ഒരു വെറൈറ്റി പരിപ്പുവട || പച്ച പരിപ്പു വട || green Peas parippuvada
Green peas വച്ചൊരു വെറൈറ്റി പരിപ്പുവട തയ്യാറാക്കി നോക്കിയാലൊ
ചേരുവകൾ
ഗ്രീൻ പീസ്: 1 കപ്പ്
സവാള: 1
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് : 3 tbsp
പച്ചമുളക്: 4
വറ്റൽ മുളക്: 6
മല്ലിയില: 1/2 കപ്പ്
ഗരം മസാല: 1 ടീസ്പൂൺ
മല്ലിപൊടി: 1 ടീസ്പൂൺ
ജീരകം പൊടി: 1/2 ടീസ്പൂൺ
നാരങ്ങ നീര്: പകുതി നാരങ്ങ
ഉപ്പ്: 1 ടീസ്പൂൺ
ബേക്കിംഗ് സോഡ: 1/4 ടീസ്പൂൺ
ഉരുളക്കിഴങ്ങ്: ഒരു വലിയത് (boiled and mashed )
Green peas 8 മണിക്കൂർ കുതർത്തുക. പൂർണ്ണമായും വെള്ളം കളഞ്ഞ് dry ആക്കി എടുക്കുക. ഉരുളക്കിഴങ്ങ് ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് വെള്ളം ഉപയോഗിക്കാതെ അരച്ചെടുക്കുക. ഒരുപാട് അരഞ്ഞ് പോവരുത് കൊറച്ച് തരികളൊക്കെ വേണം.
ഇപ്പോൾ 1/4 ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു വലിയ ഉരുളക്കിഴങ്ങും (boiled )ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി നേർത്ത വട്ടം ആയി രൂപപ്പെടുത്തുക, ഓരോ വശത്തും 1 മിനിറ്റ് ഇടത്തരം മുതൽ കുറഞ്ഞ തീയിൽ deep ഫ്രൈ ചെയ്യുക.
ക്രിസ്പി പച്ച പരിപ്പ് വട ഇപ്പോൾ തയ്യാറാണ് .. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment