Sunday, December 18, 2022

കക്കാ ഇറച്ചി മസാല

ഉച്ചയൂണിന്റെ കൂടെ കഴിക്കാം കക്കാ ഇറച്ചി മസാല

        ആവശ്യമായ സാധനങ്ങള്‍

കക്കാ – അര കിലോ

ചെറിയ ഉള്ളി – പത്തെണ്ണം

പച്ചമുളക് – 6 എണ്ണം

ഇഞ്ചി – ഒരു ഇടത്തരം കഷണം

വെള്ളുള്ളി – 6 അല്ലി

ഉണക്ക മുളക് – 3 എണ്ണം

കുരുമുളക് – ഒരു ടീ സ്പൂണ്‍

മുളക് പൊടി – രണ്ട് ടീസ്പൂണ്‍

മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍

ഗരം മസാല – അര ടീസ്പൂണ്‍

തക്കാളി – ഒരെണ്ണം

കറിവേപ്പില അവശ്യത്തിന്

ഒരു ചീന ചട്ടിയില്‍ 3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിന് ശേഷം ഉണക്കമുളക്, അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി വെള്ളുള്ളി, പച്ചമുളക് എന്നിവ ഇടുക. ബ്രൗണ്‍ നിറം ആയതിനു ശേഷം, അതിനു ശേഷം മുകളില്‍ പറഞ്ഞിരിക്കുന്ന മസാല ഇട്ട് മൂപ്പിക്കുക മൂത്ത മണം വരുമ്പോള്‍ അല്പം വെള്ളമെഴിച്ച് തക്കാളിയും ഉപ്പും ഇട്ട് ഒന്ന് തിളപ്പിക്കുക.

തുടര്‍ന്ന് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കക്കായിറച്ചി ഇട്ട് ചെറു തീയില്‍ വെച്ച് അടച്ചു വെയ്ക്കുക 10 മിനിട് നേരം കഴിഞ്ഞ് ഇറക്കി നല്ല ചുടു ചോറുമായി കഴിക്കാം.   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment