ബേക്കറിയിൽ കിട്ടുന്ന രുചിയിൽ പൈൻ ആപ്പിൾ ഹൽവ വളരെ എളുപ്പത്തിൽ
ചേരുവകൾ
പൈൻ ആപ്പിൾ - 1 കപ്പ്
കോൺഫ്ളർ - 5 ടേബിൾസ്പൂൺ
പഞ്ചസാര - മുക്കാൽ കപ്പ്
നെയ്യ് - 2 ടീസ്പൂൺ
ഏലയ്ക പൊടി - അര ടീസ്പൂൺ
വെള്ളം - 1 കപ്പ്
ബദാം
കശുവണ്ടി
ചെറി
തയ്യാറാക്കുന്ന വിധം
പൈൻ ആപ്പിൾ അര കപ്പ് വെള്ളം ചേർത്ത് അരച്ച് അരിപ്പയിൽ കൂടി അരിച്ചു വയ്ക്കുക.
പാൻ അടുപ്പിൽ വച്ച് പൈൻ ആപ്പിൾ ജ്യൂസ് ചേർത്ത് 5 മിനുട്ട് തിളപ്പിക്കുക.
കോൺഫ്ളർ അര കപ്പ് വെള്ളത്തിൽ കലക്കിയത് അല്പം ആയി ചേർക്കുക. നന്നായി ഇളകി കൊണ്ട് ഇരിക്കുക.ചെറിയ തീയിൽ വച്ച് വേണം ഇത് ചേർക്കാൻ.
പഞ്ചസാര കൂടി ചേർക്കുക. ഒപ്പം നെയ്യ് കൂടി ചേർക്കുക നന്നായി ഇളകി കൊണ്ട് ഇരിക്കുക.
പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പരുവം ആകുമ്പോൾ ബദാം കശുവണ്ടി എന്നിവ ചേർക്കുക.
നെയ്യ് തടവിയ ഒരു പാത്രത്തിൽ മാറ്റാം. ചെറി വച്ച് അലങ്കരികാം.
തണുത്ത ശേഷം മുറിച്ചു ഉപയോഗിക്കാം. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment