Saturday, March 21, 2020

മുട്ടചുരുട്ട്



ആവശ്യമുള്ള ചേരുവകകൾ :

മുട്ട -2
ഗോതമ്പുപൊടി -1അര കപ്പ്‌
സവാള -1ചെറുത്
പച്ചമുളക് -1
എണ്ണ - ആവശ്യത്തിന്
ഉപ്പ്

തയാറാകുന്നവിധം :
ഒരു ബൗളിലേക് 2മുട്ട സവാള പച്ചമുളക് ഉപ്പ് എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയുക അതിലേക് ആവശ്യാനുസരണം കുറെച്ചെയായി ഗോതമ്പുപൊടി ചേർത്ത് ദോശമാവിന്റെ രൂപത്തിൽ mix ചെയ്തെടുക്കുക ദോശക്കല്ലിൽ എണ്ണ പുരട്ടി mix ഒഴിക്കുക അതിന് ചുറ്റും എണ്ണ ഒഴിച്ചുകൊടുക്കണം എന്നാലേ ചുരുട്ട് നല്ലവണ്ണം മൊരിഞ്ഞകിട്ടുകയുള്ളു രണ്ടുസൈഡും നന്നായിമൊരിഞ്ഞതിനുശേഷം ചുരുട്ടി പ്ലേറ്റിലേക് മാറ്റുക മുട്ടചുരുട്ട് തയാർ 

പനീർ ദോശ



സോസ്, ചട്ണി എന്നിവയൊക്കെ ചേര്‍ത്ത് കഴിക്കാവുന്ന ഒരു സൂപ്പര്‍ ഡിഷ് ആണ് പനീര്‍ ദോശ

ചേരുവകള്‍

പനീര്‍ നുറുക്കിയത്: ഒരു കപ്പ്
തക്കാളി നുറുക്കിയത്: ഒന്ന്
വെളുത്തുള്ളി നുറുക്കിയത്: ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി: ഒരു നുള്ള്
മുളകുപൊടി, ഗരംമസാല: ഒരു സ്പൂണ്‍ വീതം
പച്ചമുളക് നുറുക്കിയത്: ഒന്ന്
മല്ലിയില നുറുക്കിയത്: രണ്ട് ടേബിള്‍സ്പൂണ്‍
എണ്ണ: രണ്ട് ടേബിള്‍സ്പൂണ്‍
ജീരകം: ഒരു ടീസ്പൂണ്‍
ദോശമാവ്: രണ്ട് കപ്പ്
ബട്ടര്‍: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കടായിയില്‍ എണ്ണ ചൂടാകുമ്ബോള്‍ ജീരകമിട്ട് പൊട്ടിക്കാം.
അതിലേക്ക് നുറുക്കിയ വെളുത്തുള്ളിയും പച്ചമുളകും സവാളയും ചേര്‍ത്തിളക്കാം. ഇനി തക്കാളിയും മഞ്ഞള്‍പ്പൊടിയും ഉപ്പും മുളകുപൊടിയും ചേര്‍ക്കാം. നന്നായി ഇളക്കിയ ശേഷം പനീര്‍ ചേര്‍ക്കുക. എന്നിട്ട് അടുപ്പില്‍ നിന്നിറക്കാം. തവ ചൂടാകുമ്ബോള്‍ അതില്‍ ദോശമാവൊഴിച്ച്‌ പരത്തുക. പകുതി വെന്താല്‍ രണ്ട് ടേബിള്‍സ്പൂണ്‍ പനീര്‍ കൂട്ട് ദോശയുടെ ഒരു പകുതിയില്‍ നിരത്തുക. നന്നായി മൊരിയുമ്ബോള്‍, റോള്‍ ചെയ്‌തെടുക്കാം. സോസ് അല്ലെങ്കില്‍ ചട്ണി കൂട്ടി കഴിക്കാം.

Friday, March 20, 2020

ലഡു



കടല മാവ്- 250 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
മഞ്ഞള്- ഒരുനുള്ള്
നെയ്യ്- 100ഗ്രാം
കിസ്മിസ്- 50 ഗ്രാം
എണ്ണ- ആവശ്യത്തിന്
പഞ്ചസാര- 200 ഗ്രാം
വെള്ളം- ആവശ്യത്തിന്
ഏലയ്ക്ക- 3

പാകം ചെയ്യുന്ന വിധം

കടല മാവും ഉപ്പും മഞ്ഞളും കൂടി നന്നായി കുഴച്ച് ദോശമാവ് പരുവത്തിലാക്കുക പഞ്ചസാര പാവ് കാച്ചി വെയ്ക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തില് എണ്ണ തിളപ്പിക്കുക അതിലേക്ക് പാകപ്പെടുത്തിയ മാവ് ഒരു കണ്ണോപ്പയിലൂടെ ഇറ്റിറ്റ് ഒഴിക്കുക.ചെറുതായി മൂത്തുവരുംപോള് കോരി പഞ്ചസാര ലായനിലേക്കിടുക.15 മിനിട്ടിനു ശേഷം അവ കോരിയെടുത്ത് ഒരു പാത്രത്തിലാക്കുക അതിലേക്ക് നെയ്യും കിസ്മിസും ഏലയ്ക്ക ഇടിച്ചതും ചേ൪ത്ത് ചെറിയ ഉരുളകളായി ഉരുട്ടി എടുക്കുക

വെജിറ്റബിള്‍ സ്റ്റു 



ചേരുവകള്‍

കാരറ്റ്- 2 എണ്ണം
സവാള- 1 എണ്ണം
ഉരുളക്കിഴങ്ങ്- 2 എണ്ണം
ഒന്നാം പാല്‍- 12 കപ്പ്
രണ്ടാം പാല്‍- 2 കപ്പ്
ബീന്‍സ്- 10 എണ്ണം
എണ്ണ- 2 ടേബിള്‍ സ്പൂണ്‍
ഗ്രീന്‍പീസ്- 50 ഗ്രാം
ഗ്രാമ്പു- 5 എണ്ണം
കറുകപ്പട്ട- 1 കഷണം
ഏലയ്ക്ക- 3 എണ്ണം
കുരുമുളക്- 1 ടേബിള്‍ സ്പൂണ്‍
വെള്ളം- 3 കപ്പ്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ ഗ്രാമ്പു, കറുകപ്പട്ട, ഏലയ്ക്ക, കുരുമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കാരറ്റ്, സവാള, ഉരുളക്കിളങ്ങ്, ഗ്രീന്‍പീസ്, ബീന്‍സ് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്തിളക്കിയതിന് ശേഷം ഉപ്പ് ചേര്‍ക്കുക. കഷണങ്ങള്‍ വെന്തുകഴിഞ്ഞാല്‍ ഒന്നാം പാല്‍ ചേര്‍ക്കുക. നന്നായി ഇളക്കി ചെറുതായൊന്ന് തിളച്ചയുടന്‍ വാങ്ങിവയ്ക്കുക.

Thursday, March 19, 2020

വെജിറ്റബിള്‍ സാന്‍വിച്ച്‌


സ്നാക്സ് ബോക്സിലേക്കൊരു വെറൈറ്റി സ്‌നാക്‌സ് ..വെജിറ്റബിള്‍ സാന്‍വിച്ച്‌ സ്നാക്‌സ്

ഇന്ന് മിക്ക വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നാക്‌സ് നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. പലപ്പോഴും സ്നാക്സ് ബോക്സില്‍ വക്കുന്ന ഭക്ഷണം കുട്ടികള്‍ കഴിക്കാറില്ല. അതുകൊണ്ട് കുട്ടികളുടെ സ്‌നാക്‌ബോക്‌സില്‍ എന്തു കൊടുത്തുവിടണമെന്നാലോചിച്ച്‌ തലപുകയ്ക്കാത്ത അമ്മമാരുണ്ടാവില്ല. അതു പോഷകങ്ങളടങ്ങിയതും രുചികരവുമാകണമെന്നു നിര്‍ബ്ബന്ധമുണ്ടെങ്കില്‍ കുഴങ്ങിയതുതന്നെ. അങ്ങനെ തല പുകക്കുന്ന അമ്മമാര്‍ക്കായി ഇതാ നല്ലൊരു വെജിറ്റബിള്‍ സാന്‍വിച്ച്‌ സ്‌നാക്സ് പരിചയപ്പെടുത്താം….

ആവശ്യമുള്ള സാധനങ്ങല്‍

മള്‍ട്ടി ഗ്രെയിന്‍ ബ്രഡ്
മയോണൈസ്
സവാള
കാരറ്റ്
ഉരുളക്കിഴങ്ങ്
കുരുമുളകു പൊടി
കാപ്സിക്കം
ഒലിവ് ഓയില്‍

ഒരു പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കുക
ഇതില്‍ സവാള, കാരറ്റ്, പുഴുങ്ങിയ ഉരുളക്കിഴങ്ങ് എന്നിവ വഴറ്റുക. ബ്രൗണ്‍ നിറമാകുമ്‌ബോള്‍ കാപ്സിക്കവും ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും ചേര്‍ത്ത് വാങ്ങുക. ഇനി ബ്രഡില്‍ കുറച്ചു ചീസ് തേയ്ക്കുക. ഇനി ഇതില്‍ നന്നായി മയോണൈസ് തേയ്ക്കുക.

ഇനി ബ്രഡ് നിറയുന്ന രീതിയില്‍ ഫില്ലിങ്ങ് വെയ്ക്കുക. മറ്റൊരു സ്ലൈസ് ബ്രഡ് അതിനു മുകളില്‍ വെയ്ക്കുക. സാന്‍വിച്ച്‌ റെഡി. ചൂടോടെ ഉപയോഗിക്കാം. ഇത് കുട്ടികള്‍ക്ക് ലഞ്ച് പാക്കായി പെട്ടെന്നുണ്ടാക്കാവുന്നതാണ്

ചാമ്പക്കാ അച്ചാർ


Ingredients

ചാമ്പക്ക - 10( വലുത്) ( ചെറിയതാണെൽ 20 എണ്ണം ഒക്കെ എടുക്കാം)
വെള്ളുതുള്ളി -6-7അല്ലി
ഇഞ്ചി -1/2 റ്റീസ്പൂൺ
പച്ചമുളക് -2-3
മുളക്പൊടി - 2-3 റ്റീസ്പൂൺ
കായപൊടി-1/4 റ്റീസ്പൂൺ
ഉലുവാപൊടി -3 നുള്ള്
കറിവേപ്പില -1 തണ്ട്
വിനാഗിരി -3 റ്റീസ്പൂൺ ( കുറച്ച് നാൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ മാത്രം വിനാഗിരി ചേർതാൽ മതി, പെട്ടെന്ന് ഉപയോഗിച്ച് തീർക്കാനാണെങ്കിൽ ചേർക്കണ്ട.ഞാൻ ചേർതിട്ട് ഇല്ല)
എണ്ണ ( നല്ലെണ്ണ ആണു ഉത്തമം, അതില്ലെങ്കിൽ മറ്റെതെങ്കിലും),-പാകത്തിനു
ഉപ്പ്,കടുക്- പാകത്തിനു
Method
Step 1
ചാമ്പക്ക കഴുകി വൃത്തിയാക്കി,ചെറുതായി അരിഞ് വക്കുക.

Step 2
പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച് ,വെള്ളുതുള്ളി, ഇഞ്ചി,പച്ചമുളക് ഇവ അരിഞത് ചേർത്ത് വഴറ്റുക.

Step 3
ശെഷം അരിഞ ചാമ്പക്ക ചേർത് പാകത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി വഴറ്റി മുളക്പൊടി കൂടെ ചേർത് പച്ചമണം മാറുന്ന വരെ വഴറ്റുക.( കുറച്ച് കാശ്മീരി മുളക്പൊടി ചേർതാൽ നല്ല കളറും കിട്ടും)

Step 4
ഇനി കുറച്ച് നേരം കുറഞ്ഞ തീയിൽ അടച്ച് വക്കാം.കരിയാതെ ശ്രദ്ധിക്കണം.ഈ സമയം ചാമ്പക്കയുടെ ഉള്ളിൽ നിന്നും കുറച്ച് വെള്ളം ഒക്കെ ഇറങ്ങി ഒരു പിരണ്ട പരുവം ആകും.കൂടുതൽ ചാറു വേണമെങ്കിൽ 2-3 സ്പൂൺ തിളപ്പിച്ച് ആറിയ വെള്ളം ചേർക്കാം.

Step 5
ഇനി ഉലുവാ പൊടി, കായ പൊടി കൂടി ചേർത്ത് ഇളക്കി 1മിനുറ്റ് ശെഷം തീ ഓഫ് ചെയ്യാം.വിനാഗിരി ചേർക്കുന്നുണ്ടെങ്കിൽ ഈ സമയം ചേർക്കാം

Step 6
ചൂടാറിയ ശെഷം കുപ്പിയിലാക്കി സൂക്ഷിക്കാം

Step 7
ഉണ്ടാക്കിയ ഉടൻ തന്നെ ഈ അച്ചാർ ഉപയൊഗിക്കാവുന്നതാണു. ചില അച്ചാറുകൾ ഉണ്ടാക്കി കുറച്ച് ദിവസം കഴിഞ് ഉപയോഗൊക്കുന്നതാവും രുചികരം.എന്നാൽ ഇത് അങ്ങനെ അല്ല. അങ്ങനെ നല്ല രുചികരമായ ചാമ്പക്കാ അച്ചാർ തയ്യാർ. എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Tuesday, March 17, 2020

ബീറ്റ് റൂട്ട് ആരോറൂട്ട് ഫ്രൂട്ട് പഞ്ച്



ബീറ്റ്‌റൂട്ടും ആരോറൂട്ടും ചേര്‍ന്ന ആരോഗ്യപാനീയമായാലോ, ദാഹത്തിനും ആരോഗ്യത്തിനും വളരെ യോജിച്ചതാണ് ബീറ്റ് റൂട്ട് ആരോറൂട്ട് ഫ്രൂട്ട് പഞ്ച്

ചേരുവകള്‍

ആരോറൂട്ട് (കൂവ)പൊടി- അമ്ബത്ഗ്രാം
ബീറ്റ്‌റൂട്ട് ജ്യൂസ്- രണ്ട് ടേബിള്‍ സ്പൂണ്‍
പാല്‍- അര ലിറ്റര്‍
ഏലയ്ക്ക- മൂന്നെണ്ണം
പഞ്ചസാര- ആവശ്യത്തിന്
പഴം മൂന്ന് തരം- ആവശ്യത്തിന്
മാങ്ങ അരിഞ്ഞത്- രണ്ട് ടേബിള്‍ സ്പൂണ്‍
പൈനാപ്പിള്‍- രണ്ട് ടേബിള്‍ സ്പൂണ്‍
ആപ്പിള്‍- രണ്ട് ടേബിള്‍ സ്പൂണ്‍
പാല്‍ ഒഴിച്ച്‌ പഞ്ചസാര ചേര്‍ത്ത് കൂവപ്പൊടി അധികം കട്ടിയില്ലാതെ കാച്ചി ഫ്രിഡ്ജില്‍ വെച്ച്‌ നന്നായി തണുപ്പിക്കുക.
ഇതിലേക്ക് ഏലയ്ക്കാ തരിയും ബീറ്റ് റൂട്ട് ജ്യൂസും അരിഞ്ഞ പഴങ്ങളും ചേര്‍ത്ത് വിളമ്ബാം(പഞ്ചസാരയ്ക്ക് പകരം തേനും ചേര്‍ക്കാവുന്നതാണ്)

കരിക്ക് പു‍ഡിങ്

🛡
Kariku-chouwary-pudding
ഒരു പാത്രത്തിൽ 10 ഗ്രാം ജെലറ്റിൻ വെള്ളം ഒഴിച്ച് അടുപ്പിൽ വച്ചു തുടരെയിളക്കി ഉരുക്കുക. ഉരുകിത്തുടങ്ങുമ്പോൾ നാലു വലിയ സ്പൂൺ പഞ്ചസാര ചേർക്കണം. ഇതിൽ രണ്ടു കരിക്കിന്റെ വെള്ളം ചേർത്തിളക്കുക. ഒരു പാനിൽ 400 മില്ലി തിളച്ചപാൽ ഒരു ടിൻ കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് അടുപ്പിൽ വച്ചു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വാങ്ങുക. ഇതിലേക്ക് ജെലറ്റിൻ മിശ്രിതം അരിച്ചതു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.

ഇതിലേക്ക് പൊടിയായി അരിഞ്ഞ രണ്ടു കപ്പ് കരിക്കിൻ കഷണങ്ങളും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതു ഭംഗിയുള്ള ഒരു പുഡിങ് ബൗളി ൽ ഒഴിച്ച് സെറ്റാകാൻ വയ്ക്കുക. തേങ്ങ ചുരണ്ടിയത് ഒരു കപ്പ് + മൂന്നു വ ലിയ സ്പൂൺ എടുത്ത് പാനിലാക്കി നന്നായി ചൂടാക്കുക. ഇതിലേക്കു മൂ ന്നു വലിയ സ്പൂൺ പഞ്ചസാര ചേർത്തു കരിയാതെ ചെറുതീയിൽ വച്ചു വറുക്കണം. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വാങ്ങി ചൂടാറിയ ശേഷം സെറ്റാകാൻ വച്ച പുഡിങ്ങിനു മുകളി ൽ വിതറി അലങ്കരിച്ചു വിളമ്പാം.

