ചിക്കൻ: 1 kg ( ഞാൻ എടുത്തത്ബോൺലെസ്സ് പീസ് ആണ് )
സവാള : 2
പച്ചമുളക് : 2
ഇഞ്ചി : 1 വലിയ കഷ്ണം
വെളുത്തുള്ളി: 8 അല്ലി
തക്കാളി : 1 വലുത്
മുളക് പൊടി : 1.5 ടേബിൾ സ്പൂൺ
മല്ലി പൊടി : 1 ടി സ്‌പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
ചിക്കൻ മസാല പൊടി : 1 ടി സ്‌പൂൺ
ഗരം മസാല പൊടി : 1/2 ടീ സ്‌പൂൺ
കുരുമുളക് പൊടി : 1 ടി സ്‌പൂൺ
പെരുംജീരകം : 1/2 ടി സ്‌പൂൺ
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
മല്ലി ഇല
കറിവേപ്പില
തേങ്ങാക്കൊത്ത്
ഉപ്പ്
ചിക്കൻ ചെറിയ കഷ്ണം ആയി മുറിച്ച് കഴുകി വൃത്തിയാക്കി ഒരൽപം ഉപ്പും, കുറച്ചു മുളക് പൊടിയും കുറച്ചു മഞ്ഞൾ പൊടിയും ചേർത്ത് മാരിനേറ്റു ചെയ്തു കുറച്ചു സമയം വെക്കുക
വെളിച്ചെണ്ണ ചൂടാക്കി പെരും ജീരകം ഇട്ട് ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചേർത്ത് വഴറ്റുക.
സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി മുളക് പൊടി, മഞ്ഞൾ പൊടി, ചിക്കൻ മസാല പൊടി, ഗരം മസാല പൊടി എന്നിവ ചേർത്ത് മസാലയുടെ പച്ച മണം മാറും വരെ വഴറ്റുക.
ശേഷം ചിക്കൻ, തക്കാളി അരിഞ്ഞത് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക
തേങ്ങാക്കൊത്ത് ചേർക്കുക. തേങ്ങാക്കൊത്ത് എണ്ണയിൽ വറുത്തും ചേർക്കാം.
ചിക്കൻ വെന്തു ചാറു കുറുകി വരുമ്പോൾ മല്ലി ഇല , കറിവേപ്പില കുരുമുളക് പൊടി എന്നിവ ചേർത്തിളക്കുക.
ശേഷം ചെറിയ തീയിൽ ഇട്ട് ഡ്രൈ ആവുന്നത് വരെ വരട്ടുക. ഒരു നോൺ സ്റ്റിക് പാനിൽ ചെയ്യുന്നതാണ് നല്ലത്.
ചൂടോടെ സെർവ് ചെയ്യുക.
No comments:
Post a Comment