Saturday, June 3, 2023

ചക്ക അച്ചാർ

നമ്മൾ കടുമാങ്ങ, നാരങ്ങ, ചെമ്മീൻ, മത്തി അച്ചാർ, ലൂബിക്ക അച്ചാർ, ഉലുവ അച്ചാർ , ചക്കക്കുരു അച്ചർ, ബീഫ്‌ അച്ചാർ, തുടങ്ങി നിരവധി അച്ചാറുകൾ ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് കണ്ടിട്ടുണ്ട്‌.   ... ഇന്ന്  നമുക്ക്‌ നാട്ടിൻപുറങ്ങളിൽ ധാരാളമായി കിട്ടുന്ന ചക്ക ഉപയോഗിച്ച്‌ എങ്ങനെ അച്ചാർ ഉണ്ടാക്കാം എന്ന് നോക്കാം.

      വേണ്ട ചേരുവകൾ

ചക്ക അരിഞ്ഞത്‌ - ഒരു കപ്പ്‌

വിനാഗിരി - കാൽ കപ്പ്‌

ഉപ്പ്‌ - ആവശ്യത്തിന്‌

ഇഞ്ചി - രണ്ട്‌ എണ്ണം അരിഞ്ഞത്‌

വെളുത്തുള്ളി  - 4-5 എണ്ണം അരിഞ്ഞത്‌

വെളിച്ചെണ്ണ - ആവശ്യത്തിന്‌

കടുക്‌ - ഒന്നര സ്പൂൺ

കറിവേപ്പില - ആവശ്യത്തിന്‌

മുളക്‌ പൊടി - ഒരു ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി - അര ടീസ്പൂൺ

കായം - അൽപ്പം

ഉലുവപ്പൊടി - അൽപ്പം

         തയ്യാറാക്കുന്ന വിധം

ചക്ക ചെറുതായി അരിഞ്ഞത് ഒരു  കപ്പ്  ഇതിനാവശ്യമായ വിന്നാഗിരിയും, ഉപ്പും ചേർത്ത് ഒരു ചട്ടിയിലാക്കി ഒരു ദിവസം വെക്കുക.

( ഒരുദിവസം കഴിഞ്ഞല്ലോ. ഇനി നമുക്ക് അച്ചാർ ഉണ്ടാക്കാം. )

ഇഞ്ചിയും വെളുത്തുള്ളിയും രണ്ടു സ്പൂൺ വീതം അരിഞ്ഞു വയ്ക്കുക.

ഒരു ചട്ടിയിൽ രണ്ടു സ്പൂൺ വെളിച്ചെണ്ണയൊഴിച്ചു  കുറച്ചു കടുകിട്ടു പൊട്ടിക്കുക. ഇനി രണ്ടു തണ്ടു കറിവേപ്പിലയും ഇട്ടു വറുത്തു  കോരി മാറ്റുക.

ഇനി ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ടു മൂപ്പിക. മൂത്തുവരുമ്പോൾ തീ ഒന്ന് ഓഫ് ചെയ്തതിനുശേഷം രണ്ടുസ്പൂൺ മുളകു പൊടി, കുറച്ചു  മഞ്ഞൾപൊടി, എന്നിവ ചേർത്തിളക്കുക.

ഇതിലേക്ക് നമ്മൾ അരിഞ്ഞു വെച്ച  ചക്ക അൽപ്പം  വെള്ളമൊഴിച്ചു ഇളക്കി ഒന്നു തിളപ്പിക്കുക. എന്നിട്ടു തീ ഓഫ് ചെയ്യാം.

ഇനി ഇതിനാവശ്യമായ കായം, ഉലുവപ്പൊടി ഇവയും ചക്കയിൽ  ചേർത്തൊന്നിളക്കുക. ഇനിയിത് ചൂടാറി വരുമ്പോൾ മൂടി വെക്കുക.
കോരി വെച്ച കടുകും കറിവേപ്പിലയും കൂടി  ചേർക്കണം.

എല്ലാം നന്നായി പിടിച്ചു കഴിയുമ്പോൾ ഇതിനെ കുപ്പിയിലാക്കാം.

അടിപൊളി ചക്ക അച്ചാർ റെഡി.
https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment