Friday, June 30, 2023

നാടൻ ബീഫ്‌ വരട്ടിയത്‌

ഇന്ന് നമുക്ക്‌ ബീഫ്‌ വരട്ടിയത്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

കേരളീയരുടെ ഇഷ്ടപെട്ട മാംസാഹാരം ആണ് ബീഫ്..
ബീഫ് ഇനി ഇങ്ങനെ  പുതു രുചിയിൽ ഉണ്ടാക്കി നോക്കൂ..

     ആവശ്യമായ സാധനങ്ങൾ

    ( കൂട്ട്‌ -1 )

ബീഫ് - 1 കിലോ ഗ്രാം

  സവാള - 1 (വലുത് )

ഇഞ്ചി വെളുത്തുള്ളി മുളക്  ചതച്ചത് - 2 ടേബിൾ സ്പൂൺ

മല്ലിപൊടി - 1 ടീസ്പൂൺ

മുളക്പൊടി - 1 ടീസ്പൂൺ

മഞ്ഞൾപൊടി - 1/2 ടീസ്പൂൺ

ഉപ്പ് - പാകത്തിന്

  ( കൂട്ട്‌ -2 )

വെളിച്ചെണ്ണ - ആവശ്യത്തിന്

വെളുത്തുള്ളി ചതച്ചത് - 11/2 ടേബിൾ സ്പൂൺ

കുരുമുളക്പൊടി - 1 ടീസ്പൂൺ  + 3/4 ടീസ്പൂൺ

മുളക്പൊടി - 1 ടീസ്പൂൺ

കറിവേപ്പില - കുറച്ച്‌

         ഉണ്ടാക്കുന്ന വിധം

1.ഒന്നാമത്തെ ചേരുവകൾ നന്നായി മിക്സ്‌ ചെയ്ത് കുക്കറിൽ വേവിച്ചെടുക്കുക

2.ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക് വെളുത്തുള്ളി ചതച്ചത് ചേർത്ത് ഇളക്കുക

3.ശേഷം 1 ടീസ്പൂൺ കുരുമുളക്പൊടി, മുളക് പൊടി എന്നിവ ചേർത്തിളക്കുക

4.മസാലയുടെ പച്ചമണം മാറുമ്പോൾ കറിവേപ്പില ചേർക്കുക

5.ശേഷം വേവിച്ച ബീഫും ആവശ്യത്തിന് ഉപ്പ്  ചേർത്ത് നന്നായി യോജിപ്പിക്കുക

6.എന്നിട്ട് വെള്ളം വറ്റുന്നത് വരെ അടുപ്പത്തു വെക്കുക

7.വെള്ളം വറ്റി വരുമ്പോ കുറച്ച് വെളിച്ചെണ്ണയും 3/4 ടീസ്പൂൺ കുരുമുളക്പൊടിയും കറിവേപ്പിലയും ചേർക്കുക

8.ശേഷം തീ അണച്ചു അടച്ച്‌  വെക്കുക.
https://t.me/+jP-zSuZYWDYzN2I0

Wednesday, June 28, 2023

ചിക്കന്‍ കട്‌ലറ്റ്

രുചികരമായ ചിക്കന്‍ കട്‌ലറ്റ് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാo

ഏറെ രുചികരവും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു നോണ്‍-വെജ് ചായ പലഹാരമാണ് ചിക്കന്‍ കട്‌ലറ്റ്. അല്‍പ്പം സമയം മാറ്റിവെച്ചാല്‍ രുചികരമായ ചിക്കന്‍ കട്‌ലറ്റ് നമുക്ക് തന്നെ എളുപ്പം തയ്യാറാക്കാനാകും. മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കാണ് ഇതിനോട് ഏറെ പ്രിയം. വളരെ കുറഞ്ഞ സമയംകൊണ്ട് ചിക്കന്‍ കട്‌ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം,

        ചേരുവകള്‍

ചിക്കന്‍ ബ്രസ്റ്റ്സ്- 2 കഷണം

മുളക് പൊടി- ഒരു ടീസ്പൂണ്‍

ഗരം മസാല- ഒരു ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- അര ടീസ്പൂണ്‍

റൊട്ടിപ്പൊടി- 4 ടേബിള്‍സ്പൂണ്‍

മൈദ- ഒരു ടേബിള്‍സ്പൂണ്‍

പച്ചമുളക്- 2 എണ്ണം

സവാള- ഒരെണ്ണം ചെറുതായി അരിഞ്ഞത്

മുട്ട- ഒരെണ്ണം

എണ്ണ- വറുക്കാൻ ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്

       തയ്യാറാക്കുന്നവിധം

ചിക്കന്‍ കഷണങ്ങള്‍ അല്‍പ്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. അതിനുശേഷം മിക്സിയില്‍ ചെറിയ കഷണങ്ങളായി അടിച്ചെടുക്കുക. ഇതിനുശേഷം വെളിച്ചെണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മുളക് പൊടി, പച്ചമുളക്, സവാള, ഇറച്ചികഷണം, ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റണം. നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ ഇത് ഇളക്കണം. ഇതിലേക്ക് അല്‍പ്പം വെള്ളമൊഴിച്ച് ചൂടാക്കണം.

അതിനുശേഷം റൊട്ടിപ്പൊടി, മൈദ, എന്നിവ ചേര്‍ക്കുക. വെള്ളം കൂടുതലാണെങ്കില്‍ അല്‍പ്പം കൂടി റൊട്ടിപ്പൊടി ചേര്‍ക്കണം. ഇത് കുറുകി വരുമ്പോള്‍, തീ ഒഴിവാക്കി ചൂട് മാറുന്നതുവരെ കാത്തിരിക്കുക. അതിനുശേഷം കട്ലറ്റ് ആകൃതിയില്‍ ഉരുട്ടിയെടുക്കുക. ഈ ഉരുള പതപ്പിച്ച മുട്ടയില്‍, മുക്കിയെടുത്ത് എണ്ണയില്‍ വറുത്തെടുക്കുക. രുചികരമായ ചിക്കന്‍ കട്‌ലറ്റ് റെഡി.
https://noufalhabeeb.blogspot.com/?m=1

Tuesday, June 27, 2023

പഴം ഉണ്ട

ഇന്ന് നമുക്ക്‌  വെറൈറ്റി  ആയിട്ടുള്ള നാലുമണി പലഹാരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം..

വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്നാക്ക്സ്‌ ആണിത്.സ്പെഷ്യൽ ആയിട്ട് മധുരം ഒന്നും ചേർക്കേണ്ട.

             ചേരുവകൾ

നന്നായി പഴുത്ത പഴം - 3 എണ്ണം

തേങ്ങ ചിരകിയത്       - 1 കപ്പ്

ആരോ റൂട്ട്‌ ബിസ്കറ്റ്‌    - 10 എണ്ണം

ഓരോരുത്തരുടെയും ടേസ്റ്റിന്‌    അനുസരിച്ച്  അളവുകളിൽ വിതൃാസം വരുത്താം.

           തയ്യാറാക്കുന്ന വിധം

ആദ്യം പഴം നന്നായി ഉടച്ചെടുക്കുക. അതിലേക്ക് തേങ്ങ ചിരകിയതും  ആരോ റൂട്ട്‌ ബിസ്കറ്റ്‌  കൈകൊണ്ട്  പൊടിച്ചതും ചേർത്ത് കുഴച്ചെടുക്കുക. ഇത് ചെറിയ ഉണ്ടയാക്കുക.  ആരോ റൂട്ട്‌ ബിസ്കറ്റ്‌  പൊടിയിൽ ഓരോന്നും ഉരുട്ടി എടുക്കുക.

നമ്മുടെ പഴം ഉണ്ട സ്നാക്ക്സ്‌  റെഡി..
https://t.me/+jP-zSuZYWDYzN2I0

Saturday, June 24, 2023

പാവക്കാ പുളിങ്കറി

നല്ല പുളിയും എരിവും മധുരവും ചേർന്ന ഒരു പുളിങ്കറി ഉണ്ടാക്കിയാലോ ....

തീരെ കയ്പ്പ് ഇല്ലാത്ത  പാവക്ക ചേർത്താണ് ഈ പുളിങ്കറി ഉണ്ടാക്കുന്നത്...

      ചേരുവകൾ

പാവക്ക       - 1 എണ്ണം

ഇഞ്ചി               - 1 ഇഞ്ച്

വെളിച്ചെണ്ണ     - 3 ടീസ്പൂൺ

കടുക്               - 1/2 ടീസ്പൂൺ

വറ്റൽ മുളക്    - 2 എണ്ണം

ഉലുവ               - 1/4 ടീസ്പൂൺ

കറിവേപ്പില - ആവശ്യത്തിന്

ഉളളി                 - 1 എണ്ണം

തക്കാളി           - 1എണ്ണം

പച്ചമുളക്      - 2 എണ്ണം

മുളക് പൊടി   - 1/2 ടീസ്പൂൺ

കാശ്മീരി മുളക്പൊടി - 1/2 ടീസ്പൂൺ

മഞ്ഞൾപൊടി- 1/4  ടീസ്പൂൺ

മല്ലിപ്പൊടി     - 3/4  ടീസ്പൂൺ

കായം           - ഒരു നുള്ള്

പുളി             - നാരങ്ങ വലുപ്പത്തിൽ

ശർക്കര       - 1  ടീസ്പൂൺ

ഉപ്പ്                 - 1/2  ടീസ്പൂൺ

വെള്ളം         - 1 കപ്പ്

        തയ്യാറാക്കുന്ന വിധം

`ചൂടായ പാനിലേക്ക് 3 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ പാവക്കയും ഇഞ്ചിയും ചേർത്ത് ഗോൾഡൻ നിറം ആയതിന് ശേഷം കോരി മാറ്റി വെക്കുക.

ഇതേ എണ്ണയിലേക്ക് 2 വറ്റൽമുളക്, I/2 ടീസ്പൂൺ കടുക്, 1/4 ടീസ്പൂൺ ഉലുവ, കറിവേപ്പില എന്നിവ ചേർത്ത് പൊട്ടിയതിനു ശേഷം 1 സവാള അരിഞ്ഞതും 2 പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക.

ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലി പൊടി, കായം, ഉപ്പ്, എന്നിവ ചേർത്ത് നന്നായി വഴറ്റി പച്ച മണം മാറിയതിന് ശേഷം 1 തക്കാളി അരിഞ്ഞതും കൂടി ചേർത്ത് നന്നായി വഴറ്റുക.

ഇതിലേക്ക് ഒരു നാരങ്ങ വലുപ്പത്തിൽ ഉള്ള പുളി പിഴിഞ്ഞതും ശർക്കരയും ആവശ്യത്തിന് വെള്ളവും നേരത്തേ വറുത്തു വെച്ച പാവക്കയും ഇഞ്ചിയുo   ചേർത്ത് കുറുകുന്നതു വരെ നന്നായി തിളപ്പിക്കുക.

നമ്മുടെ പാവക്കാ പുളിങ്കറി റെഡിയായി.
https://t.me/+jP-zSuZYWDYzN2I0

Thursday, June 22, 2023

ബ്രഡ്‌ സ്നാക്ക്‌

ഇന്ന് നമുക്ക് ബ്രെഡ് കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഒരു  പലഹാരം ഉണ്ടാക്കി നോക്കാം.  വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉള്ള കുറച്ച്‌ ചേരുവകൾ മതി ഇത്‌ ഉണ്ടാക്കാൻ.

        ചേരുവകൾ

ബ്രെഡ് - 6 എണ്ണം

എണ്ണ - 1 ടേബിൾസ്പൂൺ

നല്ല ജീരകം / പെരുംജീരകം - 1/4 ടീസ്പൂൺ

സവാള - 1 കൊത്തി അരിഞ്ഞത്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 3/4 ടീസ്പൂൺ

പച്ചമുളക് - 2 എണ്ണം കൊത്തി അരിഞ്ഞത്

കാരറ്റ്, ഗ്രീൻ പീസ് - 1/4 കപ്പ്‌ ( ബീൻസും  ഉപയോഗിക്കാം )

ഉരുളകിഴങ്ങ് - 2 എണ്ണം വേവിച്ച് ഉടച്ചത്

മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ

ഗരം മസാല പൊടി - 1/4 ടീസ്പൂൺ

കുരുമുളക് പൊടി - 1/4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

മല്ലിയില - ആവശ്യത്തിന്

        ഉണ്ടാക്കുന്ന വിധം

പാൻ വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ചു കൊടുക്കുക.

എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് നല്ല ജീരകം / പെരുഞ്ചീരകം ഇട്ടു കൊടുക്കുക. ഇനി അതിലേക്ക് സവാളയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക.

ഇനി ഇതിലേക്ക് ക്യാരറ്റ്, ഗ്രീൻപീസ് എന്നിവ ചേർത്ത് വഴറ്റുക.

ക്യാരറ്റ്, ഗ്രീൻപീസ് എന്നിവ വെന്തുകഴിയുമ്പോൾ അതിലേക്ക് മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം.

മഞ്ഞൾപ്പൊടിയും ഗരംമസാലപ്പൊടിയും കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

ഇനി ഇതിലേക്ക് വേവിച്ച്‌ വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക.

ഉരുളക്കിഴങ്ങിന് വലിയ കട്ടകൾ  ഉണ്ടെങ്കിൽ ഉടച്ചു കൊടുക്കുക. എല്ലാം നന്നായി യോജിപ്പിച്ച് കിട്ടുമ്പോൾ തീ കെടുത്താം. നമ്മുടെ ഫില്ലിംഗ് റെഡി.

ഇനി ബ്രെഡ് എടുത്ത് അതിന്റെ നാല് വശത്തുള്ള ബ്രൗൺ കളർ ഉള്ള ഭാഗം മുറിച്ചു മാറ്റുക.

എന്നിട്ട് ഒരു ചപ്പാത്തി കോൽ ഉപയോഗിച്ച് ഓരോ ബ്രെഡും നല്ല പോലെ പരത്തിയെടുക്കുക.

ഇനി ഒരു ബ്രെഡിന്റെ മുകൾഭാഗത്ത് ആയിട്ട് നമ്മൾ ഉണ്ടാക്കി വെച്ചിട്ടുള്ള ഫില്ലിംഗ് ചേർത്ത്, അതിന്റെ മുകളിൽ പരത്തി എടുത്ത വേറെ ബ്ബ്രെഡ് വെച്ച്, കൈവിരലിൽ വെള്ളമുപയോഗിച്ച് നന്നായിട്ട് ബ്രെഡിന്റെ 4 ഭാഗവും ഒട്ടിച്ചു കൊടുക്കുക.

ഒരു പാനിൽ എണ്ണ ഒഴിച്ച് അത് നല്ലപോലെ ചൂടാക്കുമ്പോൾ, റെഡിയാക്കി വെച്ചിട്ടുള്ള ബ്രെഡ് അതിലേക്കിട്ട് തിരിച്ചും മറിച്ചുമിട്ട് നല്ലപോലെ മൊരിച്ചെടുക്കുക.

അങ്ങനെ നമ്മുടെ ബ്രഡ് സ്നാക്സ് റെഡി.

▪️ എണ്ണയുടെ ചൂട് കൂടാനും പാടില്ല കുറയാനും പാടില്ല. (എണ്ണയുടെ ചൂട് കുറവാണെങ്കിൽ,ബ്രെഡ് എണ്ണം മൊത്തം വലിച്ചെടുക്കും. എണ്ണയുടെ ചൂട് കൂടുതലാണെങ്കിൽ, ബ്രെഡ് പെട്ടെന്ന് കരിഞ്ഞുപോകും.)
https://t.me/+jP-zSuZYWDYzN2I0

Wednesday, June 21, 2023

ചേന പൊരിച്ചത്‌

ചേന പൊരിച്ചത് കഴിച്ചിട്ടുണ്ടോ, അടിപൊളി ടേസ്റ്റാണ്. വളരെ കുറച്ച് സാധനം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ഡിഷ് ആണ് ഇത്.

           ചേരുവകൾ

ചേന  -  200 ഗ്രാം,

മുളകുപൊടി   -  ഒരു ടീസ്പൂൺ

മഞ്ഞൾപ്പൊടി  -  കാൽ ടീസ്പൂൺ

ചിക്കൻ മസാല -  ഒരു ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

ഉപ്പ്  -  ആവശ്യത്തിന്

വെളിച്ചെണ്ണ അല്ലെങ്കിൽ ഓയിൽ -  ആവശ്യത്തിന്

         തയ്യാറാക്കുന്ന വിധം

ചേന ചതുരത്തിൽ അത്യാവശ്യം വലുപ്പത്തിൽ കട്ട്  ചെയ്തെടുക്കണം.

അതിനുശേഷം മസാല പൊടികൾ ചേർത്ത് 15 മിനിറ്റ് സെറ്റ് ആക്കാൻ വേണ്ടി മാറ്റി വെക്കണം.

അതിനുശേഷം വെളിച്ചെണ്ണയിലോ ഓയലിലോ വറുത്ത് എടുത്താൽ അടിപൊളി ചേന ഫ്രൈ തയ്യാറാകുന്നതാണ്.
https://t.me/+jP-zSuZYWDYzN2I0

Tuesday, June 20, 2023

മാമ്പഴ പുളിശ്ശേരി

ഇന്ന് നമുക്ക്‌ രുചികരമായ മാമ്പഴ പുളിശേരി എങ്ങനെ തയ്യാറാക്കാം എന്ന് കാണാം


        ചേരുവകള്‍

പഴുത്ത മാങ്ങ - 3-4  എണ്ണം

തൈര് - 1/2 കപ്പ്‌  (പുളി കുറവുള്ളത് )

തേങ്ങ - 1/2 കപ്പ്‌

മുളക് പൊടി  - 1 ടീസ്പൂണ്‍

മഞ്ഞൾ പൊടി - 1/2 ടീസ്പൂണ്‍

ജീരകം - 1 നുള്ള്

കറിവേപ്പില - ആവശ്യത്തിന്

പച്ചമുളക് - 2 എണ്ണം

ഉപ്പ് - ആവശ്യത്തിന്

വറ്റൽ മുളക് - 2-3 എണ്ണം

കടുക്

എണ്ണ

      തയ്യാറാക്കുന്ന വിധം

മാങ്ങ തൊലി കളഞ്ഞു ഉപ്പ്, മുളക്, മഞ്ഞൾപൊടി, പച്ചമുളക്, കുറച്ചു വെള്ളം  ചേർത്ത് വേവിക്കുക. അതിലേക്കു തൈര് ഒഴിക്കുക. തിളക്കാൻ നിൽക്കാതെ അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടി,  ജീരകം ചേർത്ത് നന്നായി അരച്ച  തേങ്ങ ചേർക്കാം. പെട്ടെന്ന് തന്നെ അടുപ്പിൽ നിന്ന് മാറ്റാം. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽ മുളക് ഇട്ട് പൊട്ടിച്ച് കറി യിലേക്ക് ഒഴിക്കുക

ശ്രദ്ധിക്കുക:

മധുരം കുറവുള്ള മാങ്ങ ആണെങ്കിൽരുചി നോക്കി അവസാനം കുറച്ചു ശർക്കര പാനി ചേർക്കാം.
തൈര് മിക്സിയിൽ അടിച്ചിട്ട് ചേർത്താൽ കട്ട പിടിക്കില്ല.
https://t.me/+jP-zSuZYWDYzN2I0

Sunday, June 18, 2023

ചെണ്ട മുറിയൻ

എത്തപ്പഴം ഇരിപ്പുണ്ടോ ? നമുക്കിന്ന് ചെണ്ട മുറിയൻ തയ്യാറാക്കി നോക്കാം.

         ചേരുവകൾ

ഏത്തപ്പഴം  - 3 എണ്ണം_
_( വലിയ കഷ്ണങ്ങളാക്കുക. )

ശർക്കര   - 1/2 കപ്പ്

നെയ്യ്        - 2 സ്പൂൺ

ഏലക്കാപ്പൊടി - 1/2 സ്പൂൺ

മുന്തിരി , കശുവണ്ടി - ആവശ്യത്തിന്

       തയ്യാർ ആക്കുന്ന വിധം

പാനിൽ നെയ്യ് ചൂടാക്കി  കശുവണ്ടി (Cashew) ,മുന്തിരി എന്നിവ വറുത്ത് മാറ്റുക.

ബാക്കി നെയ്യിൽ നല്ല പഴുത്ത ഏത്തപ്പഴം ചേർത്ത് ഇളക്കുക.

ഇനി ശർക്കര ഉരുക്കിയതും ചേർത്ത് വെള്ളം വറ്റുന്നതു വരെ ഇളക്കുക.

ഏലക്കാപ്പൊടി ,വറുത്തു വച്ച ,  കശുവണ്ടി, മുന്തിരി എന്നിവ ചേർത്തിളക്കുക.

നമ്മുടെ ചെണ്ട  മുറിയൻ തയ്യാറായി കഴിഞ്ഞു .
https://t.me/+jP-zSuZYWDYzN2I0

Friday, June 16, 2023

കിറ്റ്കാറ്റ് മിൽക്ക്

ഇത് തയ്യാറാക്കാൻ ഒരു മിനിറ്റ് തന്നെ അധികം .... വിശപ്പും ദാഹവും മാറാൻ ഇതു പോലെ ഉണ്ടാക്കി നോക്കു

      ചേരുവകൾ

തണുത്ത പാൽ - ഒരു കപ്പ്

റോബസ്റ്റ പഴം -  ഒന്ന്

പഞ്ചസാര - 2 ടേബിൾസ്പൂൺ

കിറ്റ്കാറ്റ് - ഒരു പാക്കറ്റ്

          തയ്യാർ ആക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് നല്ല തണുത്ത പാൽ ഒഴിച്ചു കൊടുക്കുക.

ഇതിലേക്ക് ഒരു റോബസ്റ്റ പഴം ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

ഇനി പഞ്ചസാരയും കിറ്റ്കാറ്റ് ചോക്ലേറ്റും പൊട്ടിച്ചിട്ട് കൊടുക്കുക.

ഇനി മിക്സിയിൽ നല്ലപോലെ അടിച്ചെടുക്കുക.

നല്ല സൂപ്പർ രുചിയിൽ ഉള്ള മിൽക്ക് ഷേക്ക് ഒരു മിനിറ്റിൽ റെഡിയായി..

ഇനി അലങ്കാരത്തിനായി  മുകളിലായി കുറച്ച് കിറ്റ്കാറ്റ് പൊട്ടിച്ചു ഇടുക.
https://t.me/+jP-zSuZYWDYzN2I0

Thursday, June 15, 2023

വറുത്തരച്ച കടല കറി

ഇന്ന് കടലക്കറി എങ്ങനെ രുചികരമായി പാകം ചെയ്യാം എന്ന് നോക്കാം

കടല പ്രധാന ചേരുവയായി ഉപയോഗിച്ചുണ്ടാക്കുന്ന ഒരിനം കറിയാണ് കടലക്കറി. പുട്ട്, അപ്പം, ചപ്പാത്തി എന്നിവയുടെ കൂടെയാണ് കൂടുതലായി ഈ കറി ഉപയോഗിക്കുന്നത്.

വറുത്തരച്ച കടല കറി

         ചേരുവകൾ

1: കടല-2 കപ്പ് (5 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയത്

2: സബോള-,1 എണ്ണം വലുത്

3: തക്കാളി-1 എണ്ണം വലുത്

4: പച്ചമുളക്-3 എണ്ണം

5: ഇഞ്ചി-1/2 ടേബിൾസ്പൂൺ

6: വെളുത്തുള്ളി-1/2 ടേബിൾസ്പൂൺ

7: കറിവേപ്പില-3 തണ്ട്

8: തേങ്ങ-1/2 കപ്പ്

9: ചെറിയ ഉള്ളി-6 എണ്ണം

10: വലിയ ജീരകം-1/2 ടീസ്പൂൺ

11: ഏലക്ക-2എണ്ണം

12: കറുവാപ്പട്ട-1 ചെറിയ കഷണം-തക്കോലം ഒരു ചെറിയ കഷ്ണം

13: ഗ്രാമ്പൂ-3എണ്ണം

14: മുളകുപൊടി-1 ടേബിൾസ്പൂൺ

15: മല്ലിപ്പൊടി-1 1/2 ടേബിൾസ്പൂൺ

16: മഞ്ഞപ്പൊടി-1 1/2 ടീസ്പൂൺ

17: ഗരംമസാലപ്പൊടി-1/2 ടീസ്പൂൺ

18: വെളിച്ചെണ്ണ-4 ടേബിൾസ്പൂൺ

19: കടുക്-1/2 ടീസ്പൂൺ

20: തേങ്ങാക്കൊത്ത്-കൈപ്പിടി

21: ഉപ്പ് ആവശ്യത്തിന്

22: താളിക്കാൻ-ചെറിയ ഉള്ളി നാലെണ്ണം,

23: കറിവേപ്പില 2 തണ്ട്

24 : ഉണക്കമുളക് - രണ്ടെണ്ണം.

          പാകം ചെയ്യുന്ന വിധം

1:ഒരു പാൻ വച്ച് ചൂടാകുമ്പോൾ  രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്  ഇഞ്ചി വെളുത്തുള്ളി  ,സവാള, തക്കാളി, പച്ചമുളക്, 1 തണ്ട് കറിവേപ്പില, തേങ്ങാക്കൊത്ത്, എന്നിവ വഴറ്റുക. അതിലേക്ക് കടല, മഞ്ഞപ്പൊടി, ഉപ്പ,എന്നിവ ചേർത്ത് മിക്സ് ചെയ്യുക.
ആവശ്യത്തിന്  വെള്ളവും  ചേർത്ത് വേവിച്ചെടുക്കുക.

2: ഒരു പാൻ വച്ച് ചൂടാകുമ്പോൾ ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ച്  ഉള്ളി, ജീരകം, കറുവാപ്പട്ട, ഗ്രാമ്പൂ, തക്കോലം, എന്നിവ പൊട്ടിക്കുക. അതിനുശേഷം തേങ്ങ, കറിവേപ്പില എന്നിവ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക._
ബ്രൗൺ  നിറമായാൽ  പൊടികൾ  ചേർത്ത് പച്ചമണം  മാറ്റിയെടുക്കുക  അതിനുശേഷം  തീ ഓഫ് ചെയ്ത്  തണുത്ത  ശേഷം  മിക്സിയിൽ നല്ലതുപോലെ  അൽപം  വെള്ളവും  ഒഴിച്ച് അരച്ചെടുക്കുക.

3: വേവിച്ചുവെച്ചിരിക്കുന്ന  കടലയിൽ  ഈ  അരപ്പ് ചേർത്ത്  നല്ലപോലെ  മിക്സ്  ചെയ്യുക._
ആവശ്യത്തിന് വെള്ളവും, ഉപ്പും ,ചേർക്കുക . കറി നല്ലതു  പോലെ  തിളച്ച്  പറ്റി  എണ്ണ  തെളിഞ്ഞു വരുമ്പോൾ  തീ  ഓഫ്  ചെയ്യുക.

4: ഒരു പാൻ വച്ച് ചൂടാകുമ്പോൾ ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക.
അതിനുശേഷം ചെറിയ ഉള്ളി, കറിവേപ്പില,ഉണക്കമുളക് എന്നിവ മൂപ്പിച്ച് കറിയുടെ മുകളിലായി ഒഴിച്ചുകൊടുക്കുക.

രുചികരമായ വറുത്തരച്ച കടല കറി റെഡിയായി.

ഗരം മസാല നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം ചേർക്കുക.
https://t.me/+jP-zSuZYWDYzN2I0

Monday, June 12, 2023

നെല്ലിക്ക ചമ്മന്തി

ഇന്ന് നെല്ലിക്ക ചമ്മന്തി എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം... ഇത്‌ പോലെ കുറച്ച്‌ നെല്ലിക്ക ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ചോറിന്‌ വേറെ കറി എന്തിന്‌ ..

               ചേരുവകൾ

1:  നെല്ലിക്ക -1 എണ്ണം നല്ല  വലുത്  ( കുരു കളഞ്ഞ് ചെറുതായി അരിഞ്ഞു എടുക്കുക )_ ( ചെറുതാണെങ്കിൽ  രണ്ടെണ്ണം എടുക്കുക )

2: ചെറിയ ഉള്ളി-6 എണ്ണം

3: ഉണക്കമുളക് - 2 എണ്ണം (നിങ്ങളുട എരുവിന് അനുസരിച്ച് എടുക്കുക)

4: ഇഞ്ചി -1 ചെറിയ കഷ്ണം

5: കറിവേപ്പില -1 തണ്ട്

6: മുളക് -2 എണ്ണം ( കാന്താരി ഉണ്ടെങ്കിൽ അത് ചേർക്കുക )

7: കാശ്മീരി മുളകുപൊടി - 1/2  ടീസ്പൂൺ ( ഓപ്ഷണൽ)

8: തേങ്ങ - 1 കപ്പ്

9: ഉപ്പ് - ആവശ്യത്തിന്.

            തയ്യാറാക്കുന്ന വിധം

1 മുതൽ 6  വരെയുള്ള ചേരുവകൾ മിക്സിയുടെ ജാറിൽ ഇട്ട് ചെറുതായി ക്രഷ് ചെയ്ത് എടുക്കുക .

ശേഷം ഇതിലേക്ക് 7 മുതൽ 9 വരെയുള്ള ചേരുവകൾ ചേർത്ത് ഒന്നുകൂടി ചെറുതായി ക്രഷ് ചെയ്ത് എടുക്കുക.

രുചികരമായ നെല്ലിക്ക ചമ്മന്തി റെഡിയായി കഴിഞ്ഞു.

നാട്ടിലുള്ളവർ കല്ലിൽ അരച്ചു ചെയ്താൽ ഇതിലും നല്ല രുചിയാണ്.
https://noufalhabeeb.blogspot.com/?m=1

Saturday, June 10, 2023

ഗോതമ്പു ദോശ

ഇന്ന് ഒരു ഗോതമ്പു ദോശ ആയാലോ...ഇതിനുവേറെ കറികളൊന്നും വേണ്ട. ഇത് എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം.

       ചേരുവകൾ

ഗോതമ്പു പൊടി - 1 കപ്പ്

എന്നിവ -ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ

ജീരകം - 1/2 ടീസ്പൂൺ

ഉഴുന്നു പരിപ്പ് - 1 ടീസ്പൂൺ

ഉള്ളി - 1 എണ്ണം

തേങ്ങ - 1/4 കപ്പ്

പച്ചമുളക് - 1 എണ്ണം

കറിവേപ്പില - ആവശ്യത്തിന്

മല്ലിയില - ആവശ്യത്തിന്

           തയ്യാറാക്കുന്ന വിധം

ചൂടായ പാനിലേക്ക് ഓയിൽ ഒഴിച്ച് ജീരകവും ഉഴുന്നു പരിപ്പും മൂപ്പിച്ച് ഉള്ളി, കറിവേപ്പില ,പച്ചമുളക്, ചേർത്ത് വഴറ്റുക.

ശേഷം തേങ്ങയും ചേർത്ത് മിക്സ് ചെയ്യുക.

ഗോതമ്പു പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ശേഷം വഴറ്റിയ ഉള്ളിയും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്യുക.

ശേഷം ചൂടായ പാനിലേക്ക് മാവ് ഒഴിച്ച് പരത്തി ദോശ ചുട്ടെടുക്കുക.

Friday, June 9, 2023

ഗോപി പോപ്‌കോൺ

ഗോപി പോപ്‌കോൺ

രുചികരമായ ഗോപി പോപ്‌ കോൺ നമുക്ക്‌ വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

          വേണ്ട സാധനങ്ങൾ

1🔸 കോളിഫ്ലവർ ---1 കപ്പ്

മൈദ ---3ടേബിൾസ്പൂൺ

കോൺ ഫ്ലോർ ---3ടേബിൾസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് --1ടീസ്പൂൺ

ഉപ്പ് ----1ടീസ്പൂൺ

പാഴ്സലി /ഒറിഗാനോ /മല്ലിയില --1, 2ടേബിൾസ്പൂൺ

കുരുമുളക് പൊടി ----1ടീസ്പൂൺ

ഒനിയൻ പൗഡർ ---1ടീസ്പൂൺ

2🔸 കോൺ ഫ്ലോർ ---4ടേബിൾസ്പൂൺ

മൈദ ----4ടേബിൾസ്പൂൺ

തൈര് ----2ടേബിൾസ്പൂൺ

സോയ സോസ് ----1ടീസ്പൂൺ

ഉപ്പ് ---1/2ടീസ്പൂൺ

ബ്രഡ് ക്രമ്സ് ---1 1/2കപ്പ്‌

ഓയിൽ ----പൊരിക്കാൻ ആവശ്യത്തിന്

3🔸 ഗാർലിക് പൗഡർ ---1/2ടീസ്പൂൺ

ഉപ്പ് ---1ടീസ്പൂൺ

പൊടിച്ച പഞ്ചസാര ---1ടീസ്പൂൺ

മുളക് പൊടി ---1ടീസ്പൂൺ

കുരുമുളക് പൊടി ---1/2ടീസ്പൂൺ

ചാട്ട് മസാല ----1ടീസ്പൂൺ

ഒനിയൻ പൗഡർ ---1ടീസ്പൂൺ

പാഴ്സലി ചെറുതായി മുറിച്ചത് ---2ടീസ്പൂൺ

         തയ്യാറാകുന്ന വിധം

കോളിഫ്ലവർ ചെറിയ പീസ് ആയി കട്ട് ചെയ്തു വൃത്തിയാക്കി ഒരു 5മിനിറ്റ് തിളപ്പിക്കുക അതിനുശേഷം വെള്ളം അരിച്ചു മാറ്റി ഒന്നാമത്തെ ബാക്കി ചേരുവകൾ ചേർത്ത് മിക്സ്‌ ചെയ്തു കുറച്ചു വെച്ച ശേഷം കോളിഫ്ലവർ എടുത്തു വേറെ ഒരു ബൗളിൽ വെച്ച് ബാക്കി വരുന്ന പൊടിയിൽ 2മത്തെ ചേരുവകൾ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു ഒരു ബെറ്റർ ഉണ്ടാക്കി കോളിഫ്ലവർ ഓരോന്നും അതിൽ മുക്കി ബ്രഡ് ക്രമസിൽ പൊതിഞ്ഞ് ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക.

