Mutton kabsa
ഒരു കിലോ മട്ടൻ കഴുകി വാരി വെക്കുക. ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ കുറച്ച് (സൺഫ്‌ളേവർ) ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടേബിൾസ്പൂൺ ചെറിയ ജീരകം ഇട്ട് കൊടുക്കുക. അത് ഒന്ന് പൊട്ടി വരുമ്പോൾ രണ്ടു സവാള അരിഞ്ഞതും ഒരുകഷ്ണം ഇഞ്ചി വെളുത്തുള്ളി ചതച്ചതും നാല് പച്ചമുളക് രണ്ടു വലിയ തക്കാളി കുറച്ച് മല്ലിയില പുതിനയില ഇവ അരിഞ്ഞതും ഇട്ട് മൂപ്പിക്ക്ജക. ഒരുപാക്കറ്റ് ടൊമാറ്റോ പേസ്റ്റ് കൂടി ഇട്ട് നന്നായി ഇളക്കി എന്ന തെളിഞ്ഞു വരുമ്പോൾ മട്ടൻ ഇട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് മൂടി വെച്ച് വേവിക്കിക. അരക്കിലോ ബസ്മതി (അബൂക്കസ് ), അരി കഴുകി കുതിർത്തി വെക്കുക. മട്ടൻ മുക്കാൽ വേവാകുമ്പോൾ അതിൽ പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം, ബേ ലീഫ്, ഒരു ടേബിൾ സ്പൂൺ കുരുമുളക്, ഒരു ടേബിൾസ്പൂൺ മല്ലി ഇവയും കുതിർത്തിവെച്ച അരിയും ഇട്ട് ഉപ്പു (വേണമെങ്കിൽ ) ഇട്ട് വെള്ളത്തിന്റെ കണക്കു അരിയുടെ മുകളിൽ നിന്നും ഒരിഞ്ചു മുകളിൽ മതി. ഇത് തിളച്ചു വെള്ളം പറ്റി വരുമ്പോൾ ഒരു വലിയ നാരങ്ങ റൗണ്ടിൽ കട്ട ചെയ്തു ചുറ്റിനും വെക്കുക എന്നിട്ട് വളരെ കുറഞ്ഞ തീയിൽ ഒരു പതിനഞ്ചു മിനിട്ട് ദം ചെയ്തു എടുക്കുക. വിളമ്പാൻ നേരം നാരങ്ങാ എടുത്തു മാറ്റുക., (ഉണക്ക നാരങ്ങാ വേണ്ടവർക്ക് അത് ഉപയോഗിക്കാം).

No comments:
Post a Comment