Monday, March 16, 2020

മുഗളായ്‌ ചിക്കൻ റൈസ്



ചേരുവകൾ & ചെയ്യേണ്ടുന്ന വിധം:
1.
ചിക്കൻ : ബിരിയാണി പീസസ് (വലിയ പീസസ് ) 8 എണ്ണം
(നന്നായി വാഷ് ചെയ്തത് കത്തി കൊണ്ടുവരഞ്ഞു കൊടുത്ത്‌ വെള്ളം വാരാൻ വെക്കുക)
മാരിനേറ്റ് ചെയ്യുവാൻ:
മുളകുപൊടി: 3 tsp(എരുവ് വേണ്ടത്ര)
മല്ലിപ്പൊടി :1 tsp
മഞ്ഞൾപൊടി: 1/4 tsp
ഉപ്പ് : പാകത്തിന്
പെരുംജീരകപ്പൊടി : 1 ടീസ്പൂൺ
വെള്ളം: 2 tbs
നാരങ്ങാനീര് : 2 tsp
ഇവയെല്ലാം കൂടി ഒന്നിച്ചു മിക്സ് ചെയ്തു ചിക്കനിൽ മാരിനേറ്റ്ചെയ്തുഅര മണിക്കൂർ മാറ്റി വയ്ക്കുക. കൂടുതൽ സമയം വെക്കുകയാണെങ്കിൽ വളരെ നല്ലത്. ഇനി സൺഫ്ലവർ ഓയിലിൽ ഇത് നന്നായി ഫ്രൈ ചെയ്ത മാറ്റിവെക്കുക
2.
റൈസ് : 3 കപ്പ്/ജീരകശാല /ബസുമതി (ഇഷ്ടമുള്ളത് എടുക്കാം.)
വെള്ളം : 4 1/2 കപ്പ്
നെയ്യ് : ഒരു ടേബിൾസ്പൂൺ.
ഉപ്പ് : പാകത്തിന്
 പുഴുങ്ങിയ മുട്ട : 3 എണ്ണം(ഓരോന്നും നാലാക്കി ചീന്തിക്കൊടുത്തു മൂന്നാക്കി അരിഞ്ഞുവെക്കുക .
വെള്ളത്തിൻറെ അളവ് മൈക്രോവേവിൽ റെഡിയാക്കാൻ ഉള്ളതാണ് ആണ് . അടുപ്പിൽ ശരിയാക്കുക യാണെങ്കിൽ ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം ആവശ്യമാണ്. റൈസ് റെഡി ആക്കി വെക്കുക.
ഒരു വലിയ ബൗളിൽ പാകത്തിന് വെള്ളവും ഉപ്പും നെയ്യും കഴുകിയ അരിയും മിക്സ് ചെയ്തു മൈക്രോവേവിൽ വച്ച് 30 മിനിറ്റ്സ് സെറ്റ് ചെയ്യുക. 25 മിനുട്ടിനുശഷം ഓപ്പൺ ചെയ്തു നോക്കണം.
3.
മസാല ചേരുവകൾ:
സൺഫ്ലവർഓയിൽ : 6 tbs(വേണ്ടത്ര)
ജിഞ്ചർ ,ഗാർലിക്, പച്ചമുളക് അരി
ഞ്ഞത് : 2 tbs വീതം.
സബോള: 4 എണ്ണം സ്ലൈസ് ചെയ്തത്
ടൊമാറ്റോ :2 എണ്ണം അരിഞ്ഞത്
കാശ്മീരി മുളകുപൊടി :2 tsp
മല്ലിപ്പൊടി : 2 tsp
മഞ്ഞൾപൊടി : 1/2tsp
ഗരംമസാല പൗഡർ : 1 tsp
ഉപ്പ് : മസാലക്കു വേണ്ടത്ര
ബ്ലാക്ക് പേപ്പർ പൗഡർ :1 tsp
ചില്ലി ഫ്ലെയ്ക്സ് : 1 tbs
കസൂരി മേത്തി : 2 നുള്ള്
നാരങ്ങാനീര് : 3 tbs
വെള്ളം : ഒരു കപ്പ്
മല്ലിയില : അരക്കപ്പ്
കിസ്മിസ് & കാഷ്യു നട്സ്: 2 tbs വീതം
കറാമ്പട്ട : 2 പീസ്
 ഗ്രാമ്പൂ : 4 നാലെണ്ണം
ഏലക്കായ : നാലെണ്ണം

റെഡിയാക്കാം:

മസാല റെഡി യാക്കാൻ പാകത്തിലുള്ള വലിയ കടായി അടുപ്പിൽവച്ച് ചൂടായാൽ ചിക്കൻ ഫ്രൈ ചെയ്തെടുത്ത ഓയിൽ ബാക്കി വന്നതിൽ നിന്നും വേണ്ടുന്നത്ര ഓയിൽ &2 tbs നെയ്യുംഒഴിച്ചുകൊടുക്കുക.ഇത്ചൂടായാൽസ്പൈസസ്മൂപ്പിച്ച ശേഷംഅരിഞ്ഞുവെച്ചഇഞ്ചി ,വെള്ളുള്ളി, പച്ചമുളക്‌ ചേർത്ത് കരിഞ്ഞു പോകാതെ മൂപ്പിക്കുക. ഇനി സവാളയും പാകത്തിന് ഉപ്പും ചേർക്കുക. നന്നായി വഴന്നാൽ മഞ്ഞൾപൊടി ,മുളകുപൊടി ,മല്ലിപ്പൊടി ,ഗരംമസാല എന്നിവചേർത്ത്കരിയാതെമൂത്തുവരുമ്പോൾ( ഫ്ലെയംകുറച്ചുവേണംചെയ്യാൻ). ടൊമാറ്റോ എല്ലാംകൂടിപേസ്റ്റ് ആയി വരുമ്പോൾ പെപ്പർ പൗഡർ , ചില്ലി ഫ്ലെയ്ക്‌സ്‌ & നാരങ്ങാനീര് ചേർക്കുക.ഇനി ഫ്രൈ ചെയ്ത് വെച്ചചിക്കൻഇതിലേക്ക്ചേർത്ത്നന്നായിയോജിപ്പിച്ചശേഷം ഒരു കപ്പ് വെള്ളവും ചേർത്ത് മസാല കൂട്ട് ചിക്കനിൽ പിടിച്ചു വരും വരെ അടച്ചുവെച്ച്ചെറുതീയിൽവരട്ടിയെടുക്കുക.ഇടയ്ക്കിടെ തുറന്ന് ഇളക്കി കൊടുക്കാൻ മറക്കരുത്. ഇനി പുഴുങ്ങി അരിഞ്ഞ മുട്ടയും മല്ലിയിലയും ഇതിൽ വിതറി ഇറക്കി വെക്കുക. നമ്മുടെ മസാല റെഡി.
ഇനി ഇതിൽ നിന്നുംമസാലപൊതിഞ്ഞ
ചിക്കൻ പീസ് എടുത്തു മാറ്റിവെക്കുക
ശേഷം വീണ്ടും മസാലക്കൂട്ട്അടുപ്പിൽ വെക്കുക .. ഫ്ലെയം സിമ്മിൽ ആയിരി
ക്കണം, ഇനിറെഡിയാക്കി മാറ്റിവെച്ച റൈസ് കുടഞ്ഞിട്ട് ചേർക്കുക. ചെറു ഫ്ലെയ്മിൽ ഇടക്കിടെ ഇളക്കിമറിച്ചു കൊടുക്കുക. ഉപ്പിന്റെ പാകം നോക്കിയശേഷം ഫ്രൈഡ് ഐറ്റംസ് & മല്ലിയില വിതറി ഇറക്കണം. ഇനി പ്ലേറ്റിലേക്ക് ചൂടോടെ റൈസ് വിളമ്പി മുകളിൽ ഓരോ പീസ് മസാല ചിക്കനുംവെച്ച്സെർവ്ചെയ്യാം.നല്ല ടേസ്റ്റി "മുഗളായ് ചിക്കൻ റൈസ് "റെഡി. #👩‍🍳

 മുളക് ചമ്മന്തി


ഇന്നൊരു മുളക് ചമ്മന്തി യുടെ റെസിപ്പീയാണ് പലർക്കും അറിയാവുന്നതാകും അറിയാൻ വയ്യാത്തവർക്കായി ഇത് 1 ആഴ്ചവരെ പുറത്ത് സൂക്ഷിക്കാട്ടോ 8 പേർക്ക് കഴിക്കാനുള്ള അളവാണ് ഞാൻ പറയുന്നത്
10 വറ്റൽമുളക് വെളിച്ചെണ്ണയിൽ ഇട്ടു വറുത്തു കോരുക ചൂടേറുമ്പോ നെല്ലിക്ക വലുപ്പത്തിലുള്ള പുളി പിഴിഞ്ഞതും കൂടി അരച്ചെടുക്കുക 1 ടീസ്പൂൺ വെളിച്ചെണ്ണയിൽ 1/4 ടേബിൾസ്പൂൺ കടുക് പൊട്ടിക്കണം അതിലേക്കു 1 ടീസ്പൂൺ ഇഞ്ചി 1 ടീസ്പൂൺ വെളുത്തുള്ളി 6 ചുവന്നുളി പൊടിയായി മുറിച്ചതും ആവശ്യത്തിന് കറിവെയ്പ്പിലയും ചേര്ത് മൂപ്പിചെടുക ആവശ്യത്തിന് ഉപ്പും ചേരുക ശേഷം ഒരു നുള്ളു മഞ്ഞപ്പൊടിയും ചേര്ത് മൂത്തുവരുമ്പോൾ അരച്ച മുളകും പുലിയുടെ ബാക്കിയും ചേര്ത് നന്നായി കുറുകുമ്പോൾ ഉപയോഗികം ഇത് കപ്പയ്ക്കും ചോറിനുമെല്ലാം നല്ല കോമ്പിനേഷൻ ആണ്

Saturday, March 14, 2020

അൽഫഹം ചിക്കൻ /Grilled chicken



Ingredients

ചിക്കൻ - 2 1/2 kg
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 tbspn
തൈര് - 2 tbspn
ചെറുരങ്ങ നീര് - 1 tbspn
ഉപ്പ്
1)സവാള - 1
2)തക്കാളി - 1
 3)മല്ലിയില - ഒരു പിടി
4)ഗരം മസാല 1 tbspn
5)മല്ലിപ്പൊടി - 1 tbspn
6)കാശ്മീരി മുളകുപൊടി - 1tbspn
7)മഞ്ഞൾപ്പൊടി - 1/2 tbspn
8)കുരുമുളക് - 1 tbspn
9)ജീരകം - 1/1 tbspn
10)പെരുംജീരകം - 1tbspn
ഒലീവ് ഓയിൽ

                      Method
 ചിക്കൻ നന്നായി വരഞ്ഞെടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പ് ,ചെറു നാരങ്ങ നീര് , തൈര് ഇവ തേച്ചു പിടിപ്പിച്ച് 30 മിനിറ്റ് വക്കുക.
1 മുതൽ 10 വരെയുള്ളവ മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
ഈ കൂട്ട് ചിക്കനിൽ തേച്ചു പിടിപ്പിച്ച് 6 മണിക്കൂർ ഫ്രിഡ്ജിൽ വക്കുക. ശേഷം.കനലിൽ ചുട്ടെടുക്കുക. Grill ചെയ്യുന്ന സമയത്ത് ഇടക്ക് ഒലീവ് ഓയിൽ തേച്ചു കൊടുക്കുക.

