Monday, September 30, 2019

ഭക്ഷണം പാകംചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

ഭക്ഷണം പാകംചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.....

ആരോഗ്യശീലങ്ങളിൽ വളരെ നിഷ്കര്ഷയുള്ള നമ്മൾ പലപ്പോഴും മറന്നു പോകുന്ന ഒന്നാണ് ആഹാരം പാകം ചെയ്യുന്ന രീതിയിലെ വൃത്തി. പോഷക സമ്പന്നമായ ആഹാര സാധനങ്ങൾ ആണെകിലും അതിന്റെ അശ്രദ്ധയോടെയുള്ള കൈകാര്യം ചെയ്യൽ ആഹാരത്തെ വിഷമയമാകും. കൂടാതെ രുചിയിൽ മാത്രം ശ്രദ്ധനൽകി അശാസ്ത്രീയമായ രീതിയിൽ പാകം ചെയ്യന്നത് ആരോഗ്യത്തെ ദോഷകരമായ രീതിയിൽ ബാധിക്കും. താഴെ പറയുന്ന കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കാം.

പാകം ചെയ്യന്നതിനു വൃത്തിയാക്കിയതും വൃത്തിയാക്കാത്തതുമായ വസ്തുക്കൾ അടുക്കളയിലോ പാതകത്തിലോ ഒരുമിച്ചു സൂക്ഷിക്കരുത് പ്രത്യേകിച്ച് പച്ചക്കറികളും മത്സ്യ മാംസാദികളും കാരണം ഇവയിൽ അടങ്ങിയ അണുക്കൾ പരസ്പരവും പാചകം ചെയ്ത വിഭവങ്ങളിലേക്കും വേഗം പ്രവേശിക്കാൻ ഇടയാകുന്നു.പാകം ചെയ്യുന്ന താപന‍ിലയും പ്രധാനമാണ് മത്സ്യ മാംസാദികൾ നല്ലവണ്ണം പാകം ചെയ്യണം എന്നാൽ . വീണ്ടും വീണ്ടും ചൂടാക്കരുത്. ദോഷകരമായ ട്രാൻസ്ഫാറ്റുകൾ ഉണ്ടാകുമെന്നതിനാൽ എണ്ണകൾ ഒരിക്കലും അധികം ചൂടാക്കരുത്. കൂണുപോലുള്ള വസ്തുക്കൾ അണുക്കൾ നശിക്കുന്നത്തിനു നല്ല ചൂടിൽ വേണം പാകംചെയ്യാൻ .

അതുപോലെ പാചകത്തിന് ഉപയോഗിച്ച പാത്രങ്ങളും കത്തികളും പ്രതലങ്ങളും ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കുകയും നല്ല വെയിലിൽ ഉണക്കി സൂക്ഷിക്കുകയും ചെയ്യുക നനവുള്ള വസ്തുക്കളിൽ അണുക്കൾ കൂടുതലായി കാണപ്പെടും.

ഭക്ഷ്യവിഭവങ്ങൾ വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കേടുപാടുകൾ വന്ന സാധനങ്ങൾ എത്ര വിലകുറവായാലും വാങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തണം കാരണം അണുക്കളുടെ ശേഖരമായിരിക്കും അവ. പച്ചക്കറികൾ പഴങ്ങൾ എന്നിവ വാങ്ങിയാൽ നന്നായി കഴുകിയതിനു ശേഷം മാത്രം ഫ്രിഡ്‌ജിലോ മറ്റോ സൂക്ഷിക്കാവൂ ആവശ്യത്തിന് എടുത്തു കഴുകാം എന്ന ചിന്ത തെറ്റാണ്.

പാത്രം കഴുകുന്ന സോപ്പ്, ലോഷൻ തുടങ്ങിയ പദാർഥങ്ങളുടെ അടുക്കൽ ഭക്ഷ്യവിഭവങ്ങളെ സൂക്ഷിക്കരുത്. ഇവയിലെ വിഷാംശം ഭക്ഷണത്തിൽ കയറാൻ ഇടയാകും പപാത്രങ്ങൾ കഴുകുമ്പോൾ ഇവയിൽ നിന്നും സോപ്പിന്റെ അംശം പൂർണമായും നീക്കം ചെയ്തു എന്ന് ഉറപ്പു വരുത്തണം. അരിഞ്ഞ പച്ചക്കറി കഷണങ്ങൾ മത്സ്യ മാംസാദികൾ എന്നിവ ഒരുമിച്ചു രണ്ടു മണ‍ിക്കൂറിൽ കൂടുതൽ പാകം ചെയ്യതെ വയ്ക്കാനും പാടില്ല. പച്ചക്കറികൾ ഉള്ളി തുടങ്ങിയവ മുറിച്ചു ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്ന ശീലം പാടെ ഉപേക്ഷിക്കുക.

ഭക്ഷണം പാകം ചെയ്യുമ്പോഴും ശുചിത്വം പാലിക്കേണ്ടതുണ്ട്. പാകം ചെയ്യുന്ന ആൾ കൈകൾ വൃത്തിയായി കഴുകാൻ ശ്രദ്ധിക്കണം പാകം ചെയ്തുകഴിഞ്ഞാൽ അടുക്കളയും പാതകവും എല്ലാം വൃത്തിയായി കഴുകി തുടച്ചു സൂക്ഷിക്കണം

മാങ്കോ പുഡിങ്

മാങ്കോ പുഡിങ്

ആവശ്യമായ ചേരുവകള്‍

 പഴുത്ത മാങ്ങ (വലുത്) -1
 ചൗവ്വരി (സാഗോ/സാബൂനരി) -1/4 കപ്പ്
 പാൽ -1/2 കപ്പ്
കണ്ടെൻസ്ഡ് മിൽക് -1/2 കപ്പ്
പഞ്ചസാര -3 ടേബ്ൾ സ്പൂൺ

തയാറാക്കുന്നവിധം:

 ഒരു പാനിൽ രണ്ട് കപ്പ് വെള്ളം നന്നായി തിളപ്പിക്കാൻ വെക്കുക. തിളച്ച ശേഷം തീ കുറച്ച് ചൗവ്വരി അതിലിട്ട് വേവിച്ചെടുക്കുക. വേവിച്ച സാഗോ അരി അരിപ്പയിൽ അരിച്ചെടുത്ത് ഒരുവട്ടം പൈപ്പിനടിയിൽ വെച്ച് കഴുകി എടുക്കുക. പഴുത്ത മാങ്ങ തൊലി കളഞ്ഞ് കഷണങ്ങളാക്കിയതും

പാൽ, കണ്ടെൻസ്ഡ് മിൽക്, പഞ്ചസാര എന്നിവ ചേർത്ത് മിക്സി‍യിൽ അടിച്ചതും ഒരു ബൗളിലേക്ക് മാറ്റിവെക്കുക. ഇതിലേക്ക് വേവിച്ചെടുത്ത സാഗോയും ചേർത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം കഴിക്കാവുന്നതാണ്. പുഡിങ് അലങ്കരിക്കുന്നതിന് വേണ്ടി ചെറിപഴമോ ബദാമോ ഉപയോഗിക്കാം…

Sunday, September 29, 2019

ബദാം മില്‍ക്ക്

ബദാം മില്‍ക്ക് :

ബദാം – 20 എണ്ണം ( 2 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് തൊലി മാറ്റുക ),
പാൽ – 3 ഗ്ലാസ്‌,
പഞ്ചസാര – ആവശ്യത്തിന്,
ഏലക്ക പൊടി ( ഏലക്ക മിക്സിയിൽ തനിയെ പൊടിച്ചാൽ പൊടിയില്ല .പഞ്ചസാര യോടൊപ്പം ചേർത്ത് പൊടിച്ചാൽ നന്നായി പൊടിഞ്ഞു കിട്ടും.)

പാൽ അടുപ്പിൽ തിളക്കാൻ വെക്കുക .തൊലി കളഞ്ഞ ബദാം മിക്സിയിൽ ഇട്ടു രണ്ടുമൂന്നു സ്പൂൺ പാൽ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരക്കുക .ഇത് തിളച്ച പാലിൽ ചേർത്ത് നന്നായി യോജിപ്പിച് പഞ്ചസാരയും ഏലക്ക പൊടിയും കൂടി ചേർത്ത് ഒരു മീഡിയം ഫ്ലയിമിൽ ആറേഴു മിനിറ്റു കൂടി തിളപ്പിക്കാം .

അടിയിൽ പിടിക്കാതെ നന്നായി ഇളക്കികൊടുക്കണം .പിന്നെ ഒരു കളർ വേണമെന്നുണ്ടെങ്കിൽ ഒരു നുള്ള് കുംകുമപൂവ് ( saffron ) ചേർക്കാവുന്നതാണ് .ഒട്ടും നിർബന്ധമില്ല .ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതി . ഞാൻ ഇവിടെ ഒരു നുള്ള് ചേർത്തിട്ടുണ്ട് .

പുളിയിഞ്ചി 

പുളിയിഞ്ചി

ആവശ്യമായ ചേരുവകള്‍:

 പുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ,
 ഇഞ്ചി - 2 മീഡിയം വലിപ്പത്തിലുള്ളത്,
 ശർക്കര - 1വലുത്,
 ചെറിയുള്ളി - 6,
പച്ചമുളക് - 3,
വറ്റൽ മുളക് -1,
 മുളക് പൊടി - 1 സ്പൂണ്‍,
 ഉപ്പ് – പാകത്തിന്,
 കറിവേപ്പില – രണ്ട് അല്ലി, കടുക്, എന്നിവ ആവശ്യത്തിന്.

ഒരു പാനിൽ ശർക്കര ഉരുക്കുക. ഇതിലേക്ക് ചൂടുവെള്ളത്തിൽ കുതിർത്ത പുളി നന്നായ് പിഴിഞ്ഞ് ചേർക്കുക. മുളക് പൊടിയും ഉപ്പും ചേർക്കുക. ഒന്ന് ചൂടായതിനു ശേഷം മാറ്റിവെക്കുക.ഒരു പാനിൽ oil ഒഴിച്ച് കടുക് പൊട്ടിച്ച് വറ്റൽ മുളകും കറിവേപ്പിലയും ചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന ചെറിയുള്ളിയും ഇഞ്ചിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് ശർക്കര_ പുളി പാനി ചേർത്ത് നന്നായ് കുറുക്കിയെടുക്കുക

ഇത് എല്ലാവര്‍ക്കും അറിവുള്ള റെസിപ്പി തന്നെയാണ് എല്ലാവരും ചെയ്തു നോക്കുക

Saturday, September 28, 2019

തേങ്ങാ ചോറും ബീഫ് മുളകിട്ടതും

മലബാറിന്റെ സ്വന്തം തേങ്ങാ ചോറും ബീഫ് മുളകിട്ടതും. 30 മിനിറ്റ് കൊണ്ട് കുക്കറിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. ബാച്ചിലേഴ്‌സിന് ഒക്കെ ഉണ്ടാക്കാൻ പറ്റിയ നല്ല ഒരു റെസിപ്പി ആണ്. നല്ല കുറുകിയ ചാറോടു കൂടിയ ബീഫ് കറി ആണ്. നമ്മുക്കിത് എങ്ങനെ തയ്യാറാക്കുന്നത് നോക്കാം.

തേങ്ങാ ചോർ

മട്ടഅരീ 2 ഗ്ലാസ്സ്
തേങ്ങ 1 1/2 ഗ്ലാസ്സ്
ചെറിയ ഉള്ളി അരിഞ്ഞത് 1 1/2 ഗ്ലാസ്സ്
ഉലുവ 1 ടേബിൾ സ്പൂൺ
കുറച്ച് കറി വേപ്പില
ഉപ്പ്‌ പാകത്തിന്
കഴുകി എടുത്ത അരിയും ബാക്കി എല്ലാ ചേരുവകളും കൂടി നന്നായി മിക്സ്‌ ചെയ്ത് കുക്കറിലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് (അരി എടുത്ത ഗ്ലാസിന് )4 1/2 ഗ്ലാസ്സ് വെള്ളവും ചേർത്ത് മിക്സ്‌ ചെയ്ത് കുക്കർ അടച്ചു വെച്ച് മീഡിയം ഫ്ളൈമിൽ ഒരു വിസിൽ വരുന്നത് വരെ വേവിക്കുക. കുക്കറിന്റെ പ്രഷർ പോയ ശേഷം തുറന്ന് നോക്കാം. ടേസ്റ്റി തേങ്ങ ചോർ റെഡി...

ബീഫ് മുളകിട്ടത്

ബീഫ് 1 1/2 കിലോ
സവാള അരിഞ്ഞത് 2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി, വലിയ ജീരകം ഇത് എല്ലാതും കൂടെ ചതച്ചത് 4 ടേബിൾ സ്പൂൺ
തക്കാളി അരച്ചത് 2 എണ്ണം
ഉലുവ 1/2 ടീസ്പൂൺ
വലിയ ജീരകം 1/2 ടീസ്പൂൺ
കറി വേപ്പില ആവശ്യത്തിന്
മല്ലിയില ആവശ്യത്തിന്
വെളിച്ചെണ്ണ 4 ടേബിൾ സ്പൂൺ
വെള്ളം 1 1/2 ഗ്ലാസ്സ്
മഞ്ഞൾ പൊടി 1 1/2 ടീസ്പൂൺ
മുളക്പൊടി 2 ടേബിൾ സ്പൂൺ
മല്ലിപൊടി 4 1/2 ടേബിൾ സ്പൂൺ
ഇറച്ചി മസാല 1 ടേബിൾ സ്പൂൺ
ഗരം മസാല 1/2 ടീസ്പൂൺ
കുരുമുളക് പൊടി 1 ടീസ്പൂൺ

മഞ്ഞൾ പൊടിയും (1ടീസ്പൂൺ ) മുളക് പൊടിയും (1ടേബിൾ സ്പൂൺ )മല്ലി പൊടിയും (1ടേബിൾ സ്പൂൺ ) ഗരം മസാലയും ചതച്ചു വെച്ച ഇഞ്ചി വെളുത്തുള്ളിയിൽ നിന്ന് 1 ടേബിൾ സ്പൂണും പാകത്തിന് ഉപ്പും ചേർത്ത് ബീഫ് 15 മിനിറ്റ് മസാല തേച്ചു വെക്കുക. കുക്കറിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവയും വലിയ ജീരകവും പൊട്ടിക്കുക. അതിന് ശേഷം സവാളയും ചതച്ചു വെച്ചതും ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് തക്കാളി അരച്ചത് ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് മസാല പൊടികൾ ചേർത്ത് ലോ ഫ്ളൈമിൽ വെച്ച് വഴറ്റി എടുക്കുക. ഇതിലേക്ക് മസാല തേച്ചു വെച്ച ബീഫും വെള്ളവും പാകത്തിന് ഉപ്പും കറി വേപ്പിലയും മല്ലിയിലയും ചേർത്ത് മിക്സ്‌ ചെയ്ത് കുക്കർ അടച്ചു വെച്ച് ഹൈ ഫ്ളൈമിൽ ഒരു വിസിൽ വരുന്ന വരെ വെയിറ്റ് ചെയ്യുക. അതിനു ശേഷം മീഡിയം ഫ്ളൈമിലേക്ക് മാറ്റി 3 വിസിൽ വരുന്ന വരെ വേവിക്കുക. പ്രഷർ പോയ ശേഷം കുക്കർ തുറക്കാം. ടേസ്റ്റി ബീഫ് മുളകിട്ടത് റെഡി...

