Thursday, September 26, 2019

ചിക്കൻ ഫ്രൈ

ചിക്കൻ ഫ്രൈ

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ-ഹാഫ്

അരക്കാനുള്ള ചേരുവകൾ

ചുവന്നുള്ളി -30എണ്ണം
വെളുത്തുള്ളി -10അല്ലി
ഇഞ്ചി-1കഷ്ണം
തക്കാളി -1
പച്ചമുളക് -2
കുരുമുളക്-1ടീസ്പൂൺ
(പട്ട,ഗ്രാമ്പൂ,ഏലയ്ക്ക,പെരുംജീരകം ചെറുതായി ചൂടാക്കിയെടുക്കണം )-കുറേശ്ശേ ,അല്ലെങ്കിൽ ഗരം മസാല -1ടീസ്പൂൺ
മുളകുപൊടി -2ടീസ്പൂൺ
മഞ്ഞൾപ്പൊടി -ഹാഫ് ടീസ്പൂൺ
മല്ലിപ്പൊടി -3ടീസ്പൂൺ
ഉപ്പ് -പാകത്തിന്

സവാള -1വലുത്
കറിവേപ്പില -3കതിർ
വെളിച്ചെണ്ണ -4 ടേബിൾ സ്പൂൺ
വെള്ളം -അല്പം

ഉണ്ടാക്കുന്ന വിധം

അരയ്ക്കാനുള്ള ചേരുവകൾ അരച്ചെടുത്തു,ഉപ്പും ചേർത്ത് കഴുകി വൃത്തിയാക്കിയ ചിക്കനിൽ പുരട്ടി അര മണിക്കൂർ മാറ്റി വെക്കുക.

ശേഷം ചുവടുക്കട്ടിയുള്ള പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ സവാള കനം കുറച്ചരിഞ്ഞത്‌ ചേർത്ത് വഴറ്റുക.

സവാളയുടെ നിറം മാറിക്കഴിഞ്ഞാൽ കറിവേപ്പില ചേർത്ത് വഴറ്റുക.ശേഷം മസാല പുരട്ടിയ ചിക്കൻ കഷ്ണങ്ങൾ ഇട്ടു വഴറ്റുക .
ചിക്കൻ വേവാനായി മൂടിയിട്ടു വേവിക്കാം .ഇടയ്ക്കിടെ തുറന്നിട്ട് വഴറ്റി ക്കൊടുക്കാം .

ചിക്കനിൽ മസാല പിടിച്ചു വെള്ള മയം ഇല്ലാതായാൽ തുടരെയിളക്കി ഫ്രൈ പരുവത്തിൽ പാത്രത്തിലേക്ക് മാറ്റി ചൂടോടെ ചപ്പാത്തി ,പത്തിരി,ചോറ് ,ഗീ റൈസ് എന്നിവയുടെ കൂടെ സെർവ് ചെയ്യാം ..

.(എരിവ് അവരവരുടെ ടേസ്റ്റ് അനുസരിച്ചു മാറ്റാവുന്നതാണ് ).

No comments:

Post a Comment