തന്തൂരി ചായ


തന്തൂരി ചായയുടെ രുചി വീട്ടിലുമാകാം

ഗ്രീൻ ടീ, ബ്ലൂ ടീ തുടങ്ങി വെറൈറ്റി ചായകളേക്കാൾ ഡിമാന്റ് ഇപ്പോൾ തന്തൂരി ചായക്കാണ്. മൺകുടത്തിൽ നിന്ന് തിളച്ച് പോകുന്ന ചായ ഉണ്ടാക്കുന്നത് കാണാനും രുചിക്കാനും നിരവധിപേരാണ്. മൺകുടമുണ്ടെങ്കിൽ തന്തൂരി ചായ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്.


ചേരുവകൾ:

പാൽ - ഒരു കപ്പ്

ഏലക്കായ - 2 എണ്ണം

ഇഞ്ചി ചതച്ചത് - ഒരു ടേബിൾസ്പൂൺ

കറുവപ്പട്ട - ഒന്ന്

ഉപ്പ് - ആവശ്യത്തിന്

പെരുംജീരകം - കാൽ ടേബിൾസ്പൂൺ

ബ്രൗൺ ഷുഗർ - 5 ടേബിൾസ്പൂൺ

ചായപ്പൊടി - 5 ടേബിൾസ്പൂൺ

തയ്യാറക്കുന്ന വിധം:

മൺകുടം അടുപ്പിൽ വെച്ച് നന്നായി ചൂടാക്കുക. ഹൈ ഫ്ളെയിമിൽ വേണം മൺകുടം ചൂടാക്കാൻ. കുടത്തിന്റെ എല്ലാ വശങ്ങളും ചൂടാക്കണം. അതേസമയം, മറ്റൊരു പാത്രത്തിൽ പാലും ഏലയ്ക്കായയും ഇട്ട് തിളപ്പിക്കുക. പാൽ തിളക്കുന്നതിലേക്ക് ഇഞ്ചി ചതച്ചത്, കറുവപ്പട്ട, ഉപ്പ്, പെരുംജീരകം, ബ്രൗൺ ഷുഗർ, ചായപ്പൊടി എന്നിവ ഇടുക. ഇത് ഒരു മിനിറ്റ് നേരം നന്നായി തിളപ്പിക്കുക. ഇടയ്ക്ക് തവി ഉപയോഗിച്ച് ഒന്ന് ഇളക്കി കൊടുക്കാവുന്നതാണ്. ശേഷം അടുപ്പിൽ നിന്നിറക്കി ഒരു പാത്രിത്തിലേക്ക് അരിച്ചൊഴിക്കുക. ചൂടാക്കിയ മൺകുടം ഒരു പരന്ന പാത്രത്തിലേക്ക് വെച്ച് ചൂടുള്ള ചായ മൺകുടത്തിലേക്ക് ഒഴിക്കുക. ചായ പതച്ച് പോകുന്നതിനാലാണ് മൺപാത്രിത്തിനടിയിൽ പരന്ന പാത്രം വെയ്ക്കുന്നത്. മൺകുടം നല്ല ചൂടുള്ളതു കൊണ്ട് ചായ ഒഴിക്കുമ്പോൾ തിളച്ച് പൊന്തുന്നതാണ്. തിള മാറി കഴിഞ്ഞാൽ ചെറിയ മൺഗ്ലാസിലേക്ക് തന്തൂരി ചായ ഒഴിച്ചു വെയ്ക്കാം

Wednesday, March 11, 2020

പാല്‍പേഡ



 ഇന്ന് നമുക്ക്‌ പാൽപേഡ തയ്യാറാക്കുന്നത്‌ എങ്ങനെ ആണെന്ന് നോക്കാം.
പാല്‍ പേഡ പാലും മധുരവും ഒത്തിണങ്ങുന്ന ഒന്നാണ്. ദൂധ് പേഡ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ആരോഗ്യവും സ്വാദും ഒത്തിണങ്ങിയ ഒരു മധുരമാണിത്.
ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

 ചേരുവകൾ


ഉപ്പില്ലാത്ത ബട്ടര്‍ - 200 ഗ്രാം

പാല്‍ - 1 ലിറ്റര്‍

പാല്‍പ്പൊടി - 3 കപ്പ്

നെയ്യ് - ഒരു ടീസ്പൂൺ

പഞ്ചസാര - പാകത്തിന്


തയ്യാറാക്കുന്ന വിധം


ഒരു പാനില്‍ അല്‍പം ബട്ടറിടുക. ഇതുരുകുമ്പോള്‍ പാല്‍ ഒഴിയ്ക്കുക.
അഞ്ചു മിനിറ്റിനു ശേഷം പാല്‍പ്പൊടി ചേര്‍ത്ത് ഇളക്കുക. ഇത് കട്ടപിടിയ്ക്കാതെ തുടരെ 10 മിനിറ്റോളം ഇളക്കിക്കൊണ്ടിരിയ്ക്കണം.
ഇത് ഉറഞ്ഞു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.
തണുത്ത കഴിയുമ്പോള്‍ മറ്റൊരു പാത്രത്തിലേയ്ക്കു പകര്‍ത്താം.
തണുത്തു കഴിയുമ്പോള്‍ കയ്യില്‍ നെയ്യു പുരട്ടി ഇത് ഇഷ്ടമുള്ള ഷേപ്പുകളിലാക്കിയെടുക്കാം. അലങ്കാരത്തിനായി മുകളിൽ ഇഷ്ടമുള്ള ഡ്രൈ ഫ്രൂട്ട്‌ മുറിച്ച്‌ വക്കാം

മാമ്പഴ പായസം



മാങ്ങ സീസണിൽ നാവിൽ കൊതിയൂറുന്ന മാങ്ങ പായസം തയാറാക്കിയാലോ? വ്യത്യസ്ത രുചിയിലുള്ള കിടിലൻ മാങ്ങ പായസം എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.

🌷ചേരുവകൾ*

പഴുത്തമാങ്ങ - 1
2. ശർക്കര ചീകിയത് - 150 ഗ്രാം
3. തേങ്ങാ കൊത്ത്‌ - 1/4 കപ്പ്
4. നെയ്യ് - 2 ടീസ്പൂൺ
5. അണ്ടിപരിപ്പ് - 10 എണ്ണം
6. ഏലയ്ക്ക പൊടിച്ചത് - 1/4 ടീസ്പൂൺ
7. ചുക്ക് പൊടിച്ചത് - 1/4 ടീസ്പൂൺ
8. തേങ്ങയുടെ ഒന്നാം പാൽ - 1/2 കപ്പ് ( 1/2 നാളികേരം )
9. തേങ്ങയുടെ രണ്ടാം പാൽ - 1 1/2 കപ്പ്

🌷തയാറാക്കുന്ന വിധ

1. മാങ്ങ ചെറിയ ചതുര കഷണങ്ങളാക്കി ഒരു ടീസ്പൂൺ നെയ്യിൽ വഴറ്റി മാറ്റി വയ്ക്കുക.
2. ശർക്കര 1/2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുക്കുക.
3. നാളികേരത്തിന്റെ ഒന്നാം പാൽ തയാറാക്കാൻ ചിരകിയ തേങ്ങയിലേക്കു മൂന്നോ നാലോ ടീസ്പൂൺ ചൂടു വെള്ളം ഒഴിച്ചു മിക്സിയിൽ ചതച്ചു നന്നായി പിഴിഞ്ഞ് മാറ്റുക.
4.രണ്ടാം പാലിനായ് ആദ്യം പിഴിഞ്ഞു മാറ്റിയ നാളികേരം നന്നായി വെള്ളം ഒഴിച്ചു മിക്സിയിൽ ചതച്ച് പിഴിഞ്ഞു എടുക്കുക.
5.വഴറ്റിയ മാങ്ങ കഷ്ണം രണ്ടാം പാലിൽ ഇട്ട് നന്നായി വേവിക്കുക.
6.ഒരു വിധം വേവാകുമ്പോൾ ശർക്കര പാനി ഒഴിച്ചു നന്നായി കുറുക്കി എടുക്കുക.
7. അതിലേക്ക് ഏലയ്ക്ക പൊടിച്ചതും ചുക്ക് പൊടിച്ചതും ചേർത്ത് യോജിപ്പിക്കുക.
8. തീ ഓഫ്‌ ചെയ്ത ശേഷം ഒന്നാം പാൽ ഒഴിച്ചു നന്നായി യോജിപ്പിക്കുക.
9. നെയ്യിൽ തേങ്ങാക്കൊത്തും അണ്ടിപരിപ്പും വറുത്ത് എടുത്ത് അലങ്കരിക്കാം.

