Thursday, June 1, 2023

റവ ലഡു

മധുരങ്ങളില്‍ ലഡുവിന് പ്രധാന സ്ഥാനമുണ്ട്. കേരളത്തില്‍ ലഭിക്കുന്ന സാധാരണ ലഡുവിനു പുറമെ കോക്കനട്ട് ലഡു, മോത്തിച്ചൂര്‍ ലഡു, റവ ലഡു എന്നിങ്ങളെ പല വകഭേദങ്ങളുമുണ്ട്. ഇന്ന് നമുക്ക്‌ റവ കൊണ്ട്‌ ലഡു ഉണ്ടാക്കി നോക്കാം. ഇതെങ്ങനെയാണെന്നു നോക്കൂ,

              ചേരുവകൾ

റവ - 100 ഗ്രാം

പാല്‍ - കാല്‍ ലിറ്റര്‍ (പാട നീക്കിയത്)

നെയ്യ്- കാല്‍ കപ്പ്

പഞ്ചസാര പൊടിച്ചത്  - അരക്കപ്പ്

ഏലക്കാപ്പൊടി - ഒരു നുള്ള്

ഉണക്കമുന്തിരി - കുറച്ച്‌

തേങ്ങ ചിരകിയത് - ആവശ്യത്തിന്‌

          തയ്യാർ ആക്കുന്ന വിധം

റവ എണ്ണ ചേര്‍ക്കാതെ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക.

നെയ്യ്, പാല്‍ എന്നിവ ഇതിലേക്ക്‌ ഒഴിച്ച്‌ ഇളക്കുക.  മിശ്രിതം കട്ടിയാകുന്നതു വരെ ഇളക്കണം.

ഇതിലേയ്ക്ക് ഏലയ്ക്കപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ത്തിളക്കി വാങ്ങുക.

ഉണക്കമുന്തിരി,  തേങ്ങ ചിരകിയത് എന്നിവ ചേര്‍ത്തിളക്കുക.

മിശ്രിതം ഇളം ചൂടില്‍ ഉരുളകളാക്കിയെടുക്കാം. റവ ലഡു തയ്യാര്‍.
https://t.me/+jP-zSuZYWDYzN2I0

No comments:

Post a Comment