(Alleppey Fish Curry)
മീൻ - 1/2 കിലോ
മാങ്ങാ - 1
ചുമന്നുള്ളി - 12
ഇഞ്ചി - 1 ടേബിൾ സ്പൂൺ
പച്ച മുളക് - 2
തക്കാളി - 1
മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ
കാശ്മീരി മുളക് പൊടി - 2 ടീ സ്പൂൺ
തേങ്ങ പാൽ - 1.5 കപ്പ്
മൺചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടുമ്പോൾ,ഉള്ളി ,ഇഞ്ചി,പച്ച മുളക് ,കറി വേപ്പില വഴറ്റുക.മഞ്ഞൾ, മുളക് പൊടികൾ ചേർത്ത് ഇളക്കുക.തക്കാളി കഷണങ്ങൾ ചേർക്കുക. ആവശ്യത്തിനു ഉപ്പും, തേങ്ങ പാലും ചേർക്കുക.തിളച്ചു തുടങ്ങുമ്പോൾ മാങ്ങയും,മീൻ കഷണങ്ങളും ചേർക്കുക.അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക.കുറച്ചു വെളിച്ചെണ്ണയും, കറി വേപ്പിലയും ചേർത്ത് ഓഫ് ചെയ്യുക
No comments:
Post a Comment