മോങ് ദാൽ നമക്കീൻ

മോങ് ദാൽ നമക്കീൻ

കേരളത്തിൽ അധികം പ്രചാരം ലഭിക്കാത്ത ഒരു സ്നാക്ക്സ്‌ ആണ്‌ ഇന്ന് നാം ഉണ്ടാക്കുന്നത്‌... 'നോർത്ത് ഇന്ത്യൻ സ്നാക്ക് മോങ് ദാൽ നമക്കീൻ
വൈകുന്നേരങ്ങളിലും ഇടനേരങ്ങളിലും കൊറിച്ചിരിക്കാൻ പറ്റുന്ന ചെറുപയർ പരിപ്പ് കൊണ്ടുള്ള ഒരു സ്നാക്ക്സ്‌ ആണിത്‌...

അപ്പൊ നമുക്ക്‌ എങ്ങനെ ഇത്‌ ഉണ്ടാക്കുന്നത്‌ എന്ന് നോക്കാം


ചേരുവകൾ

ചെറുപയർ പരിപ്പ് - ഒരു കപ്പ്

സോഡപൊടി - കാൽ ടീസ്പൂൺ

മഞ്ഞൾപ്പൊടി- അര ടീസ്പൂൺ

എണ്ണ - വറുക്കാൻ ആവശ്യമുള്ളത്

ഉപ്പ് - ആവശ്യത്തിന്

മുളകുപൊടി - ഒരു ടീസ്പൂൺ

ചാട്ട് മസാല -ഒരു ടീസ്പൂൺ

ആംചൂർ പൗഡർ (പച്ചമാങ്ങ പൊടിച്ചത് ) - അര ടീസ്പൂൺ_

മല്ലിയില വറുത്തത്

ഉണ്ടാക്കുന്ന വിധം

ഒരു കപ്പ് ചെറുപയർ പരിപ്പ് കഴുകി വൃത്തിയാക്കിയതിനുശേഷം കാൽ ടീസ്പൂൺ സോഡാ പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നാലു മണിക്കൂർ കുതിർത്ത് വെക്കുക._


നാലു മണിക്കൂറിനു ശേഷം നല്ലവണ്ണം അരിപ്പയിൽ ഇട്ട് വെള്ളം ഉപയോഗിച്ച് കഴുകി, വെള്ളം വാർന്നു പോകാൻ വേണ്ടി വെക്കുക. ഇനി ഒരു തുണിയിൽ അര മുതൽ മുക്കാൽ മണിക്കൂർ വരെ പരത്തിയിട്ട് ഉണക്കിയെടുക്കുക._


കുഴിയുള്ള ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. ഒരു ചെറിയ അരിപ്പയിൽ ചെറുപയർപരിപ്പ് കൂറച്ച് എടുത്ത് ഇട്ടത്തിനു ശേഷം ചൂടായി കിടക്കുന്ന എണ്ണയിൽ ഇറക്കിവെച്ച് വറുത്തു കോരുക. നന്നായി മൊരിഞ്ഞ പൊന്തി വരുന്നതുവരെ അരിപ്പ പൊക്കിയും താഴ്ത്തിയും കൊടുത്ത് വറുക്കുക._


ശേഷം എണ്ണ പിടിക്കാൻ വേണ്ടി ഒരു ടിഷ്യൂ പേപ്പറിലേക്ക് വറുത്ത് മാറ്റി വെക്കുക. ഇങ്ങനെ പല പ്രാവശ്യമായി എല്ലാ ചെറുപയർ പരിപ്പും വറുത്തു കോരി മാറ്റി വെക്കുക._

പൊരിച്ചെടുത്ത ചെറുപയർപരിപ്പിലേക്ക് ഉപ്പ് മുളകുപൊടി ചാട്ട് മസാല പൗഡർ , ആംചൂർ പൗഡർ ,മല്ലിയില വറുത്തത് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വെക്കുക . നോർത്ത് ഇന്ത്യൻ സ്നാക്ക് മോങ് ദാൽ നമക്കീൻ റെഡി.

Friday, September 27, 2019

പത്തിരി

ബാക്കി വന്ന ചോറ് കളയേണ്ട, രുചികരമായ പത്തിരി ഉണ്ടാക്കാം

പലപ്പോഴും ചോറ് വീട്ടില്‍ മിച്ചം വരും. ചിലര്‍ അത് കളയും മറ്റ് ചിലര്‍ ദോശയ്ക്കും മറ്റും വയ്ക്കും. എന്നാല്‍, നിങ്ങള്‍ക്ക് ആ മിച്ചംവന്ന ചോറുകൊണ്ട് അടിപൊളി വിഭവം ഉണ്ടാക്കാം. രുചികരമായ പത്തിരി ഉണ്ടാക്കിയാലോ?

ചേരുവകള്‍

ചോറ്-ഒരു കപ്പ്
ഉള്ളി- എഴെണ്ണം
അരിപൊടി- അര കപ്പ്
ജീരകം-രണ്ട് സ്പൂണ്‍
തേങ്ങ- അരമുറി
മഞ്ഞള്‍പൊടി- ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം വെലഌ ചേര്‍ക്കാതെ ആദ്യം അരച്ചെടുക്കണം.
ഇതില്‍ നിന്നും ചെറിയ ഉരുളകളാക്കി പരത്തി എടുക്കാം. എണ്ണ ചൂടാക്കി ഈ ഉരുളകള്‍ ഗോള്‍ഡന്‍ നിറത്തില്‍ വറുത്തെടുത്താല്‍ സൂപ്പര്‍ പത്തിരി റെഡി.

Thursday, September 26, 2019

ചിക്കൻ ഫ്രൈ

ചിക്കൻ ഫ്രൈ

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ-ഹാഫ്

അരക്കാനുള്ള ചേരുവകൾ

ചുവന്നുള്ളി -30എണ്ണം
വെളുത്തുള്ളി -10അല്ലി
ഇഞ്ചി-1കഷ്ണം
തക്കാളി -1
പച്ചമുളക് -2
കുരുമുളക്-1ടീസ്പൂൺ
(പട്ട,ഗ്രാമ്പൂ,ഏലയ്ക്ക,പെരുംജീരകം ചെറുതായി ചൂടാക്കിയെടുക്കണം )-കുറേശ്ശേ ,അല്ലെങ്കിൽ ഗരം മസാല -1ടീസ്പൂൺ
മുളകുപൊടി -2ടീസ്പൂൺ
മഞ്ഞൾപ്പൊടി -ഹാഫ് ടീസ്പൂൺ
മല്ലിപ്പൊടി -3ടീസ്പൂൺ
ഉപ്പ് -പാകത്തിന്

സവാള -1വലുത്
കറിവേപ്പില -3കതിർ
വെളിച്ചെണ്ണ -4 ടേബിൾ സ്പൂൺ
വെള്ളം -അല്പം

ഉണ്ടാക്കുന്ന വിധം

അരയ്ക്കാനുള്ള ചേരുവകൾ അരച്ചെടുത്തു,ഉപ്പും ചേർത്ത് കഴുകി വൃത്തിയാക്കിയ ചിക്കനിൽ പുരട്ടി അര മണിക്കൂർ മാറ്റി വെക്കുക.

ശേഷം ചുവടുക്കട്ടിയുള്ള പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ സവാള കനം കുറച്ചരിഞ്ഞത്‌ ചേർത്ത് വഴറ്റുക.

