നേന്ത്ര പഴം -2
മുട്ട -3
പഞ്ചസാര - 2 Spn
ഏലക്ക -4
അണ്ടി പരിപ്പ്
മുന്തിരി
നെയ്യ് -2tsp
തയ്യാറാകുന്ന വിധം :
നേന്ത്ര പഴം ചെറുതായി അരിഞ്ഞത് നെയ്യിൽ വഴറ്റി എടുക്കുക. ശേഷം അത് ചൂടാറാൻ വെക്കുക. ആ സമയത്തു മുട്ടയും ഏലക്കായും പഞ്ചസാരയും മിക്സിയിൽ അടിച്ചെടുക്കുക. ഇത് ചൂടാറിയ പഴത്തിലേക്ക് ഒഴിക്കുക. ചൂട് ഇല്ലെന്നു ഉറപ്പ് വരുത്തണം ഇല്ലെങ്കിൽ മുട്ട വേവും. ഈ കൂട്ട് നന്നായി മിക്സ് ചെയുക. ഒരു പാൻ അടുപ്പിൽ വെച്ചു നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുക്കുക. ഇത് മാറ്റിവെക്കുക. ഇനി ആ പാനിലേക്ക് തയ്യാറാക്കി വെച്ച പഴത്തിന്റെ മിക്സ് ഒഴിക്കുക മേലെ വറുത്ത വെച്ച അണ്ടിപരിപ്പും മുന്തിരിയും വിതറുക. ഒരു അടപ്പ് വെച്ച് ചെറിയ തീയിൽ 10mint വേവിക്കുക
No comments:
Post a Comment