Friday, December 16, 2022

അരിമാവ് വച്ച് ഒരു പുത്തൻ ബ്രേക്ഫാസ്റ് വെറും 10 മിനുറ്റിൽ

            ചേരുവകൾ

അരി മാവ്  - 1 കപ്പ്‌
ക്യാരറ്റ് ചുരണ്ടിയത് - 1
സവാള - 1
ജീരകം - 1 ടീസ്പൂൺ
പച്ചമുളക് - 1
തേങ്ങ - 1 ടേബിൾസ്പൂൺ
കറിവേപ്പില
ഉപ്പ്
എണ്ണ

       തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ അരിമാവ്, ജീരകം, സവാള, പച്ചമുളക്, ക്യാരറ്റ്, തേങ്ങ, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ചെറു ചൂട് വെള്ളം ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴയ്ക്കുക ഒപ്പം കുറച്ചു എണ്ണ കൂടി ചേർത്ത് നല്ല മയത്തിൽ കുഴയ്ക്കുക.

ചെറിയ ഉരുള ആയി മാറ്റിയ ശേഷം എണ്ണ തടവിയ പാസ്റ്റിക് ഷീറ്റിൽ വച്ച് പരത്തുക.

ചൂടായ പാനിൽ തിരിച്ചും മറിച്ചും ഇട്ടു വേവിച്ചു  എടുക്കാം.      https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment