സോസ്, ചട്ണി എന്നിവയൊക്കെ ചേര്‍ത്ത് കഴിക്കാവുന്ന ഒരു സൂപ്പര്‍ ഡിഷ് ആണ് പനീര്‍ ദോശ
ചേരുവകള്‍
പനീര്‍ നുറുക്കിയത്: ഒരു കപ്പ്
തക്കാളി നുറുക്കിയത്: ഒന്ന്
വെളുത്തുള്ളി നുറുക്കിയത്: ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി: ഒരു നുള്ള്
മുളകുപൊടി, ഗരംമസാല: ഒരു സ്പൂണ്‍ വീതം
പച്ചമുളക് നുറുക്കിയത്: ഒന്ന്
മല്ലിയില നുറുക്കിയത്: രണ്ട് ടേബിള്‍സ്പൂണ്‍
എണ്ണ: രണ്ട് ടേബിള്‍സ്പൂണ്‍
ജീരകം: ഒരു ടീസ്പൂണ്‍
ദോശമാവ്: രണ്ട് കപ്പ്
ബട്ടര്‍: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടായിയില്‍ എണ്ണ ചൂടാകുമ്ബോള്‍ ജീരകമിട്ട് പൊട്ടിക്കാം.
അതിലേക്ക് നുറുക്കിയ വെളുത്തുള്ളിയും പച്ചമുളകും സവാളയും ചേര്‍ത്തിളക്കാം. ഇനി തക്കാളിയും മഞ്ഞള്‍പ്പൊടിയും ഉപ്പും മുളകുപൊടിയും ചേര്‍ക്കാം. നന്നായി ഇളക്കിയ ശേഷം പനീര്‍ ചേര്‍ക്കുക. എന്നിട്ട് അടുപ്പില്‍ നിന്നിറക്കാം. തവ ചൂടാകുമ്ബോള്‍ അതില്‍ ദോശമാവൊഴിച്ച് പരത്തുക. പകുതി വെന്താല്‍ രണ്ട് ടേബിള്‍സ്പൂണ്‍ പനീര്‍ കൂട്ട് ദോശയുടെ ഒരു പകുതിയില്‍ നിരത്തുക. നന്നായി മൊരിയുമ്ബോള്‍, റോള്‍ ചെയ്‌തെടുക്കാം. സോസ് അല്ലെങ്കില്‍ ചട്ണി കൂട്ടി കഴിക്കാം.
No comments:
Post a Comment