Sunday, March 1, 2020

ചിക്കൻ അച്ചാർ



ചേരുവകൾ

1. ബോൺലെസ്സ് ചിക്കൻ - 500 g
2. ഇഞ്ചി ചെറുതായി അരിഞ്ഞത് -25 g
3. വെളുത്തുള്ളി തൊണ്ട് കളഞ്ഞ്ത് -50 g
4. പച്ചമുളക് -50 g ചെറുതായി അരിഞ്ഞത്
5. മുളക് പൊടി - 2 ടേമ്പിൾ സ്പൂൺ (ഒരോരുത്തരുടെ എരിവിന് അനുസരിച്ച് )
6. മഞ്ഞൾപ്പൊടി - 1/2 ടീ സ്പൂൺ
7. ഗരം മസാല പൊടി - 1 ടിസ്പൂൺ
8. കുരുമുളക് പൊടി - 1 ടിസ്പൂൺ
9.പെരുംജീരകപ്പൊടി - 1 ടിസ്പൂൺ
10. കായ പൊടി - 1/2 ടിസ്പൂൺ
11. ഉലുവാപ്പൊടി - 1/4ടിസ്പൂൺ
12 .എണ്ണ വറുക്കാൻ ആവശ്യത്തിന്
13. ഉപ്പ് ആവശ്യത്തിന്
14. കറിവേപ്പില 2 തണ്ട്
15. കടുക് - 1/2 ടിസ്പൂൺ
16. വിനാഗിരി - 1 കപ്പ്

തയ്യാറാക്കുന്ന വിധം

ചിക്കൻ കഷണങ്ങൾ ചെറുതായി അരിഞ്ഞ് എടുക്കുക.ഇതിലേയ്ക്ക് 5 മുതൽ 9 വരെയുള്ള ചേരുവകളും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് 30 മിനിറ്റ് അടച്ച് മസാല പിടിക്കാൻ വയ്ക്കുക.
30 മിനിറ്റ് കഴിഞ്ഞ് ഒരു പാൻ വച്ച് ചിക്കൻ വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ ഇട്ട് ചെറു തീയിൽ ഒരുപാട് മൂത്ത് പോകാതെ വറുത്ത് കോരുക. ഇതേ എണ്ണയിൽ കടുകിട്ട് പൊട്ടിയ ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയിട്ട് വഴറ്റുക .നന്നായി വഴന്നു മൂത്ത് തുടങ്ങുമ്പോൾ തീ കുറച്ച് വച്ച് കായപ്പൊടിയും ,ഉലുവാ പൊടിയും ചേർത്തിളക്കിയ ശേഷം വറുത്ത് വച്ച ചിക്കൻ കഷണങ്ങൾ ചേർക്കുക. പാകത്തിന് ഉപ്പും ചേർത്ത് വിനാഗിരിയും ഒഴിച്ച് ഇളക്കി തീ ഓഫ് ചെയ്യുക. തണുത്ത ശേഷം കുപ്പി ഭരണിയിലേക്ക് മാറ്റുക.

No comments:

Post a Comment