതിന്റെ മുഖ്യലക്ഷണമായിരുന്നു മുമ്പ് കഷണ്ടി. എന്നാലിപ്പോള്‍ 25 വയസ്സു കഴിയുന്നതോടെ കഷണ്ടി കയറാന്‍ തുടങ്ങും. ആഗോളതാപനവും അന്തരീക്ഷമലിനീകരണവും മുതല്‍ നൂറുനൂറു കാരണങ്ങളുണ്ട് ഈ കഷണ്ടിക്കും അകാല നരയ്ക്കും പിന്നില്‍. എങ്കിലും അക്കൂട്ടത്തില്‍ ഏറ്റവും പ്രധാന വില്ലന്റെ റോളിലുള്ളത് താരന്‍ എന്ന നേരിയഇനം പൂപ്പലു(ഫംഗസു)കളാണ്. കൗമാരയൗവനകാലങ്ങലിലുണ്ടാകുന്ന മുടികൊഴിച്ചിലിന്റെ മുഖ്യ കാരണങ്ങളിലൊന്ന് താരന്‍ തന്നെ.

തലയോട്ടിയിലെ ചര്‍മത്തില്‍ വെളുത്ത പൊടി പോലെ പറ്റിപ്പിടിച്ചു കാണുന്ന ഒരിനം പൂപ്പലാണ് താരന്‍ അഥവാ ഡാന്‍ഡ്രഫ്. താരന്റെ ശല്യമില്ലാത്തയാളുകള്‍ കുറവാണെന്നു പറയാം. അത്രയ്ക്കു വ്യാപകമാണത്. താരന്റെ ശാസ്ത്രീയ നാമം പിറ്റിറിയാസിസ് കാപ്പിറ്റിസ് എന്നാണ്. മലസ്സീസ്സിയ ഫര്‍ഫര്‍അഥവാ പിറ്റിറോസ്‌പോറം എന്നയിനം ഫംഗസാണ് താരന്റെ മുഖ്യകാരണം. ഏതാണ്ട് 14-15 വയസ്സുമുതലാണ് താരന്റെ ആക്രമണം തുടങ്ങുക. 17-18 വയസ്സാകുമ്പോഴേക്ക് അതു ശക്തി പ്രാപിക്കും. 45- 50 വയസ്സു വരെയാണ് താരന്റെ ഉപദ്രവം രൂക്ഷമായിക്കാണുന്നത്.കുട്ടികളിലും മുതിര്‍ന്നവരിലും താരന്റെ ശല്യം പൊതുവേ കുറവാണ്. അവര്‍ക്കു വരില്ലെന്നല്ല.

യുവാക്കളിലുംമധ്യവയസ്‌കരിലും കാണുന്നത്ര വ്യാപകമല്ല എന്നു മാത്രം. ചുരുക്കമായി നവജാതശിശുക്കളില്‍ ഇതു കാണാറുണ്ട്.
പ്രധാനമായും രണ്ടു തരത്തിലാണ് താരന്‍ കാണുന്നത്. എണ്ണമയമുള്ള താരന്‍ അഥവാ ഗ്രീസി ഡാന്‍ഡ്രഫ്, വരണ്ടതാരന്‍ അഥവാ ഡ്രൈ ഡാന്‍ഡ്രഫ് എന്നിവയാണവ. ചെറിയ തോതിലേ ഉള്ളൂവെങ്കില്‍ താരന്‍ അത്ര വലിയൊരു ശല്യക്കാരനൊന്നുമല്ല. അതിനെ നമുക്ക് മൈന്റു ചെയ്യാതെ വിട്ടുകളയാം എന്നാല്‍ താരന്‍ വളര്‍ന്നു പെരുകുന്നതോടെ പലതരത്തിലുള്ള അസ്വസ്ഥതകള്‍ തലപൊക്കാന്‍ തുടങ്ങും. മുഖ്യമായും ചൊറിച്ചിലാണ് പ്രശ്‌നം. സമയവും സന്ദര്‍ഭവും നോക്കാതെ സദാ തല ചൊറിഞ്ഞു കൊണ്ടേയിരിക്കേണ്ടി വരാറുണ്ട് പലര്‍ക്കും. ചൊറിച്ചില്‍ കൂടുന്നതോടെ മുടികൊഴിച്ചിലും തുടങ്ങും. താരന്റെ ശല്യം പൂര്‍ണമായി ഒഴിവാക്കാന്‍ അത്രയെളുപ്പമല്ല. തികഞ്ഞ ശ്രദ്ധയും ചിട്ടകളും അതിനാവശ്യമാണ്.

താരനുള്ളയാളുമായി അടുത്ത സമ്പര്‍ക്കത്തില്‍ കഴിയുന്നത് ഫംഗസ് പകരാന്‍ കാരണമാകും. താരനുള്ളയാള്‍ ഉപയോഗിച്ച ടവലോ തുവര്‍ത്തോ കൊണ്ട് തല തുവര്‍ത്തുക, താരനുള്ളയാള്‍ മുടി ചീകിയ ചീപ്പ് ഉപയോഗിക്കുക തുടങ്ങിയവയൊക്കെ അതു പകരാന്‍ ഇടയാക്കും. വിറ്റാമിന്‍ ബി കോംപ്ലക്‌സിന്റെ കുറവ്, പൊണ്ണത്തടി, മദ്യപാനം, പാര്‍ക്കിന്‍സണിസം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും താരന്‍ പെരുകാം. താരനുണ്ടാകുന്നതിനും അതു പെരുകുന്നതിനുമുള്ള മുഖ്യകാരണങ്ങളിലൊന്നാണ് മാനസികസമ്മര്‍ദം. മാനസികപ്രശ്‌നങ്ങള്‍ക്കു കഴിക്കുന്ന ചില മരുന്നുകളും താരനുണ്ടാക്കുന്നവയാണ്. രക്താതിമര്‍ദത്തിനുപയോഗിക്കുന്ന ക്ലോര്‍പ്രോമെസിന്‍, അസിഡിറ്റിക്കു കഴിക്കുന്ന സിമെറ്റിഡിന്‍ തുടങ്ങിയ മരുന്നുകളും താരനുണ്ടാക്കിയെന്നു വരാം.

താരന്‍ കൂടുന്നത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. കുട്ടികളില്‍ താരന്‍ കൂടുതലായി കാണുന്നുവെങ്കില്‍ അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ശ്വാസ കോശ രോഗങ്ങളുണ്ടോ എന്നു പരിശോധിക്കുന്നതു നന്നായിരിക്കും. താരനും ആസ്ത്മയും തമ്മില്‍ ചില ബന്ധങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

എല്ലാ ചികില്‍സാശാഖകളും താരനു മരുന്നുകള്‍ പറയാറുണ്ട്. എന്നാല്‍, എല്ലാ ആളുകള്‍ക്കും ഒന്നു പോലെ പ്രയോജനപ്പെടുന്ന മരുന്നുകളൊന്നും തന്നെയില്ല എന്നതാണു വസ്തുത.ചിലര്‍ക്ക ഹോമിയോക്കാരുടെ എണ്ണ പുരട്ടിയാല്‍ ദിവസങ്ങള്‍ക്കകം തന്നെ ഫലം കിട്ടിയെന്നു വരും. ചിലര്‍ക്ക് അതു കൊണ്ട് ഒരു പ്രയോജനം കിട്ടിയില്ലെന്നും വരും.

*കുളിക്കുമ്പോള്‍ ആദ്യം തല നനയ്ക്കണമെന്നാണ് ആയുര്‍വേദ വിധി.ആദ്യം ശരീരം കഴുകി പിന്നീട് തല കഴുകുന്നത് മുടി കൊഴിച്ചിലിനും താരനും കാരണമാകാറുണ്ട്.

*കുറുന്തോട്ടിത്താളി,നെന്മേനിവാകപ്പൊടി,ചെമ്പരത്തിത്താളി തുടങ്ങിയവ ഉപയോഗിച്ച് മുടി കഴുകുന്നത് താരന്റെ ശല്യം കുറയ്ക്കും.

*നീലിഭൃംഗാദി,കയ്യുണ്യാദി, ചെമ്പരത്യാദി,ഭൃംഗാമലകാദി തുടങ്ങിയ എണ്ണകള്‍ ഉപയോഗിക്കുന്നത് താരനകറ്റാന്‍ സഹായിക്കും. എന്നാല്‍ ശരീരത്തിന്റെയും ചര്‍ത്തിന്റെയും പ്രകൃതത്തിനനുസരിച്ച് പറ്റിയ എണ്ണ തിരഞ്ഞെടുക്കണം. അതിനാല്‍ എണ്ണയുടെ കാര്യത്തില്‍ തീര്‍ച്ചയായും വൈദ്യനിര്‍ദേശം തേടണം.

*കീറ്റോകൊണസോള്‍, സിങ്ക് പൈറത്തിയോണ്‍ തുടങ്ങിയവ അടങ്ങിയ ഷാമ്പൂ ഉപയോഗിക്കുന്നത് താരന്‍ കുറയാന്‍ സഹായിച്ചേക്കും.

*ആദ്യം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണഷാമ്പൂ ഉപയോഗിക്കാം. ക്രമേണ ആഴ്ചയിലൊന്ന്, മാസത്തില്‍ രണ്ട് എന്നിങ്ങനെ ഉപയോഗം കുറച്ചു കൊണ്ടു വരാം.

*സെലീനിയം സള്‍ഫൈഡ്, സാലിസിലിക് ആസിഡ്, കോള്‍ടാര്‍,ടെര്‍ബിനഫിന്‍ തുടങ്ങിയ മരുന്നുകള്‍ ത്വഗ്രോഗ വിദഗ്ധരുടെ നിര്‍ദേശാനുസരണം ഉപയോഗിക്കാം.

*കുളിക്കുന്നതിനു മുമ്പ് ഇളംചൂടോടെ അല്പം വെളിച്ചെണ്ണ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് താരന്റെ പൊടിയും പൊറ്റനും ഇളകിപ്പോകാന്‍ സഹായിക്കും.

*മാസത്തിലൊരിക്കല്‍ ഹെന്ന ചെയ്യുന്നത് താരന്‍ തടയാന്‍ നല്ലതാണ്.

*ചെറുനാരങ്ങ നീര് നല്ലൊരു ക്ലെന്‍സിങ് ഏജന്റാണ്. മാസത്തിലൊരിക്കല്‍ മുടിയില്‍ ചെറുനാരങ്ങനീരു തേയ്ക്കുന്നത് താരനൊഴിവാക്കാന്‍ സഹായിക്കും

കുഴിനഖം വന്നാല്‍ എന്ത് ചെയ്യും

സാധാരണയായി നമ്മെ അലട്ടുന്ന ചില രോഗങ്ങളുണ്ട്. മാരകമല്ലെങ്കിലും വല്ലാത്ത
അസ്വസ്ഥതയുണ്ടാക്കുന്ന ഇത്തരം രോഗങ്ങളോട് പൊരുതാന്‍ ചില പൊടിക്കൈകള്‍ ഇതാ***
*വായ് പുണ്ണ്: കൃഷ്ണ തുളസിയില ചവച്ചു തിന്നുകയോ കഷായം വെച്ചു കഴിക്കുകയോ

ചെയ്യുക**,അല്ലെങ്കില്‍ തേന് പുരട്ടുക വായ് പുണ്ണിന് ആശ്വാസം

കിട്ടും.ചെറുനാരങ്ങനീരും സമം പച്ചവെള്ളവും ചേര്‍ത്ത് പലവട്ടം കവില്‍

കൊള്ളുന്നതും നല്ലതാണ്.*

*കുഴിനഖം:**

1. നഖങ്ങളില്‍ മൈലാഞ്ചി സ്ഥിരമായി അരച്ചിടുക.*

*2. പച്ചമഞ്ഞള്‍ വേപ്പെണ്ണയിലൊഴിച്ച് കുഴിനഖമുള്ള വിരലില്‍ നന്നായി

തേക്കുക.മൈലാഞ്ചി പച്ചമഞ്ഞളും അരച്ച് കുഴിനഖതിനുചുറ്റുംപൊതിയുക.*

*3. തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടുക.*

*4. ചെറുനാരങ്ങയില്‍ കുഴിയുണ്ടാക്കി വിരല്‍ അതില്‍ തിരുകി വെക്കുക.*

*5. മഞ്ഞളും കറ്റാര്‍വാഴയുടെ നീരുംകൂടി ഒന്നിച്ചരച്ച് വച്ച് കെട്ടുന്നത് കുഴിനഖം മാറാന്‍ ഉത്തമമാണ്.*

*6. നഖങ്ങള്‍ ഒരേനിരപ്പില്‍ വെട്ടിനിര്‍ത്തുന്നത് കുഴിനഖം വരുന്നത്

ഒഴിവാക്കാന്‍ സഹായിക്കും .*

*ചുമയ്ക്ക്: കല്‍ക്കണ്ടവും കുരുമുളക് പൊടിയും പൊടിച്ച് മിശ്രിതപ്പെടുത്തിയത്

ഒരു സ്പൂണ്‍ വീതം കഴിക്കുന്നത് ചുമയുടെ ആധിക്യം കുറയ്ക്കും.ഒരു നുള്ള്

അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് ചവച്ച് തിന്നാല്‍ സാധാരണ

ചുമക്ക് ആശാസം കിട്ടും .തുളസിയില**, കുരുമുളക് ഇവ ചതച്ചു തേനില്‍ചാലിച്ചു

നല്‍കിയാല്‍ കുട്ടികളിലെ ചുമ മാറും*

*തൊണ്ടവേദന: സാധാരണ വരുന്ന തൊണ്ട വേദന മാറാന്‍ ഇതാ ചില പൊടിക്കൈകള്‍ .ഇഞ്ചി

കല്ക്കണ്ടം ചേര്‍ത്തു കഴിക്കുക**,

തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക,തേനും ഇന്തുപ്പും

കൂടിചേര്‍ത്ത് വായില്‍ തടവുക,വെളുത്തുള്ളി ഒരെണ്ണം വെള്ളം തൊടാതെ അരച്ച്

തൊണ്ടക്കുഴിയില്‍ പുരട്ടുക തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് പരീക്ഷിച്ച് നോക്കൂ

.തൊണ്ട വേദനക്ക് ശമനം ലഭിക്കും.*

*ഗ്യാസ് ട്രബിള്‍: പ്രായ ഭേദമന്യേ എല്ലാവവരെയും കുഴക്കുന്ന ഒരു പ്രശ്‌നമാണ്

ഗ്യാസ്ട്രബിള്‍. ഗ്യാസ്ട്രബിള്‍ ഒഴിവാക്കാന്‍ ഇതാ ചില

മാര്‍ഗങ്ങള്‍.വെളുത്തുള്ളി ചതച്ചിട്ടു കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു

മുമ്പ് കുടിക്കുക അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ ഇന്തുപ്പിട്ട്

കഴിക്കുക.തക്കാളി ജ്യൂസില്‍ അല്പം കുരുമുളക്‌പൊടിയും ജീരകപ്പൊടിയും ഉപ്പും

ചേര്‍ത്ത് കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ ശമിപ്പിക്കും .എണ്ണമയമുള്ള ആഹാരം

കഴിവതും ഒഴിവാക്കുക . കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ ചിലര്‍ക്ക് ഗ്യാസ്

കൂടുതലായി അനുഭവപ്പെടാറുണ്ട്. ഇത്തരക്കാര്‍ കിഴങ്ങുവര്‍ഗങ്ങള്‍

കഴിക്കാതിരിക്കുക.ഗ്യാസ്ട്രബിള്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരമാവധി

ഒഴിവാക്കുന്നതാണ് ഗ്യാസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.***

Tuesday, November 23, 2010

എന്റെ ഉമ്മ പിന്നെ എന്റെ ഭാര്യ

എന്റെ ഉമ്മ പിന്നെ എന്റെ ഭാര്യ

എന്റെ ഉമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമാണ് പിന്നെ എന്റെ ഭാര്യയെയും ഞാന്‍ എന്റെ ഉമ്മയെ കൂടുതല്‍ സ്നേഹിച്ചാദ്‌ എന്റെ വിവാഹ ശേഷമാണു
കാരണം എന്റെ ഭാര്യ ഗര്‍ഭം ധരിച്ചപ്പോള്‍ ഞാന്‍ അറിഞ്ഞു ഗര്‍ഭിണി എത്രത്തോളം കഷ്ട്ടപ്പെടുന്നു എന്ന് എന്റെ ഉമ്മ എന്നെ ഗര്‍ഭം ചുമന്നപ്പോള്‍ എത്രത്തോളം കഷ്ട്ടപ്പെട്ടിരിക്കും വാഷിന്‍ മെഷിന്‍ ഇല്ല mixi ഇല്ല അമ്മിയും ഉരലും മാത്രം നിറവയറുമായി എന്റെ ഉമ്മ അതില്‍ ഇടിച്ചും അരച്ചും ഒക്കെ എന്റെ ഉപ്പാക്ക് ഭക്ഷണം പാചകം ചെയ്തു കൊടുത്തിരിക്കും .ഇന്നിപ്പോള്‍ ഗര്‍ഭിണിയായ എന്റെ ഭാര്യ മിക്സിയില്‍ പോലും അരച് ഒരു നേരത്തെ ഭക്ഷണം എനിക്ക് ഉണ്ടാക്കി തരുവാന്‍ കഴിയുന്നില്ല അതിനും വേണം വേലക്കാരി കാലം മാറി ഒപ്പം നമ്മുടെ ജീവിത രീതിയും 9 മാസം കഴിന്നു എന്റെ ഭാര്യ പ്രസവിച്ചു രാത്രിയില്‍ ഉറക്കം പോലും കൊടുക്കാതെ കുട്ടി കരയുന്നു താരാട്ടു പാട്ടുകള്‍ പാടിയിട്ടും കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ല അവള്‍ ഒരു വിദ്യ എന്നോണം മൊബൈല്‍ ഫോണില്‍ നല്ലൊരു ഗാനം പ്ലേ ചെയ്ട് കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ ശ്രമിച്ചു ഞാന്‍ ഓര്‍ത്തു എന്റെ ഉമ്മ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലത്ത് എന്നെ എങ്ങെയ ഉറക്കിയിരിക്കുക എത്രയോ താരാട്ടു പാട്ടുകള്‍ പാടിയിരിക്കും എന്റെ ഉമ്മ എന്നിട്ടും ഞാന്‍ കരച്ചില്‍ നിര്തത്തെ ആവുമ്പോള്‍ ഒരുപാട് വെതനിച്ചിട്ടുണ്ടാവും ആ മനസ്സ് പിന്നെ എനിക്ക് വേണ്ടി നേരാത്ത നേര്‍ച്ചകള്‍ ഉണ്ടാവില്ല എന്റെ ഭാര്യ മകന് വേണ്ടി കഷ്ട്ടപ്പെടുന്ന കാഴ്ച കാണുമ്പോഴാണ് എന്റെ ഉമ്മ എനിക്ക് വേണ്ടി എത്രത്തോളം കഷ്ട്ടപ്പെട്ടിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നത്
എനിക്ക് എന്റെ ഉമ്മയാണ്‌ ഏറ്റം അതികം സ്നേഹം എന്റെ ഉമ്മയുടെ കാലിന്‍ അടിയിലാണ് എനിക്ക് സ്വര്‍ഗം .

ക്രെഡിറ്റ് കാര്‍ഡിനു പകരംവയ്ക്കാനും മൊബൈല്‍ഫോണ്‍

ക്രെഡിറ്റ് കാര്‍ഡിനു പകരംവയ്ക്കാനും മൊബൈല്‍ഫോണ്‍

കൈയില്‍ പണം കൊണ്ടുനടക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിലും കുറയുകയാണ്. ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡുമൊക്കെ രംഗം കൈയടക്കുന്നു. ഇത്തരം പ്ലാസ്റ്റിക് മണിയെന്ന് വിളിപ്പേരുള്ള ഇത്തരം കാര്‍ഡുകളും നാളെ വേണ്ട എന്ന സ്ഥിതി വന്നേക്കാം. പകരം കൈയിലൊരു മൊബൈല്‍ ഫോണ്‍ മതി.

കാര്‍ഡുകള്‍ക്ക് പകരം മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പണമിടപാടു നടത്താന്‍ സഹായിക്കുന്ന 'ഇ-വാലറ്റ്' (E-Wallet) സംവിധാനമാണ് രംഗത്തെത്തുന്നത്. മൊബൈല്‍ ഫോണുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിച്ച ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ അടുത്ത പതിപ്പില്‍ ഇ-വാലറ്റ് സംവിധാനവുമുണ്ടാകും. ക്രമേണ, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പകരം മൊബൈല്‍ ഫോണ്‍ തന്നെ ഉപയോഗിക്കാവുന്ന സംവിധാനമാകും ഇതെന്ന് ഗൂഗിള്‍ മേധാവി എറിക് ഷ്മിഡ്ട് പറയുന്നു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങാന്‍ പോകുന്ന ആന്‍ഡ്രോയിഡ് 2.3 (ജിഞ്ചര്‍ബ്രഡ്) പതിപ്പിലാണ് ഇ-വാലറ്റ് സംവിധാനമൂണ്ടാകുകയെന്ന് സാന്‍ഫാന്‍സിസ്‌കോയില്‍ നടന്ന വെബ് 2.0 സമ്മേളനത്തില്‍ ഷ്മിഡ്റ്റ് പ്രഖ്യാപിച്ചു.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമും നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ചിപ്പും ഉപയോഗിച്ചുള്ള, ഇതുവരെ പുറത്തിറക്കാത്ത, ഒരു ഫോണിലാണ് അദ്ദേഹം സദസ്സിന് ഇ-വാലറ്റ് പരിചയപ്പെടുത്തിയത്. (എന്നാല്‍ ഈ ഫോണ്‍ സാംസങ് പുറത്തിറക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 'നെക്‌സസ് എസ്' ആണെന്ന സംശയം ചിലര്‍ക്കെങ്കിലുമുണ്ട്. ഗൂഗിളിന്റെ ആദ്യ ബ്രാന്‍ഡഡ് ഫോണായ നെക്‌സസ് വണിന്റെ പിന്‍ഗാമിയാണ് നെക്‌സക് എസ് എന്നാണ് റിപ്പോര്‍ട്ടുകള്‍).

പണം ഈടാക്കുന്നതിന് ഡെബിറ്റ് കാര്‍ഡിലുപയോഗിക്കുന്ന അതേ സങ്കേതം തന്നെയാണ് 'നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍'(എന്‍.എഫ്.സി) എന്ന ഈ സാങ്കേതികതയും. ആന്‍ഡ്രോയ്ഡ് 2.3 ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ മുഖേനയോ അല്ലെങ്കില്‍ 'പേ പാല്‍' പോലുള്ള പണമടയ്ക്കല്‍ സംവിധാനം വഴിയോ ആണ് പണം കൈമാറ്റം സാധ്യമാകുന്നത്.

പ്ലാസ്റ്റിക് കാര്‍ഡുകള്‍ക്ക് പകരം ഫോണ്‍ ഉപയോഗിക്കുന്ന കാര്യം ഏറെക്കാലമായി പലരും പ്രവചിക്കുന്നുണ്ട്. എന്‍ എഫ് സി സാങ്കേതികത ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്ക് പകരമാകില്ലെങ്കിലും, കാര്‍ഡുപയോഗിച്ചുള്ള തട്ടിപ്പുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

കാമുകി ഇല്ലാതിരുന്നാല്‍ ഉണ്ടാകുന്ന പത്തു പ്രയോജനങ്ങള്‍

കാമുകി ഇല്ലാതിരുന്നാല്‍ ഉണ്ടാകുന്ന പത്തു പ്രയോജനങ്ങള്‍ ...!!!
1 . നന്നായി ഉറങ്ങാന്‍ പറ്റും ..

2 . missed call ശ്രദ്ധിക്കേണ്ടതില്ല..

3 . സമയം ലാഭിക്കാം

4 . make up ഇട്ടു നടക്കണ്ട ..

5 . നന്നായി ഭക്ഷണം കഴിക്കാന്‍ പറ്റും

6 . sms വരില്ല

7 .പുകഴ്ത്തി പറഞ്ഞു ബോറടിക്കില്ല

8 . ആരും ഉപദേശിക്കാന്‍ വരില്ല

9 . മൊബൈല്‍ റിചാര്‍ജ് കുറയും ..

10 . കളവു പറയല്‍ കുറയും. ,,

കാമുകിയെ ഒഴിവാക്കൂ ജീവിതം സന്തോഷകരമാക്കൂ ...!

With Best Regards,
Noufal Habeeb,
Kuwait

Tuesday, October 19, 2010

ആദ്യ രാത്രി

ഈ രാത്രി ഇരുട്ടറയുടെതാണ്.... നിറങ്ങള്‍ക്ക് പകരം ഇരുട്ട് കൊണ്ട് ചായം മുക്കിയ അറ. കല്ല്‌ കൊണ്ടും ചെളി കൊണ്ടും ഭദ്രമാക്കിയ മേല്‍ക്കൂര.... പ്രകാശ പ്രസരണമോ വായു സഞ്ചാരമോ ഇല്ലാത്ത ചെറു മുറി. പാമ്പുകളും പുഴുക്കളും സംഘത്തോടെ അതിഥികളാകുന്ന അതിഥി മന്ദിരം. ഉറ്റവരും ഉടയവരും കൊണ്ട് ചെന്നാക്കുന്ന അനാഥാലയം.... ശരീരം വെള്ള കൊണ്ട് പൊതിയപ്പെട്ട നീ തനിച് കിടക്കേണ്ട ഭവനം..... ഇവിടേക്ക് എത്തിച്ചവര്‍ പിന്തിരിഞ്ഞു നടക്കുന്നത് കാതോര്‍ത്തു കേള്‍ക്കാന്‍ മാത്രം വിധി നിന്നെ സമ്മതിക്കുന്ന മാളം.
ഇവിടെയത്രേ ആദ്യ രാത്രി യാഥാര്ത്യമാകുന്നത്. വിരഹ ദുഖത്തിന്റെ ,പ്രയാസത്തിന്റെ, വിഹ്വലതയുടെ ആദ്യ രാത്രി.... ഖബറിന്റെ ഘനാന്ധകാരത്തില്‍ നാമൊറ്റക്ക്...ആരോരുമില്ലാതെ...

ഇവിടെ സുഖ ദുഃഖങ്ങള്‍ പങ്കുവെക്കാന്‍ ഭാര്യയില്ല. മനം കുളിര്‍പ്പിക്കാന്‍ മക്കളില്ല. തലോടി ആശ്വസിപ്പിക്കാന്‍ ഉമ്മയില്ല. നെടുവീര്‍പ്പിടാന്‍ ഉപ്പയില്ല. ആഘോഷിക്കാന്‍ കൂട്ടുകാരില്ല. സല്ലപിക്കാന്‍ സഹയാത്രികരില്ല.

കുഴിമാടം വരെ അനുഗമിച്ചവര്‍ , മക്കള്‍ ,സഹോദരങ്ങള്‍, അയല്‍വാസികള്‍ നമ്മെ ഇരുട്ടറയില്‍ തള്ളി ഭൌതിക വ്യവഹാരങ്ങളില്‍ മുഴുകും . നാമൊ ഒരതാണിക്ക് വേണ്ടി ചുറ്റുപാടും കണ്ണോടിക്കും...

അതോടെ നാം പുഴുക്കള്‍ക്ക് വിഭവമാകും. ഇഴജന്തുക്കള്‍ നമ്മില്‍ കയറിയിറങ്ങും. ബാക്ടീരിയകലാല്‍ ജീര്‍ന്നിക്കും. .. ഇതോടെ എല്ലാത്തിനും പരിസമാപ്തിയായോ. ഇല്ല. ഇത് അനന്തമായത് അനുഭവിക്കുന്നതിന്നു മുന്‍പുള്ള ഒരു ഘട്ടം മാത്രം.

ഗര്‍ഭസ്ഥ ശിശു ഉമ്മയുടെ കുടുസ്സു ഗര്‍ഭ പാത്രത്തില്‍ നിന്ന് , പൂക്കളും നിലാവും സാഗരവും നിറഞ്ഞ , വേദനയും കണ്ണീരും സന്തോഷവും ഇടകലര്‍ന്ന പുതിയൊരു ഭൂലോക ജീവിതത്തിന്നു വേണ്ടി സമയവും കാത്തിരിക്കുന്നത് പോലെ, കര്‍മ്മ ഭാണ്ടവും പേറി യഥാര്ത്ത ‍ ജീവിതത്തിന്നു വേണ്ടി ഓരോ സെക്കന്ദിലും കാതിരിക്കുന്നവരാകുക നാം.
കാരണം , ഓര്‍ക്കുക 'നാമും മരണവും തമ്മിലുള്ള ദൂരം ഒരു നെഞ്ചു വേദനയത്രേ.

ക്ഷീണം മാറ്റാന്‍ കക്കിരിക്ക.

നമുക്ക് നിത്യവും ആവശ്യമായ വിറ്റാമിനുകളില്‍ മിക്കതും കക്കിരിക്കായിലുണ്ട്. വിറ്റാമിന്‍ B, B2, B3, B5, B6, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്... ക്ഷീണം തോന്നുമ്പോള്‍ കക്കിരിക്ക സ്വല്‍പ്പം ഉപ്പ് വിതറി കഴിക്കുക. ആശ്വാസം തോന്നും.

നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്കാ കഷണങ്ങള്‍ കഴിക്കുക. ഉണരുമ്പോള്‍ സമാധാനമുണ്ടാവും. ശരീരത്തില്‍ കുറവുവരുന്ന പോഷകാംശങ്ങള്‍ നികത്താന്‍ കക്കിരിക്കയ്ക്ക് കഴിവുണ്ട്.

വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം വറുത്തതും പൊരിച്ചതും കഴിക്കുന്നത് ഒഴിവാക്കണമെന്നുണ്ടോ? പകരം കക്കിരിക്ക കുരുമുളകും ഉപ്പും വിതറി കഴിക്കുക. വയറും നിറയും കൊഴുപ്പ് കൂടുകയുമില്ല.
ഭക്ഷണമെന്നതിലപ്പുറം ഗുണങ്ങളുണ്ട് കക്കിരിക്കയ്ക്ക്. വായനാറ്റം തടയാന്‍ ഉത്തമം. ഭക്ഷണശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി 30 സെക്കന്‍ഡ് സൂക്ഷിക്കുക. ഇതിലടങ്ങിയ രാസവസ്തുക്കള്‍ ബാക്ടീരിയയെ നശിപ്പിക്കുന്നു.

നല്ലൊരു ഫേഷ്യല്‍ ഒരുക്കാനും കക്കിരിക്ക ധാരാളം. തിളയ്ക്കുന്ന വെള്ളത്തിന് മീതെ നെടുകെ മുറിച്ച വലിയ കക്കിരിക്കാകഷണം വെക്കുക. ഇതില്‍നിന്ന് വരുന്ന ആവി മുഖത്ത് തട്ടണം. ചര്‍മം ഫ്രഷ് ആവും.

സ്വയം ചാര്‍ജാകാന്‍ 'നോക്കിയ' ഒരുങ്ങുന്നു

തനിയെ ചാര്‍ജാകുന്ന മൊബൈല്‍ഫോണ്‍. വര്‍ഷങ്ങളായി മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ഇത്തരമൊരു സൗകര്യം സൃഷ്ടിക്കാനായി പഠനങ്ങള്‍ നടത്തുകയാണ്. ലോകമെങ്ങുമുള്ള ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ സ്വപ്‌നം കണ്ടിരുന്ന ആ നിര്‍ണായക കണ്ടുപിടിത്തത്തിലേക്ക് ആദ്യമടുക്കുന്നത് 'നോക്കിയ' കമ്പനി തന്നെ. തനിയെ ചാര്‍ജാകുന്ന മൊബൈല്‍ഫോണുകളുടെ സാങ്കേതികവിദ്യ സ്വായത്തമാക്കിയ നോക്കിയ ഇതിന്റെ പേറ്റന്റിനായി യു.എസ്. സര്‍ക്കാറിന് അപേക്ഷ നല്‍കിക്കഴിഞ്ഞു. നോക്കിയയുടെ ഫിന്‍ലന്‍ഡിലെ ഗവേഷകവിഭാഗമാണ് ഇതുസംബന്ധിച്ചുള്ള പഠനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഹാന്‍ഡ്‌സെറ്റ് ഇളകുമ്പോഴുണ്ടാകുന്ന ഘര്‍ഷണം വൈദ്യുതോര്‍ജ്ജമാക്കിമാറ്റുകയെന്ന സങ്കീര്‍ണപ്രക്രിയ വഴിയാകും മൈാബൈല്‍ ഫോണുകള്‍ തനിയെ ചാര്‍ജാകുകയെന്ന് നോക്കിയ കമ്പനി വക്താക്കള്‍ സൂചിപ്പിക്കുന്നു. ഹാന്‍ഡ്‌സെറ്റിനുള്ളിലെ ഭാരം കൂടിയ ഭാഗങ്ങളായ റേഡിയോ ട്രാന്‍സ്മിറ്റര്‍ സര്‍ക്യൂട്ടും ബാറ്ററിയും പ്രത്യേക ഫ്രെയിമില്‍ ഘടിപ്പിച്ചുകൊണ്ടാണിതു സാധ്യമാക്കുക.

മുന്നോട്ടും പുറകോട്ടും പിന്നെ വശങ്ങളിലേക്കും നീങ്ങുന്ന റെയിലുകളിലാകും ഈ ഫ്രെയിം സ്ഥാപിക്കുക. ഓരോ റെയിലുകളുടെ അറ്റത്ത് പിസോ ഇലക്ട്രിക് ക്രിസ്റ്റലുകളുമുണ്ടാകും. ഫോണ്‍ പോക്കറ്റിലിട്ട് നടക്കുമ്പോഴോ ഫോണ്‍ ഇളക്കുമ്പോഴോ റെയിലില്‍ സ്ഥാപിച്ച ഫ്രെയിം നേെര ചെന്ന് പിസോ ഇലക്ട്രിക് ക്രിസ്റ്റലുകളുമായി കൂട്ടിയിടിക്കും. ഈ കൂട്ടിയിടിയിലുണ്ടാകുന്ന വൈദ്യുതോര്‍ജ്ജം കപ്പാസിറ്റര്‍ വഴി ശേഖരിച്ച് അത് മൊബൈലിന്റെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുകയെന്നതാണ് പദ്ധതി.

പുതിയ സാങ്കേതികവിദ്യ പ്രകാരം മൊബൈല്‍ ഫോണ്‍ പോക്കറ്റിലിട്ട് അല്പദൂരം നടന്നുവന്നാല്‍ ഫോണ്‍ ഫുള്‍ചാര്‍ജാകുമെന്നര്‍ഥം. ഇത് പ്രാവര്‍ത്തികമായാല്‍ മൊബൈല്‍ഫോണ്‍ മേഖലയില്‍ വിപഌവകരമായ മാറ്റങ്ങള്‍ സംഭവിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ മറന്നുപോയെന്ന വേവലാതിക്കും ഇനി അടിസ്ഥാനമില്ലാതാകും. ഇത്തരെമാരു സംവിധാനം നടപ്പാക്കുന്നതോടെ മൊബൈല്‍ഫോണ്‍ വിപണിയിലെ തങ്ങളുടെ മേധാവിത്വം തുടരാന്‍ നോക്കിയയ്ക്ക് നിഷ്പ്രയാസം സാധിക്കുകയും ചെയ്യും.

നോക്കിയയുടെ കണ്ടുപിടുത്തം പുതിയതാണെങ്കിലും പിസോഇലക്ട്രിക്കല്‍ ക്രിസ്റ്റലുകളെക്കുറിച്ചറിയുന്ന ശാസ്ത്രലോകത്തിന് ഇതൊരു പുതുമയല്ല. യാന്ത്രികസമ്മര്‍ദ്ധം (Mechanical Stress) നല്‍കിയാല്‍ തനിയെ വൈദ്യുതവലയം സൃഷ്ടിക്കാന്‍ കഴിവുള്ള പിസോഇലക്ട്രിക്കല്‍ ക്രിസ്റ്റലുകളെക്കുറിച്ചുള്ള പഠനങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്നുണ്ട്.

ഇത്തരം ക്രിസ്റ്റലുകളുടെ ചെറിയൊരു പ്രായോഗിക ഉപയോഗം മാത്രമാണ് മൊബൈല്‍ഫോണുകളില്‍ നോക്കിയ അവതരിപ്പിക്കുന്നതെന്നും ശാസ്ത്രഞ്ജന്‍മാര്‍ പറയുന്നു. വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ റോഡിലുണ്ടാകുന്ന സമ്മര്‍ദം പിസോക്രിസ്റ്റലുകളുപയോഗിച്ച് വൈദ്യുതിയാക്കിമാറ്റാനുള്ള പഠനങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്

പേപ്പട്ടി വിഷം: കുത്തിവെയ്‌പിന്‌ പകരം പുതിയ ചികിത്സ...

ചെന്നൈ: പേപ്പട്ടിവിഷത്തിനെതിരെയുള്ള കുത്തിവയ്‌പിന്‌ പകരം പുതിയ ചികിത്സാരീതി വരുന്നു. പട്ടിയുടെ കടിയേറ്റഭാഗത്തെ തൊലി നീക്കിയുള്ള ചികിത്സാരീതിയാണിത്‌.

പുതിയ ചികിത്സ നടപ്പിലായായാല്‍ കുത്തിവെയ്‌പുമൂലം സഹിക്കേണ്ടിവരുന്ന കഠിനമായ വേദനയില്‍ നിന്നും രോഗികള്‍ക്ക്‌ രക്ഷ നേടാന്‍ കഴിയും. പട്ടി കടിച്ച ഭാഗത്തെ തൊലി മാറ്റി ആന്റി റാബീസ്‌ ഘടകമായ ഇമ്യൂണോ ഗ്ലോബിന്‍ വെയ്‌ക്കുകവഴി വൈറസിനെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുമെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കുന്ന വിദഗ്‌ധര്‍ പറയുന്നു.

റാബീസ്‌ വൈറസ്‌ പകരുന്നത്‌ തടയാന്‍ തൊലി മാറ്റിയുള്ള ചികിത്സ കൂടുതല്‍ ഫലപ്രദമാണെന്ന്‌ തമിഴ്‌നാട്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ അറിയിച്ചു. പരീക്ഷണം വിജയകരമായി പൂര്‍ത്തിയായാല്‍ ആദ്യം മധുരയില്‍ ചികിത്സ ആരംഭിക്കും. തുടര്‍ന്ന്‌ നാല്‌ ജില്ലകളില്‍ക്കൂടി ഇത്‌ നടപ്പിലാക്കും ഇത്‌ വിജയകരമാവുകയാണെങ്കില്‍ രാജ്യത്തൊട്ടാകെ ഈ ചികിത്സാരീതി പ്രചരിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു

. ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടന്ന പുതിയ ചികിത്സാരീതിയെക്കുറിച്ചുള്ള ഗവേഷണം വിജയമാണെന്ന്‌ തമിഴ്‌നാട്‌ ആരോഗ്യവകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ പളനിസ്വാമി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും ആരോഗ്യവകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക്‌ പുതിയ ചികിത്സാ രീതിയില്‍ പരിശീലനം നല്‍കും.

പരിശീലന പദ്ധതിയ്‌ക്കായി സാമ്പത്തിക സഹായം നല്‍കാമെന്ന്‌ ലോകാരോഗ്യ സംഘടന നേരത്തേ അറിയിച്ചിട്ടുണ്ട്‌. അടുത്തകാലത്ത്‌ പേപ്പട്ടി വിഷബാധയേറ്റുള്ള മരണങ്ങള്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്‌ത മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്‌, ദില്ലി, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ ആദ്യം ഈ ചികിത്സാരീതി പ്രചാരത്തില്‍ വരുത്തുക.

രക്തസമ്മര്‍ദ്ദത്തിന് ശസ്ത്രക്രിയാ ചികിത്സ

രക്താതിമര്‍ദ്ദത്തിന് ശാസ്ത്രക്രിയാ ചികിത്സ വരുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് മരുന്നില്ലാതെ അസുഖം മാറ്റാനും നിലവില്‍ ചികിത്സകളൊന്നും ഫലിക്കാത്തവര്‍ക്കും ഈ പുതിയ ശാസ്ത്രക്രിയാ ചികിത്സ അനുഗ്രഹമാകുമെന്നാണ് കരുതപ്പെടുന്നത്.

ബ്രിട്ടനില്‍ പരീക്ഷണാര്‍ത്ഥം നടത്തിയ ശസ്ത്രക്രിയാ ചികിത്സ വിജയകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 110 പേരാണ് പരീക്ഷണത്തിന് വിധേയരാകുന്നത്. വിജയിച്ചാല്‍ ചികിത്സാക്രമത്തിന് വിപ്ളവകരമായ മാറ്റങ്ങള്‍ വരും.

ലണ്ടനിലെ ക്വീന്‍മേരി യൂണിവേഴ്സിറ്റിയിലെ ബയോ മെഡിക്കല്‍ റിസര്‍ച്ച് യൂണിറ്റിലെ സീനിയര്‍ ക്ളിനിക്കല്‍ ട്രയല്‍സ് ഫെലോ ആയ ഡോക്ടര്‍ ഡേവിഡ് കൊളിയയും ലണ്ടന്‍ ബാര്‍ട്സ് അന്‍ഡ് എന്‍ എച്ച് എസ് ട്രസ്റ്റിലെയും ക്ളിനിക്കല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ മെല്‍ലൊബൊയും പുതിയ ചികിത്സയുടെ വിജയത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

റിനല്‍ സിമ്പതറ്റിക് നെര്‍വ് അബ്ലോഷന്‍ എന്ന് പേരിട്ടിരിക്കുന്ന ശസ്ത്രക്രിയയില്‍ വൃക്കയോട് അടുത്തു നില്‍ക്കുന്ന രക്തക്കുഴലുകളില്‍ ഒന്നില്‍ വൈദ്യുതി പ്രവഹിക്കാവുന്ന വയര്‍ കടത്തി മര്‍ദ്ദം സൃഷ്ടിക്കാനുള്ള സിഗ്നലുകള്‍ വഹിക്കുന്ന ഞരമ്പുകള്‍ കരിച്ചു കളയുന്ന പ്രക്രിയയാണ് നടത്തുന്നത്.

രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള മസ്തിഷ്ക്കത്തില്‍ നിന്നുള്ള സിഗ്നലുകള്‍ മസ്തിഷ്കത്തില്‍ നിന്നും വൃക്കകളില്‍ എത്തുന്നത് തടയാനും ഇതുമുലം സാധിക്കും.

ഒരു മണിക്കൂര്‍ മാത്രമേ ശസ്ത്രക്രിയയ്ക്ക് സമയം വേണ്ടതുള്ളു രോഗിക്ക് അതേ ദിവസം തന്നെ അശുപത്രി വിടാനും കഴിയും

പ്രമേഹം... അറിഞ്ഞിരിക്കേണ്ടതെല്ലാം

സമൂഹം ഇന്നു നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്‌ പ്രമേഹം.
മുന്‍പ്‌ പണക്കാരുടെ മാത്രം രോഗം എന്നറിയപ്പെട്ടിരുന്ന ഈ രോഗം ഇന്ന്‌
കുട്ടികളിലും സ്‌ത്രീകളിലും പോലും സാധാരണമായിരിക്കുന്നു എന്നതാണ്‌
പേടിപ്പെടുത്തുന്ന വസ്‌തുത. ഈ രോഗത്തെ കുറിച്ചും
ചികിത്സയെക്കുറിച്ചുമൊക്കെ ഒരുപാട്‌ തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍
ഇപ്പോഴുമുണ്ട്‌. ഇതുവരെ പ്രമേഹത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍
കഴിയുന്നതിനു സഹായകമായ മരുന്ന്‌ വൈദ്യശാസ്‌ത്രം ഇതുവരെ
കണ്ടുപിടിച്ചിട്ടില്ല. ഭക്ഷണക്രമത്തിലൂടെയും മരുന്നിലൂടെയും രോഗം
നിയന്ത്രിക്കുക എന്ന പ്രതിവിധിമാത്രമേ രോഗിക്കു മുന്നിലുള്ളൂ.
രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ശരിയായ അറിവുണ്ടെങ്കില്‍
മാത്രമേ രോഗം സങ്കീര്‍ണ്ണമാകുന്നത്‌ തടയാനും പ്രതിരോധിക്കുവാനും
കഴിയുകയുള്ളൂ.

മധുരപലഹാരങ്ങള്‍ കഴിക്കുന്നത്‌ പ്രമേഹരോഗബാധയ്‌ക്കു കാരണമാകുമോ?

കുട്ടിക്കാലത്ത്‌ മധുരപലഹാരങ്ങളും മറ്റും കഴിക്കുന്നതാണ്‌
പ്രമേഹരോഗബാധയ്‌ക്കു കാരണമെന്ന ഒരു അബദ്ധധാരണ ആളുകള്‍ക്കിടയിലുണ്ട്‌.
പ്രമേഹബാധയുമായി മധുരത്തിനു വല്യ ബന്ധമൊന്നുമില്ല. മൂത്രത്തില്‍
പഞ്ചസാരയുടെ അളവു കൂടുന്നതാണ്‌ പ്രമേഹരോഗബാധയുടെ മുഖ്യലക്ഷണമെന്ന്‌ പലരും
കരുതുന്നു. പ്രമേഹരോഗികളുടെ മൂത്രത്തില്‍ പഞ്ചസാരയുടെ അളവ്‌
കൂടുതലായിരിക്കുമെങ്കിലും രോഗലക്ഷണത്തോടു ബന്ധപ്പെട്ട വിശകലനത്തില്‍
മൂത്രത്തിലെ പഞ്ചസാരയ്‌ക്ക് വലിയ പ്രാധാന്യമൊന്നും ആധുനിക ചികിത്സകര്‍
കല്‍പ്പിക്കുന്നില്ല.

ശരീരത്തില്‍ ഊര്‍ജ്‌ജം നിലനിര്‍ത്താന്‍ പഞ്ചസാര അഥവാ ഗ്ലൂക്കോസ്‌
ആവശ്യമാണ്‌. ഭക്ഷണപദാര്‍ത്ഥങ്ങളിലുള്ള ഗ്ലൂക്കോസ്‌ ഇന്‍സുലിന്റെ
സാന്നിദ്ധ്യത്തില്‍ മാത്രമേ ശരീരത്തിന്‌ ഉള്‍ക്കൊള്ളാനാവൂ.
പാന്‍ക്രിയാസ്‌ ഗ്രന്ഥിയാണ്‌ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌.
പാന്‍ക്രിയാസ്‌ ഗ്രന്ഥിക്ക്‌ ഉണ്ടാകുന്ന തകരാറു നിമിത്തം ഇന്‍സുലിന്റെ
ഉല്‍പ്പാദനം കുറയുന്നു. അപ്പോള്‍ ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെ ലഭിക്കുന്ന
ഗ്ലൂക്കോസ്‌ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ രീതിയില്‍
മാറ്റപ്പെടാന്‍ കഴിയാതെ വരുന്നു. അപ്പോഴാണ്‌ രക്‌തത്തിലും മൂത്രത്തിലും
പഞ്ചസാരയുടെ അളവ്‌ വര്‍ദ്ധിക്കുന്നത്‌.

