കറുമുറെ കൊറിക്കാന്‍ കിടിലനാണ് ഈ 'തുക്ടി'
മലയാളത്തില്‍ പെട്ടിയപ്പം എന്നും, ഡയമണ്ട് എന്നുമൊക്കെ വിളിക്കുന്ന അതേ ഐറ്റം തന്നെ.....
കറുമുറെ കൊറിക്കാന്‍ വല്ല പലഹാരം വീട്ടിലുണ്ടെങ്കില്‍ പിന്നേ എല്ലാര്‍ക്കും ഒരു ഹരമാണ്. ചായക്കൊപ്പവും പുസ്തക വായനക്കിടയിലും ടി.വി. കാണുമ്പോഴും ഒക്കെ ഒരു പ്ലേറ്റില്‍ എടുത്താല്‍ ഇത്തരം പലഹാരം തീരുന്ന വഴി അറിയില്ല. കടയില്‍ നിന്നും വാങ്ങുന്നതിനേക്കാളും അതെ രുചിയോടെ നമുക്ക് വീട്ടിലുണ്ടാക്കാമെങ്കില്‍ അതല്ലേ നല്ലത്?
ഇന്ന് പരിചയപ്പെടുത്തുന്ന കൊങ്കണി പലഹാരമാണ് 'തുക്ടി'. മലയാളത്തില്‍ പെട്ടിയപ്പം എന്നും, ഡയമണ്ട് എന്നുമൊക്കെ വിളിക്കുന്ന അതേ ഐറ്റം തന്നെ. കൊങ്കണികളുടെ വിവാഹം പോലുള്ള വിശേഷ ദിവസങ്ങളില്‍ പ്രാതല്‍ ഭക്ഷണത്തിനൊപ്പം തുക്ടി വിളമ്പാറുണ്ട്. അതുകൊണ്ട് തന്നെ വിശേഷാവസരങ്ങളില്‍ ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ഒരു വലിയ ഡബ്ബ നിറച്ചും തുക്ടി ഉണ്ടാക്കി വയ്ക്കും, അതിഥികള്‍ക്ക് വിളമ്പാനും മറ്റും. ദീപാവലി പലഹാരങ്ങളിലും മുഖ്യനാണ് തുക്ടി. അല്പം എരിവും എള്ളിന്റേം ജീരകത്തിന്റേം ഒക്കെ മണവും കൂടെയാകുമ്പോള്‍ ചായക്കൊപ്പം കൊറിക്കാന്‍ ഇതിനെക്കാളും എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന വേറെ ഐറ്റം ഇല്ല.
ആവശ്യമുള്ള സാധനങ്ങൾ
മൈദ -1/2 കിലോ
ആട്ട -1/4 കിലോ
മുളകുപൊടി -2-3 ടീസ്പൂണ്‍
എള്ള് -2 ടീസ്പൂണ്‍
ജീരകം -1 ടീസ്പൂണ്‍
കായപ്പൊടി -ഒന്നര ടീസ്പൂണ്‍
വെണ്ണ -1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
റിഫൈന്റ് ഓയില്‍ -വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൈദ മുതല്‍ ഉപ്പ് വരെയുള്ളവ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വെള്ളം അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് അല്പം കട്ടി ആയി ചപ്പാത്തിക്കെന്ന പോലെ കുഴയ്ക്കുക. അധികം മൃദുലമാക്കരുത്. ഇനി ഇതില്‍ നിന്നും സാധാരണ ചപ്പാത്തിയുടെ ഉരുളയുടെ വലുപ്പത്തില്‍ ഉരുളകളാക്കുക.
ഇവ ഓരോന്നായി ചപ്പാത്തി പോലെ പരത്തി ഡയമണ്ട് ഷേപ്പ് ല്‍ മുറിക്കുക.
അല്പല്പമായി ചൂടായ എണ്ണയില്‍ വറുത്തു കോരുക.
ശ്രദ്ധിക്കുക :.
കശ്മീരി മുളകുപൊടി ചേര്‍ത്താല്‍ എരിവ് കുറഞ്ഞും നല്ല ചുവന്ന നിറത്തിലും ആയി തുക്ടി ഉണ്ടാക്കാം. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment