എളുപ്പത്തിൽ അടിപൊളി രുചിയിൽ ഹെൽത്തി വെജിറ്റബിൾ എഗ്ഗ് സൂപ്പ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകൾ
ഒലിവ് എണ്ണ -2 ടേബിൾ സ്പൂൺ
വെളുത്തുള്ളി - 2 അല്ലി
സ്പ്രിംഗ് ഓണിയൻ - 2 എണ്ണം
ഗ്രീൻ പീസ് - 1/4 കപ്പ്
ക്യാരറ്റ് - 1/4 കപ്പ്
ക്യാപ്‌സികം - 1/4 കപ്പ്
സ്വീറ്റ് കോൺ - 1/4 കപ്പ്
വെള്ളം - 3 ഗ്ലാസ്
കോൺഫ്ളർ - 1 1/2 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുട്ട -1 എണ്ണം
വിനെഗർ 2 ടേബിൾ സ്പൂൺ
പച്ചമുളക് -2 എണ്ണം
കുരുമുളക് -1 ടീസ്പൂൺ
ബട്ടർ -1/2 ടീസ്പൂൺ
സോയ് സോസ് - 1/2 ടീസ്പൂൺ
പഞ്ചസാര 1/2 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
പാത്രം അടുപ്പത്തു വെച്ച് ചൂടാകുമ്പോൾ 2 ടേബിൾ സ്പൂൺ ഒലിവ് എണ്ണ ഒഴിക്കുക. ഇതിലേക് 2 അല്ലി വെളുത്തുള്ളി, സ്പ്രിംഗ് ഓണിയൻ എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക.
ഇനി 1/4 കപ്പ് വീതം ചെറുതായി അരിഞ്ഞ ഗ്രീൻ പീസ്, ക്യാരറ്റ്, ക്യാപ്‌സിക്കം , സ്വീറ്റ് കോൺ എന്നിവ ചേർത്ത് നന്നായി 5 മിനിറ്റ് ഇളക്കുക.
ഇതൊന്നു ഫ്രൈ ആയാൽ 3 ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കുക .
തിളക്കുമ്പോൾ തീ കുറച്ചു 11/2 ടേബിൾ സ്പൂൺ കോൺഫ്ളറും വെള്ളവും ചേർത്ത മിക്സ് ഒഴിക്കുക.
ഇത് ഇളക്കി കൊണ്ടിരിക്കുക.
ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചു ചേർക്കുക. നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ വിനെഗർ , 2 പച്ചമുളക് എന്നിവ ചേർക്കുക..
ഇനി 1/2 tsp പഞ്ചസാര ചേർക്കാം.ഇനി 1 ടീസ്പൂൺ കുരുമുളക്, 1/2 ടീസ്പൂൺ ബട്ടർ എന്നിവ ചേർത്ത് തീ ഓഫ് ചെയ്യുക.
വേണമെങ്കിൽ സോയ് സോസ് 1/2 ടീസ്പൂൺ കൂടി ചേർത്ത് ചൂടോടെ കഴിക്കാം..

No comments:
Post a Comment