ഒരു ഡസിലിറ്റര്‍ രക്‌തത്തില്‍ 80 മുതല്‍ 126 മില്ലിഗ്രാം വരെ
പഞ്ചസാരയുണ്ടാവുക സാധാരണമാണ്‌. ഈ അളവില്‍ കൂടുന്നതാണ്‌ പ്രമേഹരോഗാവസ്‌ഥ.
മധുരം കൂടുതല്‍ കഴിക്കുന്നത്‌ ആരോഗ്യത്തിനു പൊതുവേ നല്ലതല്ല. എന്നാല്‍
അത്‌ പ്രമേഹത്തിന്‌ കാരണമാകുന്നില്ല. എന്നാല്‍ പ്രമേഹം ബാധിച്ചവര്‍ മധുരം
കഴിക്കുന്നത്‌ അപകടകരമാണ്‌. ചുരുക്കത്തില്‍ പ്രമേഹബാധയ്‌ക്കുശേഷമേ മധുരം
വിലക്കപ്പെട്ടതാകുന്നുള്ളൂ.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി കൂടുന്നത്‌
മധുരപലഹാരങ്ങളുടെ ഉപയോഗം കൊണ്ടു മാത്രമാവണമെന്നില്ല. കാര്‍ബോഹൈഡ്രേറ്റ്‌
ഉള്‍പ്പെട്ട ഏതു ഭക്ഷണം കഴിക്കുന്നതും കൊണ്ടും ഇതുണ്ടാകാം.
സ്‌റ്റാര്‍ച്ച്‌ എന്നു പറയുന്ന ധാന്യനൂറാണ്‌ പ്രശ്‌നമുണ്ടാക്കുന്നത്‌.
സ്‌റ്റാര്‍ച്ചിന്റെ ശാസ്‌ത്രനാമമാണ്‌ കാര്‍ബോ ഹൈഡ്രേറ്റ്‌.
ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന സ്‌റ്റാര്‍ച്ചിന്റെ
അമിതസാന്നിദ്ധ്യമാണ്‌ പ്രമേഹരോഗികളുടെ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌
കൂട്ടുന്നത്‌.

ധാന്യങ്ങളിലും ചില കിഴങ്ങുവര്‍ഗ്ഗങ്ങളിലും സ്‌റ്റാര്‍ച്ചിന്റെ അംശം
കൂടുതലായി കണ്ടു വരുന്നു. അരികൊണ്ടുള്ള വിഭവങ്ങളില്‍ പൊതുവേ
സ്‌റ്റാര്‍ച്ച്‌ കൂടുതലാണ്‌. ചിലയിനം പയറുവര്‍ഗ്ഗങ്ങളിലും
സ്‌റ്റാര്‍ച്ച്‌ കൂടുതലാണ്‌. ധാന്യങ്ങളില്‍ ഗോതമ്പ്‌ , മുത്താറി, തിന
തുടങ്ങിയവയില്‍ സ്‌റ്റാര്‍ച്ച്‌ കുറവാണ്‌. പ്രമേഹരോഗികള്‍ അരിഭക്ഷണം
ഒഴിവാക്കി ഗോതമ്പിലേക്കോ സ്‌റ്റാര്‍ച്ചിന്റെ അംശങ്ങള്‍ കുറവായ മറ്റു
ധാന്യങ്ങളിലേക്കോ മാറിയാല്‍ രോഗാവസ്‌ഥ കൂടുതല്‍ നിയന്ത്രണവിധേയമാകും.
സ്‌റ്റാര്‍ച്ച്‌ കുറവായ ധാന്യങ്ങളില്‍ പൊതുവേ ശരീരത്തിനാവശ്യമായ മാംസ്യം
തുടങ്ങിയ മറ്റു പോഷകങ്ങളും ധാരാളമായി ലഭിക്കും. ലഘുവായ ഇന്‍സുലിന്‍
തകരാറുകള്‍ മാത്രമേ ഭക്ഷ്യക്രമത്തിലൂടെ നിയന്ത്രിക്കുവാന്‍
സാധിക്കുകയുള്ളൂ. രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ വളരെ കൂടുതലുള്ളവര്‍
കണിശമായ ഭക്ഷ്യക്രമത്തോടൊപ്പം പ്രമേഹവിരുദ്ധമരുന്നുകളും
ഉപയോഗിക്കേണ്ടതുണ്ട്‌. പ്രമേഹരോഗമുള്ളവര്‍ പഞ്ചസാരയുടെ ഉപയോഗം
പൂര്‍ണ്ണമായും ഒഴിവാക്കണം.

പ്രമേഹം ഒരു പാരമ്പര്യരോഗമാണോ?

പരമ്പരാഗതമായി പ്രമേഹരോഗം കണ്ടു വരുന്നുണ്ട്‌. എന്നാല്‍ പ്രമേഹരോഗിയുടെ
സന്താനങ്ങള്‍ പ്രമേഹരോഗികളല്ലാതായിരിക്കുകയും പ്രമേഹരോഗി അല്ലാത്തവരുടെ
അടുത്ത തലമുറ പ്രമേഹരോഗികളായി മാറിയിട്ടുള്ളതുമായ അവസ്‌ഥ ഉള്ളതിനാല്‍
പ്രമേഹത്തെ പൂര്‍ണ്ണമായും ഒരു പാരമ്പര്യരോഗമെന്ന്‌ വിലയിരുത്തുന്നത്‌
ശരിയല്ല. എന്നാല്‍ നല്ലൊരു ശതമാനം പേരിലും പ്രമേഹം പാരമ്പര്യമായി
കാണപ്പെടുന്നു എന്ന വസ്‌തുത വിസ്‌മരിക്കുന്നുമില്ല.

പുരുഷന്മാരെ സംബന്ധിച്ച്‌ സ്‌ത്രീകളാണ്‌ പെട്ടെന്ന്‌ പ്രമേഹരോഗ
മൂര്‍ച്ചയിലേക്ക്‌ എത്തുന്നതെന്ന്‌ പറയപ്പെടുന്നതില്‍ വസ്‌തുതയുണ്ടോ?

അന്‍പത്‌ സ്‌ത്രീകളെ ഉള്‍പ്പെടുത്തി കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ
ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പുരുഷന്മാരേക്കാള്‍
രോഗമൂര്‍ച്ചയിലേക്ക്‌ പെട്ടെന്ന്‌ എത്തിപ്പെടുന്നത്‌ സ്‌ത്രീകളാണ്‌ എന്നു
മനസ്സിലാക്കുകയുണ്ടായി. മാനസികമായ പ്രശ്‌നങ്ങളാണ്‌ രോഗം
സങ്കീര്‍ണ്ണമാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നതെന്നും കണ്ടെത്തി.
സ്‌ത്രീകളുടെ പ്രത്യേക ശാരീരിക മാനസിക അവസ്‌ഥകള്‍ കണക്കിലെടുത്തായിരുന്നു
പഠനം. മുപ്പതിനും അന്‍പതിനും വയസ്സിനിടയ്‌ക്കു പ്രായമുള്ള
സ്‌ത്രീകളെയായിരുന്നു ഈ പഠനത്തിനായി ഉള്‍പ്പെടുത്തിയിരുന്നത്‌. മുപ്പതാം
വയസ്സില്‍ പ്രമേഹലക്ഷണങ്ങള്‍ പ്രകടമാക്കിയത്‌ രണ്ടുപേര്‍മാത്രമായിരുന്നു.
മുപ്പത്തിയെട്ടുവയസ്സിനു ശേഷമാണ്‌ ഭൂരിഭാഗം പേരിലും രോഗബാധയുടെ
ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയത്‌. ദാഹം, തൊണ്ടവരള്‍ച്ച, കൈകാല്‍
കുഴച്ചില്‍, കടുത്തക്ഷീണം, ഉറക്കമില്ലായ്‌മ, ഇടക്കിടെ മൂത്രശങ്ക എന്നീ
ലക്ഷണങ്ങളില്‍ ഒന്നിലധികം എല്ലാ സ്‌ത്രീകളിലും കാണപ്പെടുകയും
ചെയ്‌തിരുന്നു.

പഠനവിധേയരായ അന്‍പതു പേരില്‍ നാല്‍പ്പത്തിമൂന്നു സ്‌ത്രീകളുടെ മാതാവിനോ
പിതാവിനോ പ്രമേഹബാധയുണ്ടായിരുന്നു എന്ന്‌ വെളിപ്പെടുത്തപ്പെട്ടതാണ്‌
ഗവേഷകരില്‍ അല്‍ഭുതമുളവാക്കിയത്‌. അവശേഷിച്ച ഏഴുസ്‌ത്രീകളുടെ
മാതാപിതാക്കള്‍ പ്രത്യേകിച്ച്‌ ഒരു രോഗവുമില്ലാതെ ജീവിക്കുകയും
ചെയ്യുന്നു. വിവാഹിതരും അമ്മാരും ആയതോടെയാണ്‌ മിക്കവരിലും രോഗലക്ഷണങ്ങള്‍
കണ്ടു തുടങ്ങിയത്‌ എന്നതാണ്‌ മറ്റൊരു കണ്ടെത്തല്‍.

സ്‌ത്രീകളില്‍ രോഗാവസ്‌ഥ പുരുഷന്മാരേക്കാള്‍ സങ്കീര്‍ണ്ണമാകാന്‍ നിരവധി
കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്‌ത്രീഹോര്‍മ്മോണുകളുടെ
പ്രവര്‍ത്തനം തന്നെയാണ്‌ ഒന്നാമത്തെ കാര്യം. ഉപാപചയപ്രക്രിയ
തകരാറിലാവാന്‍ സ്‌ത്രീകളിലാണ്‌ സാധ്യത കൂടുതലായി കാണപ്പെടുന്നത്‌.

മധ്യവയസ്സിനു മുന്‍പ്‌ പ്രമേഹരോഗം കാണപ്പെടുന്നത്‌?

മധ്യവയസ്സെത്തുന്നതോടെയാണ്‌ പ്രമേഹലക്ഷണങ്ങള്‍ മിക്കവരിലും കണ്ടു
തുടങ്ങുന്നത്‌. എന്നാല്‍ ഇപ്പോള്‍ ചുരുക്കമെങ്കിലും ശൈശവം തൊട്ട്‌
യൗവ്വനം വരെയുള്ള ഈ രോഗം ചിലരില്‍ കണ്ടുവരുന്നുണ്ട്‌. ശൈശവഘട്ടത്തിലെ
രോഗലക്ഷണങ്ങള്‍ മുതിര്‍ന്നവരുടേതില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്‌തവും
കൂടുതല്‍ സങ്കീര്‍ണ്ണവുമായിരിക്കും എന്നതിനാല്‍ എളുപ്പത്തില്‍
തിരിച്ചറിഞ്ഞെന്നു വരില്ല. കടുത്ത പനി, ദാഹം, കഠിനമായ ക്ഷീണം, നെഞ്ചിലും
ആമാശയത്തിലും വേദനയോ എരിച്ചിലോ എന്നിവയില്‍ ഏതെങ്കിലുമോ എല്ലാം കൂടിയോ
ആവാം രോഗലക്ഷണം. കുട്ടികള്‍ അറിയാതെ മൂത്രം ഒഴിക്കുന്നതും രോഗലക്ഷണമായി
കണക്കാക്കേണ്ടതുണ്ട്‌.

പാന്‍ക്രിയാസ്‌ ഗ്രന്ഥിയുടെ ദുര്‍ബലതയോ പ്രവര്‍ത്തനവൈകല്യമോ ആകാം
രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ കാരണം. വിദഗ്‌ധപരിശോധനയിലൂടെ മാത്രമേ
രോഗനിര്‍ണ്ണയം കൃത്യമായി നടത്താന്‍ കഴിയുകയുള്ളൂ. ഇളംപ്രായത്തിലുള്ള
പ്രമേഹബാധ ബന്ധപ്പെട്ടവരുടെ അശ്രദ്ധ കാരണം മാരകമായിത്തീരാം. അതിനാല്‍
രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ശിശുരോഗ വിദഗ്‌ധന്റെ
പരിശോധനയ്‌ക്കു വിധേയമാക്കണം.

യൗവ്വനാരംഭത്തിലോ മധ്യഘട്ടത്തിലോ പ്രമേഹബാധയുണ്ടാകാം. അപ്പോഴും
രോഗനിര്‍ണ്ണയം കൃത്യമായി നിര്‍വ്വഹിക്കുക എന്നതു തന്നെയാണ്‌ പ്രധാനം.
കടുത്ത പനിയോടൊപ്പം ശരീരം പെട്ടെന്ന്‌ മെലിയല്‍, വയറു വേദന,
നെഞ്ചെരിച്ചില്‍ എന്നിവയൊക്കെ രോഗലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാം. സാധാരണ
ചികിത്സ കൊണ്ട്‌ പെട്ടെന്ന്‌ ശമനലക്ഷണങ്ങള്‍ കാണുന്നില്ലെങ്കില്‍ വിദഗ്‌ധ
ചികിത്സകന്റെ സഹായം അടിയന്തിരമായി ലഭ്യമാക്കണം. മരുന്നുകള്‍ ഡോക്‌ടറുടെ
നിര്‍ദ്ദേശാനുസരണമല്ലാതെ നിര്‍ത്തിക്കളയുകയോ ഭക്ഷണക്രമത്തില്‍ പാലിച്ചു
വന്ന നിയന്ത്രണം ഉപേക്ഷിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

ഏതു പ്രായത്തിലായാലും പ്രമേഹബാധ ഒരിക്കല്‍ ഉണ്ടായിക്കഴിഞ്ഞാല്‍
ദിനചര്യകളും ഭക്ഷണക്രമവും കര്‍ശനമായ നിയന്ത്രണത്തില്‍ തുടരേണ്ടതുണ്ട്‌.
അല്ലെങ്കില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും രോഗബാധിതരുടെ മാനസികവും
ശാരീരികവുമായ അവസ്‌ഥ സങ്കീര്‍ണ്ണമായിത്തീരുകയും ചെയ്യും. ഈ സങ്കീര്‍ണ്ണത
ഒഴിവാക്കുക എന്നതാണ്‌ മരുന്നിനേക്കാളും ചികിത്സയേക്കാളും പ്രധാനം.
രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ കൂടുന്നതു മൂലം തകരാറിലാവുന്നത്‌
ശരീരികപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല. മാനസികമായ ഒട്ടേറെ പ്രശ്‌നങ്ങള്‍
അതുണ്ടാക്കുന്നുണ്ട്‌. ശാരീരികവും മാനസികവുമായ അസ്വസ്‌ഥതകളിലേക്ക്‌
വ്യക്‌തി ഒരേ സമയം നിപതിക്കുന്നത്‌ ഒഴിവാക്കുക എന്നതാണ്‌ അത്യാവശ്യം. ഇളം
പ്രായത്തിലുള്ള പ്രമേഹം ആയുര്‍ദൈര്‍ഘ്യത്തെ പ്രതികൂലമായി
ബാധിക്കാതിരിക്കുന്നത്‌ ശരിയായ രോഗനിര്‍ണ്ണയവും ചികിത്സയും
സാധ്യമാകുന്നതു കൊണ്ടു മാത്രമാണെന്നോര്‍ക്കുക.

ഗര്‍ഭിണികളില്‍ പ്രമേഹബാധ

ഗര്‍ഭിണികളില്‍ പ്രമേഹബാധയ്‌ക്ക് ചില പ്രത്യേക കാരണങ്ങളുണ്ട്‌.
രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്ന ഹോര്‍മ്മോണാണ്‌
ഇന്‍സുലിന്‍. ഈ ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനം. തകരാറിലാകുമ്പോള്‍
രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ കുത്തനെ ഉയരുന്നു. ഗര്‍ഭകാലത്ത്‌
സ്‌ത്രീകളുടെ ശരീരത്തിന്റെ തൂക്കം കൂടുന്നത്‌ ഇന്‍സുലിന്റെ
പ്രവര്‍ത്തനത്തെ തകരാറിലാക്കിയേക്കാം. ഗര്‍ഭിണികളല്ലാത്തവര്‍ക്കുള്ള
ചികിത്സ തന്നെയാണ്‌ ഗര്‍ഭിണികള്‍ക്കും ചെയ്യുന്നത്‌. ഭക്ഷണക്രമംത
വ്യായാമം എന്നിവ പ്രധാനമാണ്‌. തൂക്കം വര്‍ദ്ധിക്കുന്നത്‌
നിയന്ത്രിക്കുന്നതിനുള്ള വ്യായാമം ഇന്‍സുലിന്‍ ഉല്‍പ്പാദനം
മെച്ചപ്പെടുത്തുന്നതിന്‌ ഉല്‍ക്കണ്‌ഠ ഗര്‍ഭത്തിലുള്ള ശിശുവിനെ
കുറിച്ചാണ്‌. മാതാവിന്റെ രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ കൂടിയിരുന്നാല്‍
ഗര്‍ഭസ്‌ഥശിശുവിന്റെ വളര്‍ച്ചയും അധികമായിരിക്കും. ശിശു വളരെ വലുതായാല്‍
മാതാവിന്‌ സാധാരണ പ്രസവം സാധ്യമായെന്നു വരില്ല. ശസ്‌ത്രക്രിയ വേണ്ടി
വരും. ബാധിക്കാനും സാധ്യത കൂടുതലാണ്‌. ഇവയേക്കാളൊക്കെ അപകടം
പ്രമേഹബാധിതയായ ഗര്‍ഭിണി പ്രസവിക്കുന്ന കുഞ്ഞിന്‌ ഭാവിയില്‍
പ്രമേഹബാധയുണ്ടാവാന്‍ സാധ്യതയുണ്ട്‌ എന്നതാണ്‌.

ഗര്‍ഭകാല പ്രമേഹബാധ തടയാന്‍ കഴിയുമോ?

ശരിയായ പരിചരണമുണ്ടെങ്കില്‍ വലിയൊരു പരിധി വരെ ഗര്‍ഭകാലത്തെ പ്രമേഹബാധയെ
തടയാന്‍ കഴിയും. ശര്‍ഭധാരണത്തിനു മുന്‍പ്‌ ശരീരതൂക്കം മാതൃകാപരമായി
നിലനിര്‍ത്താന്‍ ശ്രമിക്കുക എന്നതാണ്‌ ഒന്നാമത്തെ കാര്യം. ഒമ്പതു മുതല്‍
പതിനൊന്നു കിലോഗ്രാം വരെ തൂക്കം കുറയ്‌ക്കുന്നതിന്‌ സാധ്യമാകും വിധം
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.

ഡോക്‌ടറുമായി ആലോചിച്ച്‌ ഗര്‍ഭകാലത്ത്‌ ചെയ്യാവുന്ന വ്യായാമങ്ങള്‍
ചെയ്‌ത് ശരീരത്തിന്റെ ഉന്‍മേഷം നിലനിര്‍ത്തുക. ഭാരം, രക്‌തത്തിലെ
പഞ്ചസാരയുടെ അളവ്‌ , രക്‌തസമ്മര്‍ദ്ദം എന്നിവ പരിശേ=BEധിച്ചറിഞ്ഞ്‌
ശരിയായ രീതിയില്‍ ക്രമപ്പെടുത്തുക. ഇതെല്ലാം ശരിയായി പാലിച്ച്‌
മുന്നോട്ടു പോയാല്‍ ഗര്‍ഭകാലത്ത്‌ സംഭവിക്കുന്ന പാരമ്പര്യേതരമായ
പ്രമേഹബാധയെ തടയാനാകും

പാനിക് അറ്റാക്ക്

പ്രായം ഇരുപത്തിരണ്ടുള്ള അവിവാഹിതയായ ശ്രീലത ഒരു സ്വകാര്യ കമ്പനിയില്‍ സ്റ്റെനോഗ്രാഫര്‍ ആയിരുന്നു. ശ്രീലത ഒരുദിവസം രാവിലെ ജോലിക്ക് പോകാനായി തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ശക്തമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. ഇപ്പോള്‍ മരിച്ചുപോകും എന്ന പരിഭ്രാന്തിമൂലം ശ്രീലത ഉടന്‍ ബസ്സില്‍നിന്ന് ഇറങ്ങി ഓട്ടോ വിളിച്ച് സമീപത്തുള്ള ആസ്​പത്രിയിലെത്തി. ഉടന്‍ തന്നെനിരവധി പരിശോധനകള്‍ക്ക് വിധേയമാകുകയും അതിലൊന്നും പ്രശ്‌നമില്ലെന്നു കാണിക്കുകയും ചെയ്തു.

പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ലാതെ തന്നെ അല്പസമയത്തിനുള്ളില്‍ ശ്രീലതയുടെ പരിഭ്രമം മാറുകയും ആശ്വാസത്തോടെ ജോലിക്കുപോകുകയും ചെയ്തു. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥ ഒരു മാസത്തിനുള്ളില്‍ മൂന്നുനാല് പ്രാവശ്യം അനുഭവപ്പെടുകയും തന്മൂലം പുറത്ത് ഇറങ്ങാനുള്ള പേടിമൂലം ശ്രീലതയ്ക്ക് ജോലി രാജിവെക്കേണ്ടതായും വന്നു. നിരാശ ബാധിച്ച ശ്രീലത അവസാനമായി ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുകയും രോഗം 'ഹാര്‍ട്ട് അറ്റാക്ക്' അല്ല 'പാനിക് അറ്റാക്ക്' ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടുകൂടി തന്നെ പകുതി ആശ്വാസം കിട്ടിയ ശ്രീലത മറ്റു ചികിത്സകള്‍കൂടി കഴിഞ്ഞപ്പോള്‍ പാനിക് അറ്റാക്കില്‍നിന്ന് പൂര്‍ണമായും മുക്തി നേടുകയും ചെയ്തു.

എന്താണ് പാനിക് അറ്റാക്ക്?
ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് 'പാനിക് അറ്റാക്ക്'. ഈ അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനില്‍ക്കൂ. ഈ അവസ്ഥയുടെ മൂര്‍ധന്യത്തില്‍ രോഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ നഷ്ടപ്പെടുക, ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈകാല്‍ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം.

അഗോറഫോബിയ
ഒറ്റപ്പെട്ട സ്ഥലങ്ങളിലോ തിക്കിലും തിരക്കിലോ അകപ്പെട്ടുപോയാല്‍ പാനിക് അറ്റാക് ഉണ്ടാകുമോ, തങ്ങള്‍ക്ക് അവിടെനിന്നു രക്ഷപ്പെടാന്‍ സാധിക്കുമോ, ചികിത്സ ലഭിക്കുമോ എന്ന നിരന്തരമായ ഭയംകാരണം വ്യക്തികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് അഗോറഫോബിയ.

ലക്ഷണങ്ങള്‍
ഇനി പറയുന്ന ലക്ഷണങ്ങളില്‍ ചുരുങ്ങിയത് നാല് എണ്ണമെങ്കിലുമുള്ളവര്‍ക്ക് പാനിക് ഡിസോര്‍ഡറാണെന്ന് ഉറപ്പിക്കാം. കാരണംകൂടാതെയുള്ള ശക്തമായ ഹൃദയമിടിപ്പ്, വിയര്‍പ്പ്, വിറയല്‍, ശ്വാസം കിട്ടുന്നില്ലെന്ന തോന്നല്‍, നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ, വയറ്റില്‍ കാളിച്ച, മനംപിരട്ടല്‍, തലചുറ്റുന്നതുപോലെയുള്ള തോന്നല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടമാകല്‍, നിയന്ത്രണം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിക്കുകയാണെന്ന തോന്നല്‍, ഉടന്‍ മരിച്ചുപോകുമോയെന്ന പേടി, കൈകാലുകളിലും മറ്റു ശരീരഭാഗങ്ങളിലും മരവിപ്പും ചൂടും വ്യാപിക്കലും.

എങ്ങനെ കണ്ടുപിടിക്കാം?
മുകളില്‍പറഞ്ഞ ലക്ഷണങ്ങള്‍ പല ശാരീരിക രോഗങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുള്ളതു കൊണ്ട് അത്തരം അസുഖങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്താന്‍ വിശദമായ ശാരീരിക പരിശോധനയാണ് പ്രാഥമിക നടപടി.

ചികിത്സ:
മനോരോഗ വിദഗ്ധരുടെ ചികിത്സാ രീതി താഴെപ്പറയും വിധത്തിലായിരിക്കും. അസ്വസ്ഥമായ ചിന്തകളെക്കുറിച്ചും പാനിക് അറ്റാക്കിനോടൊപ്പം അനുഭവപ്പെടുന്ന ശാരീരിക ലക്ഷണങ്ങളെക്കുറിച്ചും വിശദമായി ആരായുക, പാനിക് അറ്റാക്ക് അനുഭവപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗിയുടെ പെരുമാറ്റരീതികളെക്കുറിച്ചുള്ള അന്വേഷണം, മറ്റു മാനസിക രോഗങ്ങളുണ്ടോയെന്ന് പരിശോധിച്ചറിയല്‍.

ഔഷധ ചികിത്സ: ഏറ്റവും പ്രധാനപ്പെട്ടവയാണ് ആന്‍റി ഡിപ്രസന്‍സ് മരുന്നുകള്‍. പാനിക് ഡിസോര്‍ഡറിന്റെ കൂടെ വിഷാദ രോഗമുള്ളവര്‍ക്കും അഗോറ ഫോബിയയുള്ളവര്‍ക്കും ഇവ ഫലപ്രദമാണ്. ഫ്‌ളൂവോക്‌സെറ്റിന്‍, ഫ്‌ളൂവോക്‌സിന്‍, സെര്‍ട്രാലിന്‍, പരോക്‌സെറ്റിന്‍, എസിറ്റലോപ്രാം, വെന്‍ലാഫാക്‌സിന്‍ തുടങ്ങിയവ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമായ മരുന്നുകളാണ്.

ഇത്തരത്തിലുള്ള എല്ലാ മരുന്നുകളും ശരീരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങാന്‍ മൂന്നോ നാലോ ആഴ്ചകള്‍ എടുക്കുമെന്നതിനാല്‍ ആരംഭത്തില്‍ താത്കാലികാശ്വാസത്തിന് ബന്‍സോഡയാസിപൈന്‍സ് ഗ്രൂപ്പില്‍പ്പെട്ട മരുന്നുകള്‍ കൊടുക്കാറുണ്ട്. ക്ലോണാസിപാം, ലോറാസിപാം, ഡയസിപാം, ആല്‍പ്രസോളാം തുടങ്ങിയ മരുന്നുകള്‍ ഇതിലുള്‍പ്പെടുന്നു. രോഗത്തിന് കാര്യമായ ശമനം ലഭിച്ചാല്‍ ബന്‍സോഡയാസിപൈന്‍സിന്റെ അളവ് കുറച്ചുകൊണ്ടുവന്ന് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി
മരുന്നിലൂടെയല്ലാതെ മനഃശാസ്ത്രപരമായ സമീപനത്തിലൂടെയുംനിരന്തരമായ പെരുമാറ്റ പരിശീലനത്തിലൂടെയും രോഗികളെ അവരുടെ പ്രശ്‌നകാരണങ്ങളുമായി പൊരുത്തപ്പെടുകയും അവയെ എങ്ങനെ നിയന്ത്രിക്കാമെന്ന് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണിത്. പാനിക് അറ്റാക്ക് സ്വയം നിയന്ത്രിക്കാനുള്ള ശ്വസനവ്യായാമങ്ങളും മറ്റു വ്യായാമങ്ങളും വിശ്രമരീതികളും കൂടി ഇതിലുള്‍പ്പെടുന്നു