ഗോപി പോപ്‌കോൺ
രുചികരമായ ഗോപി പോപ് കോൺ നമുക്ക് വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.വേണ്ട സാധനങ്ങൾ
1🔸 കോളിഫ്ലവർ ---1 കപ്പ്
മൈദ ---3ടേബിൾസ്പൂൺ
കോൺ ഫ്ലോർ ---3ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് --1ടീസ്പൂൺ
ഉപ്പ് ----1ടീസ്പൂൺ
പാഴ്സലി /ഒറിഗാനോ /മല്ലിയില --1, 2ടേബിൾസ്പൂൺ
കുരുമുളക് പൊടി ----1ടീസ്പൂൺ
ഒനിയൻ പൗഡർ ---1ടീസ്പൂൺ
2🔸 കോൺ ഫ്ലോർ ---4ടേബിൾസ്പൂൺ
മൈദ ----4ടേബിൾസ്പൂൺ
തൈര് ----2ടേബിൾസ്പൂൺ
സോയ സോസ് ----1ടീസ്പൂൺ
ഉപ്പ് ---1/2ടീസ്പൂൺ
ബ്രഡ് ക്രമ്സ് ---1 1/2കപ്പ്
ഓയിൽ ----പൊരിക്കാൻ ആവശ്യത്തിന്
3🔸 ഗാർലിക് പൗഡർ ---1/2ടീസ്പൂൺ
ഉപ്പ് ---1ടീസ്പൂൺ
പൊടിച്ച പഞ്ചസാര ---1ടീസ്പൂൺ
മുളക് പൊടി ---1ടീസ്പൂൺ
കുരുമുളക് പൊടി ---1/2ടീസ്പൂൺ
ചാട്ട് മസാല ----1ടീസ്പൂൺ
ഒനിയൻ പൗഡർ ---1ടീസ്പൂൺ
പാഴ്സലി ചെറുതായി മുറിച്ചത് ---2ടീസ്പൂൺ
തയ്യാറാകുന്ന വിധം
കോളിഫ്ലവർ ചെറിയ പീസ് ആയി കട്ട് ചെയ്തു വൃത്തിയാക്കി ഒരു 5മിനിറ്റ് തിളപ്പിക്കുക അതിനുശേഷം വെള്ളം അരിച്ചു മാറ്റി ഒന്നാമത്തെ ബാക്കി ചേരുവകൾ ചേർത്ത് മിക്സ് ചെയ്തു കുറച്ചു വെച്ച ശേഷം കോളിഫ്ലവർ എടുത്തു വേറെ ഒരു ബൗളിൽ വെച്ച് ബാക്കി വരുന്ന പൊടിയിൽ 2മത്തെ ചേരുവകൾ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു ഒരു ബെറ്റർ ഉണ്ടാക്കി കോളിഫ്ലവർ ഓരോന്നും അതിൽ മുക്കി ബ്രഡ് ക്രമസിൽ പൊതിഞ്ഞ് ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക.
അതിനുശേഷം 3മത്തെ ചേരുവകൾ മിക്സ് ചെയ്തു ഫ്രൈ ചെയ്ത കോളിഫ്ലവറിൽ സ്പ്രിങ്ക്ൾ ചെയ്തു ചൂടോടെ സെർവ് ചെയ്യാം. നല്ല ടേസ്റ്റി പോപ്‌കോൺ റെഡി.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment