ഇന്ന് നമുക്ക് ചിക്കൻ ചീസി ഫിംഗേഴ്സ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.... കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ഇത്. പാർട്ടി വേളകളിലും മറ്റും തുടക്കത്തിൽ ഉപയോഗിക്കാവുന്ന ഒരു വിഭവം ആണിത്
ചേരുവകൾ
1. ചിക്കൻ - 250gm (എല്ലില്ലാത്തത്)
2. കശ്മീരി മുളകു പൊടി - 2tsp
3. ഒറീഗാനോ - 1tsp
4. കുരുമുളക് പൊടി - അര tsp
5. വെളുത്തുള്ളി പേസ്റ്റ് - 1tsp
6. ഉപ്പു - പാകത്തിന്
7. ചീസ് - അര കപ്പ് ( ഏതു ചീസ് വേണമെങ്കിലും ആവാം)
8. മുട്ട - 2 എണ്ണം
9. മൈദ - 1 കപ്പ്
10. ബ്രെഡ് ക്രംസ് ( ബ്രെഡ്/ റസ്ക് പൊടിച്ചത്) -1 കപ്പ്
11. ഓയിൽ - പൊരിക്കാൻ ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
1. കഴുകി വൃത്തിയാക്കിയ എല്ലില്ലാത്ത ചിക്കൻ നല്ല പോലെ വെള്ളം വാർന്ന ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് മിൻസ് ചെയ്തെടുക്കുക.
2. ഈ ചിക്കനിലോട്ടു പൊടികൾ എല്ലാം ഇട്ടു നല്ലപോലെ മിക്സ് ചെയ്യണം.
3. ശേഷം ഫ്രീസറിൽ വെച്ച ചീസ് ഈ ചിക്കൻ കൂട്ടിലേക്ക് ഗ്രേറ്റ് ചെയ്തു ചേർത്തു വീണ്ടും നല്ലപോലെ മിക്സ് ചെയ്യണം.
4. ഈ ചിക്കൻ കൂട്ടിൽ നിന്നും ഓരോ കുഞ്ഞു ബോൾസ് എടുത്തു ഉരുട്ടി ഒരു പരന്ന പ്രതലത്തിൽ വെച്ചു ഫിംഗേഴ്‌സിന്റെ ആകൃതിയിൽ കൈ വെച്ചു റോൾ ചെയ്തെടുക്കണം. അങ്ങനെ ഈ മിശ്രിതം തീരുന്ന വരെ ചെയ്തു വെക്കണം.
5. 2 മുട്ടയും നല്ലപോലെ ബീറ്റ് ചെയ്തു വെക്കണം മൈദയും റസ്ക് പൊടിച്ചതും ഓരോ പരന്ന പത്രത്തിൽ നിരത്തി വെക്കണം.
6. ശേഷം ഓരോ ചിക്കൻ ഫിംഗേഴ്‌സും എടുത്തു മൈദയിൽ പൊതിഞ്ഞു, മുട്ട ബീറ്റ് ചെയ്തതിൽ മുക്കി, ലാസ്റ്റ് റസ്ക് പൊടിച്ചതിലും പൊതിഞ്ഞു മാറ്റി വെക്കുക.
7. ഇങ്ങനെ ചെയ്ത എല്ലാ ചിക്കൻ ഫിംഗേഴ്‌സും മിനിമം 2 മണിക്കൂർ ഫ്രീസറിൽ റെസ്റ്റ് ചെയ്യാൻ വെക്കണം. ഇത് മാക്സിമം 1 മാസം വരെ ഫ്രീസറിൽ സൂക്ഷിക്കാം.
8. 2 മണിക്കൂർ കഴിഞ്ഞു ചൂടായൽ എണ്ണയിൽ ശാലോ ഫ്രൈ ചെയ്തെടുക്കാം. മീഡിയം ഫ്ലയിമിൽ തിരിച്ചും മറിച്ചും ഇട്ടു മൊരിച്ചെടുക്കണം.
9. ടേസ്റ്റി ആയിട്ടുള്ള ചിക്കൻ ചീസി ഫിൻഗേഴ്‌സ് റെഡി ആയി. ഇത് നമുക്ക് സോസ് കൂട്ടി കഴിക്കാം.
നോട്ട്
പാർട്ടി ടൈമിൽ ഒരു സ്റ്റാർട്ടർ ആയി ഉപയോഗിക്കാം. ഇത് നമുക്ക് വീട്ടിൽ സാധാരണ ഉപയോഗിക്കുന്ന മസാല പൊടികൾ വെച്ചും ട്രൈ ചെയ്യാവുന്നതാണ്. ഒരിഗാനോ ഇല്ലെങ്ങിൽ ഒരല്പം നാരങ്ങാ നീര് ചേർത്താലും മതിയാവും. പിന്നെ ചിക്കൻ ഫിൻഗേഴ്‌സ് മിശ്രിതം തകയ്യാറാകുമ്പോൾ ഒട്ടും വെള്ളത്തിന്റെ അംശം ഉണ്ടാവാതെ ഇരിക്കാൻ
പ്രത്യേകം ശ്രദ്ധിച്ചാൽ മാത്രം മതി.
No comments:
Post a Comment