Tuesday, March 10, 2020

ചക്ക അച്ചാർ


ചക്ക അരിഞ്ഞത്‌ - ഒരു കപ്പ്‌

വിനാഗിരി - കാൽ കപ്പ്‌

ഉപ്പ്‌ - ആവശ്യത്തിന്‌

ഇഞ്ചി - രണ്ട്‌ എണ്ണം അരിഞ്ഞത്‌

വെളുത്തുള്ളി - 4-5 എണ്ണം അരിഞ്ഞത്‌

വെളിച്ചെണ്ണ - ആവശ്യത്തിന്‌

കടുക്‌ - ഒന്നര സ്പൂൺ

കറിവേപ്പില - ആവശ്യത്തിന്‌

മുളക്‌ പൊടി - ഒരു ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി - അര ടീസ്പൂൺ

കായം - അൽപ്പം

ഉലുവപ്പൊടി - അൽപ്പം

Jackfruit – 1 cup
Vinegar – ¼ cup
Salt – for taste
Ginger – 2 piece
Garlic – 4 or 5 nos
Coconut oil – 2 or 3 table spoon
Mustard seed – 1.5 spoon
Chili powder – 1 table spoon
Turmeric powder – ½ table spoon
Kayam (Asagola powder) little bit
Fenugreek powder – little

ഉണ്ടാക്കുന്ന വിധം

ചക്ക ചെറുതായി അരിഞ്ഞത് ഒരു കപ്പ് ഇതിനാവശ്യമായ വിന്നാഗിരിയും, ഉപ്പും ചേർത്ത് ഒരു ചട്ടിയിലാക്കി ഒരു ദിവസം വെക്കുക.ഇഞ്ചിയും വെളുത്തുള്ളിയും രണ്ടു സ്പൂൺ വീതം അരിഞ്ഞു വയ്ക്കുക.ഒരു ചട്ടിയിൽ രണ്ടു സ്പൂൺ വെളിച്ചെണ്ണയൊഴിച്ചു കുറച്ചു കടുകിട്ടു പൊട്ടിക്കുക. ഇനി രണ്ടു തണ്ടു കറിവേപ്പിലയും ഇട്ടു വറുത്തു കോരി മാറ്റുക.ഇനി ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ടു മൂപ്പിക. മൂത്തുവരുമ്പോൾ തീ ഒന്ന് ഓഫ് ചെയ്തതിനുശേഷം രണ്ടുസ്പൂൺ മുളകു പൊടി, കുറച്ചു മഞ്ഞൾപൊടി, എന്നിവ ചേർത്തിളക്കുക.ഇതിലേക്ക് നമ്മൾ അരിഞ്ഞു വെച്ച ചക്ക അൽപ്പം വെള്ളമൊഴിച്ചു ഇളക്കി ഒന്നു തിളപ്പിക്കുക. എന്നിട്ടു തീ ഓഫ് ചെയ്യാം.ഇനി ഇതിനാവശ്യമായ കായം, ഉലുവപ്പൊടി ഇവയും ചക്കയിൽ ചേർത്തൊന്നിളക്കുക. ഇനിയിത് ചൂടാറി വരുമ്പോൾ മൂടി വെക്കുക. കോരി വെച്ച കടുകും കറിവേപ്പിലയും കൂടി ചേർക്കണം. എല്ലാം നന്നായി പിടിച്ചു കഴിയുമ്പോൾ ഇതിനെ കുപ്പിയിലാക്കാം.

Monday, March 9, 2020

 പനീര്‍ മഖനിയും ഗീറൈസും



ചേരുവകള്‍

പനീര്‍ - 200 ഗ്രാം
തക്കാളി - അഞ്ചെണ്ണം
പച്ചമുളക് - രണ്ടെണ്ണം
വെളുത്തുള്ളി - നാലെണ്ണം
ജീരകം - ഒരു ടീസ്പൂണ്‍
ഇഞ്ചി - ഒരു ചെറിയ കഷണം
ഗ്രാമ്ബൂ - രണ്ടെണ്ണം
കറുവാപ്പട്ട - ഒരു ചെറിയ കഷണം
പച്ച ഏലക്കായ - രണ്ടെണ്ണം
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
ഗരംമസാല - ഒരു ടീസ്പൂണ്‍
ഹെവി ക്രീം - ഒരു ടേബിള്‍സ്പൂണ്‍
കസൂരിമേത്തി - ഒരു ടേബിള്‍സ്പൂണ്‍
ബട്ടര്‍ - ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പാനില്‍ ബട്ടര്‍ ചൂടാകുമ്ബോള്‍ ജീരകം, കറുവാപ്പട്ട, ഗ്രാമ്ബൂ, ഏലക്കായ എന്നിവയിട്ട് വഴറ്റണം.
അതില്‍ പച്ചമുളക് അരിഞ്ഞതും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് ഒരു മിനിട്ട് റോസ്റ്റ് ചെയ്യുക. ഇനി നാല് തക്കാളി അരച്ചെടുത്ത് ചേര്‍ത്ത് അഞ്ച് മിനിട്ട് വഴറ്റണം. വെള്ളം വറ്റുമ്ബോള്‍ മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, ഉപ്പ്, പനീര്‍ എന്നിവ ചേര്‍ക്കുക. എണ്ണ തെളിയുമ്ബോള്‍ അടുപ്പില്‍നിന്നിറക്കാം. കസൂരിമേത്തിയും ഹെവി ക്രീമും തൂവി അലങ്കരിക്കാം.

ഗീറൈസ്

ചേരുവകള്‍

ബസ്മതി റൈസ് - ഒന്നര കപ്പ്
സവാള നുറുക്കിയത് - ഒന്ന്
നെയ്യ് - മൂന്ന് ടേബിള്‍സ്പൂണ്‍
വെള്ളം - രണ്ടര കപ്പ്
ഏലക്കായ - നാലെണ്ണം
ഗ്രാമ്ബൂ - ആറെണ്ണം

തയ്യാറാക്കുന്ന വിധം

പാനില്‍ നെയ്യ് ചൂടാകുമ്ബോള്‍ ഏലക്കായ, ഗ്രാമ്ബൂ, സവാള എന്നിവയിട്ട് ഇളക്കുക. അതിലേക്ക് അരിയിട്ട് ഒന്ന് വഴറ്റിയശേഷം വെള്ളമൊഴിച്ച്‌ വേവിക്കാം.

ചെമ്മീൻ വരട്ടിയത്



ഇതിനു ചെമ്മീൻ വരട്ട് എന്നൊ ചെമ്മീൻ ഡ്രൈ ഫ്രൈ എന്നൊ ഒക്കെ വിളിക്കാം. സാധാരണ ചെമ്മീൻ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഒന്നു ചെയ്താലൊന്ന് കരുതി ഒരിക്കൽ ഉണ്ടാക്കി നോക്കിയതാ, സംഗതി ഉഗ്രൻ ആയിരുന്നതു കൊണ്ട് കൂട്ടുകാർക്ക് വേണ്ടിയും ഷെയർ ചെയ്യുന്നു... അപ്പൊ തുടങ്ങാം.
Ingredients
ചെമ്മീൻ -300gm
ചെറിയുള്ളി -10
ഇഞ്ചി - 1 ചെറിയ കഷണം
വെള്ളുതുള്ളി -7-8 അല്ലി
മുളക് പൊടി -2 റ്റീസ്പൂൺ
മഞൾപൊടി -1/4 റ്റീസ്പൂൺ
മല്ലിപൊടി - 1/2 റ്റീസ്പൂൺ
കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
സവാള -2 മീഡിയം വലുപ്പം
തേങ്ങാകൊത്ത് -1/4 റ്റീകപ്പ്
കറിവേപ്പില -1 തണ്ട്
എണ്ണ, ഉപ്പ് - പാകത്തിനു
നാരങ്ങാ നീരു -1 റ്റീസ്പൂൺ
ഗരം മസാല -1/4 റ്റീസ്പൂൺ ( optional)
Method
Step 1
ചെമ്മീൻ വൃത്തിയാക്കി വക്കുക

Step 2
സവാള ചെറുതായി അരിഞ്ഞ് വക്കുക.

Step 3
നാരങ്ങാനീരു ,മുളക്പൊടി, മഞൾപൊടി, ഇഞ്ചി, വെള്ളുതുള്ളി, ചെറിയുള്ളി, മല്ലിപൊടി,ഗരം മസാല ,ഉപ്പ് ഇവ മിക്സിയിൽ ഇട്ട് പേസ്റ്റ് ആക്കി അരച്ച് എടുക്കുക.

Step 4
അരച്ച് എടുത്ത കൂട്ട് ചെമ്മീനിൽ നന്നായി പുരട്ടി പിടിപ്പിച്ച് 30 മിനുറ്റ് മാറ്റി വക്കുക.

Step 5
പാനിൽ എണ്ണ ചൂടാക്കി ( എണ്ണ കുറച്ച് കൂടുതൽ എടുക്കണം)ചെമ്മീൻ ഇട്ട് നന്നായി ഇളക്കി അടച്ച് വച്ച് മൂപ്പിക്കുക.

Step 6
ചെമ്മീൻ ഒരു മുക്കാൽ വേവ് ആകുമ്പോൾ സവാള ,തേങ്ങാകൊത്ത് ,കറിവേപ്പില,കുരുമുളക് പൊടി ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി ,പാകത്തിനു ഉപ്പും ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിച്ച് നന്നായി നിറമൊക്കെ മാറി നല്ല ഡ്രൈ ആകുന്ന വരെ ഇടക്ക് ഇളക്കി മൂപ്പിച്ച് എടുക്കുക.

Step 7
നല്ല അടിപൊളി രുചിയുള്ള ചെമ്മീൻ വരട്ട് തയ്യാർ . എല്ലാരും ഉണ്ടാക്കി നോക്കീട്ട് പറയണം ട്ടൊ .

