ഇന്ന് കടലക്കറി എങ്ങനെ രുചികരമായി പാകം ചെയ്യാം എന്ന് നോക്കാം
കടല പ്രധാന ചേരുവയായി ഉപയോഗിച്ചുണ്ടാക്കുന്ന ഒരിനം കറിയാണ് കടലക്കറി. പുട്ട്, അപ്പം, ചപ്പാത്തി എന്നിവയുടെ കൂടെയാണ് കൂടുതലായി ഈ കറി ഉപയോഗിക്കുന്നത്.വറുത്തരച്ച കടല കറി
ചേരുവകൾ
1: കടല-2 കപ്പ് (5 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയത്
2: സബോള-,1 എണ്ണം വലുത്
3: തക്കാളി-1 എണ്ണം വലുത്
4: പച്ചമുളക്-3 എണ്ണം
5: ഇഞ്ചി-1/2 ടേബിൾസ്പൂൺ
6: വെളുത്തുള്ളി-1/2 ടേബിൾസ്പൂൺ
7: കറിവേപ്പില-3 തണ്ട്
8: തേങ്ങ-1/2 കപ്പ്
9: ചെറിയ ഉള്ളി-6 എണ്ണം
10: വലിയ ജീരകം-1/2 ടീസ്പൂൺ
11: ഏലക്ക-2എണ്ണം
12: കറുവാപ്പട്ട-1 ചെറിയ കഷണം-തക്കോലം ഒരു ചെറിയ കഷ്ണം
13: ഗ്രാമ്പൂ-3എണ്ണം
14: മുളകുപൊടി-1 ടേബിൾസ്പൂൺ
15: മല്ലിപ്പൊടി-1 1/2 ടേബിൾസ്പൂൺ
16: മഞ്ഞപ്പൊടി-1 1/2 ടീസ്പൂൺ
17: ഗരംമസാലപ്പൊടി-1/2 ടീസ്പൂൺ
18: വെളിച്ചെണ്ണ-4 ടേബിൾസ്പൂൺ
19: കടുക്-1/2 ടീസ്പൂൺ
20: തേങ്ങാക്കൊത്ത്-കൈപ്പിടി
21: ഉപ്പ് ആവശ്യത്തിന്
22: താളിക്കാൻ-ചെറിയ ഉള്ളി നാലെണ്ണം,
23: കറിവേപ്പില 2 തണ്ട്
24 : ഉണക്കമുളക് - രണ്ടെണ്ണം.
പാകം ചെയ്യുന്ന വിധം
1:ഒരു പാൻ വച്ച് ചൂടാകുമ്പോൾ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി ,സവാള, തക്കാളി, പച്ചമുളക്, 1 തണ്ട് കറിവേപ്പില, തേങ്ങാക്കൊത്ത്, എന്നിവ വഴറ്റുക. അതിലേക്ക് കടല, മഞ്ഞപ്പൊടി, ഉപ്പ,എന്നിവ ചേർത്ത് മിക്സ് ചെയ്യുക.
ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക.
2: ഒരു പാൻ വച്ച് ചൂടാകുമ്പോൾ ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ച് ഉള്ളി, ജീരകം, കറുവാപ്പട്ട, ഗ്രാമ്പൂ, തക്കോലം, എന്നിവ പൊട്ടിക്കുക. അതിനുശേഷം തേങ്ങ, കറിവേപ്പില എന്നിവ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക._
ബ്രൗൺ നിറമായാൽ പൊടികൾ ചേർത്ത് പച്ചമണം മാറ്റിയെടുക്കുക അതിനുശേഷം തീ ഓഫ് ചെയ്ത് തണുത്ത ശേഷം മിക്സിയിൽ നല്ലതുപോലെ അൽപം വെള്ളവും ഒഴിച്ച് അരച്ചെടുക്കുക.
3: വേവിച്ചുവെച്ചിരിക്കുന്ന കടലയിൽ ഈ അരപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക._
ആവശ്യത്തിന് വെള്ളവും, ഉപ്പും ,ചേർക്കുക . കറി നല്ലതു പോലെ തിളച്ച് പറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യുക.
4: ഒരു പാൻ വച്ച് ചൂടാകുമ്പോൾ ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക.
അതിനുശേഷം ചെറിയ ഉള്ളി, കറിവേപ്പില,ഉണക്കമുളക് എന്നിവ മൂപ്പിച്ച് കറിയുടെ മുകളിലായി ഒഴിച്ചുകൊടുക്കുക.
രുചികരമായ വറുത്തരച്ച കടല കറി റെഡിയായി.
ഗരം മസാല നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം ചേർക്കുക.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment