ഇന്ന് നമുക്ക് രുചികരമായ മാമ്പഴ പുളിശേരി എങ്ങനെ തയ്യാറാക്കാം എന്ന് കാണാം
ചേരുവകള്‍
പഴുത്ത മാങ്ങ - 3-4 എണ്ണം
തൈര് - 1/2 കപ്പ് (പുളി കുറവുള്ളത് )
തേങ്ങ - 1/2 കപ്പ്
മുളക് പൊടി - 1 ടീസ്പൂണ്‍
മഞ്ഞൾ പൊടി - 1/2 ടീസ്പൂണ്‍
ജീരകം - 1 നുള്ള്
കറിവേപ്പില - ആവശ്യത്തിന്
പച്ചമുളക് - 2 എണ്ണം
ഉപ്പ് - ആവശ്യത്തിന്
വറ്റൽ മുളക് - 2-3 എണ്ണം
കടുക്
എണ്ണ
തയ്യാറാക്കുന്ന വിധം
മാങ്ങ തൊലി കളഞ്ഞു ഉപ്പ്, മുളക്, മഞ്ഞൾപൊടി, പച്ചമുളക്, കുറച്ചു വെള്ളം ചേർത്ത് വേവിക്കുക. അതിലേക്കു തൈര് ഒഴിക്കുക. തിളക്കാൻ നിൽക്കാതെ അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടി, ജീരകം ചേർത്ത് നന്നായി അരച്ച തേങ്ങ ചേർക്കാം. പെട്ടെന്ന് തന്നെ അടുപ്പിൽ നിന്ന് മാറ്റാം. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽ മുളക് ഇട്ട് പൊട്ടിച്ച് കറി യിലേക്ക് ഒഴിക്കുക
ശ്രദ്ധിക്കുക:
മധുരം കുറവുള്ള മാങ്ങ ആണെങ്കിൽരുചി നോക്കി അവസാനം കുറച്ചു ശർക്കര പാനി ചേർക്കാം.
തൈര് മിക്സിയിൽ അടിച്ചിട്ട് ചേർത്താൽ കട്ട പിടിക്കില്ല.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment