ഇതു നമ്മുടെ തേങ്ങാബൺ ആണ്. (Coconut Bun ) ഓവനില്ലാതെ തന്നെ സാധാരണ പാൻ ഉപയോഗിച്ച് നമുക്കിത് ഉണ്ടാക്കിയാലോ .
രണ്ടു ടീസ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ ഈസ്റ്റും അര കപ്പ് ഇളം ചൂടുപാലിൽ നന്നായി മിക്സ് ചെയ്ത് പത്തുമിനിറ്റു വയ്ക്കുക .അരക്കിലോ മൈദയിലേക്ക് അര ടീസ്പൂൺ ഉപ്പ് , അര ടീസ് പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ സൺ ഫ്ലവർ ഓയിൽ എന്നിവ ചേർത്ത് നന്നായി യോചിപ്പിച്ചതിനു ശേഷം, ഒരു മുട്ടയും ഈസ്റ്റ് മിശ്രിതവും കൂടി ചേർത്ത് ചപ്പാത്തി മാവി നേക്കാൾ സോഫ്റ്റായ മാവ് തയ്യാറാക്കി, അല്പം എണ്ണ മുകളിൽ തടവി , രണ്ടു മുതൽ രണ്ടര മണിക്കൂർ വരെ റെസ്റ്റു ചെയ്യാൻ വയ്ക്കാം...
ഫില്ലിംഗ് തയ്യാറാക്കാനായി ഒരു പാനിലേക്ക് അര ടീസ്പൂൺ നെയ്യൊഴിച്ച്, കുറച്ചു കശുവണ്ടി ചേർത്ത് ചെറുതായി നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തേങ്ങയും (കൂടിയാലും സാരമില്ല ) പഞ്ചസാര നിങ്ങളുടെ മധുരം അനുസരിച്ച് ഇടുക കൂടെ ഒരുപിടി കിസ്മിസും ടൂട്ടിഫ്രൂട്ടിയും ചേർത്ത് യോചിപ്പിക്കാം. (ചെറിയ തീയിൽ വച്ചുവേണം ഇതെല്ലാം യോചിപ്പിക്കേണ്ടത്. ടൂട്ടിഫ്രൂട്ടി ഇല്ലെങ്കിൽ ചെറി മുറിച്ചും ചേർക്കാം . )
ഇനി അടികട്ടിയുളള ഒരു പാത്രത്തിൽ അല്പംകനത്തിൽ ഉപ്പുപൊടിയിട്ട് അതിനു മുകളിലേക്ക് ഒരു സ്റ്റാന്റോ അല്ലെങ്കിൽ ഒരു ചെറിയ സ്റ്റീൽ പാത്രമോ വച്ചതിനു ശേഷം അടച്ചു പ്രീഹീറ്റു ചെയ്യാൻ വയ്ക്കണം.
അടുത്തതായി നേരത്തേ തയ്യാറാക്കിയ മാവെടുത്ത് രണ്ടു ബോൾസാക്കി ഓരോന്നും അരയിഞ്ചു കനത്തിൽ പരത്തിവയ്ക്കണം ഒന്നിന്റെ ഉളളിൽ നടുക്കായി ഫില്ലിംസ് വച്ച്ചുറ്റും അല്പം വെളളമോ പാലോ ഉപയോഗിച്ച് തടവാം . ഇനി രണ്ടാമത്തെ ചപ്പാത്തി അതിനു മുകളിൽ വച്ച് കൈകൊണ്ട് അരികുകൾ മെല്ല അമർത്തി ചേർത്തുവച്ച് ഒട്ടിക്കണം. വിരലുകൾകൊണ്ട് ചെറുതായി പിരിച്ചും കൊടുക്കാം .( ഞാൻ ചെയ്യുന്നത് ഫോർക്കിന്റെ താഴെയുളള ഭാഗം ഉപയോഗിച്ച് മെല്ല അമർത്തി ഒട്ടിക്കുകയാണ് ) ഇനി ഒരു മുട്ട അടിച്ച് ഇതിനു മുകളിൽ തടവുക . പത്തു മിനിറ്റ് അങ്ങിനെ ഇരിക്കട്ടെ
അടുത്തത് കേക്ക് ടിന്നോ അല്ലെങ്കിൽ ഒരു പാത്രമോ എടുത്ത് അതിലേക്ക് ബട്ടർ പേപ്പർവച്ച് തയ്യാറാക്കിയ ബൺ ഈ പ്ലേറ്റിലേക്ക് എടുത്തു വയ്ക്കാം .
പ്രീഹീറ്റായ പാത്രത്തിലേക്കു ബൺ വച്ച പാത്രം ഇറക്കിവച്ച് മൂടികൊണ്ടടച്ച് ചെറിയ തീയിൽ 45 to 50 മിനിറ്റു ബേക്കു ചെയ്തെടുക്കാം.. ഇടയ്ക്ക് തുറക്കരുത് . https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment