Sunday, September 22, 2019

തക്കാളി അരച്ച മീൻ കറി

പുതു രുചിയിൽ തക്കാളി അരച്ച മീൻ കറി

ദിവസേന മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമാണ്, പ്രോട്ടീനും ഒമേഗാ ത്രീ ഫാറ്റി ആസിഡും നല്ല കൊഴുപ്പും നിറഞ്ഞ മീൻ, തക്കാളി ചേർത്ത് ഇതുപോലൊരു കറി തയാറാക്കി നോക്കൂ.

ചേരുവകൾ

തക്കാളി - 1
മീൻ - അരക്കിലോ
ഫിഷ് മസാല - ഒന്നര ടീസ്പൂൺ
ചുവന്ന മുളകുപൊടി - 2 ടീസ്പൂൺ
പുളി - 1 നാരങ്ങ വലുപ്പം
തേങ്ങ - 1/2 കപ്പ്
കടുക്
ഉലുവ
ഉപ്പ്
വെളിച്ചെണ്ണ

തയാറാകുന്ന വിധം

ഒരു പഴുത്ത തക്കാളി ചൂടുവെള്ളത്തിൽ ഇട്ടു തൊലി നീക്കം ചെയ്യുക. ചെറുതായി അരിഞ്ഞെടുത്ത് 1/2 കപ്പ് തേങ്ങയ്‌ക്കൊപ്പം അരച്ചെടുക്കുക.

ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക.

1.5 ടീസ്പൂൺ ഫിഷ് മസാലയും 2 ടീസ്പൂൺ മുളകുപൊടിയും ചേർക്കുക. നന്നായി വറുത്തെടുക്കുക.

ഒരു നാരങ്ങ വലുപ്പമുള്ള പുളി പിഴിഞ്ഞെടുത്ത് ഇതിലേക്കു ചേർക്കുക. 1.5 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് മൂടി വച്ച് വേവിക്കുക. കുറച്ച് കറിവേപ്പിലയും ഇതിലേക്ക് ചേർക്കുക. മീൻ കഷ്ണങ്ങൾ ചേർത്ത് 5 മിനിറ്റ് വേവിക്കുക. തക്കാളി തേങ്ങാ പേസ്റ്റ് ചേർത്ത് വീണ്ടും വേവിക്കുക.

പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക് പൊട്ടിച്ച് ഉലുവ, കറിവേപ്പില, 1 ടീസ്പൂൺ ചുവന്ന മുളകുപൊടി എന്നിവ ചേർത്ത് മീൻ കറിയിലേക്ക് ഒഴിക്കാം.

No comments:

Post a Comment