അതിനുശേഷം 3മത്തെ ചേരുവകൾ മിക്സ്‌ ചെയ്തു ഫ്രൈ ചെയ്ത കോളിഫ്ലവറിൽ സ്പ്രിങ്ക്ൾ ചെയ്തു ചൂടോടെ സെർവ് ചെയ്യാം. നല്ല ടേസ്റ്റി പോപ്‌കോൺ റെഡി.
https://t.me/+jP-zSuZYWDYzN2I0

Thursday, June 8, 2023

പുതിന ജ്യൂസ്

പുതിന ചെറുനാരങ്ങാ ജ്യൂസ്

ഉള്ളു കുളിർക്കും പുതിന ചെറുനാരങ്ങാ ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

        ചേരുവകൾ

(രണ്ട് വലിയ ഗ്ലാസ്സിന് )

പുതിന ഇല  - 30 -35 എണ്ണം

ചെറുനാരങ്ങ - 2 എണ്ണം

ഇഞ്ചി - ഒരു ചെറിയ കഷ്ണം

സോഡ - 500 മില്ലി

തണുത്ത വെള്ളം - 1/ 2 കപ്പ്

പഞ്ചസാര - ആവശ്യത്തിന്

ഐസ് ക്യൂബ്സ് - ആവശ്യത്തിന്

       തയ്യാറാക്കുന്ന വിധo

`ഒരു മിക്സി ജാറിലേക്കു പുതിന ഇല ,നാരങ്ങാനീര് ,ഇഞ്ചി ,പഞ്ചസാര ,ഐസ് ക്യൂബ്സ് ,അര കപ്പ്  തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

ശേഷം ഇത് അരിച്ചെടുക്കാം.

ഇനി ഒരു സെർവിങ് ഗ്ലാസ്സിൽ ആദ്യം കുറച്ചു ഐസ് ക്യൂബ്സ് ഇട്ടു കൊടുക്കുക.

ശേഷം പുതിന ജ്യൂസ് ഒഴിക്കുക

ഇനി ആവശ്യത്തിന് തണുത്ത സോഡാ കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്യുക.

നമ്മുടെ അടിപൊളി ജ്യൂസ് തയ്യാർ.` https://t.me/+jP-zSuZYWDYzN2I0

Wednesday, June 7, 2023

പൊട്ടറ്റോ വെഡ്ജ്സ്

പൊട്ടറ്റോ വെഡ്ജ്സ് എളുപ്പത്തിൽ എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം.

          ചേരുവകൾ

ഉരുളക്കിഴങ്ങ് -- 4 എണ്ണം

മൈദ -- 1 കപ്പ്

കോൺഫ്ലോർ – ¼ കപ്പ്

ഒറിഗാനോ -- 1 ടീസ്പൂൺ

വെളുത്തുള്ളി പൊടി / വെളുത്തുള്ളി പേസ്റ്റ് --- 1 ടീസ്പൂൺ

ചതച്ച മുളക് -- 1 ടീസ്പൂൺ

കുരുമുളക് പൊടി --1 ടീസ്പൂൺ

കാശ്മീരി മുളക് പൊടി -- 1 ടീസ്പൂൺ

ഉപ്പ് -- ആവശ്യത്തിന്

ഓയിൽ -- ആവശ്യത്തിന്

വെള്ളം -- ആവശ്യത്തിന്

         തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു മുറിച്ചെടുക്കുക

ഒരു പാത്രത്തിൽ വെള്ളം വെച്ച് തിളച്ചു വരുമ്പോൾ ഉപ്പും ഉരുളക്കിഴങ്ങ് കഷ്ണങ്ങളും ചേർത്ത് കൊടുക്കുക.

ഉരുളക്കിഴങ്ങ് പകുതി വേവാകുമ്പോൾ വെള്ളത്തിൽ നിന്നും കോരിമാറ്റാം.

ഇനി വെഡ്‌ജസിനുള്ള ബാറ്റെർ തയ്യാറാക്കാം.

ഒരു ബൗളിലേക്കു  മൈദ ,കോൺഫ്ലോർ,

ഒറിഗാനോ,വെളുത്തുള്ളി പൊടി,ചതച്ച മുളക്,കുരുമുളക് പൊടി,കാശ്മീരി മുളക് പൊടി,ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത ശേഷം വെള്ളം ഒഴിച്ച് കുറച്ചു കട്ടിയുള്ള ബാറ്റെർ തയ്യാറാക്കാം.

ശേഷം ഇതേ ബാറ്ററിലേക്കു  പകുതി വേവിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ചേർത്ത് കൊടുക്കാം .

ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാക്കുക.

ശേഷം ഓരോ ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ബാറ്ററിൽ നന്നായി മുക്കിയ ശേഷം ഓയിൽ ഇട്ടു ഗോൾഡൻ ബ്രൗൺ നിറമാകുന്ന വരെ വറുത്തെടുക്കുക.

നല്ല ക്രിസ്പി പൊട്ടറ്റോ വെഡ്ജ്സ് തയ്യാർ

https://noufalhabeeb.blogspot.com/?m=1

Tuesday, June 6, 2023

ഫലൂദ സർബത്ത്‌

ഇന്ന് നമുക്ക്‌ അടിപൊളി ഫലൂദ സർബത്ത്‌ ഉണ്ടാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.

          ചേരുവകൾ

പാൽ - 400 ml

നറുതണ്ടി സർബത്ത് / നന്നാറി സിറപ്പ് - 3 ടേബിൾ സ്പൂൺ

കസ്കസ് (കറുത്തത്) - 1 ടീസ്പൂൺ

സേമിയ - 2 ടീസ്പൂൺ

ഫ്രൂട്ട്സ് - 3 ടേബിൾ സ്പൂൺ

ബദാം / പിസ്ത _ കുറച്ച്

ഏലക്കാപ്പൊടി - കാൽ ടീസ്പൂൺ

സ്ട്രോബറി സിറപ്പ് - 2 ടീസ്പൂൺ

സ്ട്രോബറി ജെല്ലി

ഐസ് ക്യൂബ്സ് - കുറച്ച്

തയ്യാറാക്കുന്ന വിധം

പാലും, നന്നാറി സിറപ്പും ചേർത്തിളക്കുക. ശേഷം (അൽപം വെള്ളത്തിൽ കുതിർത്ത ) കസ്കസ്, സേമിയ (വേവിച്ചൂറ്റിയത്),നട്ട്സ്, സ്ട്രോബറി സിറപ്പ് , ഐസ് കൂബ്സ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

പിന്നീട് ഫ്രൂട്ട്സും (ആപ്പിൾ,മാതളം,പഴം ആണ് ഞാനുപയോഗിച്ചത്.) ജെല്ലിയും, ഏലക്കാപ്പൊടിയും  മിക്സാക്കി ഗ്ലാസുകളിലേക്ക് പകർത്താവുന്നതാണ്...

ടേസ്റ്റി ഫലൂദ സർബത്ത് റെഡി...

സ്ട്രോബറി ജെല്ലി പാക്കിൽ എങ്ങനെ ഉണ്ടാക്കുന്നത് എന്നുള്ള നിർദ്ദേശം ഉണ്ട്... അതനുസരിച്ച് ചെയ്യാവുന്നതാണ്... ഒരു കപ്പ് തിളച്ച വെള്ളത്തിൽ ജെല്ലി പൗഡർ അലിയിച്ച്, ഒരു കപ്പ് തണുത്ത വെള്ളം ഒഴിച്ച് ഇളക്കി, ഫ്രിഡ്ജിൽy 1 മണിക്കൂർ വെച്ച് സെറ്റാക്കാവുന്നതാണ്.
https://t.me/+jP-zSuZYWDYzN2I0

Sunday, June 4, 2023

ഓട്സും എഗ്ഗും

എല്ലുകളുടെ ബലത്തിനും പ്രമേഹം നിയന്ത്രിക്കാനും ഓട്സും എഗ്ഗും ഉപയോഗിച്ച് ആരോഗ്യ സമ്പുഷ്ടമായ ഒരു പ്രഭാത ഭക്ഷണം

   ഓട്‌സിന് ആരോഗ്യപരമായ ധാരാളം ഗുണങ്ങളുണ്ട്. ഓട്‌സും മുട്ടയും ചേര്‍ന്നാല്‍ ഗുണം ഇരട്ടിയാവും. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രുചികരമായ എഗ്ഗ് ഓട്‌സ് ഉപ്പുമാവ് എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.

     ആവശ്യമായ സാധനങ്ങൾ


3/4 കപ്പ് ഓട്‌സ്

1 മുട്ട

1 ടേബിള്‍സ്പൂണ്‍ എണ്ണ

1 പച്ചമുളക് ചെറുതായി മുറിച്ചത്

1 ടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞത്

1/2 ടീസ്പൂണ്‍ കടുക്/ജീരകം

1/4 കപ്പ് ചെറുതായി മുറിച്ച കാരറ്റ്, ഗ്രീന്‍ പീസ്, ബീന്‍സ്, കാപ്‌സികം എന്നിവ

1 ടേബിള്‍സ്പൂണ്‍ സവാള ചെറുതായി മുറിച്ചത്

മഞ്ഞള്‍പൊടി ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

1 ടീസ്പൂണ്‍ നാരങ്ങാനീര്
മല്ലിയില ആവശ്യത്തിന് ചെറുതായി മുറിച്ചത്

       ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടായിക്കഴിഞ്ഞാല്‍ കടുക് ഇടുക. ജീരകം ഇഷ്ടമുള്ളവര്‍ക്ക് അത് ചേര്‍ക്കാം. അതില്‍ സവാളയും ഇഞ്ചിയും പച്ചമുളകും ഇടുക. നന്നായി വഴറ്റിക്കഴിഞ്ഞാല്‍ പച്ചക്കറികള്‍ ചേര്‍ത്തിളക്കുക. കുറച്ചു സമയം അടച്ചു വേവിക്കുക. അതിനു ശേഷം ഓട്‌സും മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ക്കുക. അല്‍പസമയം ഇളക്കുക. അതിനു മീതെ മുട്ട പൊട്ടിച്ചൊഴിക്കുക. വേഗം തന്നെ മുട്ട ഇളക്കുക. ഇളക്കി ചേര്‍ത്ത ശേഷം അല്പസമയം ചെറിയ തീയില്‍ വേവിക്കുക. വെള്ളം നന്നായി വറ്റിക്കഴിഞ്ഞാല്‍ നാരങ്ങാനീരും മല്ലിയിലയും ചേര്‍ക്കുക. നന്നായി ഇളക്കി ചൂടോടെ വിളമ്പുക.
https://noufalhabeeb.blogspot.com/?m=1

Saturday, June 3, 2023

ചക്ക അച്ചാർ

നമ്മൾ കടുമാങ്ങ, നാരങ്ങ, ചെമ്മീൻ, മത്തി അച്ചാർ, ലൂബിക്ക അച്ചാർ, ഉലുവ അച്ചാർ , ചക്കക്കുരു അച്ചർ, ബീഫ്‌ അച്ചാർ, തുടങ്ങി നിരവധി അച്ചാറുകൾ ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് കണ്ടിട്ടുണ്ട്‌.   ... ഇന്ന്  നമുക്ക്‌ നാട്ടിൻപുറങ്ങളിൽ ധാരാളമായി കിട്ടുന്ന ചക്ക ഉപയോഗിച്ച്‌ എങ്ങനെ അച്ചാർ ഉണ്ടാക്കാം എന്ന് നോക്കാം.

      വേണ്ട ചേരുവകൾ

ചക്ക അരിഞ്ഞത്‌ - ഒരു കപ്പ്‌

വിനാഗിരി - കാൽ കപ്പ്‌

ഉപ്പ്‌ - ആവശ്യത്തിന്‌

ഇഞ്ചി - രണ്ട്‌ എണ്ണം അരിഞ്ഞത്‌

വെളുത്തുള്ളി  - 4-5 എണ്ണം അരിഞ്ഞത്‌

വെളിച്ചെണ്ണ - ആവശ്യത്തിന്‌

കടുക്‌ - ഒന്നര സ്പൂൺ

കറിവേപ്പില - ആവശ്യത്തിന്‌

മുളക്‌ പൊടി - ഒരു ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി - അര ടീസ്പൂൺ

കായം - അൽപ്പം

ഉലുവപ്പൊടി - അൽപ്പം

         തയ്യാറാക്കുന്ന വിധം

ചക്ക ചെറുതായി അരിഞ്ഞത് ഒരു  കപ്പ്  ഇതിനാവശ്യമായ വിന്നാഗിരിയും, ഉപ്പും ചേർത്ത് ഒരു ചട്ടിയിലാക്കി ഒരു ദിവസം വെക്കുക.

( ഒരുദിവസം കഴിഞ്ഞല്ലോ. ഇനി നമുക്ക് അച്ചാർ ഉണ്ടാക്കാം. )

ഇഞ്ചിയും വെളുത്തുള്ളിയും രണ്ടു സ്പൂൺ വീതം അരിഞ്ഞു വയ്ക്കുക.

ഒരു ചട്ടിയിൽ രണ്ടു സ്പൂൺ വെളിച്ചെണ്ണയൊഴിച്ചു  കുറച്ചു കടുകിട്ടു പൊട്ടിക്കുക. ഇനി രണ്ടു തണ്ടു കറിവേപ്പിലയും ഇട്ടു വറുത്തു  കോരി മാറ്റുക.

ഇനി ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ടു മൂപ്പിക. മൂത്തുവരുമ്പോൾ തീ ഒന്ന് ഓഫ് ചെയ്തതിനുശേഷം രണ്ടുസ്പൂൺ മുളകു പൊടി, കുറച്ചു  മഞ്ഞൾപൊടി, എന്നിവ ചേർത്തിളക്കുക.

ഇതിലേക്ക് നമ്മൾ അരിഞ്ഞു വെച്ച  ചക്ക അൽപ്പം  വെള്ളമൊഴിച്ചു ഇളക്കി ഒന്നു തിളപ്പിക്കുക. എന്നിട്ടു തീ ഓഫ് ചെയ്യാം.

ഇനി ഇതിനാവശ്യമായ കായം, ഉലുവപ്പൊടി ഇവയും ചക്കയിൽ  ചേർത്തൊന്നിളക്കുക. ഇനിയിത് ചൂടാറി വരുമ്പോൾ മൂടി വെക്കുക.
കോരി വെച്ച കടുകും കറിവേപ്പിലയും കൂടി  ചേർക്കണം.

എല്ലാം നന്നായി പിടിച്ചു കഴിയുമ്പോൾ ഇതിനെ കുപ്പിയിലാക്കാം.

അടിപൊളി ചക്ക അച്ചാർ റെഡി.
https://noufalhabeeb.blogspot.com/?m=1

Friday, June 2, 2023

മീൻ അച്ചാർ

രുചിയൂറും മീന്‍ അച്ചാര്‍ തയ്യാറാക്കാം

രുചിയൂറും മീൻ അച്ചാർ

1. വലിയ തരം മീന്‍ ഒരു കിലോ ചെറുതായി കഷണിച്ചത് ഒരു കിലോ . ചൂര, വറ്റ, നെയ്മീന്‍ എല്ലാം നല്ലതാണ് .

കുരുമുളക് പൊടി 1/2 സ്പൂണ്‍

മുളകുപൊടി 3 സ്പൂണ്‍

മഞ്ഞള്‍ പൊടി 1/2 സ്പൂണ്‍

വെളിച്ചെണ്ണ 1/2 കപ്പ്

ഉപ്പ് ആവശ്യത്തിന്

2. ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞത്- കാല്‍ കപ്പ്

വെളുത്തുള്ളി തൊലി കളഞ്ഞത്- അരകപ്പ്

പച്ചമുളക് നെടുകെ കീറിയത്- 5, 6 എണ്ണം

3. വിനാഗിരി- ആവശ്യത്തിന്

4. കറിവേപ്പില

        പാചകം ചെയ്യുന്ന വിധം:

ആദ്യം മീന്‍ നന്നായി വെട്ടി കഴുകി മുക്കാല്‍ ഇഞ്ചു വലിപ്പത്തില്‍ മുറിച്ചെടുക്കണം. നന്നായി വെള്ളം വാര്‍ന്നു കളഞ്ഞ് അതില്‍ കൂട്ട് ഒന്നില്‍ കാണുന്ന പൊടികള്‍ ചേര്‍ത്തു ഇളക്കി ചെറു തീയില്‍ വെളിച്ചെണ്ണയില്‍ വറുത്തു കോരണം. മീന്‍ , ഒട്ടും കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം. അതിനു ശേഷം ഒരു ചട്ടിയില്‍ രണ്ടാമത്തെ ചേരുവ പോലെ 100 ഗ്രാമ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ കൂട്ട് രണ്ടിലെ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവചെര്‍ത്തു ചെറു തീയില്‍ നന്നായി മൂപ്പിക്കണം.

മീന്‍ മൂത്താല്‍ അതിലേക്കു വിനാഗിരിയും മുളക് പൊടിയും അല്പം ഉപ്പും കറിവേപ്പിലയും ചേര്‍ത്ത്, വറുത്തു കോരി വെച്ച മീനും ചേര്‍ത്തു ചെറുതീയില്‍ വേവിക്കണം. വെന്താല്‍ വാങ്ങി വെച്ച് അല്പം ആറാന്‍ അനുവദിക്കണം. ചൂട് ആറിയാല്‍ അതിലേക്കു അല്‍പ്പം വിനാഗര്‍ കൂടി ചേര്‍ത്തു വെള്ളം അംശം ഒട്ടുമില്ലാതെ തുടച്ചു വൃത്തിയാക്കിയ കുപ്പിയിലോ ഭരണിയിലോ അടച്ചു വെച്ച് രണ്ടോ മൂന്നോ ദിവസ്സത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം. രണ്ടാമത് വിനാഗര്‍ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കണം ചൂര പോലെ അമ്ലത കൂടിയ മീനുകളില്‍ അല്‍പ്പം കുറച്ചു ചേര്‍ത്താല്‍ മതി. കൂട്ട് രണ്ടിന് പകരം റെഡി മെയ്ഡ് അച്ചാര്‍ പൊടിയും ചേര്‍ക്കാവുന്നതാണ്.
https://t.me/+jP-zSuZYWDYzN2I0

Thursday, June 1, 2023

റവ ലഡു

മധുരങ്ങളില്‍ ലഡുവിന് പ്രധാന സ്ഥാനമുണ്ട്. കേരളത്തില്‍ ലഭിക്കുന്ന സാധാരണ ലഡുവിനു പുറമെ കോക്കനട്ട് ലഡു, മോത്തിച്ചൂര്‍ ലഡു, റവ ലഡു എന്നിങ്ങളെ പല വകഭേദങ്ങളുമുണ്ട്. ഇന്ന് നമുക്ക്‌ റവ കൊണ്ട്‌ ലഡു ഉണ്ടാക്കി നോക്കാം. ഇതെങ്ങനെയാണെന്നു നോക്കൂ,

              ചേരുവകൾ

റവ - 100 ഗ്രാം

പാല്‍ - കാല്‍ ലിറ്റര്‍ (പാട നീക്കിയത്)

നെയ്യ്- കാല്‍ കപ്പ്

പഞ്ചസാര പൊടിച്ചത്  - അരക്കപ്പ്

ഏലക്കാപ്പൊടി - ഒരു നുള്ള്

ഉണക്കമുന്തിരി - കുറച്ച്‌

തേങ്ങ ചിരകിയത് - ആവശ്യത്തിന്‌

          തയ്യാർ ആക്കുന്ന വിധം

റവ എണ്ണ ചേര്‍ക്കാതെ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക.

നെയ്യ്, പാല്‍ എന്നിവ ഇതിലേക്ക്‌ ഒഴിച്ച്‌ ഇളക്കുക.  മിശ്രിതം കട്ടിയാകുന്നതു വരെ ഇളക്കണം.

ഇതിലേയ്ക്ക് ഏലയ്ക്കപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ത്തിളക്കി വാങ്ങുക.

ഉണക്കമുന്തിരി,  തേങ്ങ ചിരകിയത് എന്നിവ ചേര്‍ത്തിളക്കുക.

മിശ്രിതം ഇളം ചൂടില്‍ ഉരുളകളാക്കിയെടുക്കാം. റവ ലഡു തയ്യാര്‍.
https://t.me/+jP-zSuZYWDYzN2I0