സവാളയുടെ നിറം മാറിക്കഴിഞ്ഞാൽ കറിവേപ്പില ചേർത്ത് വഴറ്റുക.ശേഷം മസാല പുരട്ടിയ ചിക്കൻ കഷ്ണങ്ങൾ ഇട്ടു വഴറ്റുക .
ചിക്കൻ വേവാനായി മൂടിയിട്ടു വേവിക്കാം .ഇടയ്ക്കിടെ തുറന്നിട്ട് വഴറ്റി ക്കൊടുക്കാം .

ചിക്കനിൽ മസാല പിടിച്ചു വെള്ള മയം ഇല്ലാതായാൽ തുടരെയിളക്കി ഫ്രൈ പരുവത്തിൽ പാത്രത്തിലേക്ക് മാറ്റി ചൂടോടെ ചപ്പാത്തി ,പത്തിരി,ചോറ് ,ഗീ റൈസ് എന്നിവയുടെ കൂടെ സെർവ് ചെയ്യാം ..

.(എരിവ് അവരവരുടെ ടേസ്റ്റ് അനുസരിച്ചു മാറ്റാവുന്നതാണ് ).

Mutton kabsa

Mutton kabsa

ഒരു കിലോ മട്ടൻ കഴുകി വാരി വെക്കുക. ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ കുറച്ച് (സൺഫ്‌ളേവർ) ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടേബിൾസ്പൂൺ ചെറിയ ജീരകം ഇട്ട് കൊടുക്കുക. അത് ഒന്ന് പൊട്ടി വരുമ്പോൾ രണ്ടു സവാള അരിഞ്ഞതും ഒരുകഷ്ണം ഇഞ്ചി വെളുത്തുള്ളി ചതച്ചതും നാല് പച്ചമുളക് രണ്ടു വലിയ തക്കാളി കുറച്ച് മല്ലിയില പുതിനയില ഇവ അരിഞ്ഞതും ഇട്ട് മൂപ്പിക്ക്ജക. ഒരുപാക്കറ്റ് ടൊമാറ്റോ പേസ്റ്റ് കൂടി ഇട്ട് നന്നായി ഇളക്കി എന്ന തെളിഞ്ഞു വരുമ്പോൾ മട്ടൻ ഇട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് മൂടി വെച്ച് വേവിക്കിക. അരക്കിലോ ബസ്മതി (അബൂക്കസ് ), അരി കഴുകി കുതിർത്തി വെക്കുക. മട്ടൻ മുക്കാൽ വേവാകുമ്പോൾ അതിൽ പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം, ബേ ലീഫ്, ഒരു ടേബിൾ സ്പൂൺ കുരുമുളക്, ഒരു ടേബിൾസ്പൂൺ മല്ലി ഇവയും കുതിർത്തിവെച്ച അരിയും ഇട്ട് ഉപ്പു (വേണമെങ്കിൽ ) ഇട്ട് വെള്ളത്തിന്റെ കണക്കു അരിയുടെ മുകളിൽ നിന്നും ഒരിഞ്ചു മുകളിൽ മതി. ഇത് തിളച്ചു വെള്ളം പറ്റി വരുമ്പോൾ ഒരു വലിയ നാരങ്ങ റൗണ്ടിൽ കട്ട ചെയ്തു ചുറ്റിനും വെക്കുക എന്നിട്ട് വളരെ കുറഞ്ഞ തീയിൽ ഒരു പതിനഞ്ചു മിനിട്ട് ദം ചെയ്തു എടുക്കുക. വിളമ്പാൻ നേരം നാരങ്ങാ എടുത്തു മാറ്റുക., (ഉണക്ക നാരങ്ങാ വേണ്ടവർക്ക് അത് ഉപയോഗിക്കാം).

Wednesday, September 25, 2019

എ.ബി. സി ജ്യൂസ്‌

ABC Juice(miracle Juice )

(വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ജ്യൂസ്‌ ആണ് എ.ബി. സി ജ്യൂസ്‌.. ധാരാളം വൈറ്റമിൻസും മിനറൽസും അടങ്ങിയിട്ടുള്ള ഈ ജ്യൂസ്‌ ഓർമശക്തി വർധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും സ്കിൻ clear ആക്കാനും അമിത ഭാരം കുറക്കാനും ക്യാന്സറിനെ ചെറുക്കാനും പുകവലിക്കുന്നവരുടെ ശരീരത്തിൽ പ്രവേശിക്കുന്ന നിക്കോട്ടിനെ പുറംതള്ളാനുംരോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഒക്കെ സഹായിക്കുന്നു.. അതുകൊണ്ടുതന്നെ ഇതിനെ മിറക്കിൾ ജ്യൂസ്‌ എന്നും അറിയപ്പെടുന്നു )

A-Apple-1
B-Beetroot-1
C-Carrot-1

എല്ലാം തൊലി കളഞ്ഞു അൽപ്പം വെള്ളംചേർത് മിക്സിയിൽ അടിച്ചു അരിച്ചു എടുക്കുക. (പഞ്ചസാര ചേർക്കാതെതന്നെ മധുരം ഉണ്ടാകും )

ഞണ്ടു മസാല

ഞണ്ടു മസാല :--

ഞണ്ട്. 11/2 കിലോ.
മല്ലിപൊടി 5 ടേബിൾ സ്പൂൺ.
മുളക് പൊടി. 2 സ്പൂൺ.
മഞ്ഞൾപൊടി. 1 സ്പൂൺ.
ഉപ്പ് ആവശ്യത്തിന്.
പെരിഞ്ജീരകംപൊടി. 1/2 സ്പൂൺ.
കുരുമുളക്ചതച്ചത്. 1 1/2 സ്പൂൺ.
പച്ചമുളക്. 5.
ഇഞ്ചി. 1 1/2 ടേബിൾസ്പൂൺ.
വെള്ളുള്ളി. 21/2 ടേബിൾസ്പൂൺ.
സവാള. 3.
തക്കാളി. 3.
വേപ്പില 2.തണ്ടു.
മല്ലിയില. ഒരു പിടി.
എണ്ണ. 4 ടേബിൾ സ്പൂൺ.

ഞണ്ടു ക്ലീൻ ചെയ്തു മസാലപ്പൊടികൾ ചേർത്ത് കുഴച്ചു 1/2 മണിക്കൂർ വെക്കുക.
എണ്ണ ചൂടായാൽ വെള്ളുള്ളി, ഇഞ്ചി എന്നിവ ചതച്ചിട്ടു വഴറ്റി, സവാള, പച്ചമുളക് അരിഞ്ഞു ചേർത്ത്, ഉപ്പിട്ട് വാടുമ്പോൾ തക്കാളിയും, വേപ്പിലയും ചേർത്ത് 2 മിനിറ്റ് ഇളക്കി, ഞണ്ടു ചേർത്ത്, ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. (തിളച്ചാൽ, ചെറിയ ഫ്ലാമിൽ വേവിക്കുക 5 മിനിറ്റ് മതിയാവും. അല്ലെങ്കിൽ ഹാർഡ് ആയിപ്പോകും. )തീയണക്കുമ്പോൾ, മല്ലിയില അരിഞ്ഞു വിതറുക.

Tuesday, September 24, 2019

ക്രീമി ഹോട്ട് ഡ്രിങ്ക്

ഇന്നു ഒരു ഡ്രിങ്ക് ആയിക്കോട്ടെ......നല്ല ചൂടുള്ള ഒരു ഡ്രിങ്ക്.....ഈസി റെസിപി......

ക്രീമി ഹോട്ട് ഡ്രിങ്ക്
*********************
ചേരുവകൾ
***************
പാൽ -4കപ്പ്
കോൺഫ്ലോർ -3ടേബിൾ സ്‌പൂൺ
പഞ്ചസാര -ആവശ്യത്തിന്
ഏലക്ക പൊടി -1/4സ്‌പൂൺ
പിസ്ത പൊടിച്ചത് -1ടേബിൾ സ്‌പൂൺ
ബദാംപൊടിച്ചത് -1ടേബിൾ സ്‌പൂൺ
മിൽക്ക് മെയ്ഡ് -2ടേബിൾ സ്‌പൂൺ

തയ്യാറാക്കുന്ന വിധം
**********************
അര കപ്പ് പാലിൽ കോൺഫ്ലോർ കലക്കി വെക്കുക....
അടുപ്പ് കത്തിച്ചു ഒരു സോസ് പാൻ വെച്ചു ചൂടായാൽ ബാക്കി പാൽ ഒഴ്ച്ചു തിളപ്പിക്കുക....തിളച്ചു തുടങ്ങുമ്പോൾ കോൺഫ്ലോർ കലക്കിയത് ഒഴ്ച്ചു കൊടുത്തു ഇളക്കി കൊടുക്കുക.....തീ കുറച്ച് വെച്ച് വേണം ചെയ്യാൻ.....അതിലേക്കു മിൽക്ക് മെയ്ഡ്,പഞ്ചസാര,എലക്കപൊടി ചേർത്ത് യോജിപ്പിച്ച ശേഷം പിസ്ത,ബദാം പൊടിച്ചതും ചേർത്ത് ചെറുതായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി ചൂടോടെ വിളമ്പാം.......മുകളിൽ പിസ്ത,ബദാം ക്രഷ് ചെയ്തതും വിതറി വിളമ്പാം....

ചിക്കൻ മജ്ബൂസ്

ചിക്കൻ മജ്ബൂസ്

ചിക്കൻ -750 GM.......മഞ്ഞൾപ്പൊടി -....കാശ്മീരീമുളക്പ്പൊടി - 2 സ്പൂൺ....... സോയാ സോസ് 2 സ്പൂൺ..... ടൊമാറ്റോ സോസ് 2 സ്പൂൺ....മല്ലിപ്പൊടി - 2 സ്പൂൺ......പെരുഞ്ചിരകപ്പൊടി ...1/2 സ്പൂൺ.....സവാള - 1 വഴുത്.....തക്കാളി - 2 (1 പ്യൂരി ആക്കണം)....ഇഞ്ചി, വെളുത്തു ഉള്ളി പേസ്റ്റ് - 3 സ്പൂൺ...
പച്ചമുളക് - 3.....കുരുമുളക് - അര tsp.....മല്ലി- 1 സ്പൂൺ
നല്ല ജീരകം - 1 സ്പൂൺ.....പട്ട,ഗ്രാമ്പു,ഏലക്ക - 4 വീതം
കബ്സ മസാല-......2 സ്പൂൺ..... 3 ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്
Dried lemon - ( മുറിച്ച് ഉണങ്ങിയത് ആയിരുന്നു 2 പീസ് ചേർത്തു) മല്ലി ഇല അരിഞ്ഞത് കുറച്ച്....
ബസ്മതി അരി - 3 ഗ്ലാസ്.....ഉപ്പ് പാകത്തിന്
സൺ ഫ്ലവർ ഓയിൽ - വറുക്കാൻ ആവശ്യത്തിന്
ചിക്കൻ മഞ്ഞൾ, കാശ്മീര മുളക്, പെരുഞ്ചീരകപ്പൊടി, ഒരു സ്പൂൺ ഇഞ്ചി, വെളുത്തു ഉള്ളി പേസ്റ്റ, ഉപ്പ് 1 സ്പൂൺ ടൊമാറ്റോ സോസും 1 സ്പൂൺ സോയാ സോസ് ചേർത്ത് മാരിനേറ്റ് ചെയ്ത് 1/2 മണിക്കൂർ വെച്ചശേഷം എണ്ണ ചൂടാക്കി ചിക്കൻ വറുത്ത് കോരി മാറ്റി വയ്ക്കുക. ശേഷം വറുത്ത എണ്ണയിൽ നിന്ന് 4 സ്പൂൺഒഴിച്ച് പട്ടാ,ഗ്രാമ്പു,ഏലക്ക,കുരുമുളക്,മല്ലി, നല്ല ജീരകം എന്നിവ പൊട്ടിച്ച് ,ബാക്കിയുള്ള വെള്ളുള്ളി, ഇഞ്ചി പേസ്റ്റ, പച്ചമുളക് ചേർത്ത് വഴറ്റി,സവാള, ഒരു തക്കാളി ഇട്ട് ഉപ്പ് ചേർത്ത് വഴറ്റുക. പിന്നീട് ഒരു തക്കാളി പ്യൂരി ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ശേഷം സോസുകൾ രണ്ടും ഓരോ സ്പൂൺ ചേർത്ത് മഞ്ഞൾ,മല്ലിപ്പൊടി ,മജ്ബൂസ് /കബ്സ മസാലപ്പൊടി, ഉണക്ക നാരങ്ങ ചേർത്ത് 6 കപ്പ് (ഇരട്ടി വെള്ളം ) തിളപ്പിച്ച വെള്ളമൊഴിച്ച് കഴുകി വാരിയ അരിയും പാകത്തിന് ഉപ്പും1 ചേർത്ത് അടച്ചു വെച്ച്ഒന്ന് തിളവന്നതിനു ശേഷം ചെറുതീയിൽ 10-15 മിനിട്ട് വേവിക്കുക. ഇടയ്ക്ക് ഇളക്കണം വെള്ളം വറ്റി വരുമ്പോൾ ക്യാരറ്റ് ഗ്രേറ്റ്‌ ചെയ്തതും മല്ലി ഇല അരിഞ്ഞതും നിരത്തി
ചിക്കൻ മുകളിൽ നിരത്തുക..... അടപ്പ് അടച്ച് അടപ്പിന്റെ മുകളിൽ തീക്കനൽ ഇട്ട് ഗ്യാസ് ഓഫ് ചെയ്യുക....10 മിനിട്ടിന് ശേഷം അടപ്പു മാറ്റുക.... മജ്ബൂസ് റെഡി.....

Monday, September 23, 2019

സ്വീറ്റ് സാഗോ മംഗോ പുഡ്ഡിംഗ്

ഇന്ന് ഒരു പുഡ്ഡിംഗ് ആണ് ഉണ്ടാക്കുന്നത്....മാമ്പഴവും സാബുനരി കൊണ്ടു ഒരു മധുരം...

സ്വീറ്റ് സാഗോ മംഗോ പുഡ്ഡിംഗ്
**********************************
സാഗോ/സാബുനരി -1/2കപ്പ് (2കപ്പ് വെള്ളത്തിൽ വേവിച്ചു വെള്ളം ഊറ്റി വെക്കുക)
മിൽക്ക് മെയ്ഡ്-1/4കപ്പ്
വാനില എസ്സൻസ് -2 തുള്ളി...
പാൽ -11/2കപ്പ്
മാമ്പഴം -2എണ്ണം +2ടേബിൾ സ്‌പൂൺ മിൽക്ക് മെയ്ഡ്)
പഞ്ചസാര -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
***********************
മാമ്പഴം ചെറിയ കഷ്ണങ്ങൾ ആക്കി ഒരു ബ്ലെൻഡറിൽ ഇട്ടു ഒരു കപ്പ് പാലും2 ടേബിൾ സ്‌പൂൺ മിൽക്ക് മെയ്ഡും എസ്സൻസുംചേർത്ത് നന്നായി ബ്ലെൻഡ് ചെയ്യുക.....ശേഷം ഒരു ബൗളിൽ മാറ്റി 5 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക......
അടുപ്പ് കത്തിച്ചു ഒരു സോസ് പാൻ വെച്ചു അതിലേക്കു വേവിച്ച സാഗോ ,മിൽക്ക് മെയ്ഡ് ബാക്കി പാലുംഎസ്സൻസും ചേർത്തു നന്നായി യോജിപ്പിച്ചു വെക്കുക.....2 മിനിറ്റ് ശേഷം അടുപ്പിൽ നിന്ന് ഇറക്കി വെക്കാം.......ചൂടാറാൻ വെക്കുക..
ഒരു ബൗൾ എടുത്ത് അതിലേക്കു സാഗോ മിക്സ് കുറച്ചു ഇട്ട ശേഷം മംഗോ മിക്സ് മുകളിൽ ഇട്ടു ലെയർ ചെയ്യാം.....നന്നായി തണുപ്പിച്ചു വിളമ്പാം...

