Saturday, March 14, 2020

തന്തൂരി ചായ


തന്തൂരി ചായയുടെ രുചി വീട്ടിലുമാകാം

ഗ്രീൻ ടീ, ബ്ലൂ ടീ തുടങ്ങി വെറൈറ്റി ചായകളേക്കാൾ ഡിമാന്റ് ഇപ്പോൾ തന്തൂരി ചായക്കാണ്. മൺകുടത്തിൽ നിന്ന് തിളച്ച് പോകുന്ന ചായ ഉണ്ടാക്കുന്നത് കാണാനും രുചിക്കാനും നിരവധിപേരാണ്. മൺകുടമുണ്ടെങ്കിൽ തന്തൂരി ചായ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്.


ചേരുവകൾ:

പാൽ - ഒരു കപ്പ്

ഏലക്കായ - 2 എണ്ണം

ഇഞ്ചി ചതച്ചത് - ഒരു ടേബിൾസ്പൂൺ

കറുവപ്പട്ട - ഒന്ന്

ഉപ്പ് - ആവശ്യത്തിന്

പെരുംജീരകം - കാൽ ടേബിൾസ്പൂൺ

ബ്രൗൺ ഷുഗർ - 5 ടേബിൾസ്പൂൺ

ചായപ്പൊടി - 5 ടേബിൾസ്പൂൺ

തയ്യാറക്കുന്ന വിധം:

മൺകുടം അടുപ്പിൽ വെച്ച് നന്നായി ചൂടാക്കുക. ഹൈ ഫ്ളെയിമിൽ വേണം മൺകുടം ചൂടാക്കാൻ. കുടത്തിന്റെ എല്ലാ വശങ്ങളും ചൂടാക്കണം. അതേസമയം, മറ്റൊരു പാത്രത്തിൽ പാലും ഏലയ്ക്കായയും ഇട്ട് തിളപ്പിക്കുക. പാൽ തിളക്കുന്നതിലേക്ക് ഇഞ്ചി ചതച്ചത്, കറുവപ്പട്ട, ഉപ്പ്, പെരുംജീരകം, ബ്രൗൺ ഷുഗർ, ചായപ്പൊടി എന്നിവ ഇടുക. ഇത് ഒരു മിനിറ്റ് നേരം നന്നായി തിളപ്പിക്കുക. ഇടയ്ക്ക് തവി ഉപയോഗിച്ച് ഒന്ന് ഇളക്കി കൊടുക്കാവുന്നതാണ്. ശേഷം അടുപ്പിൽ നിന്നിറക്കി ഒരു പാത്രിത്തിലേക്ക് അരിച്ചൊഴിക്കുക. ചൂടാക്കിയ മൺകുടം ഒരു പരന്ന പാത്രത്തിലേക്ക് വെച്ച് ചൂടുള്ള ചായ മൺകുടത്തിലേക്ക് ഒഴിക്കുക. ചായ പതച്ച് പോകുന്നതിനാലാണ് മൺപാത്രിത്തിനടിയിൽ പരന്ന പാത്രം വെയ്ക്കുന്നത്. മൺകുടം നല്ല ചൂടുള്ളതു കൊണ്ട് ചായ ഒഴിക്കുമ്പോൾ തിളച്ച് പൊന്തുന്നതാണ്. തിള മാറി കഴിഞ്ഞാൽ ചെറിയ മൺഗ്ലാസിലേക്ക് തന്തൂരി ചായ ഒഴിച്ചു വെയ്ക്കാം

No comments:

Post a Comment