Sunday, March 8, 2020

ബീറ്റ് റൂട്ട് ആരോറൂട്ട് ഫ്രൂട്ട് പഞ്ച്



ബീറ്റ്‌റൂട്ടും ആരോറൂട്ടും ചേര്‍ന്ന ആരോഗ്യപാനീയമായാലോ, ദാഹത്തിനും ആരോഗ്യത്തിനും വളരെ യോജിച്ചതാണ് ബീറ്റ് റൂട്ട് ആരോറൂട്ട് ഫ്രൂട്ട് പഞ്ച്

ചേരുവകള്‍

ആരോറൂട്ട് (കൂവ)പൊടി- അമ്ബത്ഗ്രാം
ബീറ്റ്‌റൂട്ട് ജ്യൂസ്- രണ്ട് ടേബിള്‍ സ്പൂണ്‍
പാല്‍- അര ലിറ്റര്‍
ഏലയ്ക്ക- മൂന്നെണ്ണം
പഞ്ചസാര- ആവശ്യത്തിന്
പഴം മൂന്ന് തരം- ആവശ്യത്തിന്
മാങ്ങ അരിഞ്ഞത്- രണ്ട് ടേബിള്‍ സ്പൂണ്‍
പൈനാപ്പിള്‍- രണ്ട് ടേബിള്‍ സ്പൂണ്‍
ആപ്പിള്‍- രണ്ട് ടേബിള്‍ സ്പൂണ്‍
പാല്‍ ഒഴിച്ച്‌ പഞ്ചസാര ചേര്‍ത്ത് കൂവപ്പൊടി അധികം കട്ടിയില്ലാതെ കാച്ചി ഫ്രിഡ്ജില്‍ വെച്ച്‌ നന്നായി തണുപ്പിക്കുക.
ഇതിലേക്ക് ഏലയ്ക്കാ തരിയും ബീറ്റ് റൂട്ട് ജ്യൂസും അരിഞ്ഞ പഴങ്ങളും ചേര്‍ത്ത് വിളമ്ബാം(പഞ്ചസാരയ്ക്ക് പകരം തേനും ചേര്‍ക്കാവുന്നതാണ്)

ചിക്കൻ ചീസി ഫിംഗേഴ്സ്



ഇന്ന് നമുക്ക്‌ ചിക്കൻ ചീസി ഫിംഗേഴ്സ്‌ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.... കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്‌ ഇത്‌. പാർട്ടി വേളകളിലും മറ്റും തുടക്കത്തിൽ ഉപയോഗിക്കാവുന്ന ഒരു വിഭവം ആണിത്‌


ചേരുവകൾ

1. ചിക്കൻ - 250gm (എല്ലില്ലാത്തത്)

2. കശ്മീരി മുളകു പൊടി - 2tsp

3. ഒറീഗാനോ - 1tsp

4. കുരുമുളക് പൊടി - അര tsp

5. വെളുത്തുള്ളി പേസ്റ്റ് - 1tsp

6. ഉപ്പു - പാകത്തിന്

7. ചീസ് - അര കപ്പ് ( ഏതു ചീസ് വേണമെങ്കിലും ആവാം)

8. മുട്ട - 2 എണ്ണം

9. മൈദ - 1 കപ്പ്

10. ബ്രെഡ് ക്രംസ് ( ബ്രെഡ്/ റസ്ക് പൊടിച്ചത്) -1 കപ്പ്

11. ഓയിൽ - പൊരിക്കാൻ ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം

1. കഴുകി വൃത്തിയാക്കിയ എല്ലില്ലാത്ത ചിക്കൻ നല്ല പോലെ വെള്ളം വാർന്ന ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട്‌ മിൻസ്‌ ചെയ്തെടുക്കുക.

2. ഈ ചിക്കനിലോട്ടു പൊടികൾ എല്ലാം ഇട്ടു നല്ലപോലെ മിക്സ് ചെയ്യണം.

3. ശേഷം ഫ്രീസറിൽ വെച്ച ചീസ് ഈ ചിക്കൻ കൂട്ടിലേക്ക്‌ ഗ്രേറ്റ് ചെയ്തു ചേർത്തു വീണ്ടും നല്ലപോലെ മിക്സ് ചെയ്യണം.

4. ഈ ചിക്കൻ കൂട്ടിൽ നിന്നും ഓരോ കുഞ്ഞു ബോൾസ് എടുത്തു ഉരുട്ടി ഒരു പരന്ന പ്രതലത്തിൽ വെച്ചു ഫിംഗേഴ്‌സിന്റെ ആകൃതിയിൽ കൈ വെച്ചു റോൾ ചെയ്തെടുക്കണം. അങ്ങനെ ഈ മിശ്രിതം തീരുന്ന വരെ ചെയ്തു വെക്കണം.

5. 2 മുട്ടയും നല്ലപോലെ ബീറ്റ് ചെയ്തു വെക്കണം മൈദയും റസ്ക് പൊടിച്ചതും ഓരോ പരന്ന പത്രത്തിൽ നിരത്തി വെക്കണം.

6. ശേഷം ഓരോ ചിക്കൻ ഫിംഗേഴ്‌സും എടുത്തു മൈദയിൽ പൊതിഞ്ഞു, മുട്ട ബീറ്റ് ചെയ്തതിൽ മുക്കി, ലാസ്റ്റ് റസ്ക് പൊടിച്ചതിലും പൊതിഞ്ഞു മാറ്റി വെക്കുക.

7. ഇങ്ങനെ ചെയ്ത എല്ലാ ചിക്കൻ ഫിംഗേഴ്‌സും മിനിമം 2 മണിക്കൂർ ഫ്രീസറിൽ റെസ്റ്റ് ചെയ്യാൻ വെക്കണം. ഇത് മാക്സിമം 1 മാസം വരെ ഫ്രീസറിൽ സൂക്ഷിക്കാം.

8. 2 മണിക്കൂർ കഴിഞ്ഞു ചൂടായൽ എണ്ണയിൽ ശാലോ ഫ്രൈ ചെയ്തെടുക്കാം. മീഡിയം ഫ്ലയിമിൽ തിരിച്ചും മറിച്ചും ഇട്ടു മൊരിച്ചെടുക്കണം.

9. ടേസ്റ്റി ആയിട്ടുള്ള ചിക്കൻ ചീസി ഫിൻഗേഴ്‌സ് റെഡി ആയി. ഇത് നമുക്ക് സോസ് കൂട്ടി കഴിക്കാം.

നോട്ട്

 പാർട്ടി ടൈമിൽ ഒരു സ്റ്റാർട്ടർ ആയി ഉപയോഗിക്കാം. ഇത് നമുക്ക് വീട്ടിൽ സാധാരണ ഉപയോഗിക്കുന്ന മസാല പൊടികൾ വെച്ചും ട്രൈ ചെയ്യാവുന്നതാണ്. ഒരിഗാനോ ഇല്ലെങ്ങിൽ ഒരല്പം നാരങ്ങാ നീര് ചേർത്താലും മതിയാവും. പിന്നെ ചിക്കൻ ഫിൻഗേഴ്‌സ് മിശ്രിതം തകയ്യാറാകുമ്പോൾ ഒട്ടും വെള്ളത്തിന്റെ അംശം ഉണ്ടാവാതെ ഇരിക്കാൻ
 പ്രത്യേകം ശ്രദ്ധിച്ചാൽ മാത്രം മതി.

Saturday, March 7, 2020

  കറുത്ത ഹൽവ


ഹലുവ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്‌ ? അത്‌ നമുക്ക്‌ യഥേഷ്ടം വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിച്ചാലൊ
വളരെ കുറച്ച്‌ സാധനങ്ങൾ മാത്രം ഉപയോഗിച്ച്‌ നമുക്ക്‌ സ്വന്തമായി വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ബേക്കറി വിഭവമാണ്‌ കറുത്ത ഹലുവ .ഇത്‌ ഉണ്ടാക്കുന്ന വിധം എങ്ങനെയാണെന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങൾ

അരിപ്പൊടി - 500gm

ശർക്കര - 2 കിലോ

തേങ്ങാ - 3 എണ്ണം

അണ്ടിപരിപ്പ് - അരക്കപ്പ്

ഏലക്ക - പത്തെണ്ണം

നെയ്യ്‌ - ആവശ്യത്തിനു

വെളിച്ചെണ്ണ - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ശർക്കര ഉരുക്കി പാനിയാക്കുക.തേങ്ങാ പിഴിഞ്ഞു പാൽഎടുക്കുക.ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ അരിപ്പൊടി തേങ്ങാപാൽ ശർക്കരപാനി ഏലക്കപൊടി ഇവ നന്നായി കലക്കുക.വെള്ളം കുറച്ചു കൂടിയാലുംകുറയരുത്.ഇത് അടുപ്പിൽ വെച്ച് കൈഎടുക്കാതെ ഇളക്കുക തിളച്ചു തുടങ്ങുമ്പോൾ തീ കുറച്ചു വച്ച് ഇളക്കുക.

വെള്ളം പറ്റുന്നതനുസ്സരിച്ചു നെയ്യും വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക.വെള്ളം ഒരുവിതം പറ്റിവരുമ്പോൾ അണ്ടിപ്പരിപ്പ് നുറുക്കിയത് ചേർക്കുക.പാത്രത്തിൽ നിന്ന്‌ വിട്ടു എണ്ണ നന്നായി തെളിഞ്ഞു വരുമ്പോൾ വേറൊരു പാത്രത്തിൽ ഒഴിച്ച് നിരത്തി വെക്കുക നന്നായി തണുത്തു കഴിഞ്ഞാൽ കട്ടു ചെയ്തു ഉപയോഗിക്കാ

കൂന്തൾ ഫ്രൈ.


