വെള്ളരിക്ക -ഒരുകപ്പ്
ചേന- കാല്‍ക്കപ്പ്
പടവലങ്ങ -കാൽകപ്പ്
ഏത്തക്കായ- കാല്‍ക്കപ്പ്
മുരിങ്ങക്കായ- കാല്‍ക്കപ്പ്
വഴുതനങ്ങ- കാല്‍ക്കപ്പ്
വേപ്പില-
തേങ്ങ -രണ്ടു കപ്പ്. (കഷ്ണത്തിൽ പാതി തേങ്ങ എന്ന് ആണ് പറയുന്നത്. )
ജീരകം- 2 നുള്ള്
ഉപ്പ്- പാകത്തിന്
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
പച്ചമുളക്- 4 എണ്ണം
പുളിക്കു വേണ്ടി മാങ്ങായോ, പുളിച്ച തൈര്, വാളൻപുളി പിഴിഞ്ഞ വെള്ളം ഏതെങ്കിലും ഒന്ന്
വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ
(പച്ചക്കറികൾ നമുക്ക് എന്ത് വേണം എങ്കിലും ചേർക്കാം.പയർ, ബീൻസ്, കാരറ്റ്, അങ്ങനെ )
തയ്യാറാക്കുന്ന വിധം:
പച്ചക്കറികൾ കുറച്ചു വെള്ളം ചേര്‍ത്ത് വേവിക്കാൻ വെയ്ക്കുക. അതിലേക്ക് ഉപ്പും ചേര്‍ക്കുക. മൂടി വെച്ച് വേവിക്കാം. തേങ്ങ,കുറച്ചു കറിവേപ്പില , മഞ്ഞൾപ്പൊടി, ജീരകം,പച്ചമുളക് എന്നിവ 4-5 ടേബിൾസ്പൂൺ വെള്ളം ചേര്‍ത്ത് മിക്സിയിൽ ഒന്ന് ചതച്ചു എടുക്കുക . വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല.
പച്ചക്കറി വെന്തു മുക്കാൽ വേവ് ആകുമ്പോൾ തന്നെ വാളൻപുളി വെള്ളത്തിൽ പിഴിഞ്ഞതോ പുളിയുള്ള തൈരോ, പച്ച മാങ്ങാ അറിഞ്ഞതോ ചേര്‍ക്കാം. നന്നായി ഇളക്കി യോജിപ്പിക്കുക..അതിലേയ്ക്ക് ചതച്ചു വെച്ചിരിക്കുന്ന തേങ്ങ കുട്ടു ചേർത്ത് stove ഓഫ് ചെയ്തു ബാക്കി വേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങി അടച്ചു വെക്കാം.
അവിയൽ
ReplyDelete