ഇത് തയ്യാറാക്കാൻ ഒരു മിനിറ്റ് തന്നെ അധികം .... വിശപ്പും ദാഹവും മാറാൻ ഇതു പോലെ ഉണ്ടാക്കി നോക്കു
ചേരുവകൾതണുത്ത പാൽ - ഒരു കപ്പ്
റോബസ്റ്റ പഴം - ഒന്ന്
പഞ്ചസാര - 2 ടേബിൾസ്പൂൺ
കിറ്റ്കാറ്റ് - ഒരു പാക്കറ്റ്
തയ്യാർ ആക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് നല്ല തണുത്ത പാൽ ഒഴിച്ചു കൊടുക്കുക.
ഇതിലേക്ക് ഒരു റോബസ്റ്റ പഴം ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ഇനി പഞ്ചസാരയും കിറ്റ്കാറ്റ് ചോക്ലേറ്റും പൊട്ടിച്ചിട്ട് കൊടുക്കുക.
ഇനി മിക്സിയിൽ നല്ലപോലെ അടിച്ചെടുക്കുക.
നല്ല സൂപ്പർ രുചിയിൽ ഉള്ള മിൽക്ക് ഷേക്ക് ഒരു മിനിറ്റിൽ റെഡിയായി..
ഇനി അലങ്കാരത്തിനായി മുകളിലായി കുറച്ച് കിറ്റ്കാറ്റ് പൊട്ടിച്ചു ഇടുക.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment