Monday, December 19, 2022

ഉപ്പുമാവ്‌

ഉപ്പുമാവിനും പാചകക്കുറിപ്പോ?

നമ്മൾ ഒരിക്കലും ഉണ്ടാക്കാൻ സാധ്യത ഇല്ലാത്ത ആദ്യമായി കേൾക്കുന്ന പേര്‌ ഉള്ള  ചില പാചകക്കുറിപ്പുകൾ അയക്കുന്നതിലും ഉപകാരമാവും ഇതെന്നാണ്‌ വിശ്വാസം .
ഉപ്പുമാവ്‌ പോലും ശരിയായ രീതിയിൽ ഉണ്ടാക്കാൻ അറിയാത്തവർ ഇപ്പോഴും ഉണ്ട്‌...

വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ എളുപ്പം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വിഭവം ആണ്‌ ഉപ്പുമാവ്‌.

അത്‌ എങ്ങെനെ ഉണ്ടാക്കാം എന്ന് നമുക്ക്‌ ഒന്ന് നോക്കാം.

             ആവശ്യമായ സാധനങ്ങൾ

റവ - 2ഗ്ലാസ് (റോസ്ററഡ്)

വെളിച്ചെണ്ണ - ടേബിൾ സ്പൂൺ

കടുക് - 1 ടീസ്പൂൺ

ഉഴുന്ന്പരിപ്പ്-1/2 ടീസ്

കാരറ്റ്-1എണ്ണം

വെള്ളം - 2.5 ഗ്ലാസ്

ഉപ്പ് - ആവശ്യത്തിന്

സവാള  - 1 വലുത്

ഇഞ്ചി - 1 ചെറിയ കഷണം

പച്ചമുളക്-2എണ്ണം

കറിവേപ്പില - 2 തണ്ട്

        ഉണ്ടാക്കുന്ന വിധം

പാത്രം ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് ,ഉഴുന്ന് പരിപ്പ് പൊട്ടിക്കുക.ശേഷം ഇതിലേക്ക് ഇഞ്ചിയും, സവാളയും,കറിവേപ്പിലയും,പച്ചമുളകും  ഇട്ട്  വഴറ്റുക.(നിറം മാറരുത്) അതിലേക്ക്‌ വെള്ളം ഒഴിച്ച് നന്നായി തിളച്ചാൽ ഉപ്പു ചേര്‍ത്തിളക്കി റവ ചേര്‍ക്കുക. തീ കുറച്ച്    കാരറ്റ് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. വെള്ളം വറ്റി റവ വെന്ത ശേഷം ഇറക്കി വെക്കുക.  https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment