Saturday, September 28, 2019

തേങ്ങാ ചോറും ബീഫ് മുളകിട്ടതും

മലബാറിന്റെ സ്വന്തം തേങ്ങാ ചോറും ബീഫ് മുളകിട്ടതും. 30 മിനിറ്റ് കൊണ്ട് കുക്കറിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. ബാച്ചിലേഴ്‌സിന് ഒക്കെ ഉണ്ടാക്കാൻ പറ്റിയ നല്ല ഒരു റെസിപ്പി ആണ്. നല്ല കുറുകിയ ചാറോടു കൂടിയ ബീഫ് കറി ആണ്. നമ്മുക്കിത് എങ്ങനെ തയ്യാറാക്കുന്നത് നോക്കാം.

തേങ്ങാ ചോർ

മട്ടഅരീ 2 ഗ്ലാസ്സ്
തേങ്ങ 1 1/2 ഗ്ലാസ്സ്
ചെറിയ ഉള്ളി അരിഞ്ഞത് 1 1/2 ഗ്ലാസ്സ്
ഉലുവ 1 ടേബിൾ സ്പൂൺ
കുറച്ച് കറി വേപ്പില
ഉപ്പ്‌ പാകത്തിന്
കഴുകി എടുത്ത അരിയും ബാക്കി എല്ലാ ചേരുവകളും കൂടി നന്നായി മിക്സ്‌ ചെയ്ത് കുക്കറിലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് (അരി എടുത്ത ഗ്ലാസിന് )4 1/2 ഗ്ലാസ്സ് വെള്ളവും ചേർത്ത് മിക്സ്‌ ചെയ്ത് കുക്കർ അടച്ചു വെച്ച് മീഡിയം ഫ്ളൈമിൽ ഒരു വിസിൽ വരുന്നത് വരെ വേവിക്കുക. കുക്കറിന്റെ പ്രഷർ പോയ ശേഷം തുറന്ന് നോക്കാം. ടേസ്റ്റി തേങ്ങ ചോർ റെഡി...

ബീഫ് മുളകിട്ടത്

ബീഫ് 1 1/2 കിലോ
സവാള അരിഞ്ഞത് 2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി, വലിയ ജീരകം ഇത് എല്ലാതും കൂടെ ചതച്ചത് 4 ടേബിൾ സ്പൂൺ
തക്കാളി അരച്ചത് 2 എണ്ണം
ഉലുവ 1/2 ടീസ്പൂൺ
വലിയ ജീരകം 1/2 ടീസ്പൂൺ
കറി വേപ്പില ആവശ്യത്തിന്
മല്ലിയില ആവശ്യത്തിന്
വെളിച്ചെണ്ണ 4 ടേബിൾ സ്പൂൺ
വെള്ളം 1 1/2 ഗ്ലാസ്സ്
മഞ്ഞൾ പൊടി 1 1/2 ടീസ്പൂൺ
മുളക്പൊടി 2 ടേബിൾ സ്പൂൺ
മല്ലിപൊടി 4 1/2 ടേബിൾ സ്പൂൺ
ഇറച്ചി മസാല 1 ടേബിൾ സ്പൂൺ
ഗരം മസാല 1/2 ടീസ്പൂൺ
കുരുമുളക് പൊടി 1 ടീസ്പൂൺ

മഞ്ഞൾ പൊടിയും (1ടീസ്പൂൺ ) മുളക് പൊടിയും (1ടേബിൾ സ്പൂൺ )മല്ലി പൊടിയും (1ടേബിൾ സ്പൂൺ ) ഗരം മസാലയും ചതച്ചു വെച്ച ഇഞ്ചി വെളുത്തുള്ളിയിൽ നിന്ന് 1 ടേബിൾ സ്പൂണും പാകത്തിന് ഉപ്പും ചേർത്ത് ബീഫ് 15 മിനിറ്റ് മസാല തേച്ചു വെക്കുക. കുക്കറിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവയും വലിയ ജീരകവും പൊട്ടിക്കുക. അതിന് ശേഷം സവാളയും ചതച്ചു വെച്ചതും ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് തക്കാളി അരച്ചത് ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് മസാല പൊടികൾ ചേർത്ത് ലോ ഫ്ളൈമിൽ വെച്ച് വഴറ്റി എടുക്കുക. ഇതിലേക്ക് മസാല തേച്ചു വെച്ച ബീഫും വെള്ളവും പാകത്തിന് ഉപ്പും കറി വേപ്പിലയും മല്ലിയിലയും ചേർത്ത് മിക്സ്‌ ചെയ്ത് കുക്കർ അടച്ചു വെച്ച് ഹൈ ഫ്ളൈമിൽ ഒരു വിസിൽ വരുന്ന വരെ വെയിറ്റ് ചെയ്യുക. അതിനു ശേഷം മീഡിയം ഫ്ളൈമിലേക്ക് മാറ്റി 3 വിസിൽ വരുന്ന വരെ വേവിക്കുക. പ്രഷർ പോയ ശേഷം കുക്കർ തുറക്കാം. ടേസ്റ്റി ബീഫ് മുളകിട്ടത് റെഡി...

No comments:

Post a Comment