ചൈനാഗ്രാസ് ജലാറ്റിൻ ഒന്നുമില്ലാതെ വീട്ടിൽ തന്നെയുള്ള കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ പുഡ്ഡിംഗ്
ആവശ്യമുള്ള സാധനങ്ങൾബിസ്ക്കറ്റ് -ആവശ്യത്തിന്
കോൺ ഫ്ലോർ -2tbsp
പഞ്ചസാര-ആവശ്യത്തിന്
പാൽ -2 1/2കപ്പ്
കൊക്കോ പൗഡർ-1tbsp
പാൽപ്പൊടി -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു പുഡിങ് ട്രേയിലേക്ക് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏത് ബിസ്ക്കറ്റ് ആയാലും അത് ആദ്യത്തെ ലെയറായി നിരത്തി കൊടുക്കാം....
ഇനി ഒരു പാത്രത്തിലേക്ക് 2 1/2 കപ്പ് പാൽ ഒഴിക്കുക ഇതിലേക്ക് 2 ടേബിൾ സ്പൂൺ കോൺഫ്ലവർ അര കപ്പ് പാലിൽ കലക്കി ഒഴിച്ചുകൊടുക്കുക ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കൊക്കോ പൗഡറും ആവശ്യത്തിനുള്ള പഞ്ചസാരയും ഇട്ട് നല്ലവണ്ണം ഇളക്കി കൊടുക്കുക ഒരു 10 മിനിറ്റ് ചെറിയ തീയിൽ ഇട്ട് കൈ വിടാതെ ഇളക്കി കുറുക്കി എടുക്കാം കുറുക്കി വന്നാൽ ഇത് മാറ്റി വെക്കാം... ഇനി നേരത്തെ സെറ്റാക്കി മാറ്റിവച്ചിരുന്ന പുഡിങ് ട്രേയിലെ ബിസ്ക്കറ്റ് മേലെ 2തവി കൊക്കോപൗഡർ പാൽ മിക്സ് ഒഴിച്ചു കൊടുക്കുക... ഇനി ഇതിന്റെ മേലെ വീണ്ടും ബിസ്ക്കറ്റ് സെറ്റ് ചെയ്ത് എടുക്കുക വീണ്ടും 2തവി കൊക്കോപൗഡർ പാൽ മിക്സ് ഒഴിച്ചു സെറ്റാക്കുക.... ഇനി ഇതിന്റെ മേലെ കുറച്ചു പാൽ പൊടി വിതറി കൊടുക്കുക,,, ഇനി ഇത് 6മണിക്കൂർ ഫ്രിഡ്‌ജിൽ വെച്ചൊന്നു സെറ്റ് ചെയ്യാം.... 6മണിക്കൂർ ശേഷം ഫ്രിഡ്‌ജിൽ നിന്നും എടുത്തു സെർവ് ചെയ്യാം... സ്വാദിഷ്ടമായ പുഡിങ് തയ്യാർ https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment