നല്ല പുളിയും എരിവും മധുരവും ചേർന്ന ഒരു പുളിങ്കറി ഉണ്ടാക്കിയാലോ ....
തീരെ കയ്പ്പ് ഇല്ലാത്ത പാവക്ക ചേർത്താണ് ഈ പുളിങ്കറി ഉണ്ടാക്കുന്നത്...ചേരുവകൾ
പാവക്ക - 1 എണ്ണം
ഇഞ്ചി - 1 ഇഞ്ച്
വെളിച്ചെണ്ണ - 3 ടീസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
വറ്റൽ മുളക് - 2 എണ്ണം
ഉലുവ - 1/4 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
ഉളളി - 1 എണ്ണം
തക്കാളി - 1എണ്ണം
പച്ചമുളക് - 2 എണ്ണം
മുളക് പൊടി - 1/2 ടീസ്പൂൺ
കാശ്മീരി മുളക്പൊടി - 1/2 ടീസ്പൂൺ
മഞ്ഞൾപൊടി- 1/4 ടീസ്പൂൺ
മല്ലിപ്പൊടി - 3/4 ടീസ്പൂൺ
കായം - ഒരു നുള്ള്
പുളി - നാരങ്ങ വലുപ്പത്തിൽ
ശർക്കര - 1 ടീസ്പൂൺ
ഉപ്പ് - 1/2 ടീസ്പൂൺ
വെള്ളം - 1 കപ്പ്
തയ്യാറാക്കുന്ന വിധം
`ചൂടായ പാനിലേക്ക് 3 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ പാവക്കയും ഇഞ്ചിയും ചേർത്ത് ഗോൾഡൻ നിറം ആയതിന് ശേഷം കോരി മാറ്റി വെക്കുക.
ഇതേ എണ്ണയിലേക്ക് 2 വറ്റൽമുളക്, I/2 ടീസ്പൂൺ കടുക്, 1/4 ടീസ്പൂൺ ഉലുവ, കറിവേപ്പില എന്നിവ ചേർത്ത് പൊട്ടിയതിനു ശേഷം 1 സവാള അരിഞ്ഞതും 2 പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലി പൊടി, കായം, ഉപ്പ്, എന്നിവ ചേർത്ത് നന്നായി വഴറ്റി പച്ച മണം മാറിയതിന് ശേഷം 1 തക്കാളി അരിഞ്ഞതും കൂടി ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് ഒരു നാരങ്ങ വലുപ്പത്തിൽ ഉള്ള പുളി പിഴിഞ്ഞതും ശർക്കരയും ആവശ്യത്തിന് വെള്ളവും നേരത്തേ വറുത്തു വെച്ച പാവക്കയും ഇഞ്ചിയുo ചേർത്ത് കുറുകുന്നതു വരെ നന്നായി തിളപ്പിക്കുക.
നമ്മുടെ പാവക്കാ പുളിങ്കറി റെഡിയായി.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment