ഇന്ന് നമുക്ക് അടിപൊളി ഫലൂദ സർബത്ത് ഉണ്ടാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.
ചേരുവകൾപാൽ - 400 ml
നറുതണ്ടി സർബത്ത് / നന്നാറി സിറപ്പ് - 3 ടേബിൾ സ്പൂൺ
കസ്കസ് (കറുത്തത്) - 1 ടീസ്പൂൺ
സേമിയ - 2 ടീസ്പൂൺ
ഫ്രൂട്ട്സ് - 3 ടേബിൾ സ്പൂൺ
ബദാം / പിസ്ത _ കുറച്ച്
ഏലക്കാപ്പൊടി - കാൽ ടീസ്പൂൺ
സ്ട്രോബറി സിറപ്പ് - 2 ടീസ്പൂൺ
സ്ട്രോബറി ജെല്ലി
ഐസ് ക്യൂബ്സ് - കുറച്ച്
തയ്യാറാക്കുന്ന വിധം
പാലും, നന്നാറി സിറപ്പും ചേർത്തിളക്കുക. ശേഷം (അൽപം വെള്ളത്തിൽ കുതിർത്ത ) കസ്കസ്, സേമിയ (വേവിച്ചൂറ്റിയത്),നട്ട്സ്, സ്ട്രോബറി സിറപ്പ് , ഐസ് കൂബ്സ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
പിന്നീട് ഫ്രൂട്ട്സും (ആപ്പിൾ,മാതളം,പഴം ആണ് ഞാനുപയോഗിച്ചത്.) ജെല്ലിയും, ഏലക്കാപ്പൊടിയും മിക്സാക്കി ഗ്ലാസുകളിലേക്ക് പകർത്താവുന്നതാണ്...
ടേസ്റ്റി ഫലൂദ സർബത്ത് റെഡി...
സ്ട്രോബറി ജെല്ലി പാക്കിൽ എങ്ങനെ ഉണ്ടാക്കുന്നത് എന്നുള്ള നിർദ്ദേശം ഉണ്ട്... അതനുസരിച്ച് ചെയ്യാവുന്നതാണ്... ഒരു കപ്പ് തിളച്ച വെള്ളത്തിൽ ജെല്ലി പൗഡർ അലിയിച്ച്, ഒരു കപ്പ് തണുത്ത വെള്ളം ഒഴിച്ച് ഇളക്കി, ഫ്രിഡ്ജിൽy 1 മണിക്കൂർ വെച്ച് സെറ്റാക്കാവുന്നതാണ്.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment