സ്നാക്സ് ബോക്സിലേക്കൊരു വെറൈറ്റി സ്‌നാക്‌സ് ..വെജിറ്റബിള്‍ സാന്‍വിച്ച് സ്നാക്‌സ്
ഇന്ന് മിക്ക വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നാക്‌സ് നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. പലപ്പോഴും സ്നാക്സ് ബോക്സില്‍ വക്കുന്ന ഭക്ഷണം കുട്ടികള്‍ കഴിക്കാറില്ല. അതുകൊണ്ട് കുട്ടികളുടെ സ്‌നാക്‌ബോക്‌സില്‍ എന്തു കൊടുത്തുവിടണമെന്നാലോചിച്ച് തലപുകയ്ക്കാത്ത അമ്മമാരുണ്ടാവില്ല. അതു പോഷകങ്ങളടങ്ങിയതും രുചികരവുമാകണമെന്നു നിര്‍ബ്ബന്ധമുണ്ടെങ്കില്‍ കുഴങ്ങിയതുതന്നെ. അങ്ങനെ തല പുകക്കുന്ന അമ്മമാര്‍ക്കായി ഇതാ നല്ലൊരു വെജിറ്റബിള്‍ സാന്‍വിച്ച് സ്‌നാക്സ് പരിചയപ്പെടുത്താം….
ആവശ്യമുള്ള സാധനങ്ങല്‍
മള്‍ട്ടി ഗ്രെയിന്‍ ബ്രഡ്
മയോണൈസ്
സവാള
കാരറ്റ്
ഉരുളക്കിഴങ്ങ്
കുരുമുളകു പൊടി
കാപ്സിക്കം
ഒലിവ് ഓയില്‍
ഒരു പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കുക
ഇതില്‍ സവാള, കാരറ്റ്, പുഴുങ്ങിയ ഉരുളക്കിഴങ്ങ് എന്നിവ വഴറ്റുക. ബ്രൗണ്‍ നിറമാകുമ്‌ബോള്‍ കാപ്സിക്കവും ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും ചേര്‍ത്ത് വാങ്ങുക. ഇനി ബ്രഡില്‍ കുറച്ചു ചീസ് തേയ്ക്കുക. ഇനി ഇതില്‍ നന്നായി മയോണൈസ് തേയ്ക്കുക.
ഇനി ബ്രഡ് നിറയുന്ന രീതിയില്‍ ഫില്ലിങ്ങ് വെയ്ക്കുക. മറ്റൊരു സ്ലൈസ് ബ്രഡ് അതിനു മുകളില്‍ വെയ്ക്കുക. സാന്‍വിച്ച് റെഡി. ചൂടോടെ ഉപയോഗിക്കാം. ഇത് കുട്ടികള്‍ക്ക് ലഞ്ച് പാക്കായി പെട്ടെന്നുണ്ടാക്കാവുന്നതാണ്
No comments:
Post a Comment