Monday, May 10, 2021

ഗോപി 65

ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ഗോപി 65. വളരെ രുചികരവുമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

            ചേരുവകൾ

കോളിഫ്ലവർ - ഒന്നിന്റെ പകുതി

ഇഞ്ചി വെളുത്തുള്ളി അരച്ചത് -1 1/2 ടീസ്പൂൺ

മുളക്പൊടി - ഒന്നര ടേബിൾസ്പൂൺ

കശ്‍മീരി മുളക്പൊടി - 1 ടേബിൾസ്പൂൺ

ഗരം മസാല - അരടീസ്പൂൺ

കുരുമുളക്പൊടി - അരടീസ്പൂൺ

മുട്ട - 1 എണ്ണം

നാരങ്ങാനീര് - 1 ടേബിൾസ്പൂൺ

കെച്ചപ്പ് - 1 ടേബിൾസ്പൂൺ

കോൺഫ്ലോർ - കാൽ കപ്പ്

മൈദാ - 2 ടേബിൾസ്പൂൺ

അരിപ്പൊടി - 1 ടേബിൾസ്പൂൺ

ഉപ്പ് - ആവശ്യത്തിന്‌

മഞ്ഞൾ പൊടി - 3-4 നുള്ള്‌

ഓയിൽ - ഫ്രൈ ചെയ്യാൻ ആവശ്യമായത്‌

      തയ്യാറാക്കുന്ന വിധം

തിളക്കുന്ന വെള്ളത്തിലേക്ക്‌  ഉപ്പ് ,മഞ്ഞൾപൊടി എന്നിവ ചേർക്കുക . ഇതിലേക്കു കോളിഫ്ലവർ ഇട്ട്‌ 2 മിനുട്ട് തിളപ്പിച്ചെടുക്കുക .ഒരു ബൗളിൽ ബാക്കിയെല്ലാ ചേരുവകളും കുറച്ചു വെള്ളവും  ചേർത്ത് മസാല ബാറ്റർ തയ്യാറാകുക .ഇതിലേക്കു കോളിഫ്ലവറിട്ട് 10 മിനുട്ട് റസ്റ്റ് ചെയ്യാൻ വെക്കുക .ശേഷം ഫ്രൈ ചെയ്തെടുക്കുക.അവസാനമായി കറിവേപ്പില പച്ചമുളക് എന്നിവ ഫ്രൈ ചെയ്തത് ചേർത്ത് അലങ്കരിക്കാം.   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment