ചേന പായസം
ചേരുവകൾ:-
ചേന - 250 ഗ്രാം
ശർക്കര - 500 ഗ്രാം
തേങ്ങയുടെ ഒന്നാം പാൽ - 1 ഗ്ലാസ്
രണ്ടാം പാൽ - 2 ഗ്ലാസ്
മൂന്നാം പാൽ - 4 ഗ്ലാസ്
നെയ്യ് - 50 ഗ്രാം
അണ്ടിപരിപ്പ് - 50 ഗ്രാം
ഉണക്ക മുന്തിരി - 50 ഗ്രാം
ഏലയ്ക്ക പൊടിച്ചത് - 1 ടീ സ്പൂണ്‍
തെങ്ങാകൊത്ത് - 1/ 4 കപ്പ് .
തയ്യാറാക്കുന്ന വിധം:-
ചേന തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കി കുറച്ച് വെള്ളം ചേർത്ത് കുക്കെറിൽ വേവിയ്ക്കുക. ഒരു വിസിൽ അടിച്ചാൽ വേവ് നോക്കുക. പാകത്തിന് വെന്ത ചേന മാറ്റി വയ്ക്കുക . ശർക്കര മൂടത്തക്ക വിധത്തിൽ വെള്ളമൊഴിച്ച് ഒരു പാത്രത്തിൽ അടുപ്പിൽ വച്ച് ഉരുക്കിയെടുക്കുക, ഉരുക്കിയ ശർക്കര അരിച്ചു ശർക്കര പാനിയാക്കി എടുത്തു വയ്ക്കുക .
ഒരു ഉരുളി അടുപ്പിൽ വച്ച് തീ കത്തിച്ചു ചൂടായതിനു ശേഷം 1 സ്പൂണ്‍ നെയ്യൊഴിയ്ക്കുക അതിലേയ്ക്ക് ശർക്കര പാനിയും വേവിച്ച ചേനയും ഒരു അര ഗ്ലാസ് വെള്ളവുമോഴിച്ചു ചെറു ചൂടിൽ തിളപ്പിയ്ക്കുക ഇടയ്ക്ക് ഓരോ സ്പൂണ്‍ നെയ്യ് ചേർത്ത് കൊടുക്കുക, തിളച്ചാൽ അതിലേയ്ക്ക് മൂന്നാം പാൽ ഒഴിച്ച് വീണ്ടും തിളപ്പിയ്ക്കുക, കുറുകി വരുമ്പോൾ രണ്ടാം പാൽ ഒഴിയ്ക്കുക, ഈ രണ്ടാം പാലിൽ കിടന്നു പായസം നന്നായി തിളച്ചു കുറുകിയത്തിനു ശേഷം അതിലേയ്ക്ക് ഒന്നാം പാൽ ചേർത്ത് ചൂടായി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റി വച്ച് നന്നായി ഇളക്കുക, ഇതിലേയ്ക്ക് ഏലയ്ക്ക പൊടിച്ചതും അണ്ടിപരിപ്പും മുന്തിരിയും തേങ്ങാ കൊത്തും നെയ്യിൽ വറുത്ത് ചേർക്കുക .

No comments:
Post a Comment