ചേരുവകൾ:

• ഇഞ്ചി - 1 ടീസ്പൂൺ
• കൂന്തൾ - ½ Kg
• വെളുത്തുള്ളി - 1 ½ ടീസ്പൂൺ
• മഞ്ഞൾപൊടി - ½ ടീസ്പൂൺ
• മുളകുപൊടി - 2 ടീസ്പൂൺ
• കുരുമുളകുപൊടി - 1 ടീസ്പൂൺ
• ഉപ്പ്- ആവശ്യത്തിന്
• വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
• പെരുംജീരകം - ½ ടീസ്പൂൺ
• കറി വേപ്പില - 2 തണ്ട്
• ചെറിയഉള്ളി - 5 എണ്ണം
• തേങ്ങ - 3 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

കൂന്തൾ, മഞ്ഞൾപൊടി, മുളക്പൊടി, ഉപ്പ് ചേർത്ത് 15 മിനിറ്റ് വെക്കുക.
ശേഷം എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം ചേര്ത്ത് കൂന്തൾ ചേർക്കുക.
പകുതി വേവ് ആകുമ്പോള്‍ കറി വേപ്പില, ചെറിയഉള്ളി, തേങ്ങ ചേർത്ത് മൊരിച്ചെടുക്കുക.
കൂന്തള്‍ ഫ്രൈ റെഡി.

Friday, March 6, 2020

ബ്രെഡ് കാരമല്‍ പുഡിങ്



എളുപ്പത്തില്‍ ആര്‍ക്കുമുണ്ടാക്കാവുന്ന ഒരു പുഡിങ് റെസിപ്പി.

ആവശ്യമായ സാധനങ്ങള്‍

ബ്രെഡ് - 4 കഷണം
പാല്‍ - 3 കപ്പ്
മുട്ട - 3 എണ്ണം
പഞ്ചസാര - 6 ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ് - 3 തുള്ളി

തയ്യാറാക്കുന്ന വിധം

ബ്രെഡിന്റെ അരികുവശങ്ങള്‍ മുറിച്ചുമാറ്റി നാലുകഷണങ്ങളാക്കുക
തിളപ്പിച്ചാറ്റിയ പാലില്‍ പഞ്ചസാര ചേര്‍ത്ത് ബ്രെഡ് കുറച്ചുസമയം മുക്കിവെക്കുക
മുട്ടയും പാലും എസന്‍സും ഒന്നിച്ച്‌ മിക്‌സിയില്‍ അടിച്ചെടുക്കുക
ചുവട് കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര കാരമലൈസ് ചെയ്യുക
ഇതിലേക്ക് പുഡിങ് മിശ്രിതം ചേര്‍ത്ത് 20 മിനിറ്റ് ആവി കയറ്റിയശേഷം തണുപ്പിച്ച്‌ ഉപയോഗിക്കുക

സ്വീറ്റ് ബനാന റോള്‍


നേന്ത്രപ്പഴം കൊണ്ട് തയ്യാറാക്കുന്ന രുചികരമായ ഒരു വിഭവമാണ് സ്വീറ്റ് ബനാന റോള്‍.

ചേരുവകള്‍

നേന്ത്രപ്പഴം: രണ്ട്
പഞ്ചസാര: ആവശ്യത്തിന്
തേങ്ങ ചിരകിയത്: ഒരു കപ്പ്
കശുവണ്ടി: രണ്ട് ടേബിള്‍സ്പൂണ്‍
ബദാം: രണ്ട് ടേബിള്‍സ്പൂണ്‍
കിസ്മിസ്: രണ്ട് ടേബിള്‍സ്പൂണ്‍
നെയ്യ്: രണ്ട് ടേബിള്‍സ്പൂണ്‍
മൈദ: ഒരു കപ്പ് (മൈദ കുറച്ച്‌ വെള്ളത്തില്‍ കലക്കുക)
റൊട്ടിപ്പൊടി: ആവശ്യത്തിന്
എണ്ണ: വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് നെയ്യൊഴിച്ച്‌ ചൂടാകുമ്ബോള്‍ നേന്ത്രപ്പഴം ചേര്‍ത്ത് വഴറ്റുക. അതിലേക്ക് കശുവണ്ടി, പഞ്ചസാര, തേങ്ങ, ബദാം, കിസ്മിസ് എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കുക.
ഈ കൂട്ടില്‍ നിന്ന് ഓരോ ഉരുളകളായി എടുത്ത് റോള്‍ പരുവത്തിലാക്കി മൈദമാവില്‍ മുക്കി, റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് ചൂടായ എണ്ണയില്‍ വറുത്തുകോരുക.

Thursday, March 5, 2020

ഹെൽത്തി കാരറ്റ് ദോശ



ഹെൽത്തി കാരറ്റ് ദോശ

കാരറ്റ് ഗ്രേറ്റ് ചെയ്തത് 1
പച്ചരി 2 കപ്പ്
ചോർ 1 കപ്പ്
ഉപ്പ് ആവശ്യത്തിനു
മുട്ട 1

ഇവയെല്ലാം മിക്സിയിൽ നന്നായി അരച്ചെടുത്ത് ഫ്രൈ പാനിൽ ചുട്ടെടുക്കാം.

Wednesday, March 4, 2020

വെജ് ഫ്രൂട്ട് സാലഡ്



ചൂടുകാലമല്ലേ... വയറിനും ശരീരത്തിനും നല്ലത് പഴങ്ങളും പച്ചക്കറികളും തന്നെ. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വെജ്- ഫ്രൂട്ട് സാലഡ് പരീക്ഷിച്ചാലോ.

ചേരുവകള്‍

ആപ്പിള്‍ നുറുക്കിയത് - കാല്‍ കപ്പ്
സബര്‍ജല്ലി നുറുക്കിയത് - കാല്‍ കപ്പ്
കാരറ്റ് പുഴുങ്ങിയത് - കാല്‍ കപ്പ്
ബ്രൊക്കോളി ആവിയില്‍ വേവിച്ചത് - കാല്‍ കപ്പ്
ഒലീവ് ഓയില്‍ - ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് - ആവശ്യത്തിന്
മയോണൈസ് - മൂന്ന് ടേബിള്‍സ്പൂണ്‍

എല്ലാം കൂടി യോജിപ്പിച്ച്‌ ഫ്രിഡ്ജില്‍വെച്ച്‌ തണുപ്പിച്ചശേഷം കഴിക്കാം.

മക്രോണി ചിക്കന്‍പോള


ഈ വിഭവത്തില്‍ മക്രോണിയും ചിക്കനുമാണ് പ്രധാന ചേരുവകള്‍.

ചേരുവകള്‍

മക്രോണി വേവിച്ചത്: ഒരു കപ്പ്
ചിക്കന്‍ വേവിച്ചത്: അരക്കപ്പ്
മുട്ട: മൂന്ന്
ബട്ടര്‍: ഒരു ടേബിള്‍സ്പൂണ്‍
സവാള: അരക്കപ്പ്
പച്ചമുളക്: രണ്ട്
മല്ലിയില: ആവശ്യത്തിന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: ഒരു സ്പൂണ്‍
മല്ലിപ്പൊടി: അരസ്പൂണ്‍
മഞ്ഞള്‍പ്പൊടി: കാല്‍ സ്പൂണ്‍
കുരുമുളകുപൊടി: അരസ്പൂണ്‍
ഗരംമസാല പൗഡര്‍: കാല്‍ സ്പൂണ്‍
നെയ്യ്: ഒരു സ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് ബട്ടര്‍ ചേര്‍ത്ത് സവാള, പച്ചമുളക്, മല്ലിയില, പച്ചമുളക്, കുരുമുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക.
ഇതിലേക്ക് ചിക്കന്‍ വേവിച്ചരിഞ്ഞതും ചേര്‍ത്ത് യോജിപ്പിക്കുക. മുട്ടയില്‍ ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തടിക്കുക. ഇതിലേക്ക് ചിക്കന്‍ കൂട്ടും മക്രോണിയും ചേര്‍ത്തിളക്കി ഒരു സോസ്പാനിലേക്ക് മാറ്റി 20 മിനിറ്റ് ചെറുതീയില്‍ വേവിക്കുക.

Tuesday, March 3, 2020

ചെമ്മീന്‍ ബിരിയാണി


ചെമ്മീന്‍ ബിരിയാണി ഇഷ്ടമല്ലാത്തവര്‍ ആരും ഇല്ല .കടയില്‍ നിന്നും വാങ്ങിയാലെ രുചി കിട്ടൂ എന്ന് പറയുന്നവരുണ്ട് പക്ഷേ ശ്രമിച്ചാല്‍ നല്ല സ്വാദുളള ബിരിയാണി വീട്ടില്‍ തന്നെ ഉണ്ടാക്കാം

ആവിശ്യമായ സാധനങ്ങള്‍ നോക്കാം
1. ചെമ്മീന്‍ 500 ഗ്രാം
2. ബസുമതി അരി(ബിരിയാണി അരി) 3 കപ്പ്
3. നെയ്യ് 5 ടീസ്പൂണ്‍
4. സവാള 1 വലുത്
5. തക്കാളി 1 വലുത്
6. പച്ചമുളക് അഞ്ചെണ്ണം
7. ഇഞ്ചി ഒരു ചെറിയ കഷണം
8. വെളുത്തുള്ളി 4അല്ലി
9. മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
10. മുളക് പൊടി ഒരു ടീസ്പൂണ്‍
11. കശുവണ്ടിപ്പരിപ്പ് 10എണ്ണം
12. തേങ്ങാപ്പാല്‍ 1 കപ്പ്
13. മല്ലിയില ആവശ്യത്തിന്
14. പുതിനയില ആവശ്യത്തിന്
15. വെള്ളം 5 കപ്പ്
16. ഏലയ്ക്ക 2എണ്ണം
17. കറുവപ്പട്ട രണ്ടു കഷണം
18. ഗ്രാമ്ബൂ 3 എണ്ണം

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ നന്നായി തൊലികളഞ്ഞ് കഴുകുക അരി നന്നായി കഴുകി വയ്ക്കുക.പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ച്‌ ഒരുമിച്ച്‌ പേസ്റ്റാക്കുക. പ്രഷര്‍ കുക്കര്‍ ചൂടാകുമ്ബോള്‍ 5 ടീസ്പൂണ്‍ നെയ്യ് ഒഴിയ്ക്കുക. ഇതിലേയ്ക്ക് ഏലയ്ക്ക , ഗ്രാമ്ബൂ, കശുവണ്ടിപ്പരിപ്പ്, കറുവപ്പട്ട കഷണങ്ങള്‍ എന്നിവ ഇട്ട്, കുറച്ച്‌ നേരം വറുക്കുക. ഇതിലേയ്ക്ക് അരിഞ്ഞുവച്ച സവാളയിട്ട് വീണ്ടും നന്നായി ഇളക്കുക.
സവാള നന്നായി വഴന്നു ബ്രൌണ്‍ നിറമായാല്‍ അതിലേയ്ക്ക് തക്കാളി കഷണങ്ങള്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് വീണ്ടും ഇളക്കുക. ഇവ നന്നായി ചേര്‍ന്നുകളിഞ്ഞാല്‍ അതിലേയ്ക്ക് വറുത്തു വച്ച ചെമ്മീനും തയ്യാറാക്കിവച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവയും ചേര്‍ക്കുക.

പച്ചമണം മാറുമ്ബോള്‍ ഇതിലേയ്ക്ക് അരി ചേര്‍ത്ത് നന്നായി ഇളക്കണം. പിന്നീട് തേങ്ങാപ്പാല്‍, വെള്ളം, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി കുക്കര്‍ അടച്ച്‌ വെയ്റ്റ് ഇട്ട് രണ്ട് വിസിലുകള്‍ വന്ന് കഴിയുമ്ബോള്‍ മാറ്റിവച്ച്‌ ചൂട് മാറിയശേഷം എടുത്ത് നന്നായി ഇളക്കി വിളമ്ബുക.

Monday, March 2, 2020

Masala Tea മസാല ചായ


Masala Tea മസാല ചായ
വെള്ളം - ആവശ്യത്തിന്
ഇഞ്ചി ഉണങ്ങിയത്‌ - 1 കഷ്ണം
ഏലക്ക - 1 കഷണം
കുരുമുളക് - 4 എണ്ണം
കറുകപ്പട്ട - 1 കഷ്ണം
പാൽ - 1 കപ്പ്‌
പഞ്ചസാര - ആവശ്യത്തിന്
തേയിലപ്പൊടി - കടുപ്പത്തിന് അനുസരിച്ച്
പാകം ചെയ്യുന്ന വിധം
ഏലക്കയും കരുകപ്പട്ടയും ഉണക്ക ഇഞ്ചിയും കുരുമുളകും ചേർത്ത് പൊടിക്കുക.
അത് വെള്ളത്തിൽ ചേർത്ത് തിളപ്പിക്കുക.
പഞ്ചസാരയും തേയിലയും ചേർത്ത് 5 മിനിറ്റ് മൂടി വക്കുക്ക.
തിളപ്പിച്ച പാല് ചേർക്കുക , നന്നായി ഇളക്കി ചൂടാറാതെ ഗ്ലാസ്സുകളിലേക്ക് ഒഴിക്കുക.

തേന്‍ മിഠായി



രുചിയോടെ കഴിക്കാന്‍ വായില്‍ വെള്ളമൂറുന്ന ഒരു റെസിപ്പി

ആവശ്യമായ സാധനങ്ങള്‍

അരി - ഒരു കപ്പ്
ഉഴുന്ന് - കാല്‍ കപ്പ്
ഫുഡ് കളര്‍ (വേണമെങ്കില്‍) - ആവശ്യത്തിന്
വെള്ളം - കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം

ഒന്നും രണ്ടും ചേരുവകള്‍ വെള്ളത്തില്‍ മൂന്നു മണിക്കൂര്‍ കുതിര്‍ത്ത് വെക്കണം. ശേഷം മിക്സിയില്‍ വളരെ കുറച്ച്‌ വെള്ളം ചേര്‍ത്ത് ഇത് അരച്ചെടുക്കാം. അല്‍പം തരിയുള്ള പരുവത്തില്‍ അരച്ചെടുത്താല്‍ മതിയാവും. ഇതിലേക്ക് 3-4 തുള്ളി ഫുഡ് കളര്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഒരു പാനില്‍ കാല്‍ കപ്പ് വെള്ളവും ഒരു കപ്പ് പഞ്ചസാരയും യോജിപ്പിച്ച്‌ പാനി തയ്യാറാക്കാം.
ഇത് അഞ്ചുമിനിറ്റ് ചൂടാക്കി തിളച്ച്‌ എണ്ണയില്‍ വറുത്ത് കോരണം. ഇത് പഞ്ചസാരപാനിയില്‍ രണ്ടുമിനിറ്റ് മുക്കിവെച്ച്‌ എടുത്തതിനുശേഷം ഉപയോഗിക്കാം.

Sunday, March 1, 2020

ചിക്കൻ അച്ചാർ



ചേരുവകൾ

1. ബോൺലെസ്സ് ചിക്കൻ - 500 g
2. ഇഞ്ചി ചെറുതായി അരിഞ്ഞത് -25 g
3. വെളുത്തുള്ളി തൊണ്ട് കളഞ്ഞ്ത് -50 g
4. പച്ചമുളക് -50 g ചെറുതായി അരിഞ്ഞത്
5. മുളക് പൊടി - 2 ടേമ്പിൾ സ്പൂൺ (ഒരോരുത്തരുടെ എരിവിന് അനുസരിച്ച് )
6. മഞ്ഞൾപ്പൊടി - 1/2 ടീ സ്പൂൺ
7. ഗരം മസാല പൊടി - 1 ടിസ്പൂൺ
8. കുരുമുളക് പൊടി - 1 ടിസ്പൂൺ
9.പെരുംജീരകപ്പൊടി - 1 ടിസ്പൂൺ
10. കായ പൊടി - 1/2 ടിസ്പൂൺ
11. ഉലുവാപ്പൊടി - 1/4ടിസ്പൂൺ
12 .എണ്ണ വറുക്കാൻ ആവശ്യത്തിന്
13. ഉപ്പ് ആവശ്യത്തിന്
14. കറിവേപ്പില 2 തണ്ട്
15. കടുക് - 1/2 ടിസ്പൂൺ
16. വിനാഗിരി - 1 കപ്പ്

തയ്യാറാക്കുന്ന വിധം

ചിക്കൻ കഷണങ്ങൾ ചെറുതായി അരിഞ്ഞ് എടുക്കുക.ഇതിലേയ്ക്ക് 5 മുതൽ 9 വരെയുള്ള ചേരുവകളും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് 30 മിനിറ്റ് അടച്ച് മസാല പിടിക്കാൻ വയ്ക്കുക.
30 മിനിറ്റ് കഴിഞ്ഞ് ഒരു പാൻ വച്ച് ചിക്കൻ വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ ഇട്ട് ചെറു തീയിൽ ഒരുപാട് മൂത്ത് പോകാതെ വറുത്ത് കോരുക. ഇതേ എണ്ണയിൽ കടുകിട്ട് പൊട്ടിയ ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയിട്ട് വഴറ്റുക .നന്നായി വഴന്നു മൂത്ത് തുടങ്ങുമ്പോൾ തീ കുറച്ച് വച്ച് കായപ്പൊടിയും ,ഉലുവാ പൊടിയും ചേർത്തിളക്കിയ ശേഷം വറുത്ത് വച്ച ചിക്കൻ കഷണങ്ങൾ ചേർക്കുക. പാകത്തിന് ഉപ്പും ചേർത്ത് വിനാഗിരിയും ഒഴിച്ച് ഇളക്കി തീ ഓഫ് ചെയ്യുക. തണുത്ത ശേഷം കുപ്പി ഭരണിയിലേക്ക് മാറ്റുക.

കാട ഫ്രൈ



ചേരുവകള്‍

കാട - നാലെണ്ണം(നന്നായി കഴുകി വൃത്തിയാക്കിയത്)
തക്കാളി - മൂന്നെണ്ണം(ചെറുതായി അരിഞ്ഞത്)
സവാള - നാലെണ്ണം(നീളത്തില്‍ കനം കുറച്ച്‌ അരിഞ്ഞത്)
മുളക്‌പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു ടീ സ്പൂണ്‍
കുരുമുളകുപൊടി - അര ടീ സ്പൂണ്‍
പെരുംജീരകം - ഒരു ടിസ്പൂണ്‍(പൊടിച്ചത്)
കറിവേപ്പില/മല്ലിയില - രണ്ട് തണ്ട്
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്


പാകം ചെയ്യേണ്ട വിധം

ചീനച്ചട്ടിയില്‍ എണ്ണചൂടാക്കി അതില്‍ സവാള വഴറ്റി ബ്രൗണ്‍ നിറമാകുമ്ബോള്‍ തക്കാളി , മുളകു പൊടി,മഞ്ഞള്‍പൊടി,പെരും ജീരകം ഇവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.ഇതിലേക്കു കാട ആവശ്യത്തിനു വെള്ളം ചേര്‍ത്തു വേവിക്കുക.നന്നായി വെന്തു കുറുകുമ്ബോള്‍ മല്ലിയിലയോ കറിവേപ്പിലയോ ഇട്ട് വാങ്ങി ഉപയോഗിക്കാം