എളുപ്പത്തില്‍ ആര്‍ക്കുമുണ്ടാക്കാവുന്ന ഒരു പുഡിങ് റെസിപ്പി.
ആവശ്യമായ സാധനങ്ങള്‍
ബ്രെഡ് - 4 കഷണം
പാല്‍ - 3 കപ്പ്
മുട്ട - 3 എണ്ണം
പഞ്ചസാര - 6 ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ് - 3 തുള്ളി
തയ്യാറാക്കുന്ന വിധം
ബ്രെഡിന്റെ അരികുവശങ്ങള്‍ മുറിച്ചുമാറ്റി നാലുകഷണങ്ങളാക്കുക
തിളപ്പിച്ചാറ്റിയ പാലില്‍ പഞ്ചസാര ചേര്‍ത്ത് ബ്രെഡ് കുറച്ചുസമയം മുക്കിവെക്കുക
മുട്ടയും പാലും എസന്‍സും ഒന്നിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക
ചുവട് കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര കാരമലൈസ് ചെയ്യുക
ഇതിലേക്ക് പുഡിങ് മിശ്രിതം ചേര്‍ത്ത് 20 മിനിറ്റ് ആവി കയറ്റിയശേഷം തണുപ്പിച്ച് ഉപയോഗിക്കുക
No comments:
Post a Comment