ചിക്കൻ പിക്കിൾ (അച്ചാർ)

ചിക്കൻ പിക്കിൾ (അച്ചാർ)

ചിക്കൻ (എല്ലില്ലാത്തത് )- 1/4 kg
(ചെറുതായി കട്ട് ചെയ്ത് എടുക്കുക)
പച്ചമുളക് (വലുത് ) - 1
ഇഞ്ചി - ചെറിയ ഒരു കഷ്ണം
വെളുത്തുള്ളി - ഒരു തുടം ( ചെറുത് )
മുളക് പൊടി (കാശ്മീരി ) - 2 tab Spn
കായപ്പൊടി - 1/2 tspn
ഉലുവ പൊടി - 1/4 tspn
വിനഗർ - 1/4 cup
വെള്ളം - 1/4 Cup
( തിളപ്പിച്ച് ആറ്റിയത് - optional)
കടുക് - 1 tspn
കറിവേപ്പില
നല്ലെണ്ണ - 2 tabsn
വെളിച്ചെണ്ണ അല്ലെങ്കിൽ സൺ ഫ്ലവർ ഓയിൽ - ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
മുളക് പൊടി - 1 1/2 tspn
ഗരം മസാല പൊടി - 1/2 tspn
പെരുംജീരക പൊടി - 1/2 tspn
മഞ്ഞൾ പൊടി - 1/2 tspn

നാരങ്ങനീര് - 1 Spn, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 Spn
ഉപ്പ് - ആവശ്യത്തിന്. ഇതെല്ലാം കൂടി മിക്സ് ചെയ്തുചിക്കനിൽ പുരട്ടി അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. ശേഷം ഇത് ഫ്രൈ ചെയത് എടുക്കുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ഇവ ചെറുതായി അരിഞ്ഞെടുക്കുക.
ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, വേപ്പില ഇടുക. കടുക് പൊട്ടിക്കഴിയുമ്പോൾ അരിഞ്ഞ് വെച്ചിരിക്കുന്ന പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ ചേർത്ത് വഴറ്റുക.ഇതിലേക്ക് കാശ്മീരി മുളക് പൊടി ചേർത്ത് മൂപ്പിക്കുക. മുളക് പൊടി മൂത്ത് കഴിയുമ്പോൾവിനഗറും, ഫ്രൈ ചെയ്ത് വെച്ചചിക്കനും ആവശ്യത്തിന് ഉപ്പുംചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യുക. കായപ്പൊടിയും ഉലുവ പൊടിയും ചേർത്ത് ഇറക്കാം. ആവശ്യമുണ്ടെങ്കിൽ തിളപ്പിച്ചാറിയ വെള്ളം ചേർക്കാം....

Sunday, September 22, 2019

തക്കാളി അരച്ച മീൻ കറി

പുതു രുചിയിൽ തക്കാളി അരച്ച മീൻ കറി

ദിവസേന മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമാണ്, പ്രോട്ടീനും ഒമേഗാ ത്രീ ഫാറ്റി ആസിഡും നല്ല കൊഴുപ്പും നിറഞ്ഞ മീൻ, തക്കാളി ചേർത്ത് ഇതുപോലൊരു കറി തയാറാക്കി നോക്കൂ.

ചേരുവകൾ

തക്കാളി - 1
മീൻ - അരക്കിലോ
ഫിഷ് മസാല - ഒന്നര ടീസ്പൂൺ
ചുവന്ന മുളകുപൊടി - 2 ടീസ്പൂൺ
പുളി - 1 നാരങ്ങ വലുപ്പം
തേങ്ങ - 1/2 കപ്പ്
കടുക്
ഉലുവ
ഉപ്പ്
വെളിച്ചെണ്ണ

തയാറാകുന്ന വിധം

ഒരു പഴുത്ത തക്കാളി ചൂടുവെള്ളത്തിൽ ഇട്ടു തൊലി നീക്കം ചെയ്യുക. ചെറുതായി അരിഞ്ഞെടുത്ത് 1/2 കപ്പ് തേങ്ങയ്‌ക്കൊപ്പം അരച്ചെടുക്കുക.

ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക.

1.5 ടീസ്പൂൺ ഫിഷ് മസാലയും 2 ടീസ്പൂൺ മുളകുപൊടിയും ചേർക്കുക. നന്നായി വറുത്തെടുക്കുക.

ഒരു നാരങ്ങ വലുപ്പമുള്ള പുളി പിഴിഞ്ഞെടുത്ത് ഇതിലേക്കു ചേർക്കുക. 1.5 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് മൂടി വച്ച് വേവിക്കുക. കുറച്ച് കറിവേപ്പിലയും ഇതിലേക്ക് ചേർക്കുക. മീൻ കഷ്ണങ്ങൾ ചേർത്ത് 5 മിനിറ്റ് വേവിക്കുക. തക്കാളി തേങ്ങാ പേസ്റ്റ് ചേർത്ത് വീണ്ടും വേവിക്കുക.

പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക് പൊട്ടിച്ച് ഉലുവ, കറിവേപ്പില, 1 ടീസ്പൂൺ ചുവന്ന മുളകുപൊടി എന്നിവ ചേർത്ത് മീൻ കറിയിലേക്ക് ഒഴിക്കാം.

ചേന പായസം

ചേന പായസം

ചേരുവകൾ:-

ചേന - 250 ഗ്രാം
ശർക്കര - 500 ഗ്രാം
തേങ്ങയുടെ ഒന്നാം പാൽ - 1 ഗ്ലാസ്
രണ്ടാം പാൽ - 2 ഗ്ലാസ്‌
മൂന്നാം പാൽ - 4 ഗ്ലാസ്‌
നെയ്യ് - 50 ഗ്രാം
അണ്ടിപരിപ്പ് - 50 ഗ്രാം
ഉണക്ക മുന്തിരി - 50 ഗ്രാം
ഏലയ്ക്ക പൊടിച്ചത് - 1 ടീ സ്പൂണ്‍
തെങ്ങാകൊത്ത് - 1/ 4 കപ്പ്‌ .

തയ്യാറാക്കുന്ന വിധം:-

ചേന തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കി കുറച്ച് വെള്ളം ചേർത്ത് കുക്കെറിൽ വേവിയ്ക്കുക. ഒരു വിസിൽ അടിച്ചാൽ വേവ് നോക്കുക. പാകത്തിന് വെന്ത ചേന മാറ്റി വയ്ക്കുക . ശർക്കര മൂടത്തക്ക വിധത്തിൽ വെള്ളമൊഴിച്ച് ഒരു പാത്രത്തിൽ അടുപ്പിൽ വച്ച് ഉരുക്കിയെടുക്കുക, ഉരുക്കിയ ശർക്കര അരിച്ചു ശർക്കര പാനിയാക്കി എടുത്തു വയ്ക്കുക .
ഒരു ഉരുളി അടുപ്പിൽ വച്ച് തീ കത്തിച്ചു ചൂടായതിനു ശേഷം 1 സ്പൂണ്‍ നെയ്യൊഴിയ്ക്കുക അതിലേയ്ക്ക് ശർക്കര പാനിയും വേവിച്ച ചേനയും ഒരു അര ഗ്ലാസ് വെള്ളവുമോഴിച്ചു ചെറു ചൂടിൽ തിളപ്പിയ്ക്കുക ഇടയ്ക്ക് ഓരോ സ്പൂണ്‍ നെയ്യ് ചേർത്ത് കൊടുക്കുക, തിളച്ചാൽ അതിലേയ്ക്ക് മൂന്നാം പാൽ ഒഴിച്ച് വീണ്ടും തിളപ്പിയ്ക്കുക, കുറുകി വരുമ്പോൾ രണ്ടാം പാൽ ഒഴിയ്ക്കുക, ഈ രണ്ടാം പാലിൽ കിടന്നു പായസം നന്നായി തിളച്ചു കുറുകിയത്തിനു ശേഷം അതിലേയ്ക്ക് ഒന്നാം പാൽ ചേർത്ത് ചൂടായി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റി വച്ച് നന്നായി ഇളക്കുക, ഇതിലേയ്ക്ക് ഏലയ്ക്ക പൊടിച്ചതും അണ്ടിപരിപ്പും മുന്തിരിയും തേങ്ങാ കൊത്തും നെയ്യിൽ വറുത്ത് ചേർക്കുക .

Saturday, September 21, 2019

താറാവ് റോസ്റ്റ്

താറാവ് റോസ്റ്റ്
1. താറാവ് കഷണങ്ങളക്കിയത് ഒന്ന് ചെറുത്
2. വെളുത്തുള്ളി ചതച്ചത് 10 അല്ലി
3. ഇഞ്ചി ചതച്ചത് രണ്ട് വലിയ കഷണം
4. കുരുമുളക് ചതച്ചത് ഒന്നര ടേബിള്‍സ്പൂണ്‍
6. മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
8. മല്ലിപ്പൊടി ഒരു ടേബിള്‍ സ്പൂണ്‍
9. ചെറിയ ഉള്ളി ചതച്ചത് 10 എണ്ണം
10. സവാള അരിഞ്ഞത് രണ്ട് എണ്ണം
11. തക്കാളി അരിഞ്ഞത് രണ്ട് എണ്ണം
12. വെളിച്ചെണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
13. കറിവേപ്പില രണ്ട് തണ്ട്
14. ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം:
പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, ചെറിയ ഉള്ളി എന്നിവ ചതച്ചതും താറാവ് കഷണങ്ങളും മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് കുക്കറില്‍ 10 മിനുട്ട് വേവിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില ഇട്ട് താളിച്ച് സവാള വഴറ്റുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി അരിഞ്ഞത് ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. തക്കാളി വാടി എണ്ണ തെളിഞ്ഞുതുടങ്ങുമ്പോള്‍ വേവിച്ച താറാവിറച്ചി അതിന്റെ ചാറോടുകൂടി ഇതിലേക്ക് ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് ചെറുതീയില്‍ വറ്റിച്ച് റോസ്റ്റ്‌പോലെയാക്കി എടുക്കുക അതിലേക്കു തേങ്ങാപാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക.താറാവ് റോസ്റ്റ് റെഡി.

ബീഫ് വിന്താലു

ബീഫ് വിന്താലു ഉണ്ടാക്കാം ഈസിയായി

ഇന്നൊരു സ്പെഷ്യല്‍ വിഭവം ഉണ്ടാക്കാം ..ബീഫ് വിന്താലു ,ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് കേട്ടോ ..ബാച്ചിലേഴ്സിനു ഒക്കെ ട്രൈ ചെയ്യാവുന്നതാണ്…വളരെ സ്വദിഷ്ട്ടമായ ഒന്നാണ് കേട്ടോ ഇത് …സ്ഥിരം ബീഫ് വിഭവങ്ങളില്‍ നിന്നും ഒരു വെറൈറ്റി ഒക്കെ ആഗ്രഹിക്കുന്നവര്‍ക്ക് ഉണ്ടാക്കാവുന്ന ഒന്നാണ് . നമുക്ക് നോക്കാം എങ്ങിനെയാണ് ബീഫ് വിന്താലു ഉണ്ടാക്കുന്നത് എന്ന്..ഇതിനാവശ്യമുള്ള സാധനങ്ങള്‍

ബീഫ് കഷണങ്ങളാക്കിയത് -ഒരു കിലോ
വെളുത്തുള്ളി -5 അല്ലി
ചുവന്നുള്ളി – പത്തെണ്ണം
ഇഞ്ചി – ഒരു കഷണം
മല്ലിപൊടി – രണ്ടു ടിസ്പൂണ്‍
വറ്റല്‍ മുളക് – മൂന്നെണ്ണം
പേരും ജീരകം – ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞപൊടി – അര ടിസ്പൂണ്‍
ഉലുവ – അര ടിസ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വിനാഗിരി -4 ടിസ്പൂണ്‍
കുരുമുളക് -അര ടീസ്പൂണ്‍
മുളകുപൊടി -2 ടീസ്പൂണ്‍
പഞ്ചസാര – അര ടിസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്

പേരും ജീരകവും ,ഉലുവയും ,കടുകും ,വറ്റല്‍ മുളകും ,കുരുമുളകും കൂടി ചൂടാക്കി പൊടിച്ചു എടുക്കുക.ഇത് ഒരു പാത്രത്തില്‍ ഇട്ടിട്ടു അതില്‍ പഞ്ചസാര ഇടുക ,നാല് ടിസ്പൂണ്‍ വിനിഗര്‍ കൂടി ചേര്‍ക്കുക ഇത് നന്നായി മിക്സ് ചെയ്തു വയ്ക്കുക.
അതിനുശേഷം കുക്കര്‍ അടുപ്പതുവച്ചു അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കുക ചൂടാകുമ്പോള്‍ .. ഇതിലേയ്ക്ക് ചതച്ചു എടുത്ത ഇഞ്ചി ഇടുക പച്ചമണം മാറുമ്പോള്‍ വെളുത്തുള്ളി ചതച്ചത് ,ഉള്ളി ചതച്ചത് എന്നിവ ചേര്‍ത്ത് ഇളക്കുക. നന്നായി വാടി കഴിയുമ്പോള്‍ മല്ലിപ്പൊടി ഇടുക മൂത്ത് കഴിയുമ്പോള്‍ മുളക് പൊടി ഇടുക…ഒന്നിലക്കിയിട്ടു മഞ്ഞപ്പൊടി ഇടുക ഇത് എല്ലാം നന്നായി മൂത്താല്‍ മിക്സ് ചെയ്തു വച്ചിരിക്കുന്ന മസാല പേസ്റ്റ് ഇതിലേയ്ക്ക് ഇട്ടു കൊടുത്തു ഇളക്കുക..അതിനുശേഷം ചെറുതായി നുറുക്കി കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫ് ഇതിലേയ്ക്ക് ചേര്‍ക്കുക..അര ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് പാകത്തിന് ഉപ്പു ചേര്‍ക്കുക ഇനി കുക്കര്‍ അടച്ചു വച്ച് വേവിക്കുക. ബീഫിന്റെ വേവിനു അനുസരിച്ച് വിസില്‍ എത്ര വേണം എന്ന് തീരുമാനിക്കുക അത്രയും വിസില്‍ വന്നശേഷം കുക്കര്‍ തുറന്നു ബീഫ് വെന്തോന്നു നോക്കുക..(ബീഫിന്റെ വേവ് എല്ലാം ഒരുപോലെ ആയിരിക്കില്ല അതുകൊണ്ടാണ് സാധാരണ നിങ്ങള്‍ വാങ്ങുന്ന ബീഫ് എത്ര വിസിലില്‍ വേവും എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ അതുപോലെ വേവിക്കുക)
ബീഫ് വെന്തു കഴിയുമ്പോള്‍ ഇതില്‍ വെള്ളമുണ്ടെങ്കില്‍ അതൊന്നു ചെറിയ തീയില്‍ ഇട്ടു വറ്റിച്ചു എടുക്കുക.
ശേഷം പാത്രത്തിലേയ്ക്ക് മാറ്റം നമ്മുടെ ബീഫ് വിന്താലു റെഡി....

Friday, September 20, 2019

വെജിറ്റബിൾ ടിക്ക മസാലെ

ഇന്ന് ഒരു വെജിറ്റേറിയൻ വിഭവം ആണ്...ചപ്പാത്തിടെ കൂടെ കഴ്ക്കാൻ പറ്റിയ ഒരു കറി

വെജിറ്റബിൾ ടിക്ക മസാല
*****************************

ചേരുവകൾ
**************
കാപ്സികം -1 ചെറുത്
സവാള -1/2 കപ്പ് ഇത് രണ്ടും ചതുര കഷ്ണങ്ങൾ ആക്കിയത്
കാരറ്റ് കഷ്ണങ്ങൾ ആക്കിയത് -1/2കപ്പ്
മട്ടർ -1/2 കപ്പ്
കോളി ഫ്ലവർ -1/2 കപ്പ്
തക്കാളി -2 എണ്ണം അരച്ചത്
തൈര് -3 സ്‌പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്‌പൂൺ
ഓയിൽ ,ബട്ടർ -1 ടേബിൾ സ്‌പൂൺ വീതം
മഞ്ഞൾ പൊടി-1/2 സ്‌പൂൺ
മല്ലിപ്പൊടി -1സ്‌പൂൺ
മുളക്പൊടി -1 1/2 സ്‌പൂൺ
ജീരകം പൊടിച്ചത് -1/2 സ്‌പൂൺ
ചാട്ട് മസാല -1/4 സ്‌പൂൺ
ഗരം മസാല -1/2 സ്‌പൂൺ
പഞ്ചസാര -1 നുള്ള്
മല്ലിയില അരിഞ്ഞത് -2ടേബിൾ സ്‌പൂൺ

തയ്യാറാക്കുന്ന വിധം
***********************
അടുപ്പ് കത്തിച്ചു ഒരു പാൻ ചൂടാക്കി അതിൽ ഓയിൽ,ബട്ടർ ഇട്ട ശേഷം സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴ്റ്റി മഞ്ഞൾ പൊടിയും ഉരുളക്കിഴ്ങ്ങു കഷ്ണങ്ങൾ ആക്കിയതും ചേർക്കുക....... കുറച്ചു വെള്ളം ഒഴ്ച്ചു പാത്രം അടച്ചു വെച്ച് വേവിക്കുക....ഇതിലേക്ക് ബാക്കി പച്ചക്കറികളും ചേർത്തു വേവിക്കുക.......മുളക്പൊടിയും മല്ലിപൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക...തക്കാളി അരച്ചത് ചേർത്ത് വീണ്ടും മൂടി വെച്ച് 2 മിനിറ്റ് വേവിക്കുക...
ശേഷം തൈരും ഗരം മസാലയും ചാട്ട് മസാല,ജീരകം പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക......ഒരു നുള്ള് പഞ്ചസാര ചേർത്ത് മല്ലിയിലയും ചേർത്ത് യോജിപ്പിച്ച ശേഷം അടുപ്പിൽ നിന്നും ഇറക്കി വെക്കാം....ചൂടോടെ വിളമ്പാം

ഡ്രാഗൺ ചിക്കൻ

  ഇന്ന് ചിക്കൻ കൊണ്ട് ഒരു വിഭവംആണ്...
ഡ്രാഗൺ ചിക്കൻ
******************
ചേരുവകൾ
*************
ചിക്കൻ(boneless)-500gmനീളത്തിൽ അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി അരച്ചത്-1ടേബിൾ സ്‌പൂൺ
കുരുമുളക് പൊടി-3/4സ്‌പൂൺ
റെഡ് ചില്ലി പേസ്റ്റ്-1സ്‌പൂൺ
സോയസോസ്-1/2സ്‌പൂൺ
കോൺഫ്ലോർ-2ടേബിൾ സ്‌പൂൺ
മുട്ടയുടെ വെള്ള-1
ഉപ്പ് -ആവശ്യത്തിന്
ഓയിൽ-വറുക്കാൻ ആവശ്യത്തിന്
 നീളത്തിൽ അരിഞ്ഞു വെച്ച ചിക്കനിൽ ഓയിൽ ഒഴികെ ബാക്കി ചേരുവകൾ ചേർത്ത് യോജിപ്പിച്ചു അര മണിക്കൂർ മാറ്റി വെക്കുക....
ഒരു പാനിൽ ഓയിൽ ചൂടാക്കിയ ശേഷം ചിക്കൻ കഷ്ണങ്ങൾ മീഡിയം തീയിൽ ഇട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരി മാറ്റി വെക്കുക....

മറ്റു ചേരുവകൾ
********************
സവാള-2എണ്ണം
കാപ്സികം-1കപ്പ് നീളത്തിൽ അരിഞ്ഞത്
വറ്റൽമുളക്-2
അണ്ടിപ്പരിപ്പ്-15
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്-2സ്‌പൂൺ
ടോമോട്ടോ സോസ്-2ടേബിൾ സ്‌പൂൺ
സോയ സോസ്-1സ്‌പൂൺ
റെഡ് ചില്ലി പേസ്റ്റ്-1സ്‌പൂൺ
പഞ്ചസാര-1/4സ്‌പൂൺ
വെള്ളം-1/4കപ്പ്
ഉപ്പ്-ആവശ്യത്തിന്
ഓയിൽ-2ടേബിൾ സ്‌പൂൺ
തയ്യാറാക്കുന്ന വിധം
**********************
ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടായാൽ അണ്ടിപ്പരിപ്പ് ചേർത്ത് ഫ്രൈ ചെയ്ത് മാറ്റിവെക്കുക.....
അതെ പാനിൽ തന്നെ വറ്റൽമുളക്,ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക.. .ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്ത്3,4 മിനിറ്റ് വഴറ്റുക....കാപ്സികം കൂടി ചേർത്ത് വഴറ്റിയ ശേഷം തീ കുറച്ചു വെച്ച സോസുകൾ .റെഡ് ചില്ലി പേസ്റ്റ്,പഞ്ചസാര ,ഉപ്പ് ചേർത്തു നന്നായി യോജിപ്പിച്ചു വെള്ളം കൂടി ചേർത്ത് കൊടുക്കുക.....നന്നായി തിളച്ചു കുറുകി വരുമ്പോൾ ഫ്രൈ ചെയ്തു വെച്ച ചിക്കനും അണ്ടിപ്പരിപ്പും കൂടി ചേർത്ത് യോജിപ്പിച്ചുസോസ് എല്ലാം ചിക്കനിൽ പിടിച്ചു 2 മിനിറ്റ് ശേഷം അടുപ്പിൽ നിന്ന് വാങ്ങി ചൂടോടെ വിളമ്പാം........
റെഡ് ചില്ലി പേസ്റ്റ് തയ്യാറാക്കാൻ .....10വറ്റൽമുളക് എടുത്തു ഉള്ളിലെ അരി എല്ലാം കളഞ്ഞു എടുത്തു 15,20 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെക്കുക....കുതിർത്ത ശേഷം മുളക് മാത്രം എടുത്തു1, 2 സ്‌പൂൺ വെള്ളം ചേർത്ത് നന്നായി അരച്ചു എടുക്കുക...........