പൊട്ടറ്റോ വെഡ്ജ്സ് എളുപ്പത്തിൽ എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം.
ചേരുവകൾ
ഉരുളക്കിഴങ്ങ് -- 4 എണ്ണം
മൈദ -- 1 കപ്പ്
കോൺഫ്ലോർ – ¼ കപ്പ്
ഒറിഗാനോ -- 1 ടീസ്പൂൺ
വെളുത്തുള്ളി പൊടി / വെളുത്തുള്ളി പേസ്റ്റ് --- 1 ടീസ്പൂൺ
ചതച്ച മുളക് -- 1 ടീസ്പൂൺ
കുരുമുളക് പൊടി --1 ടീസ്പൂൺ
കാശ്മീരി മുളക് പൊടി -- 1 ടീസ്പൂൺ
ഉപ്പ് -- ആവശ്യത്തിന്
ഓയിൽ -- ആവശ്യത്തിന്
വെള്ളം -- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു മുറിച്ചെടുക്കുക
ഒരു പാത്രത്തിൽ വെള്ളം വെച്ച് തിളച്ചു വരുമ്പോൾ ഉപ്പും ഉരുളക്കിഴങ്ങ് കഷ്ണങ്ങളും ചേർത്ത് കൊടുക്കുക.
ഉരുളക്കിഴങ്ങ് പകുതി വേവാകുമ്പോൾ വെള്ളത്തിൽ നിന്നും കോരിമാറ്റാം.
ഇനി വെഡ്‌ജസിനുള്ള ബാറ്റെർ തയ്യാറാക്കാം.
ഒരു ബൗളിലേക്കു മൈദ ,കോൺഫ്ലോർ,
ഒറിഗാനോ,വെളുത്തുള്ളി പൊടി,ചതച്ച മുളക്,കുരുമുളക് പൊടി,കാശ്മീരി മുളക് പൊടി,ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത ശേഷം വെള്ളം ഒഴിച്ച് കുറച്ചു കട്ടിയുള്ള ബാറ്റെർ തയ്യാറാക്കാം.
ശേഷം ഇതേ ബാറ്ററിലേക്കു പകുതി വേവിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ചേർത്ത് കൊടുക്കാം .
ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാക്കുക.
ശേഷം ഓരോ ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ബാറ്ററിൽ നന്നായി മുക്കിയ ശേഷം ഓയിൽ ഇട്ടു ഗോൾഡൻ ബ്രൗൺ നിറമാകുന്ന വരെ വറുത്തെടുക്കുക.
നല്ല ക്രിസ്പി പൊട്ടറ്റോ വെഡ്ജ്സ് തയ്യാർ
https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment